Just In
- 34 min ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 4 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 6 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 7 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- News
കേരള ബജറ്റ്; പ്രതിഷേധം കടുപ്പിക്കാൻ ബിജെപി, പന്തംകൊളുത്തി പ്രകടനവും കളക്ട്രേറ്റ് മാർച്ചും നടത്തും
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല് പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
മുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരും; കിടക്കും മുന്പ് ഇത് ചെയ്യൂ
ആരോഗ്യമുള്ളതും കരുത്തുറ്റതും മനോഹരവുമായ മുടി വേണമെങ്കില് നിങ്ങള് നിങ്ങളുടെ മുടി രാത്രിയിലും സംരക്ഷിക്കേണ്ടതുണ്ട്. സാധാരണയായി, മിക്ക ആളുകളും രാത്രിയില് അവരുടെ മുടിക്ക് വലിയ പ്രാധാന്യം നല്കാറില്ല. എന്നാല്, ഉറങ്ങാന് പോകുന്നതിനുമുമ്പ് നിങ്ങളുടെ മുടിക്ക് വേണ്ടി അല്പസമയം മാറ്റിവയ്ക്കാന് നിങ്ങള് തയ്യാറാണെങ്കില്, നിങ്ങളുടെ മുടിക്ക് അതിശയകരമായ മാറ്റങ്ങള് വരുത്താന് സാധിക്കും.
Most
read:
മുടി
പ്രശ്നങ്ങള്ക്ക്
പരിഹാരം,
മുടി
വളരാനും
ഫലപ്രദം;
കറുവ
ഇല
ഇങ്ങനെ
ഉപയോഗിക്കൂ
മനസ്സിനും ശരീരത്തിനും എന്നപോലെ തന്നെ മുടിക്കും നവോന്മേഷം ലഭിക്കാനുള്ള സമയമാണ് രാത്രി. മുടിയിഴകളിലേക്ക് പോഷകങ്ങള് കൈമാറുക, തലയോട്ടിയിലെ സെബത്തിന്റെ നിയന്ത്രണം, ശരിയായ രക്തചംക്രമണം എന്നിവ പോലുള്ള പ്രധാന പ്രവര്ത്തനങ്ങള് രാത്രിയില് നിങ്ങളുടെ ശരീരം വിശ്രമിക്കുമ്പോള് സംഭവിക്കുന്നു. അതിനാല്, നിങ്ങളുടെ മുടി സംരക്ഷിക്കാനായി രാത്രിയിലും ചില നടപടികള് കൈക്കൊള്ളേണ്ടതുണ്ട്. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും മുടി മികച്ചതായി വളരാനും സഹായിക്കുന്ന ചില രാത്രികാല മുടി സംരക്ഷണ വഴികള് ഇതാ.

തല നന്നായി മസാജ് ചെയ്യുക
ആരോഗ്യമുള്ള മുടി ലഭിക്കണമെങ്കില് നിങ്ങള് ദിവസവും തലയോട്ടിയും മുടിയും മസാജ് ചെയ്യണം. ആരോഗ്യമുള്ള തലയോട്ടി നിങ്ങള്ക്ക് ആരോഗ്യമുള്ള മുടി നല്കുന്നു. അതിനാല് രാത്രി ഉറങ്ങാന് പോകുന്നതിനുമുമ്പ് രണ്ടോ അഞ്ചോ മിനിറ്റ് നേരം നിങ്ങളുടെ തല മൃദുവായി മസാജ് ചെയ്യുക. ഇത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും തലയോട്ടിയുടെ ആരോഗ്യം നിലനിര്ത്തുകയും ചെയ്യും. തല മസാജ് ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാന് സഹായിക്കുക മാത്രമല്ല, മുടി വളര്ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. അതിനാല്, രാത്രിയില് തല മസാജ് ചെയ്യുന്നത് നിങ്ങളുടെ മുടി സംരക്ഷണത്തിന്റെ ഭാഗമാക്കണം.

ഹെയര് ഓയില് ഉപയോഗം
പരുക്കനായതും വരണ്ടതുമായ മുടിയാണ് നിങ്ങളുടെ പ്രശ്നമെങ്കില് രാത്രിയില് നിങ്ങളുടെ മുടിക്ക് നിര്ബന്ധമായും ഹെയര് ഓയില് തേക്കണം. നമ്മുടെ ചര്മ്മം പോലെതന്നെ നമ്മുടെ മുടിയും രാത്രിയില് സ്വയം മെച്ചപ്പെടുന്നു. രാത്രി ഹെയര് ഓയില് ട്രീറ്റ്മെന്റ് ചെയ്യുന്നത് വരണ്ട മുടി, അറ്റം പിളരല് തുടങ്ങിയ പ്രശ്നങ്ങള് കുറയ്ക്കുന്നു. നല്ലൊരു ഗുണനിലവാരമുള്ള ഹെയര് ഓയില് എടുത്ത് തലയോട്ടിയില് പുരട്ടി മൃദുവായി മസാജ് ചെയ്യുക. കൂടാതെ. മുടിയുടെ അറ്റത്തും എണ്ണ പുരട്ടാന് മറക്കരുത്. മുടി കെട്ടിവച്ച് രാത്രിയില് ഉറങ്ങുക.
Most
read:തണുപ്പടിച്ചാല്
മുടി
കൂടുതല്
വരളും;
മുടി
സംരക്ഷിക്കാന്
വഴിയിത്

കട്ടന് ചായ തേക്കുക
മുടി നന്നാക്കാനായി നിങ്ങള്ക്ക് ചെയ്യാവുന്ന മികച്ചൊരു വഴിയാണ് ഇത്. ഒരു കപ്പ് കട്ടന് ചായ ഉണ്ടാക്കി കുറച്ച് മണിക്കൂര് നേരം വയ്ക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് മുടിയില് സ്പ്രേ ചെയ്യുക. രാത്രി മുഴുവന് മുടി കെട്ടിവച്ച് ഉറങ്ങുക. ഈ വഴി, നിങ്ങളുടെ മുടിക്ക് കറുപ്പ് നിറം നല്കുകയും മുടിയെ ശക്തമാക്കുകയും മുടി കൊഴിച്ചില് കുറയ്ക്കുകയും മുടിക്ക് തിളക്കവും മൃദുത്വവും നല്കുകയും ചെയ്യും.

മുടി മുറുക്കി കെട്ടിവയ്ക്കരുത്
ഉറങ്ങുമ്പോള് മുടി കെട്ടിവയ്ക്കുന്ന ശീലം പലര്ക്കും ഉണ്ട്. നിങ്ങളുടെ മുടി ആരോഗ്യത്തോടെയും കരുത്തോടെയും ഇരിക്കണമെന്ന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില് രാത്രിയില് മുടി മുറുക്കി കെട്ടിവയ്ക്കാതിരിക്കുക. മുടി മുറുക്കി കെട്ടിവയ്ക്കുന്നത് മുടിക്ക് കേടുപാടുകള് വരുത്തുകയും മുടി പിളരുകയും ചെയ്യുന്നു. ഇത് ഒടുവില് മുടി പൊട്ടുന്നതിലേക്ക് നയിക്കുന്നു. അതിനാല് രാത്രിയില് നിങ്ങളുടെ മുടി മുറുകെ കെട്ടി വയ്ക്കുന്നത് ഒഴിവാക്കുക.
Most
read;ചര്മ്മത്തിന്
തിളക്കവും
പുതുമയും
നല്കാന്
ഉത്തമം
ഈ
ഡിറ്റോക്സ്
പാനീയങ്ങള്

ലാവെന്ഡര് ഓയില് ഉപയോഗം
മുടി നല്ല രീതിയില് കരുത്തോടെ നിലനിര്ത്താനായി ലാവെന്ഡര് ഓയില് ഉപയോഗിക്കുക. ഒരു ലാവെന്ഡന് ഓയില് ഹെയര് മിസ്റ്റ് ഉണ്ടാക്കി എല്ലാ രാത്രിയും സ്പ്രേ ചെയ്യുക. 1 ലിറ്റര് വെള്ളത്തില് 8-9 തുള്ളി ലാവെന്ഡര് അവശ്യ എണ്ണ ചേര്ക്കുക. ഈ വെള്ളം നന്നായി കുലുക്കി ഉറങ്ങാന് പോകുന്നതിനു മുമ്പ് മുടിയില് തളിക്കുക. ഇത് തലയോട്ടിയിലെ രക്തചംക്രമണം വര്ദ്ധിപ്പിക്കുകയും പുതിയ മുടി വളര്രുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തലയോട്ടിയിലെ എണ്ണ ഉത്പാദനം സന്തുലിതമാക്കാനും ലാവെന്ഡര് ഓയില് ഹെയര് മിസ്റ്റ് സഹായിക്കുന്നു.

നനഞ്ഞ മുടിയോടെ ഉറങ്ങരുത്
നിങ്ങളുടെ മുടി നനഞ്ഞിരിക്കുമ്പോള് മുടിക്ക് പെട്ടെന്ന് കേടുപാടുകള് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് നനഞ്ഞ മുടി ചീകരുതെന്ന് പറയുന്നത്. മുടി സംരക്ഷിക്കാനായി നിങ്ങള് രാത്രിയില് മുടി കഴുകുന്നത് ഒഴിവാക്കുക. കാരണം ഇത് മുടിക്ക് കേടുപാടുകള് വരുത്തും.
Most
read:മുടി
നീട്ടി
വളര്ത്തിയാല്
മാത്രം
പോരാ;
സംരക്ഷിക്കാന്
ഇക്കാര്യങ്ങളും
ശ്രദ്ധിക്കണം

മുടിയില് അല്പം ഈര്പ്പം നിലനിര്ത്തുക
മുടിക്ക് പോഷണവും ജലാംശവും നിലനിര്ത്താന് മോയ്സ്ചറൈസേഷന് ആവശ്യമാണ്. നിങ്ങളുടെ മുടിയെ പോഷിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനുമായി കണ്ടീഷനിംഗ് ഹെയര് മാസ്ക് പ്രയോഗിക്കുക. നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായ ഒരു ഹെയര് മാസ്ക് വേണം ഉപയോഗിക്കാന്. രാത്രി ഹെയര് മാസ്ക് പുരട്ടി മുടി കെട്ടിവച്ച് ഉറങ്ങുക. രാവിലെ ഇത് നന്നായി കഴുകിക്കളയുക.

മുറിയുടെ അന്തരീക്ഷം ശ്രദ്ധിക്കുക
വരണ്ട അന്തരീക്ഷം നമ്മുടെ ചര്മ്മത്തിലും മുടിയിലും പ്രശ്നങ്ങളുണ്ടാക്കും. അതിനാല്, നിങ്ങള് ഉറങ്ങുന്ന മുറി വളരെയധികം വരണ്ടതല്ലെന്ന് ഉറപ്പാക്കുക. നിങ്ങള് ഉറങ്ങുന്ന മുറി വളരെയേറെ വരണ്ടതാണെങ്കില് അത് മുടി വരളുന്നതിന് കാരണമാവുകയും മുടി പൊട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യും.