Just In
- 2 hrs ago
ധനം, കരിയര്, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില് കുബേരയോഗം
- 3 hrs ago
ഗരുഡപുരാണം; ഈ 5 ഗുണങ്ങളുള്ള ഭാര്യ ഭര്ത്താവിന് ഐശ്വര്യം, കുടുംബത്തിന്റെ വിളക്ക്
- 5 hrs ago
മൂലക്കുരുവും വേദനയും വയറുവേദനയും എല്ലാമകറ്റും കുഞ്ഞുധാന്യം
- 6 hrs ago
ആത്മാര്ത്ഥ പ്രണയമോ, അഭിനയമോ? പെണ്ണിന്റെ ഈ 8 ലക്ഷണം പറയും ഉത്തരം
Don't Miss
- News
ശൈശവ വിവാഹം: അസമില് 2000 പേര് അറസ്റ്റില്, പൊലീസ് സ്റ്റേഷനില് മുന്നില് സ്ത്രീകളുടെ പ്രതിഷേധം
- Movies
മുരളി ഗോപിയുമായിട്ടുള്ള ലിപ്ലോക് ആദ്യം പറഞ്ഞിരുന്നില്ല; അത് പ്രൊമോട്ട് ചെയ്തത് വേദനിപ്പിച്ചെന്ന് ഹണി റോസ്
- Sports
രോഹിത്തും കോലിയും ഉടക്കില്! ഒന്നിപ്പിക്കാന് ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Finance
9/10 ഓപ്ഷന് ട്രേഡര്മാരും നഷ്ടത്തില്, എന്തുകൊണ്ട് ഭൂരിപക്ഷം പേര്ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
മുടി ബ്ലീച്ച് ചെയ്തവരില് ഈ പ്രശ്നങ്ങള് സ്വാഭാവികം: ശ്രദ്ധിച്ചില്ലെങ്കില് മുടി പോവും
മുടിയുണ്ടെങ്കില് അതുകൊണ്ട് ചെയ്യുന്ന സ്റ്റൈലുകള് അത് തന്നെ നിങ്ങളുടെ മുഖച്ഛായ മാറ്റുന്നവയാണ്. എന്നാല് പലപ്പോഴും ഇത്തരം സ്റ്റൈലുകള്ക്കും നിങ്ങളുടെ ആത്മവിശ്വാസത്തിനും വെല്ലുവിളി ഉയര്ത്തുന്നതാണ് പലപ്പോഴും മുടി കൊഴിച്ചില് എന്ന പ്രശ്നം. എന്നാല് മുടി കൊഴിച്ചിലിലേക്ക് നിങ്ങളെ എത്തിക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ചിലപ്പോള് പാരമ്പര്യമാവാം, ചിലപ്പോള് നമ്മള് കഴിക്കുന്ന മരുന്നിന്റെ ഫലമാവാം, ചിലരിലാവട്ടെ അത് ഏതെങ്കിലും രോഗാവസ്ഥ മൂലമാവാം. എന്നാല് ഇതൊന്നുമല്ലാതെ നമ്മുടെ തന്നെ ചില അശ്രദ്ധയിലൂടെ മുടി കൊഴിയുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതില് വരുന്നതാണ് എപ്പോഴും മുടിയില് നാം കാണിക്കുന്ന ചില സ്റ്റൈലിംങുകളും മുടിയെ വേണ്ട വിധം പാലിക്കാത്തതും.
മുടി കളര് ചെയ്യാന് ആഗ്രഹിക്കുന്നവരെങ്കില് അവര് ചെയ്യുന്ന ഒന്നാണ് ബ്ലീച്ചിംങ്. എന്നാല് ബ്ലീച്ചിംങ് ചെയ്യുന്നത് അത്ര വലിയ പാതകമല്ല. പക്ഷേ ഇടക്കിടെ ഇത് ചെയ്യുന്നത് മുടിക്ക് അത്ര നല്ല ഗുണങ്ങളല്ല നല്കുന്നത്. മാത്രമല്ല നമ്മുടെ മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങളുടേയും കാരണവും ഇതൊക്കെ തന്നെ ആണ്. പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥയിലേക്ക് ഈ ബ്ലീച്ചിംങ് കാരണമാവുന്നു. മുടി കളര് ചെയ്യാന് ആഗ്രഹിക്കുന്നവരെങ്കില് ഇത്തരം ബ്ലീച്ചിംങ് ചെയ്യുന്നു. എന്നാല് മുടിയില് ബ്ലീച്ച് ചെയ്യുന്നത് സാധാരണമാണെങ്കിലും ഇത് ഇടക്കിടെ ചെയ്യുന്നത് അല്പം ശ്രദ്ധിച്ച് വേണം. ബ്ലീച്ച് നിങ്ങളുടെ മുടിയില് ഉണ്ടാക്കുന്ന മാറ്റങ്ങള് പ്രശ്നങ്ങള് എന്തൊക്കെയെന്ന് നോക്കാം.

ബ്ലീച്ചിംഗ് നിങ്ങളുടെ തലയോട്ടിക്ക് കേടുവരുത്തും
ബ്ലീച്ച് ചെയ്യുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കും എന്നത് പരമമായ സത്യമാണ്. എന്നാല് ബ്ലീച്ചിംങിന് വേണ്ടി നാം ഉപയോഗിക്കുന്ന രാസവസ്തുക്കള് നമ്മുടെ തലയോട്ടിക്കും പ്രശ്നമുണ്ടാക്കും എന്നതാണ് സത്യം. പലപ്പോഴും ഇത് കൂടുതല് നേരം തലയോട്ടിയില് വെക്കുന്നത് നിങ്ങളുടെ തലയോട്ടിക്ക് പ്രശ്നമുണ്ടാക്കുന്നു. കൂടുതല് നേരം ബ്ലീച്ചുമായി സമ്പര്ക്കം പുലര്ത്തുന്നതിലൂടെ അത് പല വിധത്തിലുള്ള പ്രശ്നങ്ങള് ഉണ്ടാക്കാം. ചൊറിച്ചില്, അലര്ജി, വിറയല്, ചുവന്ന് തടിക്കല് തുടങ്ങിയ പ്രശ്നങ്ങള് തലയോട്ടിയില് ഉണ്ടാക്കാം. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇനി ബ്ലീച്ച് ഉപയോഗിക്കുമ്പോള് നിങ്ങള് വളരെയധികം ശ്രദ്ധിക്കണം.

മുടി വരണ്ടതാക്കുന്നു
മുടി എപ്പോഴും മോയ്സ്ചുറൈസിംഗ് ഗുണമുള്ളതായിരിക്കാന് ശ്രദ്ധിക്കണം. എന്നാല് ബ്ലീച്ച് ഇടുമ്പോള് അത് പലപ്പോഴും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. മാത്രമല്ല മുടി വരണ്ടതാക്കുന്നതിനും കാരണമാകുന്നു. ഇതിലൂടെ തലയോട്ടിയില് താരന് വര്ദ്ധിപ്പിക്കുന്നതിനും മുടി പൊട്ടിപ്പോവുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. കൂടാതെ, ബ്ലീച്ചിംഗ് നിങ്ങളുടെ മുടി പൊട്ടുന്നതിനാല് കേടുപാടുകള് വരുത്തുന്നു. നിങ്ങളുടെ മുടിയുടെ അറ്റം പിളര്ന്ന് പോവുന്നതിനും മുടി കൂടുതല് വരണ്ടതാക്കി തലയോട്ടിയില് ചൊറിച്ചില് വര്ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അത് കൂടാതെ മുടി വളരെയധികം കൊഴിയുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു.

ബ്ലീച്ച് ചെയ്ത ശേഷം ശ്രദ്ധിക്കണം
നിങ്ങള് ബ്ലീച്ച് ചെയ്യാന് ഉദ്ദേശിക്കുന്നുണ്ടെങ്കില് അതിന് ശേഷം മുടിക്ക് നല്കുന്ന കെയര് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ മുടിയ്ക്ക് വേണ്ടി കൂടുതല് സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില് നെഗറ്റീവ് ഫലങ്ങളാണ് നല്കുക. നിങ്ങള്ക്ക് ബ്ലീച്ചിന് ശേഷം മുടി ശ്രദ്ധിക്കാന് സമയമില്ലെങ്കില് ഒരിക്കലും ഹെയര് ബ്ലീച്ച് ചെയ്യരുത്. ബ്ലീച്ചിംഗ് നിങ്ങളുടെ മുടിക്ക് കേടുപാടുകള് വരുത്തുന്നതിനാല്, ഇതിന് വളരെയധികം പരിചരണം ആവശ്യമാണ്. മുടി ബ്ലീച്ച് ചെയ്തതിന് ശേഷം എന്തൊക്കെ കാര്യങ്ങള് ശ്രദ്ധിക്കണം എന്ന് വിദഗ്ധര് പറയുന്നുവോ അത് മാത്രം ചെയ്യുക. സ്വയം ഒരു തരത്തിലുള്ള പരീക്ഷണങ്ങളും നടത്താതിരിക്കുക. വില കൂടിയ കേശസംരക്ഷണ ഉത്പ്പന്നങ്ങള് ഉപയോഗിക്കേണ്ടതും മണിക്കൂറുകളോളം മുടിക്ക് വേണ്ടിയും സമയം കണ്ടെത്തേണ്ടി വരും.

മുടിയിലെ ഈര്പ്പം ഇല്ലാതാക്കുന്നു
മുടി ബ്ലീച്ച് ചെയ്യുന്നത് പലപ്പോഴും നിങ്ങളുടെ മുടിയിലെ ഈര്പ്പത്തെ ഇല്ലാതാക്കുന്നു. മുടിയില് എപ്പോഴും ഒരു സ്വാഭാവിക ഈര്പ്പം നിലനില്ക്കുന്നുണ്ട്. അതിനെ ഇല്ലാതാക്കുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നു. ഈര്പ്പം നഷ്ടപ്പെടുന്നതിന്റെ ഫലമായി പലപ്പോഴും മുടിയുടെ പോഷകഘടകങ്ങളും നഷ്ടപ്പെടുന്നു. ഇത് മുടിയുടെ കരുത്തിനെ ബാധിക്കുന്നു. അതുകൊണ്ട് ബ്ലീച്ച് ചെയ്യുന്നതിന് ശേഷം മുടി പെട്ടെന്ന് പൊട്ടിപ്പോവുന്നതിനുള്ള അവസ്ഥയിലേക്ക് കാര്യങ്ങള് എത്തുന്നു. ഇത്തരം അവസ്ഥയില് അതീവ ശ്രദ്ധ വണം. ഇനി ബ്ലീച്ച് ചെയ്യുമ്പോള് ഇക്കാര്യങ്ങള് എല്ലാം ശ്രദ്ധിക്കണം. ഇടക്കിടെയുള്ള മുടിയിലെ സ്റ്റൈലിംഗ് വളരെയധികം പ്രശ്നങ്ങള് മുടിക്ക് നല്കുന്നു എന്നത് മനസ്സിലാക്കേണ്ടതാണ്.
മുടി
ഇനി
മുട്ടറ്റം
:
ചെമ്പരത്തിയും
വെള്ളിലയും
ചേരും
അത്ഭുതക്കൂട്ട്
മുടി
ഓരോ
ദിവസവും
കനം
കുറയുന്നോ:
പരിഹാരം
ഉറപ്പ്
നല്കും
എണ്ണ
പ്രയോഗം