Just In
Don't Miss
- News
'വിചാരണ കോടതിക്ക് തെറ്റുപറ്റി';ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി അതിജീവിത
- Automobiles
2022 ജൂണിലെ വില്പ്പന കണക്കുകളുമായി Maruti; ഇടിവ് 1.28 ശതമാനം
- Sports
ഇന്ത്യ പാടുപെടും, സൂപ്പര് താരങ്ങള് തിരിച്ചെത്തി!- ഇംഗ്ലണ്ട് ടി20, ഏകദിന ടീം പ്രഖ്യാപിച്ചു
- Movies
'ഞാന് അടുത്ത മാസം എവിടെയെന്ന് സുപ്രിയയ്ക്ക് പോലും അറിയില്ല; പിറന്നാളിന് കൂടെയുണ്ടാകണം എന്ന് അവള് പറയാറുണ്ട്'
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Travel
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്...പാലക്കയവും പൈതല്മലയും കണ്ടിറങ്ങാം!!
- Finance
റിലയന്സില് തകര്ച്ച; ആടിയുലഞ്ഞെങ്കിലും സൂചികകൾ കരകയറി; 'സെക്കന്ഡ് ഹാഫി'ന് നഷ്ടത്തുടക്കം
അമിതമായ സൂര്യപ്രകാശം മുടിയെ നശിപ്പിക്കും: ഒറ്റമൂലികള് ഇവിടെയുണ്ട്
മുടിയുടെ ആരോഗ്യം പലപ്പോഴും വെല്ലുവിളി ഉയര്ത്തുന്ന ഒന്ന് തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള് ഉണ്ട്. മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യവും പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നതാണ്. എന്നാല് ഈ അവസ്ഥയില് അതിന് പ്രതിരോധം തീര്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള് നമുക്ക് ചെയ്യാവുന്നതാണ്.
ചര്മ്മാരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്നതാണ് പലപ്പോഴും അള്ട്രാവയലറ്റ് രശ്മികള്. എന്നാല് ഇത് മുടിയില് ഏല്പ്പിക്കുന്ന ആഘാതം നിസ്സാരമല്ല. മുടിക്ക് തിളക്കം നഷ്ടപ്പെടുത്തുകയും നിറത്തില് മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന് ബ്യൂട്ടിപാര്ലറില് കയറിയിറങ്ങുന്നതിന് പകരം വീട്ടില് തന്നെ പരിഹാരം കാണാം.

മുടിയില് സൂര്യപ്രകാശം
മുടിയില് സൂര്യപ്രകാശം ദോഷകരമായ ഫലങ്ങളാണ് നല്കുന്നത്. ഇത് മുടിയോടൊപ്പം തലയോട്ടിയേയും നശിപ്പിക്കുന്നുണ്ട്. പലര്ക്കും ഇതൊരു പുതിയ അറിവാണ്, എന്നാല് സത്യത്തില് ഇത് വേനലില് വളരെ ക്രൂരമായാണ് മുടിയെ നശിപ്പിക്കുന്നത്. നിങ്ങളുടെ മുടിയുടെ സ്വാഭാവികതയെ നശിപ്പിച്ച് മുടി വരണ്ടതും പെട്ടെന്ന് പൊട്ടുന്നതും ആക്കി മാറ്റുന്നു. തലയോട്ടിയില് വരെ സൂര്യതാപം ഉണ്ടാക്കുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. എന്നാല് ഇനി അല്പം ശ്രദ്ധിച്ചാല് ഈ പ്രശ്നങ്ങളെ വീട്ടില് തന്നെ ഒതുക്കാം. വീട്ടിലുണ്ടാക്കുന്ന ഹെയര്സണ്സ്ക്രീന് മുടിയെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

ഗ്രേപ്സീഡ് എസന്ഷ്യല് ഓയില്
നിങ്ങള്ക്ക് 10-20 തുള്ളി ഗ്രേപ്പ്സീഡ് എസന്ഷ്യല് ഓയില് 200 മില്ലി റോസ് വാട്ടറും ആണ് ആവശ്യമുള്ള വസ്തുക്കള്. ഇത് രണ്ടും കൂടി മിക്സ് ചെയ്ത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. പുറത്ത് പോവുന്നതിന് മുന്പ് ഇത് മുടിയില് തളിക്കുക. ഇത് കൂടാതെ മുടി കഴുകുന്നതിന് മുമ്പും ഉപയോഗിക്കാം. തലയില് മുപ്പത് മിനിറ്റെങ്കിലും ഇത് സൂക്ഷിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കം വര്ദ്ധിപ്പിക്കുകയും സൂര്യരശ്മികളില് നിന്ന് മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണയും നാരങ്ങാനീരും
1 ടേബിള്സ്പൂണ് വെളിച്ചെണ്ണ ½ കപ്പ് വെള്ളവും ഒരു ചെറുനാരങ്ങാനീരും എടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഫ്രിഡ്ജില് സൂക്ഷിക്കാവുന്നതാണ്. പുറത്ത് പോവുന്നതിന് മുന്പ് ഇത് മുടിയില് നല്ലതുപോലെ സ്പ്രേ ചെയ്യണം. അരമണിക്കൂര് മുന്പെങ്കിലും ഇത് മുടിയില് വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് മുടിക്ക് തിളക്കം വര്ദ്ധിപ്പിക്കുകയും മുടിയെ വരള്ച്ചയില് നിന്ന് സംരക്ഷിച്ച് ജലാംശം നിലനിര്ത്തുകയും ചെയ്യുന്നു.

കറ്റാര് വാഴ, അവോക്കാഡോ ഹെയര് മാസ്ക്
കറ്റാര്വാഴ ചര്മ്മത്തിനും മുടിക്കും നല്കുന്ന ഗുണങ്ങള് നിസ്സാരമല്ല. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി വെളിച്ചെണ്ണ അല്പം ആവക്കാഡോ അല്പം കറ്റാര്വാഴ ജെല് എന്നിവ മിക്സ് ചെയ്ത് നല്ലതുപോലെ സ്പ്രേ ബോട്ടിലില് സൂക്ഷിക്കുക. പുറത്ത് പോവുന്നതിന് മുന്പ് ഇത് നിങ്ങള്ക്ക് തലയില് സ്പ്രേ ചെയ്യാവുന്നതാണ്. ഇത് മുടിയില് 15 മിനിറ്റ് സൂക്ഷിക്കാവുന്നതാണ്. ശേഷം നിങ്ങള്ക്ക് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയില് ഒരു തവണ ഇത് ഉപയോഗിക്കാം.

തണ്ണിമത്തന്, ഒലിവ് ഓയില് മാസ്ക്
തണ്ണിമത്തന് ആരോഗ്യത്തിന്റെ കാര്യത്തില് മികച്ചതാണ്. എന്നാല് ഇത് മുടിക്കും മികച്ച ഗുണമാണ് നല്കുന്നത്. അല്പം തണ്ണിമത്തന് നീരെടുത്ത്, അതിലേക്ക് ഒലീവ് ഓയില് മിക്സ് ചെയ്യുക. ഇത് തലയില് തേച്ച് പിടിപ്പിച്ച് അരമണിക്കൂര് കഴിഞ്ഞ് കഴുകിക്കളയുക. ഇത് കണ്ടീഷണര് ഉപയോഗിക്കുന്ന ഫലമാണ് നിങ്ങള്ക്ക് നല്കുന്നത്. ശേഷം തണുത്ത വെള്ളത്തില് മുടി നല്ലതുപോലെ കഴുകുക. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള് നിസ്സാരമല്ല എന്നതാണ് സത്യം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്
എന്നാല് ഇതൊക്കെ ചെയ്താലും ചില കാര്യങ്ങള് നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി നിങ്ങള് വെയിലത്ത് പുറത്ത് പോവുമ്പോള് തൊപ്പ് ധരിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലെങ്കില് ഷാള് കൊണ്ട് തല മൂടുന്നതിന് ശ്രദ്ധിക്കുക. നല്ല കണ്ടീഷണര് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. വെളിച്ചെണ്ണ ഇടക്കെങ്കിലും തലയില് തേക്കുക. കൃത്രിമ മാര്ഗ്ഗങ്ങള് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. പുറത്തും പോവും മുന്പ് മുടി സംരക്ഷിക്കാന് ഒരു സെറം ഉപയോഗിക്കുക. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന തരത്തിലുള്ള ഉത്പ്പന്നങ്ങള് ഉപയോഗിക്കുക. മുടി എപ്പോഴും മോയ്സ്ചുറൈസ് ചെയ്യുന്നതിന് മറക്കരുത്.
താരനെ
ഒറ്റ
ഉപയോഗത്തില്
ഒതുക്കും
നാരങ്ങ
തൈര്
ഒറ്റമൂലി
most read:സ്കാബീസ് നിങ്ങള്ക്കുമുണ്ടാവാം: ചര്മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂ