For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും

|

മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നിങ്ങളെ സഹായിക്കുന്ന ചില ജ്യൂസുകള്‍ ഉണ്ട്. ഇവ സ്ഥിരമാക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ആരോഗ്യത്തിനും മുടിക്കും ചര്‍മ്മത്തിനും ചില പാനീയങ്ങളും. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിനോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നത് പോലെ തന്നെ നിങ്ങള്‍ക്ക് ചര്‍മ്മത്തിന്റെ ആരോഗ്യവും സംരക്ഷിക്കാവുന്നതാണ്.

Drinks For Healthy Hair

മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. മുടി വളരാന്‍ വിപണിയില്‍ ലഭ്യമാവുന്ന എണ്ണകള്‍ ഉപയോഗിക്കുന്നവരില്‍ പലപ്പോഴും മുടി കൊഴിച്ചിലും കൂടുതലാവുന്നു. എന്നാല്‍ അതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില പാനീയങ്ങള്‍ കഴിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

കുക്കുമ്പര്‍ വാട്ടര്‍

കുക്കുമ്പര്‍ വാട്ടര്‍

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ തന്നെ പ്രിയപ്പെട്ടതാണ് കുക്കുമ്പര്‍ വാട്ടര്‍. ചര്‍മ്മത്തിലെ വീക്കവും അസ്വസ്ഥതയും കുറക്കുന്നതിന് വേണ്ടി നമുക്ക് കുക്കുമ്പര്‍ വാട്ടര്‍ ദിവസവും കുടിക്കാവുന്നതാണ്. ശരീരത്തിലെ വിഷാംശം കുറക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും കുക്കുമ്പര്‍ വാട്ടര്‍ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കുക്കുമ്പര്‍ വെള്ളത്തിലുള്ള ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലെ ചുളിവുകളും പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കുക്കുമ്പര്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അകാല വാര്‍ദ്ധക്യം മൂലമുണ്ടാവുന്ന നര, മുടി കൊഴിച്ചില്‍ എന്നിവ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും വെറും വയറ്റില്‍ കുക്കുമ്പര്‍ വെള്ളം കുടിക്കാവുന്നതാണ്.

തയ്യാറാക്കേണ്ടത്: ഒരു കുക്കുമ്പര്‍ വെള്ളത്തില്‍ ചെറുതായി അരിഞ്ഞ് തേന്‍ അല്ലെങ്കില്‍ ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ക്കുക. ഇത് അതിരാവിലെ തന്നെ വെറും വയറ്റില്‍ കുടിക്കുന്നതിലൂടെ നിങ്ങളുടെ ദിവസം ഉന്‍മേഷമുള്ളതായി മാറുന്നു.

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ്

ആരോഗ്യവും സൗന്ദര്യവും ഒരുപോലെ വരുന്നതാണ് നെല്ലിക്ക ജ്യൂസ്. ഇത് സ്ഥിരമായി കുടിക്കുന്നതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. നെല്ലിക്കയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ ചുളിവുകളും പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിനും അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുന്നതിന് നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു. ഇത് കുടിക്കുന്നതിലൂടെ മുടി കൊഴിച്ചില്‍ ഇല്ലാതാവുകയും മുടി ഫലപ്രദമായി വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കാരണം പ്രോട്ടീന്‍ ആണ് ഇതിലൂടെ മുടിക്ക് ലഭിക്കുന്നത്. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു.

തയ്യാറാക്കേണ്ടത്- നെല്ലിക്ക ജ്യൂസ് ആക്കി അതിലക്ക് അല്‍പം കുരുമുളകും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കുടിക്കാവുന്നതാണ്.

നഖത്തിന്റെ മഞ്ഞ നിറത്തിന് മൂന്ന് മിനിറ്റ് പരിഹാരം: പൊടിക്കൈകള്‍നഖത്തിന്റെ മഞ്ഞ നിറത്തിന് മൂന്ന് മിനിറ്റ് പരിഹാരം: പൊടിക്കൈകള്‍

ഗ്രീന്‍ടീ

ഗ്രീന്‍ടീ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ് ഗ്രീന്‍ ടീ. ഇത് നിങ്ങളുടെ തലയോട്ടിയിലെ സെബം എന്ന പ്രകൃതി ദത്ത എണ്ണയുടെ ഉത്പാദനത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇത് വഴി നിങ്ങള്‍ക്ക് മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുന്നതിന് സാധിക്കുന്നു. അതോടൊപ്പം സെബത്തിന്റെ ഉത്പാദനത്തില്‍ നിയന്ത്രണം വരുന്നതോടെ ഇത് രോമകൂപങ്ങള്‍ അടയുന്നത് ഇല്ലാതാക്കുന്നു. ദിനവും വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ഗ്രീന്‍ ടീ കുടിക്കുന്നത് ചര്‍മ്മത്തിലെ മൈക്രോ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തെ ആരോഗ്യകരവും മുഖക്കുരു രഹിതവും ആക്കി മാറ്റുന്നു. ഇത് കൂടാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിക്കുന്നു.

തയ്യാറാക്കേണ്ടത്- കുറച്ച് ചൂടുവെള്ളത്തില്‍ അല്‍പം ഗ്രീന്‍ടീ ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. ശേഷം നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍പം തേന്‍ ചേര്‍ക്കാവുന്നതാണ്

ചിയ വാട്ടര്‍

ചിയ വാട്ടര്‍

പല പാനീയങ്ങളിലും നാം കാണുന്നതാണ് ചിയസീഡ്. ഇക് നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും നല്‍കുന്ന ഗുണം നിസ്സാരമല്ല. ഇതിലുള്ള എല്‍-ലൈസിന്‍ എന്ന പദാര്‍ത്ഥം യഥാര്‍ത്ഥത്തില്‍ ഒരു പ്രോട്ടീനാണ്. അതോടൊപ്പം തന്നെ ഫോസ്ഫറസും മറ്റ് വിറ്റാമിനുകളും ധാതുക്കളും എല്ലാം ചിയ സീഡില്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയിലെ നാരുകളെ ശക്തിപ്പെടുത്താനും വേരുകള്‍ക്ക് ബലം നല്‍കുന്നതിനും സഹായിക്കുന്നു. മുടി ഇടക്ക് വെച്ച് പൊട്ടിപ്പോവുന്നതിന് പരിഹാരം കാണുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മുടിയുടെ ശക്തി വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ധര്‍മ്മം. ഇത് കൂടാതെ ചിയ വാട്ടര്‍ നമ്മുടെ ചര്‍മ്മത്തിനും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ചിയ വെള്ളം കുടിക്കുന്നത് ചുളിവുകള്‍, നേര്‍ത്ത വരകള്‍ തുടങ്ങിയ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ മുഖക്കുരു, പാടുകള്‍ എന്നിവ കുറയ്ക്കാനും സഹായിക്കും.

മഞ്ഞള്‍ പാല്‍/ മഞ്ഞള്‍ വാട്ടര്‍

മഞ്ഞള്‍ പാല്‍/ മഞ്ഞള്‍ വാട്ടര്‍

ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് മഞ്ഞള്‍പാല്‍ കഴിച്ച് നോക്കൂ. നിങ്ങള്‍ക്ക് തന്നെ മാറ്റങ്ങള്‍ അനുഭവിച്ച് അറിയാന്‍ സാധിക്കും. ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ചര്‍മ്മത്തില്‍ നിന്ന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മഞ്ഞള്‍പ്പാല്‍ അല്ലെങ്കില്‍ ഒരു നുള്ള് മഞ്ഞളിട്ട വെള്ളം കുടിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് മാത്രമല്ല മുടിക്ക് നല്‍കുന്ന ഗുണങ്ങളും നിസ്സാരമല്ല. മുടി കൊഴിച്ചില്‍ അകറ്റുകയും തലയോട്ടിയിലെ ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ മുടി വളര്‍ത്തുന്ന കാര്യത്തിലും ഈ മിശ്രിതം മികച്ചത് തന്നെയാണ്.

തയ്യാറാക്കേണ്ടത്- ഇളംചൂടുള്ള പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കുക. ഒരു നുള്ള് കറുവപ്പട്ട, കുരുമുളക് പൊടി, വേണമെങ്കില്‍ അല്‍പം തേന്‍ എന്നിവയും ചേര്‍ത്ത് തയ്യാറാക്കാം.

വേറൊരു എണ്ണയും ഫലം നല്‍കിയില്ലെങ്കിലും ബദാം ഓയില്‍ സൂപ്പറാണ്വേറൊരു എണ്ണയും ഫലം നല്‍കിയില്ലെങ്കിലും ബദാം ഓയില്‍ സൂപ്പറാണ്

താരനെ ഒരു പൊളിപോലുമില്ലാതെ നൂറ് ശതമാനം തൂത്തെറിയും ആര്യവേപ്പിലെ മൂന്ന് വഴികള്‍താരനെ ഒരു പൊളിപോലുമില്ലാതെ നൂറ് ശതമാനം തൂത്തെറിയും ആര്യവേപ്പിലെ മൂന്ന് വഴികള്‍

English summary

Morning Drinks For Healthy Hair And Skin Detail In Malayalam

Here in this article we are sharing some morning drinks for healthy hair and skin detail in malayalam. Take a look
Story first published: Thursday, February 2, 2023, 19:39 [IST]
X
Desktop Bottom Promotion