For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒത്തിരി മുടി നേടാന്‍ ഇത്തിരി ചീര മതി

|

മുടിയുടെ വളര്‍ച്ചയ്ക്ക് ചീരയോ? പലര്‍ക്കും സംശയം തോന്നിയേക്കാം. ചീരയുടെ പല ആരോഗ്യ ഗുണങ്ങളും നാം കേട്ടിട്ടുണ്ടാവും. എന്നാല്‍ ചീര നിങ്ങളുടെ മുടിയെയും സഹായിക്കുന്നുവെന്ന് പലര്‍ക്കും അറിവുള്ളതാവില്ല. സംഗതി സത്യമാണ്, മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ചീര ഫലപ്രദമായ പങ്ക് വഹിക്കുന്നു. കേശസംരക്ഷണത്തിനായി ഇന്ന് ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെ വിപണിയില്‍ ഉണ്ട്. അത് നിങ്ങളുടെ മുടിയെ രാസപരമായി മാറ്റിയെടുക്കുന്നു. എങ്കിലും ഈ രാസ ഉല്‍പന്നങ്ങള്‍ എല്ലാവര്‍ക്കും ഫലപ്രദമാകണമെന്നില്ല.

Most read: മുടിയഴകിന് എല്ലാം നല്‍കും ലാവെന്‍ഡര്‍ എണ്ണMost read: മുടിയഴകിന് എല്ലാം നല്‍കും ലാവെന്‍ഡര്‍ എണ്ണ

ആരോഗ്യമുള്ള മുടി സൂക്ഷിക്കുന്നതിനൊപ്പം മുടിയുടെ വികാസത്തിനും പ്രചോദനം നല്‍കുന്നതാകണം കേശസംരക്ഷണ വസ്തുക്കള്‍. പോഷകങ്ങള്‍, ആന്റിഓക്സിഡന്റുകള്‍, ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി നല്‍കുന്ന ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് പ്രകൃതിദത്തമായ നമ്മുടെ ചീര. ചീര മുടിയുടെ വളര്‍ച്ചയ്ക്ക് എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് നമുക്കു നോക്കാം.

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന വിറ്റാമിന്‍ എ, സി, ബി, ബി 2, ബി 6, ബി 1, കെ, ഇ എന്നിവ ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലെ വിറ്റാമിന്‍ എ, സി എന്നിവ ശരീരത്തിന് സെബം ഉത്പാദിപ്പിക്കാന്‍ പ്രധാനമാണ്. ചീരയിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി മുടിയുടെ വളര്‍ച്ചയെ പ്രേരിപ്പിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റായി ഇത് തലയോട്ടിയിലെ ആരോഗ്യം ക്രമപ്പെടുത്തുന്നു.

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

ചീരയിലടങ്ങിയ വിറ്റാമിന്‍ ഇ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്ന ആന്റിഓക്സിഡന്റാണ്. വിറ്റാമിന്‍ ബി കോംപ്ലക്‌സ് ബി 1, ബി 2, ബി 3, ബി 6 ഫോളിക് ആസിഡ്, ബയോട്ടിന്‍ എന്നിവ ചീരയില്‍ ഉള്‍പ്പെടുന്നു. ബയോട്ടിന്‍ മുടിയെ പിന്തുണയ്ക്കുന്ന ഘടകമാണ്. അനുയോജ്യമായ ഓക്‌സിജന്‍ ഓരോ മുടി വേരിലും എത്തുന്നുവെന്ന് ബി 12 ഉറപ്പുവരുത്തുന്നു. ഇത് ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കുന്നു.

ധാതുക്കള്‍

ധാതുക്കള്‍

സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഉയര്‍ന്ന അളവില്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം ശരീരത്തിന് അവശ്യം വേണ്ട സുപ്രധാന ധാതുവാണ്. ശരീരത്തിലെ 300ലധികം എന്‍സൈമാറ്റിക് പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് മഗ്നീഷ്യം സഹായിക്കുന്നു. ആരോഗ്യമുള്ള മുടിയെ നല്‍കാനും മഗ്നീഷ്യം സഹായിക്കുന്നു. ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ കുറവ് മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം.

ധാതുക്കള്‍

ധാതുക്കള്‍

ആരോഗ്യമുള്ള മുടി വളര്‍ത്തുന്നതിന് ധാരാളം ഇരുമ്പ് അനിവാര്യമാണ്. ഇരുമ്പിന്റെ കുറവ് അനാരോഗ്യകരമായ മുടി സൃഷ്ടിക്കുന്നു. അര കപ്പ് വേവിച്ച ചീരയില്‍ നിന്ന് രണ്ടു മില്ലിഗ്രാം ഇരുമ്പ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വിറ്റാമിന്‍ ബി, സി എന്നിവ മികച്ചതാണ്. കൊളാജന്‍, കെരാറ്റിന്‍ എന്നിവയുടെ അളവ് കൂട്ടുന്നതിലൂടെ ഇവ മുടിയുടെ വളര്‍ച്ചയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നു.

മുടിയുടെ വളര്‍ച്ചയ്ക്ക് ചീരയുടെ വഴികള്‍

മുടിയുടെ വളര്‍ച്ചയ്ക്ക് ചീരയുടെ വഴികള്‍

നിങ്ങളുടെ കേശസംരക്ഷണത്തിനായി ചീര എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നമുക്കു നോക്കാം.

ചീര-ഹെയര്‍ ഓയില്‍ കൂട്ട്

വേവിച്ചതോ അസംസ്‌കൃതമോ ആയ പകുതി കപ്പ് ചീര ഇടിച്ചു പിഴിഞ്ഞ് പള്‍പ്പ് വേര്‍തിരിക്കുക. ഈ ചീര പള്‍പ്പ് നിങ്ങളുടെ സാധാരണ എണ്ണയോ അല്ലെങ്കില്‍ ഒലിവ് ഓയിലോ ചേര്‍ത്ത് മുടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് ഷാംപൂ, കണ്ടീഷനര്‍ എന്നിവ ഉപയോഗിച്ച് കഴുകുക. ഈ മിശ്രിതം നിങ്ങളുടെ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. നിങ്ങളുടെ തലമുടി ആഴത്തില്‍ പരിപോഷിപ്പിക്കുകയും അതുപോലെ തന്നെ നിങ്ങളുടെ തലമുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

ചീര ഹെയര്‍ പായ്ക്ക്

ചീര ഹെയര്‍ പായ്ക്ക്

ഒരു കപ്പ് ചീര ഇല എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനോ ഒലിവ് ഓയിലോ കാസ്റ്റര്‍ ഓയിലിലോ കലര്‍ത്തുക. ഇതൊന്നുമില്ലെങ്കില്‍ വെളിച്ചെണ്ണയുമാകാം. ഈ മിശ്രിതം ഒരു മിക്‌സറില്‍ അടിച്ച് മൃദുവായ പേസ്റ്റ് രൂപത്തിലാക്കുക. ഉപയോഗം എളുപ്പമാക്കാന്‍ നന്നായി മിക്‌സ് ആയോ എന്ന് പരിശോധിക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഉണങ്ങാന്‍ വിട്ട് ഷാംപൂ ഉപയോഗിച്ച് കഴുകുക.

ചീര ഹെയര്‍ പായ്ക്ക്

ചീര ഹെയര്‍ പായ്ക്ക്

നിങ്ങള്‍ക്ക് ഓരോ ആഴ്ചയും ഈ ഹെയര്‍ പായ്ക്ക് പ്രയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വളര്‍ച്ചയെ പ്രേരിപ്പിക്കുകയും അതുപോലെ മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. ഇത് നിങ്ങളുടെ കേടായ മുടി പുതുക്കുകയും മിനുസമാര്‍ന്നതും തിളങ്ങുന്നതുമായ മുടിക്ക് കാരണമാവുകയും ചെയ്യുന്നു.

ചീര പാനീയം

ചീര പാനീയം

മുടിയുടെ വളര്‍ച്ചയ്ക്ക് ചീര ജ്യൂസും കുടിക്കാം. വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നിങ്ങള്‍ക്ക് ചീര ജ്യൂസ് മിശ്രിതമാക്കാവുന്നതാണ്. ചീര, പപ്പായ, വാഴപ്പഴം എന്നിവ കഴുകി അതില്‍ പാല്‍ ചേര്‍ത്ത് ബ്ലെന്‍ഡറില്‍ കലര്‍ത്തുക. നന്നായി മിക്‌സ് ചെയ്ത് സ്മൂത്തിയാക്കി ദിവസവും രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം ഉപയോഗിക്കാവുന്നതാണ്. ഈ ചീര സ്മൂത്തി ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങളുടെ മുടിക്ക് മികച്ച ഫലം നല്‍കും.

English summary

How To Use Spinach For Hair Growth?

Here we talking about how to use spinach for hair growth. Read on.
Story first published: Monday, January 20, 2020, 16:29 [IST]
X
Desktop Bottom Promotion