For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ നീങ്ങി മുടിവളരും, റോസ്‌മേരി എണ്ണ ഇങ്ങനെ

|

മുടി വളര്‍ത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്ക ആളുകളുടെയും ഏറ്റവും വലിയ ആശങ്ക കേടുപാടുകള്‍ ഇല്ലാത്തതും ആരോഗ്യകരവുമായി നിലനിര്‍ത്തുക എന്നതാണ്. അതിനായി പല പല വഴികളും അവര്‍ തേടുന്നു. എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് റോസ്‌മേരി എണ്ണയുടെ ഉപയോഗം തിരിച്ചറിയാം.

Most read: വേനലില്‍ മാമ്പഴം നല്‍കും ഈ ആത്ഭുത ഗുണംMost read: വേനലില്‍ മാമ്പഴം നല്‍കും ഈ ആത്ഭുത ഗുണം

സുഗന്ധമുള്ള ഈ സസ്യം മുടിക്ക് എത്രമാത്രം ഗുണങ്ങള്‍ നല്‍കുന്നുവെന്നോ! തലയോട്ടിക്ക് ഉത്തേജനം നല്‍കുന്ന ഫലപ്രദമായ മുടി സംരക്ഷണ ഘടകമായി ഇത് കാലങ്ങളായി ഉപയോഗത്തിലുണ്ട്. ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ റോസ്‌മേരി എണ്ണ സഹായിക്കുന്നു. മുടിക്ക് റോസ്‌മേരി എണ്ണയുടെ പ്രയോജനങ്ങളെക്കുറിച്ചും റോസ്‌മേരി എങ്ങനെ ഉപയോഗിക്കാമെന്നും വായിച്ചറിയൂ.

മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു

മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവാണ് റോസ്‌മേരിയെ പ്രശസ്തമാക്കിയത്. മുടിയുടെ വളര്‍ച്ചയ്ക്ക് റോസ്‌മേരി ഉപയോഗിക്കുന്നതിന് വിവിധ കാരണങ്ങളുണ്ട്. തലയോട്ടിയിലേക്കുള്ള രക്തചംക്രമണം ഉത്തേജിപ്പിക്കാന്‍ റോസ്‌മേരി എണ്ണ സഹായിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. റോസ്‌മേരി എണ്ണ അഡ്രോജെനെറ്റിക് അലോപ്പീസിയ ചികിത്സയ്ക്ക് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മുടികൊഴിച്ചിലിന് തടയിടാനും ഈ എണ്ണ ഗുണം ചെയ്യുന്നു.

താരനെ ചെറുക്കുന്നു

താരനെ ചെറുക്കുന്നു

റോസ്‌മേരി എണ്ണയും മറ്റ് അവശ്യ എണ്ണകളും യോജിപ്പിച്ച് മുടിയില്‍ പ്രയോഗിക്കുമ്പോള്‍ മുടിക്ക് സവിശേഷ ഗുണങ്ങള്‍ കൈവരുന്നു. റോസ്‌മേരി ഓയില്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാരവും വേദനസംഹാരിയുമാണ്. ഈ സവിശേഷതകള്‍ തലയോട്ടിയെ മെച്ചപ്പെടുത്തുന്നു. താരന് കാരണമാകുന്ന ഘടകങ്ങളെ റോസ്‌മേരി ഓയില്‍ ചെറുക്കുന്നു. ഇത് താരന്‍ ഒഴിവാക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കുന്നു.

മുടികൊഴിച്ചില്‍ തടയുന്നു

മുടികൊഴിച്ചില്‍ തടയുന്നു

അടഞ്ഞുപോയ ഫോളിക്കിളുകള്‍ പലപ്പോഴും താരന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു, ഈ സന്ദര്‍ഭങ്ങളില്‍ മുടിയും കൊഴിയുന്നു. റോസ്‌മേരി എണ്ണ മുടിയെ അണ്‍ലോക്ക് ചെയ്ത് വൃത്തിയാക്കാന്‍ സഹായിക്കുന്നു. മുടിയുടെ ഭാരം മെച്ചപ്പെടുത്താനായി അഴുക്കും നീക്കുന്നു.

മുടിയുടെ വളര്‍ച്ചയെ സഹായിക്കാന്‍ റോസ്‌മേരി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

Most read:ഒരുപിടി കറിവേപ്പിലയിലുണ്ട് മുടിവളരുന്ന അത്ഭുതംMost read:ഒരുപിടി കറിവേപ്പിലയിലുണ്ട് മുടിവളരുന്ന അത്ഭുതം

റോസ്‌മേരി ഓയില്‍ ഉപയോഗിക്കുന്നതെങ്ങനെ

റോസ്‌മേരി ഓയില്‍ ഉപയോഗിക്കുന്നതെങ്ങനെ

റോസ്‌മേരി ഓയില്‍ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗം റോസ്‌മേരി ഓയില്‍ ഉയര്‍ന്ന അളവിലുള്ള ഒരു ഷാംപൂ പരീക്ഷിക്കുക എന്നതാണ്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ റോസ്‌മേരി ഷാംപൂ ഉണ്ടാക്കാനും കഴിയും. ഒരു ഷാംപൂയിലേക്ക് 10 - 12 തുള്ളി റോസ്‌മേരി ഓയില്‍ ചേര്‍ത്ത് ദിവസവും മുടി കഴുകുക.

റോസ്‌മേരി ഓയില്‍ ഉപയോഗിക്കുന്നതെങ്ങനെ

റോസ്‌മേരി ഓയില്‍ ഉപയോഗിക്കുന്നതെങ്ങനെ

തലയോട്ടിയില്‍ റോസ്‌മേരി ഓയില്‍ പുരട്ടുന്നതും മസാജ് ചെയ്യുന്നതും അതിന്റെ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും. റോസ്‌മേരി ഓയില്‍ ലായനി ഉണ്ടാക്കാന്‍, നിങ്ങള്‍ക്ക് ഒരു കാരിയര്‍ ഓയിലില്‍ ഒന്നോ രണ്ടോ തുള്ളി റോസ്‌മേരി ഓയില്‍ ചേര്‍ത്തും ഉപയോഗിക്കാം. രാത്രിയില്‍ ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്ത് രാവിലെ കഴുകാവുന്നതാണ്.

Most read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാMost read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാ

റോസ്‌മേരി വെള്ളം

റോസ്‌മേരി വെള്ളം

റോസ്‌മേരി വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുന്നു. ഇത് തലയോട്ടിക്ക് ഉത്തേജനം നല്‍കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. ഉണങ്ങിയ റോസ്‌മേരി ഇലകള്‍ ഒരു ടേബിള്‍സ്പൂണ്‍, ഒരു കപ്പ് വെള്ളം എന്നിവ മാത്രമാണ് നിങ്ങള്‍ക്ക് വേണ്ടത്. വെള്ളം തിളപ്പിച്ച് അതില്‍ റോസ്‌മേരി ഇലകള്‍ ചേര്‍ക്കുക. 15 മിനിറ്റ് തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് തണുപ്പിക്കാന്‍ മാറ്റിവയ്ക്കുക. തലമുടി പതിവുപോലെ കഴുകി വൃത്തിയാക്കി റോസ്‌മേരി തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുക. തലയില്‍ നന്നായി മസാജ് ചെയ്യുക. നല്ല ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ മുടി കഴുകാവുന്നതാണ്.

റോസ്‌മേരിയും ആപ്പിള്‍ സിഡാര്‍ വിനഗറും

റോസ്‌മേരിയും ആപ്പിള്‍ സിഡാര്‍ വിനഗറും

അഴുക്കും മറ്റും കെട്ടിക്കിടക്കുന്നതിലൂടെ മുടിയുടെ വളര്‍ച്ച മന്ദഗതിയിലാകാം. ഇവ നിങ്ങളുടെ ഫോളിക്കിളുകളെ തടസ്സപ്പെടുത്തുകയും മുടിവേരുകളില്‍ അടിയുകയും ചെയ്യും. റോസ്‌മേരിയും ആപ്പിള്‍ സിഡാര്‍ വിനാഗിരിയും ഉപയോഗിച്ച് ഇത് കഴുകിക്കളായുന്നതാണ്. 1 കപ്പ് ആപ്പിള്‍ സിഡാര്‍ വിനെഗര്‍, റോസ്‌മേരിയുടെ 3 - 4 വള്ളി എന്നിവയാണ് വേണ്ടത്. റോസ്‌മേരിയുടെ വള്ളി ചതച്ച് ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ മുക്കി രണ്ടാഴ്ചയോളം മാറ്റിവയ്ക്കുക. രണ്ടാഴ്ചയ്ക്കു ശേഷം ഇതില്‍ നിന്ന് 4 ടേബിള്‍സ്പൂണ്‍ റോസ്‌മേരി മിശ്രിതം എടുത്ത് 2 കപ്പ് വെള്ളത്തില്‍ കലര്‍ത്തുക. ഷാംപൂ ചെയ്ത് മുടി കഴുകിയ ശേഷം ഈ മിശ്രിതത്തില്‍ കഴുകുക.

Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍

English summary

How To Use Rosemary Oil For Hair

Growing hair is not easy, specially if you have short hair. Rosemary herb does miracles for hair. Read on the ways of using rosemary for hair growth.
X
Desktop Bottom Promotion