For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്വിനോവ വിത്തിലുണ്ട് മുടിക്ക് ശക്തിയും തിളക്കവും കൂട്ടും സൂത്രം

|

ആരോഗ്യമുള്ളതും നീളമുള്ളതും തിളക്കമുള്ളതുമായ മുടി നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് ക്വിനോവ ഉപയോഗിച്ച് ഇത് യാഥാര്‍ത്ഥ്യമാക്കാം. അമരന്ത് കുടുംബത്തില്‍ പെടുന്ന ഒരു പൂച്ചെടിയാണിത്. വിറ്റാമിന്‍ ബി, പ്രോട്ടീനുകള്‍, ഭക്ഷണ നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷ്യയോഗ്യമായ വിത്തുകള്‍ ഇതിലുണ്ട്. നിങ്ങളുടെ മുടി പലപ്പോഴും സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍, മലിനീകരണം, പൊടി, നിറങ്ങള്‍ എന്നിവയുടെ ദോഷഫലങ്ങളാല്‍ കഷ്ടപ്പെടുന്ന ഒന്നാണ്. ഈ ഘടകങ്ങള്‍ മുടിയുടെ തിളക്കവും ശക്തിയും ഇല്ലാതാക്കുന്ന രാസവസ്തുക്കളെ പോഷിപ്പിക്കുകയും നിങ്ങളുടെ മുടി മങ്ങിയതും നിര്‍ജീവവുമാക്കുകയും ചെയ്യുന്നു.

Most read: വേനലില്‍ മുടി വരണ്ടുപൊട്ടും; അഴകും ആരോഗ്യവും നല്‍കാന്‍ ചെയ്യേണ്ടത്Most read: വേനലില്‍ മുടി വരണ്ടുപൊട്ടും; അഴകും ആരോഗ്യവും നല്‍കാന്‍ ചെയ്യേണ്ടത്

എന്നാല്‍ ക്വിനോവ വിത്തുകള്‍ മുടിക്ക് പോഷണം നല്‍കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്പാ ചികിത്സകളേക്കാള്‍ ചെലവുകുറഞ്ഞ ഹോം ട്രീറ്റ്മെന്റാണ് ക്വിനോവ വിത്തുകള്‍. ക്വിനോവ വിത്തുകള്‍ നിങ്ങളുടെ മുടിക്ക് എങ്ങനെ സഹായിക്കുന്നുവെന്ന് നമുക്ക് നോക്കാം.

മുടി സംരക്ഷണത്തിന് ക്വിനോവ നല്‍കുന്ന ഗുണങ്ങള്‍

മുടി സംരക്ഷണത്തിന് ക്വിനോവ നല്‍കുന്ന ഗുണങ്ങള്‍

ക്വിനോവ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ഹ്യുമെക്ടന്റുകള്‍ തലയോട്ടിക്ക് പോഷണം നല്‍കുന്നതിനും മുടിയിഴകളില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഒരു കവചമായി പ്രവര്‍ത്തിച്ച് ഇത് മുടിയിഴകളില്‍ ഒരു അദൃശ്യ പാളിയും സൃഷ്ടിക്കുന്നു. മലിനീകരണം, അഴുക്ക്, പൊടി തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളില്‍ നിന്ന് ഇത് മുടിയെ സംരക്ഷിക്കുന്നു. ഇത് മുടിക്ക് കേടുപാടുകള്‍ സംഭവിക്കുകയോ തിളക്കം നഷ്ടപ്പെടുകയോ ചെയ്യുന്നത് തടയുന്നു.

മുടി വളര്‍ച്ചയ്ക്ക്

മുടി വളര്‍ച്ചയ്ക്ക്

ക്വിനോവയില്‍ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുടിയിഴകള്‍ക്കും വേരിനും ഒന്നിലധികം ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു പ്രത്യേക തരം ആസിഡും ഇതില്‍ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ തലയോട്ടിയെ ആവശ്യമായ പോഷകങ്ങള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് ക്വിനോവ സീഡ് ഓയില്‍ ഉപയോഗിക്കാം. ക്വിനോവ വിത്ത് പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളും പരീക്ഷിക്കാം. ക്വിനോവ വിത്തുകള്‍ തിളപ്പിച്ച് വെള്ളം അരിച്ചെടുക്കുക. മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും തളിക്കുക.

Most read:എണ്ണമയമുള്ള ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി വിറ്റാമിന്‍ സി സെറംMost read:എണ്ണമയമുള്ള ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി വിറ്റാമിന്‍ സി സെറം

മുടി കണ്ടീഷന്‍ ചെയ്യാന്‍

മുടി കണ്ടീഷന്‍ ചെയ്യാന്‍

ക്വിനോവ പ്രോട്ടീന്‍ നിങ്ങളുടെ മുടിയില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അമിനോ ആസിഡുകള്‍ മങ്ങിയ മുടിക്ക് ഒരു കണ്ടീഷനിംഗ് പ്രഭാവം നല്‍കുകയും അവയ്ക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ ക്വിനോവ വിത്തുകള്‍ ഹൈഡ്രോലൈസ് ചെയ്യുകയോ വെള്ളം ഉപയോഗിച്ച് പോഷകങ്ങള്‍ വേര്‍തിരിച്ചെടുക്കുകയോ ചെയ്താല്‍, പ്രോട്ടീനും ആസിഡ് തന്മാത്രകളും മുടിയില്‍ ആഴത്തില്‍ തുളച്ചുകയറാന്‍ സഹായിക്കും. വരണ്ട മുടി പ്രശ്‌നം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഇത് ഒരു അത്ഭുതകരമായ തന്ത്രമാണ്. പാരിസ്ഥിതിക ഘടകങ്ങളാല്‍ മുടിക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ തടയാന്‍ ക്വിനോവ പ്രോട്ടീന്‍ ഒരു സംരക്ഷണ പാളി സൃഷ്ടിക്കുന്നു.

മുടിയിഴകളെ ശക്തിപ്പെടുത്താന്‍

മുടിയിഴകളെ ശക്തിപ്പെടുത്താന്‍

പോഷകങ്ങളാല്‍ സമ്പുഷ്ടമായ ക്വിനോവ വിത്തുകള്‍ നിങ്ങളുടെ തലമുടി ശക്തമാക്കാന്‍ സഹായിക്കും. നിങ്ങളുടെ മുടിയിഴകളെ ശക്തമാക്കാന്‍ സഹായിക്കുന്ന അവശ്യ അമിനോ ആസിഡുകള്‍ ഇതിലുണ്ട്. നാല് ടേബിള്‍സ്പൂണ്‍ ക്വിനോവ വിത്ത് മൂന്ന് കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരി അല്ലെങ്കില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്ത് ഏകദേശം രണ്ട് രാത്രികളില്‍ വയ്ക്കുക. ഇത് അരിച്ചെടുത്ത് വെള്ളം നിങ്ങളുടെ തലയില്‍ തേക്കുക. താരന്‍ അകറ്റാനും നിങ്ങളുടെ മുടിവേരുകള്‍ ശക്തമാക്കാനും ഇത് സഹായിക്കും.

Most read:കട്ടിയും ഭംഗിയുമുള്ള കണ്‍പീലി നേടാന്‍ എളുപ്പവഴി ഇത്Most read:കട്ടിയും ഭംഗിയുമുള്ള കണ്‍പീലി നേടാന്‍ എളുപ്പവഴി ഇത്

താരന്‍ കുറയ്ക്കാന്‍

താരന്‍ കുറയ്ക്കാന്‍

താരന്‍ അകറ്റാന്‍ നിങ്ങള്‍ക്ക് ക്വിനോവ വിത്തുകള്‍ ഉപയോഗിക്കാം. സ്ത്രീകള്‍ക്ക് അവരുടെ മുടിയില്‍ ഉപയോഗിക്കാവുന്ന ഒരു അത്ഭുതകരമായ വീട്ടുവൈദ്യമാണിത്. ക്വിനോവയില്‍ ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷക ഘടകങ്ങള്‍ തലയോട്ടിയിലെ ജലാംശം നിലനിര്‍ത്താനും താരന്‍ ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. ക്വിനോവ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്ത് പേസ്റ്റ് ആക്കി തലയില്‍ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം, ഇത് കഴുകിക്കളയുക.

മുടിയുടെ അറ്റം പിളരുന്നത് തടയാന്‍

മുടിയുടെ അറ്റം പിളരുന്നത് തടയാന്‍

മുടിയുടെ അറ്റം പിളരുന്നത് പല പ്രശ്‌നങ്ങളെയും സൂചിപ്പിക്കുന്നു. ക്വിനോവ വിത്തില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകള്‍ അകറ്റാന്‍ സഹായിക്കുന്നു. കൂടാതെ ഇതിലെ പ്രോട്ടീന്‍ മുടി പിളരുന്നത് പരിഹരിക്കാന്‍ സഹായിക്കുന്നു. ഈ വിത്തുകളിലെ പോഷകങ്ങള്‍ ഓരോ മുടിയിഴയുടെയും വേരിലേക്ക് ആഴത്തില്‍ തുളച്ചുകയറി നിങ്ങളുടെ മുടിയിലുടെ കടന്നുപോകുന്നു. ഇത് മുടിയുടെ ഇലാസ്തിക വര്‍ദ്ധിപ്പിക്കുന്നു. മുടി മുറിക്കാതെ തന്നെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.

Most read:മോര് ഉപയോഗിച്ചുള്ള ഈ മാസ്‌ക് നല്‍കും കളങ്കമില്ലാത്ത മുഖചര്‍മ്മംMost read:മോര് ഉപയോഗിച്ചുള്ള ഈ മാസ്‌ക് നല്‍കും കളങ്കമില്ലാത്ത മുഖചര്‍മ്മം

കെട്ടുപിണഞ്ഞ മുടി നേരെയാക്കാന്‍

കെട്ടുപിണഞ്ഞ മുടി നേരെയാക്കാന്‍

ക്വിനോവ വിത്തുകളില്‍ ആസിഡുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് പരുക്കനും കെട്ടുപിണഞ്ഞതുമായ മുടിയിഴകളെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. കുറഞ്ഞ പ്രയത്‌നത്തിലൂടെ മുടിയുടെ തിളങ്ങുന്ന ഘടനയും വോളിയവും നിലനിര്‍ത്താന്‍ അവ സഹായിക്കും. ജലാംശം നിലനിര്‍ത്തുന്നതിലൂടെ ക്വിനോവ വിത്തുകള്‍ കെട്ടുപിണഞ്ഞ മുടിയെ മെരുക്കുന്നു. തലയോട്ടിയിലെ എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാനും അവ സഹായിക്കുന്നു.

English summary

How To Use Quinoa For Hair Growth in Malayalam

Quinoa offers benefits for dry, rough, oily and frizzy hair. Read on to know its amazing benefits.
Story first published: Monday, April 25, 2022, 12:55 [IST]
X
Desktop Bottom Promotion