For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇളംചൂടുള്ള എണ്ണ ഈവിധം മുടിയില്‍ തേച്ചാല്‍ ആരോഗ്യമുള്ള മുടിയിഴ ഞൊടിയിടയില്‍

|

മുടി സംരക്ഷണത്തിനായി പണ്ടുകാലം മുതല്‍ക്കേ എണ്ണ ഉപയോഗിച്ചുവരുന്നു. എണ്ണ തേച്ച് കുളിക്കുന്നത് ഇന്ത്യക്കാരുടെ ആചാരത്തിന്റെ കൂടി ഭാഗമാണ്. മുടിക്ക് എണ്ണ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മിക്ക മുടി പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് എണ്ണ. എന്നാല്‍ എണ്ണ ചൂടാക്കി ഉപയോഗിക്കുന്നതിലൂടെ ഇതിന്റെ ഗുണങ്ങള്‍ വര്‍ധിക്കുന്നു. നിങ്ങളുടെ മുടിയെയും തലയോട്ടിയെയും പോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്ന പോഷകങ്ങളാല്‍ ഇത് നിറഞ്ഞിരിക്കുന്നു.

Most read: ശീതകാലം ചര്‍മ്മത്തിനുണ്ടാക്കും ഈ പ്രശ്‌നങ്ങള്‍; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരപ്രശ്‌നംMost read: ശീതകാലം ചര്‍മ്മത്തിനുണ്ടാക്കും ഈ പ്രശ്‌നങ്ങള്‍; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരപ്രശ്‌നം

ചൂടാക്കി ഉപയോഗിച്ചാല്‍ എണ്ണ തലയില്‍ നന്നായി ആഗിരണം ചെയ്യും. ഇത് അതിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ മുടിക്ക് ഒരു പുതിയ ജീവന്‍ നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് തിളക്കമുള്ളതും മിനുസമാര്‍ന്നതും മൃദുവായതും കരുത്തുറ്റതുമായ മുടി വേണമെങ്കില്‍ ഹോട്ട് ഓില്‍ തെറാപ്പി ഒരു മികച്ച വഴിയാണ്. മുടിക്ക് ഇളംചൂടുള്ള എണ്ണ പുരട്ടിയാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനും മുടിയില്‍ എണ്ണ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിയാനും ലേഖനം വായിക്കൂ.

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നവിധം

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നവിധം

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു കാരിയര്‍ ഓയിലും ഒന്നോ അതിലധികമോ അവശ്യ എണ്ണകളും ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും എണ്ണ തിരഞ്ഞെടുക്കുക. ഒലിവ്, വെളിച്ചെണ്ണ, ബദാം, ലാവെന്‍ഡര്‍, അവോക്കാഡോ, ജോജോബ അല്ലെങ്കില്‍ അര്‍ഗാന്‍ ഓയില്‍ എന്നിവ എടുക്കാം. ഇതില്‍ രണ്ട് തരം എണ്ണകള്‍ എടുത്ത് തുല്യ അളവില്‍ മിക്‌സ് ചെയ്യുക. നിങ്ങളുടെ മുടി ശരിയായി കഴുകുകി വൃത്തിയാക്കുക. വൃത്തിയുള്ള മുടിയില്‍ ഹോട്ട് ഓയില്‍ തെറാപ്പി മികച്ചതായി പ്രവര്‍ത്തിക്കുകയും മുടിയുടെ പുറംതൊലിയില്‍ എണ്ണ നന്നായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യും.

ഇളംചൂടുള്ള എണ്ണ പുരട്ടുക

ഇളംചൂടുള്ള എണ്ണ പുരട്ടുക

എണ്ണ ആവശ്യത്തിന് ചൂടാക്കുക. നിങ്ങളുടെ മുടിയുടെ നീളം അനുസരിച്ച് ഏകദേശം 4 മുതല്‍ 6 വരെ ടേബിള്‍സ്പൂണ്‍ എണ്ണ എടുക്കുക. നിങ്ങളുടെ തലമുടി മൃദുവായി ചീകി മുടി വിഭജിക്കുക. നിങ്ങളുടെ മുടി പകുതി വരണ്ടതായിരിക്കണം. ഇതിനുശേഷം ഇളംചൂടോടെ നിങ്ങളുടെ മുടിയിഴകളില്‍ എണ്ണ പുരട്ടുക. രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിന് നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. ചെറുചൂടുള്ള വെള്ളത്തില്‍ മുക്കി ഒരു ടവല്‍ തലയില്‍ കെട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകി ഷാംപൂ ചെയ്ത് മുടി കണ്ടീഷന്‍ ചെയ്യുക.

Most read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഞൊടിയിടയില്‍; മയോണൈസ് ഇങ്ങനെ ഉപയോഗിക്കൂMost read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഞൊടിയിടയില്‍; മയോണൈസ് ഇങ്ങനെ ഉപയോഗിക്കൂ

ഹോട്ട് ഓയില്‍ തെറാപ്പിയുടെ ഗുണങ്ങള്‍

ഹോട്ട് ഓയില്‍ തെറാപ്പിയുടെ ഗുണങ്ങള്‍

കേടായ മുടി ചികിത്സിക്കാന്‍ പ്രകൃതിദത്തമായ എണ്ണകള്‍ ഉപയോഗിച്ച് തലയോട്ടിയെ സംരക്ഷണ പ്രക്രിയയാണ് ഹോട്ട് ഓയില്‍ ഹെയര്‍ ട്രീറ്റ്‌മെന്റ്. എണ്ണയില്‍ അടങ്ങിയ ആവശ്യമായ വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ഉപയോഗിച്ച് മുടിയെ പോഷിപ്പിക്കാനും സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. എണ്ണയിലെ ചൂട് പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള എണ്ണ തിരഞ്ഞെടുക്കാം. വരണ്ട ശിരോചര്‍മ്മം, അമിതമായ മുടി കൊഴിച്ചില്‍, മുടി പൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇളംചൂടുള്ള എണ്ണ തലയില്‍ പുരട്ടുന്നത് സഹായിക്കും.

മുടിക്ക് ബലം നല്‍കുന്നു

മുടിക്ക് ബലം നല്‍കുന്നു

ഹോട്ട് ഓയില്‍ ഹെയര്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നതിലൂടെ മുടിയില്‍ എണ്ണ ആഴത്തില്‍ തുളച്ചുകയറുകയും മുടിയുടെ കേടുപാടുകള്‍ തടയുകയും ചെയ്യുന്നു. കേടായ മുടിയിലെ പ്രോട്ടീന്‍ നഷ്ടം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു. എണ്ണ പ്രയോഗം മുടിയെ പോഷിപ്പിക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.

Most read:ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തിനേടാം, തിളക്കം നല്‍കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് പരിഹാരംMost read:ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തിനേടാം, തിളക്കം നല്‍കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് പരിഹാരം

മുടിയുടെ കേടുപാടുകള്‍ തടയുന്നു

മുടിയുടെ കേടുപാടുകള്‍ തടയുന്നു

കേശ സംരക്ഷണ വസ്തുക്കളുടെ പതിവ് ഉപയോഗം മുടിക്ക് വലിയ നാശമുണ്ടാക്കുന്നു. എന്നാല്‍ ഹോട്ട് ഓയില്‍ മസാജ് തെറാപ്പി നിങ്ങളുടെ മുടിയുടെ കേടുപാടുകള്‍ നിയന്ത്രിക്കാനാകും. ഇളംചൂടുള്ള എണ്ണ പുരട്ടുന്നത് മുടിയുടെ ഈര്‍പ്പവും ഇലാസ്തികതയും വര്‍ദ്ധിപ്പിക്കും.

താരന്‍ തടയുന്നു

താരന്‍ തടയുന്നു

ഹോട്ട് ഓയില്‍ തെറാപ്പി നിങ്ങളുടെ തലയോട്ടിയിലും മുടിയിഴകളിലും ഈര്‍പ്പം നല്‍കിക്കൊണ്ട് താരന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഹോട്ട് ഓയില്‍ തെറാപ്പി നിങ്ങളുടെ മുടി വളരാനും സഹായിക്കുന്നു.

ഏറ്റവും അനുയോജ്യമായ എണ്ണ ഏതാണ്

ഏറ്റവും അനുയോജ്യമായ എണ്ണ ഏതാണ്

നിങ്ങളുടെ മുടി വളരെ വരണ്ടതോ വളരെ ചുരുണ്ടതോ ആണെങ്കില്‍, വെളിച്ചെണ്ണ അനുയോജ്യമാണ്. ഇത് മുടിയുടെ തണ്ടിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. നിങ്ങളുടെ തലമുടി അധികമായി എണ്ണമയമുള്ളതാണെങ്കില്‍ അല്ലെങ്കില്‍ കൊഴുപ്പ് വേഗത്തില്‍ വരാന്‍ സാധ്യതയുണ്ടെങ്കില്‍ കൊഴുപ്പ് കുറഞ്ഞ എണ്ണ തിരഞ്ഞെടുക്കുക. ബദാം, ഒലിവ് അല്ലെങ്കില്‍ ജോജോബ ഓയില്‍ എന്നിവ വേഗത്തില്‍ ആഗിരണം ചെയ്യും. തലയോട്ടിയിലെ ചൊറിച്ചില്‍ ചികിത്സിക്കാന്‍ നിങ്ങള്‍ക്ക് ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിക്കാം. ഇതിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. അത് ബാക്ടീരിയ അണുബാധ കുറയ്ക്കാനും ചൊറിച്ചില്‍ കുറയ്ക്കാനും പേന്‍ശല്യം കുറക്കാനും സഹായിക്കുന്നു.

Most read:ശൈത്യകാല മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആയുര്‍വേദം പറയുന്ന വഴിയിത്Most read:ശൈത്യകാല മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആയുര്‍വേദം പറയുന്ന വഴിയിത്

English summary

How To Use Hot Oil To Get Healthy Hair in Malayalam

A hot oil treatment can keep your hair healthy and strong. Here is how to use hot oil to get healthy hair.
Story first published: Thursday, November 17, 2022, 13:10 [IST]
X
Desktop Bottom Promotion