For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരും, താരനകലും; തേങ്ങാവെള്ളം ഇങ്ങനെ

|

മലിനീകരണവും അനാരോഗ്യകരമായ ജീവിതശൈലിയും വര്‍ദ്ധിച്ചുവരുന്ന കാലത്ത് മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മിക്കവര്‍ക്കും സാധാരണമായി മാറി. മുടി കൊഴിച്ചില്‍, പൊട്ടല്‍, പിളര്‍പ്പ്, കട്ടി കുറയല്‍ എന്നിവ മുടിയുടെ ഒഴിവാക്കാനാവാത്ത പ്രശ്‌നങ്ങളായി മാറിയിട്ടുണ്ട്. തിരക്കുള്ള ജീവിതത്തില്‍ മുടിയുടെ കാര്യം മിക്കവരും മറന്നുപോകുന്നു. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി സമയവും പൈസയും കളയാതെ തന്നെ മുടിയെ മികച്ചതാക്കാന്‍ വീട്ടിലിരുന്നു ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

Most read: സൗന്ദര്യം നിങ്ങളെ തേടിവരും; ഡ്രൈ ഫ്രൂട്ടിലൂടെMost read: സൗന്ദര്യം നിങ്ങളെ തേടിവരും; ഡ്രൈ ഫ്രൂട്ടിലൂടെ

നിങ്ങളുടെ മുടി മികച്ചതായി വളരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അല്‍പം തേങ്ങാവെള്ളവും ചില ചേരുവയും ഉപയോഗിച്ച് കാര്യം നടത്താവുന്നതാണ്. മുടിയെ പോഷിപ്പിക്കാനും മികച്ചതാക്കാനും സഹായിക്കുന്ന മികച്ച ഘടകമാണ് തേങ്ങാവെള്ളം. മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും ഇത് സഹായിക്കുന്നു. അതിനാല്‍ മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് തേങ്ങാവെള്ളം ഉപയോഗിക്കാന്‍ കഴിയുന്ന വഴികള്‍ ഈ ലേഖനത്തിലൂടെ വായിക്കാം.

മുടിക്ക് തേങ്ങാവെള്ളം നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് തേങ്ങാവെള്ളം നല്‍കുന്ന ഗുണങ്ങള്‍

തേങ്ങാവെള്ളം മുടിക്ക് അങ്ങേയറ്റം ജലാംശം നല്‍കുന്നതും മുടിയുടെ മികച്ച അവസ്ഥ നിലനിര്‍ത്തുന്നതിനും പൊട്ടാതിരിക്കുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ മുടി നിയന്ത്രിക്കാന്‍ വളരെ എളുപ്പമാക്കുന്നു.

അവശ്യ വിറ്റാമിനുകളും ബി വിറ്റാമിനുകളും പൊട്ടാസ്യവും പോലുള്ള ധാതുക്കളാല്‍ സമ്പുഷ്ടമാണിത്. നിങ്ങളുടെ തലയോട്ടിയും മുടിയും പോഷകവും ആരോഗ്യകരവുമായി നിലനിര്‍ത്താന്‍ തേങ്ങാവെള്ളം സഹായിക്കുന്നു.

മുടിക്ക് തേങ്ങാവെള്ളം നല്‍കുന്ന ഗുണങ്ങള്‍

മുടിക്ക് തേങ്ങാവെള്ളം നല്‍കുന്ന ഗുണങ്ങള്‍

മുടി കൊഴിച്ചില്‍ തടയുന്നതിനും നന്നാക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണിത്. ഇത് നിങ്ങളുടെ മുടിയെ മൃദുലമാക്കുകയും മുടി വരള്‍ച്ച നിയന്ത്രിക്കുകയും ചെയ്യുന്നു. താരന്‍ ചികിത്സിക്കാനും ഫലപ്രദമാണ് തേങ്ങവെള്ളം. മുടിയുടെ വളര്‍ച്ചയ്ക്ക് തേങ്ങാവെള്ളം എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം.

ശുദ്ധമായ തേങ്ങാവെള്ളം

ശുദ്ധമായ തേങ്ങാവെള്ളം

ഒരു ചേരുവയും ചേര്‍ക്കാതെ ശുദ്ധമായ തേങ്ങാവെള്ളം മാത്രം ഉപയോഗിച്ച് മുടി മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. അര കപ്പ് ശുദ്ധമായ തേങ്ങാവെള്ളം എടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുകയാണ് വഴി. ഏകദേശം അഞ്ചു മിനിറ്റ് മസാജ് ചെയ്ത് ബാക്കി വെള്ളം നിങ്ങളുടെ മുടിയില്‍ ഒഴിച്ച് 20 മിനിറ്റ് ഉണക്കുക. ഒരു തുണി ഉപയോഗിച്ച് പൊതിഞ്ഞു വയ്ക്കാവുന്നതുമാണ്. ഇതിനു ശേഷം ഷാംപൂ ഉപയോഗിച്ച് ഇളം ചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക.

ഗുണങ്ങള്‍

ഗുണങ്ങള്‍

ആഴ്ചയില്‍ 2-3 തവണ ശുദ്ധമായ തേങ്ങാവെള്ളം ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. നിങ്ങളുടെ മുടിയിലും തലയോട്ടിയിലും ജലാംശം നല്‍കുന്നതിന് തേങ്ങാവെള്ളം സഹായിക്കുന്നു. മസാജിംഗ് രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു.

നാരങ്ങ നീരും തേങ്ങാവെള്ളവും

നാരങ്ങ നീരും തേങ്ങാവെള്ളവും

ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീരെടുത്ത് കാല്‍ കപ്പ് തേങ്ങാവെള്ളത്തില്‍ ലയിപ്പിക്കുക. ഈ മിശ്രിതം ഏകദേശം 5 മിനിറ്റ് തലയോട്ടിയില്‍ മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം നേരിയ സള്‍ഫേറ്റ് രഹിത ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന നാരങ്ങ നീര് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാനും സഹായിക്കുന്നു. തലയോട്ടിയിലെ പി.എച്ച് നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗറും തേങ്ങാവെള്ളവും

ആപ്പിള്‍ സിഡെര്‍ വിനെഗറും തേങ്ങാവെള്ളവും

ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറെടുത്ത് ഒരു കപ്പ് തേങ്ങാവെള്ളത്തില്‍ ലയിപ്പിക്കുക. ഈ മിശ്രിതം മുടിക്ക് പുരട്ടി അഞ്ചു മിനിട്ട് ഉണങ്ങാന്‍ വിടുക. ശേഷം മിതമായ സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്യാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഈ മിശ്രിതം ഒരു കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു, ഇത് നിങ്ങളുടെ തലമുടി മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കി മാറ്റുന്നു. അധിക ഗ്രീസും അഴുക്കും നീക്കംചെയ്യുന്നു. ഇത് നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് അളവും എണ്ണമയവും തുലനം ചെയ്യുന്നു.

തേങ്ങാവെള്ളവും കറ്റാര്‍ വാഴ ജ്യൂസും

തേങ്ങാവെള്ളവും കറ്റാര്‍ വാഴ ജ്യൂസും

രണ്ടു ടീസ്പൂണ്‍ കറ്റാര്‍ വാഴ ജ്യൂസ്, രണ്ടു ടീസ്പൂണ്‍ ജോജോബ ഓയില്‍ എന്നിവയെടുത്ത് കാല്‍ കപ്പ് തേങ്ങാവെള്ളത്തില്‍ കലര്‍ത്തുക. ഈ മിശ്രിതം ഒരു സ്‌പ്രേ കുപ്പിയിലാക്കി മുടിയില്‍ സ്‌പ്രേ ചെയ്യുക. ശേഷം മൃദുവായ സള്‍ഫേറ്റ് രഹിത ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് മുടി കഴുകുക. ഈ മിശ്രിതം മോശമാകാതിരിക്കാന്‍ നിങ്ങള്‍ക്കിത് റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

3-4 ദിവസം ഇത് ഉപയോഗിക്കാം. ആഴ്ചയില്‍ 2-3 തവണ ഇത് സ്‌പ്രേ ചെയ്ത് ഉപയോഗിക്കാം. ചുരുണ്ടതും മുഷിഞ്ഞതുമായ മുടിയുള്ളവര്‍ക്ക് ഇത് പ്രത്യേകിച്ച് ഫലം ചെയ്യുന്നു. ഈ മിശ്രിതം മുടി പൊട്ടല്‍ കുറയ്ക്കുകയും മുടി മിനുസമാര്‍ന്നതാക്കുകയും ചെയ്യുന്നു.

തേങ്ങാവെള്ളവും തേനും

തേങ്ങാവെള്ളവും തേനും

ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ കാല്‍ കപ്പ് തേങ്ങാവെള്ളത്തില്‍ ലയിപ്പിക്കുക. ഈ മിശ്രിതം ഏകദേശം അഞ്ചു മിനിറ്റ് തലയോട്ടിയില്‍ മസാജ് ചെയ്യുക. ഏകദേശം 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. തലമുടി ടവ്വലിലോ മറ്റോ പൊതിയാവുന്നതുമാണ്. ഉണങ്ങിയ ശേഷം നേരിയ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഇത് ചെയ്യാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

നിങ്ങളുടെ തലമുടിക്ക് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു എമോലിയന്റാണ് തേന്‍. ഇത് നിങ്ങളുടെ മുടി ആരോഗ്യകരമാക്കി കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നു.

English summary

How To Use Coconut Water For Hair Growth

While there are various home remedies you can make to rectify hair issues, coconut water can allow your hair to grow in a healthy way. Read on.
Story first published: Friday, February 14, 2020, 16:01 [IST]
X
Desktop Bottom Promotion