For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി മുട്ടോളമെത്തിക്കും കരയാമ്പൂ സൂത്രം: താരനില്ല, നരയില്ല, കൊഴിച്ചിലുമില്ല

|

മുടിയുടെ ആരോഗ്യം പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തേയും ആത്മവിശ്വാസത്തേയും വരെ ഇല്ലാതാക്കുന്നുണ്ട്. കാരണം അമിതമായി മുടി കൊഴിയുന്നവരില്‍ സമ്മര്‍ദ്ദം ഒരു വലിയ ഘടകം തന്നെയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവരെ വളരെയധികം ബാധിക്കുന്ന അവസ്ഥയിലേക്ക് പിന്നീട് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ നാം അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങളില്‍ മുടി എന്നത് ഒരു അവിഭാജ്യ ഘടകം തന്നെയാണ്. മുടി കൊഴിച്ചില്‍, താരന്‍, മുടി പൊട്ടിപ്പോവുന്നത്, മുടി വളരാതിരിക്കുന്നത് എല്ലാം നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ മാറ്റി നല്ല കരുത്തുള്ള ആരോഗ്യവും അഴകും ഉള്ള മുടിക്ക് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. അതില്‍ പാര്‍ശ്വഫലമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഗ്രാമ്പൂ.

How To Use Clove For Hair Care

ഗ്രാമ്പൂ ഉപയോഗിക്കുന്നതിലൂടെ മുടിക്ക് മുകളില്‍ പറഞ്ഞത് പോലെയുള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെ നേരിടേണ്ടതായി വരുന്നില്ല. മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ഗ്രാമ്പൂ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. എന്നാല്‍ ഏത് വസ്തുവിനും ചെറിയ രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവും എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ആരോഗ്യത്തോടെ ഈ പൊടിക്കൈകള്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് ആദ്യം ഒരു വിദഗ്ധന്റെ ഉപദേശം അനിവാര്യമാണ്. എങ്കിലും മുടിയുടെ ആരോഗ്യത്തിന് ഗ്രാമ്പൂ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ഗ്രാമ്പൂവിന്റെ ഗുണങ്ങള്‍

ഗ്രാമ്പൂവിന്റെ ഗുണങ്ങള്‍

ഗ്രാമ്പൂ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പാചകത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഗ്രാമ്പൂ. ഇത് കൂടാതെ ആയുര്‍വേദത്തിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിലും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന ഭാഗമാണ് ഇത്. ഗ്രാമ്പൂവിന്റെ ഗുണങ്ങള്‍ അതിന്റെ ഇലകള്‍, തണ്ട്, എണ്ണ, ഉണങ്ങിയ മുകുളങ്ങള്‍ എന്നിവയില്‍ നിന്നും ലഭിക്കും. എന്നാല്‍ ഇത് മുടി വളര്‍ച്ചക്ക് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

മുടിക്ക് എങ്ങനെ സഹായിക്കുന്നു?

മുടിക്ക് എങ്ങനെ സഹായിക്കുന്നു?

ഗ്രാമ്പൂവില്‍ നിങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് എങ്ങനെ മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു എന്നും നമുക്ക് നോക്കാം. ഗ്രാമ്പൂവില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും സഹായിക്കുന്നു. താരനില്‍ നിന്ന് തലയോട്ടിയെ സംരക്ഷിക്കാന്‍ അവ ഉപയോഗിക്കാം, ഇത് യഥാര്‍ത്ഥത്തില്‍ ദുര്‍ബലവും നേര്‍ത്തതുമായ മുടിക്ക് കരുത്ത് പകരുന്നു.

മുടിക്ക് എങ്ങനെ സഹായിക്കുന്നു?

മുടിക്ക് എങ്ങനെ സഹായിക്കുന്നു?

ഗ്രാമ്പൂവില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഏജന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ കനവും കട്ടിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചില്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. ഗ്രാമ്പൂവില്‍ വിറ്റാമിന്‍ കെ യുടെ സാന്നിധ്യം ഉള്ളതിനാല്‍, മുടി വളരാന്‍ ഉത്തേജിപ്പിക്കുന്ന രക്തചംക്രമണത്തിനും ഇത് മികച്ചതാണ്. ഇത് താരന്‍, അടരുകള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ്. വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളാല്‍ അതുമായി ബന്ധപ്പെട്ട ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ആന്റിഓക്സിഡന്റുകള്‍ കാരണം മുടി നരയ്ക്കുന്നത് തടയുന്നതിനും ഗ്രാമ്പൂ ഒരു മികച്ച പരിഹാരമാണ്.

 മുടിക്ക് എങ്ങനെ സഹായിക്കുന്നു?

മുടിക്ക് എങ്ങനെ സഹായിക്കുന്നു?

ഗ്രാമ്പൂ എണ്ണയില്‍ കാണപ്പെടുന്ന യൂജെനോള്‍ എന്ന സംയുക്തം വേരുകളില്‍ പുരട്ടുമ്പോള്‍ മുടി വളര്‍ച്ചയെ വേഗത്തിലാക്കുന്നു. ഇത് പതിവായി പ്രയോഗിക്കുമ്പോള്‍ മുടിയുടെ ഷാഫ്റ്റിന് നന്നാക്കാനും ശക്തിപ്പെടുത്താനും ആരോഗ്യകരമായ തിളക്കം നല്‍കാനും സാധിക്കുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യത്തിനും കരുത്തിനും കറുപ്പിനും തിളക്കത്തിനും എല്ലാം ഈ ഒരു മാജിക് സഹായിക്കുന്നുണ്ട്. എന്നാല്‍ എങ്ങനെ ഗ്രാമ്പൂ മുടിയില്‍ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ 2 കപ്പ് വെള്ളം തിളപ്പിക്കുക.10 ഗ്രാമ്പൂ വെള്ളത്തിലേക്ക് ചേര്‍ക്കുക. 1 തണ്ട് കറിവേപ്പില ചട്ടിയില്‍ ചേര്‍ക്കുക. തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക. ഉപയോഗിക്കുന്നതിന് മുമ്പ് ഇത് നല്ലതുപോലെ തണുത്തതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് കൊണ്ട് മുടി കഴുകാവുന്നതാണ്. ഇത് ഒരാഴ്ച വരെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ മുടി കഴുകുന്ന ദിവസങ്ങളിലെല്ലാം ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് മുടി കഴുകാവുന്നതാണ്. ദിനവും ഇത് ചെയ്യുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഒരു തവണ ഇത് ഉപയോഗിച്ച് മുടി കഴുകുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് താരന്‍, അതുമായി ബന്ധപ്പെട്ട ചൊറിച്ചില്‍, വരള്‍ച്ച എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റിസെപ്റ്റിക്, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉള്ളതാണ്. ഇത് കൂടാതെ കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ശിരോചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മൃത രോമകൂപങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ കറിവേപ്പിലയില്‍ ഉയര്‍ന്ന ബീറ്റാ കരോട്ടിനും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി കൊഴിയുന്നതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു

മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു

മുടി കൊഴിച്ചില്‍ എന്ന നിങ്ങളുടെ ഭയത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഗ്രാമ്പൂ ഇട്ട് മുടി കഴുകുന്നതിലൂടെ സഹായിക്കുന്നു. എല്ലാ വിധത്തിലും മുടിക്ക് സംരക്ഷണം നല്‍കുന്നതിന് ഈ മിശ്രിതം നിങ്ങള്‍ക്ക് മികച്ചതാണ്. മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ക്ക് അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് മികച്ചതാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ നിങ്ങള്‍ മുടി കഴുകാന്‍ പ്ലാന്‍ ചെയ്യുന്ന ദിവസങ്ങളില്‍ എല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.

മുടിയുടെ അറ്റം പൊട്ടുന്നത്

മുടിയുടെ അറ്റം പൊട്ടുന്നത്

പലര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളില്‍ ഒന്നാണ് മുടിയുടെ അറ്റം പൊട്ടുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മുടിയുടെ അറ്റം പൊട്ടുന്നതിനെ നിയന്ത്രിക്കുകയും നല്ല കരുത്തുള്ള മുടി നല്‍കുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ്. മുടിക്ക് നല്‍കുന്ന ഗുണങ്ങളില്‍ മികച്ച് നില്‍ക്കുന്നത് ഇത് തന്നെയാണ് എന്ന് നമുക്ക് നിസംശയം പറയാം.

താരനെ ഇളക്കിക്കളയുന്നു

താരനെ ഇളക്കിക്കളയുന്നു

താരനെന്ന പ്രശ്‌നത്തെ വേരോടെ ഇളക്കിക്കളയുന്നതിനും ഈ മിശ്രിതം സഹായകമാണ്. താരന്‍ എപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിയെ വേരോടെ ഇല്ലാതാക്കാന്‍ ഗ്രാമ്പൂ വെള്ളം സഹായിക്കുന്നു. ഇത് കൊണ്ട് മുടി കഴുകുന്നത് താരന്റെ പൊടിപോലും ഇളക്കിമാറ്റുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും മികച്ച് നില്‍ക്കുന്നത് തന്നെയാണ് ഗ്രാമ്പൂ എന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ടതില്ല. ഇതെല്ലാം മുടിക്ക് നല്‍കുന്നത് വിവരിക്കാനാവാത്ത ഗുണങ്ങള്‍ തന്നെയാണ്.

മുടിയില്‍ സോപ്പിടല്ലേ, പതിയെ പതിയേ കഷണ്ടി കയറുംമുടിയില്‍ സോപ്പിടല്ലേ, പതിയെ പതിയേ കഷണ്ടി കയറും

മുടിയുടെ അറ്റം മുതല്‍ വേര് വരെ സ്‌ട്രോംങ് ആക്കാന്‍ ചെമ്പരത്തി പ്രയോഗംമുടിയുടെ അറ്റം മുതല്‍ വേര് വരെ സ്‌ട്രോംങ് ആക്കാന്‍ ചെമ്പരത്തി പ്രയോഗം

English summary

How To Use Clove For Hair Care And Hair Loss In Malayalam

Here in this article we are sharing the benefits of using clove for hair care and hair growth in malayalam. Take a look.
Story first published: Thursday, February 24, 2022, 12:20 [IST]
X
Desktop Bottom Promotion