For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പടിച്ചാല്‍ മുടി കൂടുതല്‍ വരളും; മുടി സംരക്ഷിക്കാന്‍ വഴിയിത്

|

ശൈത്യകാലം അടുത്തെത്തിയിരിക്കുന്നു. ചര്‍മ്മത്തിനും മുടിക്കുമെല്ലാം കരുതല്‍ നല്‍കേണ്ട കാലമാണിത്. ശൈത്യകാലത്ത് മിക്കവരുടെയും മുടി വരണ്ടതായി മാറുന്നു. അതിനാല്‍ ശൈത്യകാലത്ത് മുടിയുടെ വരള്‍ച്ചയും മങ്ങലും ഒഴിവാക്കാന്‍ മുടിക്ക് ശരിയായ പരിചരണം നല്‍കേണ്ടത് അത്യാവശ്യമാണ്. ശൈത്യകാലത്ത് മുടിയെ വേണ്ടവിധം പരിപാലിച്ചില്ലെങ്കില്‍ തലയോട്ടിയില്‍ ചൊറിച്ചില്‍, താരന്‍, കഠിനമായ മുടികൊഴിച്ചില്‍, വരണ്ട മുടി എന്നിവയ്ക്ക് കാരണമാകുന്നു. ശൈത്യകാലത്ത് വരണ്ട മുടിയെ നേരിടാന്‍ ചില ഫലപ്രദമായ പ്രതിവിധികളുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

Most read: ചര്‍മ്മത്തിന് തിളക്കവും പുതുമയും നല്‍കാന്‍ ഉത്തമം ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍Most read: ചര്‍മ്മത്തിന് തിളക്കവും പുതുമയും നല്‍കാന്‍ ഉത്തമം ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍

ഇളം ചൂടുള്ള എണ്ണ ഉപയോഗിക്കുക

ഇളം ചൂടുള്ള എണ്ണ ഉപയോഗിക്കുക

മുടിക്ക് ഇളം ചൂടുള്ള എണ്ണ പുരട്ടുന്നത് തണുപ്പുകാലത്ത് വളരെയേറെ ഗുണം ചെയ്യും. മുടി കഴുകുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇത് തേക്കുക. മുടിക്ക് പോഷണം നല്‍കാനും വരള്‍ച്ച ഒഴിവാക്കാനും എണ്ണകള്‍ സഹായിക്കും. അര്‍ഗന്‍ ഓയില്‍, ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ പോലുള്ള എണ്ണകള്‍ ചെറുതായി ചൂടാക്കി മുടിക്ക് പുരട്ടുക.

രാസവസ്തുക്കള്‍ കുറയ്ക്കുക

രാസവസ്തുക്കള്‍ കുറയ്ക്കുക

മുടിക്ക് രാസവസ്തുക്കള്‍ നിറഞ്ഞ വസ്തുക്കള്‍ ഉപയയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്ര നല്ലതല്ല. സള്‍ഫേറ്റ്, പാരബെന്‍ രഹിത ഷാംപൂകള്‍ മാത്രം മുടിക്ക് ഉപയോഗിക്കുക. എണ്ണ അടിസ്ഥാനമാക്കിയുള്ള അല്ലെങ്കില്‍ കണ്ടീഷണര്‍ അടിസ്ഥാനമാക്കിയുള്ള ഷാംപൂകളും ശൈത്യകാലത്ത് നിങ്ങളുടെ മുടിക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. മുടിയില്‍ മോയ്‌സ്ചറൈസര്‍ ഗുണങ്ങള്‍ നല്‍കുന്ന കണ്ടീഷണറുകളും പ്രയോഗിക്കുക. ഈ സീസണില്‍ അമിതമായ രീതിയില്‍ മുടിക്ക് നിറങ്ങളും നല്‍കാതിരിക്കുക. ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയ മുടി സംരക്ഷണ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക.

Most read:മുടി നീട്ടി വളര്‍ത്തിയാല്‍ മാത്രം പോരാ; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങളും ശ്രദ്ധിക്കണംMost read:മുടി നീട്ടി വളര്‍ത്തിയാല്‍ മാത്രം പോരാ; സംരക്ഷിക്കാന്‍ ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

ചൂടുവെള്ളം ഒഴിവാക്കുക

ചൂടുവെള്ളം ഒഴിവാക്കുക

തണുപ്പുകാലത്ത് ചൂടുവെള്ളത്തിലുള്ള കുളി എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ മുടിക്ക് ഇത് അത്ര നല്ല ശീലമല്ല. ചൂടുവെള്ളത്തിന് പകരം ഇളംചൂടുള്ള വെള്ളത്തില്‍ മാത്രം മുടി കഴുകുക. തണുത്ത വെള്ളവും നല്ലതാണ്. മുടിയുടെ ഈര്‍പ്പനഷ്ടം കുറയ്ക്കുന്നതിനാല്‍ തണുത്ത വെള്ളത്തില്‍ മുടി കഴുകുന്നതും ഫലപ്രദമാണ്.

മുടി ഹീറ്റ് ചെയ്യുന്നത് കുറയ്ക്കുക

മുടി ഹീറ്റ് ചെയ്യുന്നത് കുറയ്ക്കുക

തണുപ്പുകാലത്ത് മുടി ഉണക്കാനായി പലരും ഹെയര്‍ ഡ്രയറോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിക്കുന്നു. എന്നാല്‍ തണുപ്പു

കാലത്ത് നിങ്ങളുടെ മുടി ചുരുട്ടാനോ സ്ട്രെയ്റ്റന്‍ ചെയ്യാനോ വോളിയം കൂട്ടാനോ ഉപയോഗിക്കുന്ന ഹീറ്റ് സ്റ്റൈലറുകളുടെ ഉപയോഗം കുറയ്ക്കുക. ഇത്തരം ഉപകരണങ്ങള്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും നിങ്ങളുടെ മുടി കൂടുതല്‍ വരണ്ടതാകുന്നു. ഈര്‍പ്പവും മൃദുത്വവും നിലനിര്‍ത്താന്‍ നിങ്ങളുടെ മുടി തുണികൊണ്ട് കെട്ടിവയ്ക്കുക.

Most read:സോയാബീന്‍ നല്‍കും ചര്‍മ്മം മിനുക്കുന്ന ഗുണങ്ങള്‍; ഉപയോഗം ഈവിധംMost read:സോയാബീന്‍ നല്‍കും ചര്‍മ്മം മിനുക്കുന്ന ഗുണങ്ങള്‍; ഉപയോഗം ഈവിധം

എല്ലാ ദിവസവും മുടി കഴുകരുത്

എല്ലാ ദിവസവും മുടി കഴുകരുത്

മുടി അധികമായി കഴുകുന്നതും ദോഷമാണ്. അതിനാല്‍ തണുപ്പുകാലത്ത് മുടി കഴുകുന്നത് കുറയ്ക്കുക. നിങ്ങളുടെ മുടി കഴുകാനായി ഷാംപൂ ഉപയോഗിക്കുമ്പോള്‍ മുടിയില്‍ നിന്ന് അഴുക്കും വിയര്‍പ്പും പോകുമെന്നത് സത്യമാണ്. എന്നാല്‍, ഷാംപൂ ഉപയോഗം നിങ്ങളുടെ മുടിയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക എണ്ണയായ സെബവും നീക്കം ചെയ്യുന്നു. ആരോഗ്യമുള്ള മുടിക്ക്, സെബം കേടുകൂടാതെ സൂക്ഷിക്കാന്‍, ആഴ്ചയില്‍ മൂന്ന് തവണ മുടി കഴുകുന്നതാണ് നല്ലത്.

ഒമേഗ 3, ആന്റിഓക്സിഡന്റുകള്‍

ഒമേഗ 3, ആന്റിഓക്സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകളും ഒമേഗ-3 പോലുള്ള പോഷകങ്ങളും നിങ്ങളുടെ മുടി കൊഴിച്ചില്‍ തടയുന്നു. ഒമേഗ-3, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കുക. ഇതിനായി സാല്‍മണ്‍, ഓയ്‌സ്റ്റര്‍, മത്തി, ട്യൂണ, വാല്‍നട്ട്, ബ്രൊക്കോളി, ബ്ലൂബെറി, കിഡ്നി ബീന്‍സ്, തക്കാളി മുതലായവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Most read:നരച്ചമുടിക്ക് പരിഹാരം നെല്ലക്കയും കറിവേപ്പിലയും; ഉപയോഗം ഈവിധംMost read:നരച്ചമുടിക്ക് പരിഹാരം നെല്ലക്കയും കറിവേപ്പിലയും; ഉപയോഗം ഈവിധം

ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിക്കുക

ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിക്കുക

വരണ്ട മുടിക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ചില ഹെയര്‍ മാസ്‌കുകള്‍ ഉണ്ട്. ഇത് നിങ്ങളുടെ മുടിയുടെ വരള്‍ച്ച നീക്കുകയും ആരോഗ്യം കാക്കുകയും ചെയ്യുന്നു. തൈരും ഏതാനും തുള്ളി ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഹെയര്‍ മാസ്‌ക് തയാറാക്കുക. മുടി കഴുകുന്നതിന് 20 മിനിറ്റ് മുമ്പ് ഇത് പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക.

ഒലീവ് ഓയിലും മുട്ടയുടെ മഞ്ഞക്കരുവും

ഒലീവ് ഓയിലും മുട്ടയുടെ മഞ്ഞക്കരുവും

മഞ്ഞുകാലത്ത് വരണ്ട മുടി പ്രശ്‌നം തടയാനായി നിങ്ങള്‍ക്ക് ഒലിവ് ഓയിലും മുട്ടയുടെ മഞ്ഞയും ഉപയോഗിക്കാം. രണ്ട് മുട്ടയുടെ മഞ്ഞക്കരു വേര്‍തിരിച്ച് ഒരു പാത്രത്തില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടി നന്നായി മസാജ് ചെയ്യുക. ഒരു തുണി ഉപയോഗിച്ച് മുടി കെട്ടിവയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഈ മാസ്‌ക് കഴുകിക്കളയുക. ശൈത്യകാലത്ത് വരണ്ട മുടി പ്രശ്‌നം പരിഹരിക്കാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക.

Most read:കാലാവസ്ഥ മാറുന്നതനുസരിച്ച് ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടോ? ഇതാ പ്രകൃതിദത്ത പരിഹാരംMost read:കാലാവസ്ഥ മാറുന്നതനുസരിച്ച് ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടോ? ഇതാ പ്രകൃതിദത്ത പരിഹാരം

അവോക്കാഡോ, മയോണൈസ്

അവോക്കാഡോ, മയോണൈസ്

ശൈത്യകാലത്ത് വരണ്ട മുടിയെ ചെറുക്കാനായി നിങ്ങള്‍ക്ക് അവോക്കാഡോയും മയോണൈസും ഉപയോഗിക്കാം. ഒരു പഴുത്ത അവോക്കാഡോ എടുത്ത് പകുതിയായി മുറിച്ച് മാഷ് ചെയ്ത് 2-3 ടീസ്പൂണ്‍ മയോണൈസ് ചേര്‍ക്കുക. ഇത് ഒരുമിച്ച് കലര്‍ത്തി തലയോട്ടിയിലും മുടിയിലും പുരട്ടുക. നിങ്ങളുടെ വിരല്‍ത്തുമ്പുകൊണ്ട് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. തുണി കൊണ്ട് മുടി കെട്ടിവയ്ക്കുക. ശൈത്യകാലത്ത് വരണ്ട മുടി നിയന്ത്രിക്കാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക.

വെളിച്ചെണ്ണയും വാഴപ്പഴവും

വെളിച്ചെണ്ണയും വാഴപ്പഴവും

ഒരു പഴുത്ത വാഴപ്പഴം എടുത്ത് ഒരു പാത്രത്തില്‍ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് 2-3 ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് ഒന്നിച്ച് ഇളക്കി മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. തുണി കൊണ്ട് മുടി മൂടി വയ്ക്കുക. 30-40 മിനിറ്റ് ഇത് വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

English summary

How To Take Care Of Dry Hair In Winter Season in Malayalam

With the drop in temperature, in winter your hair may get more dry. Here is how to take care of dry hair in winter season. Take a look.
Story first published: Wednesday, October 26, 2022, 12:30 [IST]
X
Desktop Bottom Promotion