For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട മുടി മിനുസമാര്‍ന്നതാക്കാന്‍ ചില സൂത്രപ്പണികള്‍

|

മുടി കൊഴിച്ചിലിനും കഷണ്ടിക്കും സാധാരണ കാരണങ്ങളിലൊന്നാണ് വരണ്ട മുടി. മുടിക്ക് വേണ്ടത്ര ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ മുടി കൊഴിച്ചില്‍ സംഭവിക്കുന്നു. വരണ്ട മുടി നിങ്ങളില്‍ ദുര്‍ബലവും പൊട്ടുന്നതുമായ മുടിക്ക് കാരണമാകുന്നു. ഇതൊരു ആരോഗ്യ പ്രശ്നമല്ലെങ്കിലും, ഗുണനിലവാരമില്ലാത്ത മുടി തീര്‍ച്ചയായും പലര്‍ക്കും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. കാരണം വരണ്ട മുടി ഒരാളുടെ ആത്മവിശ്വാസത്തെ കെടുത്തുന്ന ഘടകമാണ്.

Most read: വെയിലേറ്റ് മുടി കേടാകാതിരിക്കാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍Most read: വെയിലേറ്റ് മുടി കേടാകാതിരിക്കാന്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

വരണ്ടതും കേടായതുമായ മുടി മങ്ങിയതും തിളക്കമില്ലാത്തതുമായി കാണപ്പെടുന്നു, മാത്രമല്ല അവ കൈകാര്യം ചെയ്യാനും വളരെ പ്രയാസമാണ്. മുടി ഇടയ്ക്കിടെ കഴുകുന്നത്, അമിതമായി സൂര്യപ്രകാശം തട്ടുന്നത്, ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, ക്ലോറിനേറ്റഡ് വെള്ളം അധികമായി ഉപയോഗിക്കുന്നത്, പുകവലി തുടങ്ങിയവയാണ് വരണ്ട മുടിക്ക് കാരണമാകുന്നത്. നിങ്ങളുടെ ഈ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചില വഴികളുണ്ട്. വരണ്ട മുടി ചികിത്സിച്ച് കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി നേടാന്‍ എളുപ്പത്തില്‍ ചെയ്യാവുന്ന ചില രീതികള്‍ ഇതാ.

ഹെയര്‍ ഓയില്‍

ഹെയര്‍ ഓയില്‍

വരണ്ട മുടിക്ക് മികച്ച പരിഹാരമാണ് ഒലിവ് ഓയില്‍. ഒലിവ് ഓയില്‍ കൂടാതെ വെളിച്ചെണ്ണ, ബദാം എണ്ണ എന്നിവയും നല്ല ഫലങ്ങള്‍ക്കായി ഉപയോഗിക്കാം. ഈ എണ്ണകളെല്ലാം വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്, ഇത് മുടിയുടെ പുറം പാളിയിലെ ഈര്‍പ്പം പുനരുജ്ജീവിപ്പിക്കുന്നു. അര കപ്പ് എണ്ണ ചെറുതായി ചൂടാക്കുക. ഇത് മുടിയില്‍ സൗമ്യമായി മസാജ് ചെയ്ത് ഒരു തുണി കൊണ്ട് മൂടുക. 30-40 മിനിറ്റ് കഴിഞ്ഞ് മുടി ഷാംപൂ ഉപയോഗിച്ച് കഴുകുക. രാത്രി കിടക്കുമ്പോള്‍ ഇത് ചെയ്ത് രാവിലെ കഴുകിക്കളയാവുന്നതുമാണ്. ഈ പ്രതിവിധി മുടിയെ ശക്തിപ്പെടുത്തുകയും തിളക്കമുള്ളതാക്കുകയും ചെയ്യും.

തൈരും ഓയില്‍ മാസ്‌കും

തൈരും ഓയില്‍ മാസ്‌കും

വരണ്ട മുടിക്ക് വളരെ ഫലപ്രദമായ ചികിത്സയാണ് തൈരും എണ്ണയും സംയോജിപ്പിക്കുന്നത്. ഇത് പരീക്ഷിക്കാന്‍ അര കപ്പ് തൈരില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും ആറ് ടേബിള്‍സ്പൂണ്‍ അവശ്യ എണ്ണയും ചേര്‍ക്കുക. ഈ മിശ്രിതം ഷാംപൂ ചെയ്ത മുടിയില്‍ പുരട്ടണം. 15-20 മിനുട്ട് നേരം മുടി തുണികൊണ്ട് പൊതിഞ്ഞ് വയ്ക്കുക. അതിനുശേഷം, ചെറുചൂടുള്ള വെള്ളത്തില്‍ മുടി നന്നായി കഴുകുക.

Most read:പേരയിലയിലുണ്ട് സൗന്ദര്യം കൂട്ടാനുള്ള കുറുക്കുവഴിMost read:പേരയിലയിലുണ്ട് സൗന്ദര്യം കൂട്ടാനുള്ള കുറുക്കുവഴി

അവോക്കാഡോ പേസ്റ്റ്

അവോക്കാഡോ പേസ്റ്റ്

വിറ്റാമിന്‍ എ, ഇ, ധാതുക്കള്‍, പൂരിത കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് അവോക്കാഡോ. ഈ പോഷകങ്ങളെല്ലാം വരണ്ട മുടി ചികിത്സിക്കാന്‍ നല്ലതാണ്. മാത്രമല്ല അവ മുടി ശക്തവും ഈര്‍പ്പമുള്ളതുമാക്കുന്നു. തൊലികളഞ്ഞ അവോക്കാഡോ മാഷ് ചെയ്ത് ഒരു മുട്ടയുമായി കലര്‍ത്തുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. അതിനുശേഷം, നിങ്ങളുടെ മുടി ഒന്നിലധികം തവണ കഴുകി വൃത്തിയാക്കുക.

വാഴപ്പഴം

വാഴപ്പഴം

ഈര്‍പ്പം, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമായ വാഴപ്പഴം വരണ്ട മുടിക്ക് വളരെ ഫലപ്രദമാണ്. മുടിയില്‍ വാഴപ്പഴം ഉപയോഗിക്കുന്നതിലൂടെ മുടി മൃദുവായി മാറുകയും ഇലാസ്തികത മെച്ചപ്പെടുകയും ചെയ്യും. ഒരു വാഴപ്പഴം ഉടച്ചെടുത്ത് മുടിവേരുകള്‍ മുതല്‍ അറ്റങ്ങള്‍ വരെ പുരട്ടുക. ഇത് ഒരു മണിക്കൂര്‍ വിടുക, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക.

Most read:ഒറ്റരാത്രി കൊണ്ട് മുഖം മാറ്റാം; മുഖത്ത് ക്രീം ഇങ്ങനെയെങ്കില്‍Most read:ഒറ്റരാത്രി കൊണ്ട് മുഖം മാറ്റാം; മുഖത്ത് ക്രീം ഇങ്ങനെയെങ്കില്‍

ഷാമ്പൂവില്‍ മുട്ട ചേര്‍ക്കുക

ഷാമ്പൂവില്‍ മുട്ട ചേര്‍ക്കുക

പാത്രത്തില്‍ ഒരു മുട്ട എടുത്ത് പൊട്ടിച്ച് ഒഴിച്ച് കുറച്ച് ഷാംപൂ ചേര്‍ത്ത് ഇളക്കുക. വരണ്ട മുടിയില്‍ ഇത് അഞ്ച് മിനിറ്റ് നേരം പുരട്ടിയ ശേഷം മുടി നന്നായി കഴുകുക. ഇത് മുടിയുടെ പ്രോട്ടീന്‍ അളവ് മെച്ചപ്പെടുത്തും.

മുട്ട മാസ്‌ക്

മുട്ട മാസ്‌ക്

വരണ്ട മുടിയില്‍ നേരിട്ട് മുട്ട ഉപയോഗിക്കുക. അര കപ്പ് കൊഴുത്ത തൈര്, ഒരു മുട്ട, മൂന്ന് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയും നിങ്ങള്‍ക്ക് ചേര്‍ക്കാം. ഈ മിശ്രിതം മുടിയില്‍ പുരട്ടി 15-30 മിനിറ്റ് വിടുക. അതിനുശേഷം, ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

Most read:പുതിനയില ഇങ്ങനെയെങ്കില്‍ തിളങ്ങുന്ന മുഖം ഉറപ്പ്Most read:പുതിനയില ഇങ്ങനെയെങ്കില്‍ തിളങ്ങുന്ന മുഖം ഉറപ്പ്

ഒമേഗ 3

ഒമേഗ 3

നിങ്ങളുടെ ഭക്ഷണത്തില്‍ ഒമേഗ -3, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുക. സീ ഫുഡില്‍ നിന്നുള്ള പ്രോട്ടീന്‍ മുടി കട്ടിയുള്ളതും തിളക്കമുള്ളതുമായി നിലനിര്‍ത്തുന്നു. സാല്‍മണ്‍, മത്തി, ട്യൂണ, മുത്തുച്ചിപ്പി എന്നിവ കഴിക്കുന്നത് മുടിക്ക് ആവശ്യമായ ഒമേഗ -3 നല്‍കും. വരണ്ട മുടിക്ക് ഓക്‌സിഡന്റുകള്‍ വളരെ നല്ലതാണ്. വാല്‍നട്ട്, ബ്രൊക്കോളി, തക്കാളി, ബ്ലൂബെറി, കിഡ്‌നി ബീന്‍സ് എന്നിവ ഇതിനായി കഴിക്കുക.

 ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മാസ്‌ക്

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മാസ്‌ക്

വരണ്ട മുടിക്ക് വളരെ ഫലപ്രദമായ ചികിത്സയാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും മൂന്ന് മുട്ട വെള്ളയും ചേര്‍ക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടണം. മുടി അരമണിക്കൂറോളം തുണിയില്‍ മൂടി വയ്ക്കുക, തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

Most read:ഏതു ചര്‍മ്മവും എളുപ്പം വെളുക്കാന്‍ ഡ്രൈ ഫ്രൂട്‌സ്‌Most read:ഏതു ചര്‍മ്മവും എളുപ്പം വെളുക്കാന്‍ ഡ്രൈ ഫ്രൂട്‌സ്‌

നെയ്യ്‌

നെയ്യ്‌

വരണ്ട മുടിയില്‍ കുറച്ച് നെയ്യ്‌പുരട്ടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂറോളം ഒരു തുണി ഉപയോഗിച്ച് തല പൊതിയുക. തുടര്‍ന്ന് ഒരു ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. ഈ പ്രതിവിധി വരണ്ട മുടി ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും.

കണ്ടീഷനിംഗ്

കണ്ടീഷനിംഗ്

മുടി ശരിയായി കഴുകുന്നതും കണ്ടീഷനിംഗ് ചെയ്യുന്നതും മുടി സംരക്ഷിക്കാനുള്ള അടിസ്ഥാന വഴികളാണ്. സള്‍ഫേറ്റുകള്‍, പാരബെന്‍സ്, ആല്‍ക്കഹോള്‍, ഡൈകള്‍, കൃത്രിമ സുഗന്ധങ്ങള്‍ എന്നിവയില്ലാത്ത മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക. എല്ലാത്തരം അഴുക്കുകളും, സെബം, മൃത കോശങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ മുടി പതിവായി കഴുകുക.

Most read:മുഖക്കുരു നീക്കാം; ഈ പച്ചക്കറികളിലുണ്ട് പരിഹാരംMost read:മുഖക്കുരു നീക്കാം; ഈ പച്ചക്കറികളിലുണ്ട് പരിഹാരം

വിറ്റാമിനുകളും പോഷകങ്ങളും

വിറ്റാമിനുകളും പോഷകങ്ങളും

മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും അതിന്റെ തിളക്കത്തിനും വിറ്റാമിനുകളും പോഷകങ്ങളും വേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളും ധാതുക്കളും അവശ്യ ഫാറ്റി ആസിഡുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണക്രമം മുടി മികച്ചതായി നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. എല്ലായ്‌പ്പോഴും പ്രോട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുള്‍പ്പെടെ വിവിധതരം പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കുക.

English summary

How to Repair Dry And Damaged Hair At Home in Malayalam

Here are few tips you can follow to managing and preventing dry and damaged hair. Take a look.
X
Desktop Bottom Promotion