For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളി കഴിഞ്ഞശേഷം മുടിയിലെ അധിക എണ്ണ കളയാനുള്ള വഴികള്‍

|

എണ്ണമയമുള്ള ചര്‍മ്മവും മുടിയും അല്‍പം പ്രശ്നകരമാണ്. എണ്ണമയമുള്ള ചര്‍മ്മത്തെ പരിചരിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. എണ്ണമയമുള്ള മുടി ഏവര്‍ക്കും ഒരു ദു:സ്വപ്‌നം പോലെയാണ്. ദിവസവും ഷാംപൂ ചെയ്യുന്നത് ഒരു പരിഹാരമായി നിങ്ങള്‍ക്ക് തോന്നുമെങ്കിലും ഇതു മാത്രം മതിയാവില്ല. ദിവസവും ഷാംപൂ ചെയ്ത ശേഷവും നിങ്ങളുടെ മുടിയില്‍ എണ്ണമയം കാണാം. മുടിയിഴകള്‍ ഒട്ടിപ്പിടിക്കുകയും കൊഴുപ്പുള്ളതായി മാറുകയും ചെയ്‌തേക്കാം. അതിനാല്‍, എണ്ണമയമുള്ള മുടിയുള്ളവര്‍ക്കാണ് ഈ ലേഖനം. കുളി കഴിഞ്ഞശേഷം മുടിയിലെ അധിക എണ്ണ നീക്കം ചെയ്യാനുള്ള ചില വഴികള്‍ ഇതാ.

Most read: ചര്‍മ്മത്തിലെ എണ്ണമയം വഷളാക്കും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍Most read: ചര്‍മ്മത്തിലെ എണ്ണമയം വഷളാക്കും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍

താരന്‍ ചികിത്സ

താരന്‍ ചികിത്സ

എണ്ണമയമുള്ള മുടിക്ക് ഒരു പ്രധാന കാരണമാണ് താരന്‍. അതിനാല്‍ നിങ്ങളുടെ എണ്ണമയമുള്ള മുടി ചികിത്സിക്കുന്നതിനായി നിങ്ങള്‍ ആദ്യം താരന്‍ നീക്കാന്‍ ശ്രദ്ധിക്കണം. കുളിക്കുമ്പോള്‍ നല്ലൊരു ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയായി സൂക്ഷിക്കുക.

ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക

ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക

ഇത് പലര്‍ക്കും അറിയില്ലാത്ത കാര്യമായിരിക്കാം. ചൂടുവെള്ളം നിങ്ങളുടെ മുടിയിലെ സ്വാഭാവിക എണ്ണ ഉല്‍പാദനവും വര്‍ദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ കുളിക്കുന്നതിനായി ചൂടുവെള്ളം ഒഴിവാക്കുക. അതിനുപകരം കുളിച്ചതിന് ശേഷം മുടി എണ്ണ രഹിതമായി നിലനിര്‍ത്താന്‍ ഇളം ചൂടുള്ളതും തണുത്തതുമായ വെള്ളം മുടിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

Most read:വരണ്ട മുടിക്ക് ഈര്‍പ്പവും കരുത്തും നല്‍കും ഈ പ്രകൃതിദത്ത ഹെയര്‍ മാസ്‌കുകള്‍Most read:വരണ്ട മുടിക്ക് ഈര്‍പ്പവും കരുത്തും നല്‍കും ഈ പ്രകൃതിദത്ത ഹെയര്‍ മാസ്‌കുകള്‍

ഡ്രൈ ഷാംപൂ ഉപയോഗിക്കുക

ഡ്രൈ ഷാംപൂ ഉപയോഗിക്കുക

കുളി കഴിഞ്ഞ് മുടിയില്‍ നിന്ന് അധിക എണ്ണ നീക്കം ചെയ്യാന്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ഷാംപൂ ശ്രദ്ധിക്കുക എന്നതാണ്. ഇത് വരണ്ട മുടിക്ക് വേണ്ടിയുള്ളതാണോ അതോ മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ നല്‍കുന്നതാണോ എന്ന് പരിശോധിക്കുക. കാരണം മോയ്‌സ്ചറൈസിംഗ് ഷാംപൂ നിങ്ങളുടെ മുടിയെ കൂടുതല്‍ എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമാക്കും. അതിനാല്‍ മുടിക്ക് ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് ഡ്രൈ ഷാംപൂ ഇല്ലെങ്കില്‍, എണ്ണമയമുള്ള മുടി ഒഴിവാക്കാനായി കുളിക്കുന്ന വെള്ളത്തില്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുക.

ഷാംപൂ നന്നായി കഴുകിക്കളയുക

ഷാംപൂ നന്നായി കഴുകിക്കളയുക

ഏത് തരം മുടിയായാലും നിങ്ങള്‍ ചെയ്യേണ്ട പ്രധാനപ്പെട്ട മറ്റൊരു ടിപ്പാണിത്. ഒരിക്കലും നിങ്ങള്‍ തിടുക്കത്തില്‍ ഷാംപൂ ചെയ്യരുത്. ഷാംപൂ വളരെ ഫലപ്രദമായി കഴുകിക്കളയണം. കുളി കഴിഞ്ഞ് ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ മുടിയില്‍ അല്‍പം പോലും ഷാംപൂ ഇല്ലെന്ന് ഉറപ്പാക്കുക. ഇത് നിങ്ങളുടെ തലമുടിയില്‍ വഴുവഴുപ്പുണ്ടാക്കുകയും അടുത്തതവണ മുടി കഴുകുന്നത് വരെ ചൊറിച്ചില്‍ വരുത്തുകയും ചെയ്യും.

Most read:മുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരും; കിടക്കും മുന്‍പ് ഇത് ചെയ്യൂMost read:മുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരും; കിടക്കും മുന്‍പ് ഇത് ചെയ്യൂ

കണ്ടീഷണറുകള്‍ ഒഴിവാക്കുക

കണ്ടീഷണറുകള്‍ ഒഴിവാക്കുക

കണ്ടീഷണറുകള്‍ നിങ്ങളുടെ വരണ്ട മുടിയെ ഉദ്ദേശിച്ചുള്ളതാണ്. കണ്ടീഷണറുകള്‍ ചിലപ്പോള്‍ മുടിയെ മെരുക്കാനോ മുടിയെ കൂടുതല്‍ കൈകാര്യം ചെയ്യാനോ ഉപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ള മുടിയാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ കണ്ടീഷണറുകള്‍ ഒഴിവാക്കണം. കാരണം കണ്ടീഷണറുകള്‍ നിങ്ങളുടെ മുടിയെ കൂടുതല്‍ എണ്ണമയമുള്ളതാക്കും.

രാത്രിയിലെ മസാജിംഗ് ഒഴിവാക്കുക

രാത്രിയിലെ മസാജിംഗ് ഒഴിവാക്കുക

ആരോഗ്യമുള്ള മുടി ലഭിക്കുന്നതിനായി രാത്രി മുഴുവന്‍ മുടിയില്‍ എണ്ണ തേച്ച് വച്ച് രാവിലെ കഴുകിക്കളയണമെന്ന് പറയാറുണ്ട്. എന്നാല്‍ ഇത് എല്ലാവര്‍ക്കും ബാധകമല്ല. നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയാണെങ്കില്‍ ഒരിക്കലും രാത്രി എണ്ണ പുരട്ടി മസാജ് ചെയ്യരുത്. ഇത് നിങ്ങളുടെ മുടിയെ കൂടുതല്‍ എണ്ണമയമുള്ളതാക്കും.

Most read:മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, മുടി വളരാനും ഫലപ്രദം; കറുവ ഇല ഇങ്ങനെ ഉപയോഗിക്കൂMost read:മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, മുടി വളരാനും ഫലപ്രദം; കറുവ ഇല ഇങ്ങനെ ഉപയോഗിക്കൂ

പ്രകൃതിദത്ത ഷാംപൂ പരീക്ഷിക്കുക

പ്രകൃതിദത്ത ഷാംപൂ പരീക്ഷിക്കുക

വിപണിയില്‍ ലഭ്യമായ ഷാംപൂകളില്‍ നിങ്ങളുടെ എണ്ണമയമുള്ള മുടി പ്രശ്‌നം വര്‍ദ്ധിപ്പിക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. കുളി കഴിഞ്ഞ് മുടി എണ്ണമയമാകുന്നത് തടയാന്‍, നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ നിര്‍മ്മിച്ച പ്രകൃതിദത്തമായ ഷാംപൂ ഉപയോഗിക്കാം. ആവശ്യത്തിന് ഓട്സ് എടുത്ത് കുറച്ച് വെള്ളത്തില്‍ തിളപ്പിക്കുക. ഓട്സ് അരിച്ചെടുത്ത് നീക്കി ഈ വെള്ളത്തില്‍ മുടി കഴുകുക. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ എണ്ണമയമുള്ള മുടി പ്രശ്‌നം ഇല്ലാതാകും.

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞ

മിനുസമാര്‍ന്ന മുടി ലഭിക്കാനായി മുട്ട ഒരു മികച്ച പരിഹാരമാണ്. മുട്ടയുടെ മഞ്ഞക്കരു അധിക എണ്ണ ആഗിരണം ചെയ്യുകയും നിങ്ങളുടെ മുടിയെയും തലയോട്ടിയെയും എണ്ണമയമില്ലാതെ ആക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു, നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് ഒരു ഹെയര്‍ പായ്ക്ക് ഉണ്ടാക്കുക, കുളിക്കുന്നതിന് 15 മിനിറ്റ് മുമ്പ് ഇത് പുരട്ടുക. അതിനുശേഷം, ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ മുടി ഷാംപൂ ചെയ്യുക.

English summary

How To Remove Excess Oil From Hair After Shower in Malayalam

Here is how to remove excess oil from hair and make your hair soft and smooth after shower. Take a look.
Story first published: Friday, November 4, 2022, 13:50 [IST]
X
Desktop Bottom Promotion