For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്‌നം? ഇതിലുണ്ട്‌ പ്രതിവിധി

|

പല സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നമാണ് മുടി പൊട്ടല്‍. മുടിയുടെ ഈര്‍പ്പം നഷ്ടപ്പെടുന്നതും, മുടി വളരെയധികം വരണ്ടതാവുകയും ചെയ്യുന്നത് മുടി പൊട്ടലിന് കാരണമാകുന്നു. രാസ ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം, ചൂട് ഹെയര്‍ സ്‌റ്റൈലിംഗ് ഉപകരണങ്ങള്‍, തെറ്റായ ഹെയര്‍ ബ്രഷ് ഉപയോഗിക്കുന്നത് മുതലായവ നിങ്ങളുടെ മുടി പൊട്ടല്‍ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും.

Most read: മുടി പട്ടുപോലെ മിനുസമുള്ളതാക്കാന്‍ ഈ വഴി പരീക്ഷിച്ചാല്‍ മതിMost read: മുടി പട്ടുപോലെ മിനുസമുള്ളതാക്കാന്‍ ഈ വഴി പരീക്ഷിച്ചാല്‍ മതി

മുടി പൊട്ടുന്നത് എങ്ങനെ തടയാമെന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഉത്തരം വളരെ ലളിതമാണ്. നിങ്ങളുടെ മുടി ആരോഗ്യകരമായ രൂപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ചില സ്വാഭാവിക വീട്ടുവൈദ്യങ്ങള്‍ സഹായിക്കും. ഈ ലേഖനത്തില്‍, മുടി പൊട്ടുന്നത് തടയാനുള്ള ചില എളുപ്പ വഴികള്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുടി പൊട്ടുന്നതിന് കാരണങ്ങള്‍

മുടി പൊട്ടുന്നതിന് കാരണങ്ങള്‍

നിങ്ങളുടെ മുടിപൊട്ടലിന് കാരണങ്ങള്‍ ഇവയാകാം:

* ഈര്‍പ്പത്തിന്റെ അഭാവം

* കഠിനമായ വെള്ളത്തില്‍ മുടി കഴുകുന്നത്

* ഹീറ്റ് സ്‌റ്റൈലിംഗ് കാരണം മുടി വരളുന്നത്

* മുടി കളര്‍ ചെയ്യുന്നത്

* കോട്ടണ്‍ തലയിണകള്‍ ഉപയോഗിക്കുന്നത്

* കുളികഴിഞ്ഞശേഷം നനവോടെ നിങ്ങളുടെ തലമുടി കെട്ടിയിടുന്നത്

മുടി പൊട്ടുന്നത് തടയാന്‍ ഇനിപ്പറയുന്ന വഴികള്‍ നിങ്ങളെ സഹായിക്കും.

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി, ഡി 3, ബയോട്ടിന്‍ എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ മുടിയുടെ അഴക് മെച്ചപ്പെടുത്താനും ശരിയായ രക്തചംക്രമണവും പോഷണവും നല്‍കുന്നതിനും വിറ്റാമിനുകള്‍ പങ്കുവഹിക്കുന്നു. രക്തക്കുഴലുകളുടെ രൂപീകരണത്തിന് അടിസ്ഥാനമായ കൊളാജന്റെ ഉത്പാദനത്തില്‍ വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുടി വളരാന്‍ ബയോട്ടിന്‍ അത്യാവശ്യമാണ്, മാത്രമല്ല അതിന്റെ കുറവ് വളരെയധികം മുടി കൊഴിയുന്നതിനും കാരണമാകും. സിട്രസ് പഴങ്ങള്‍, മുട്ട, ചീസ്, ഇലക്കറികള്‍ എന്നിവ കഴിച്ച് ഈ വിറ്റാമിനുകള്‍ നിങ്ങള്‍ക്ക് നേടാനാകും.

Most read:ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴിMost read:ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴി

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടിയില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മോയ്സ്ചുറൈസറാണ് വെളിച്ചെണ്ണ. ഇതിലെ ലോറിക് ആസിഡ് ആന്റിഫംഗല്‍ ഗുണങ്ങള്‍ നല്‍കുന്നു, ഇത് താരന്‍ പോലുള്ള ഫംഗസ് അണുബാധകളില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നു. മുടി പൊട്ടുന്നത് തടയാനും ഈ ഗുണങ്ങള്‍ സഹായിക്കുന്നു. മുടിയുടെ നീളം അനുസരിച്ച് അല്‍പം വെളിച്ചെണ്ണയെടുത്ത് തലയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. ഒരു തുണി കൊണ്ട് തല മൂടി 2-3 മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുക.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയിലെ റിച്ചിനോലിക് ആസിഡ് നിങ്ങളുടെ തലയോട്ടിയിലേക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് മുടിയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു. 1 ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവയെടുക്കുക. ഇത് മിക്‌സ് ചെയ്ത് തലയോട്ടിയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. 1-2 മണിക്കൂര്‍ കഴിഞ്ഞ് ഒരു മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുക.

Most read:നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂMost read:നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള, മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന കാറ്റെച്ചിനുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്നു. ആന്റിഫംഗല്‍, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളും ഇതിലുണ്ട്. അതിനാല്‍, ഗ്രീന്‍ ടീ നിങ്ങളുടെ തലയോട്ടിയെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാനും മുടി പൊട്ടുന്നത് തടയാനും സഹായിക്കും. 1/2 ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ, 1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. പൊടിച്ച ഗ്രീന്‍ ടീ വെളിച്ചെണ്ണയില്‍ കലര്‍ത്തുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി 10 മിനിറ്റിന് ശേഷം മുടി തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക.

മുട്ട ഹെയര്‍ മാസ്‌ക്

മുട്ട ഹെയര്‍ മാസ്‌ക്

പ്രോട്ടീനുകളുടെ സമ്പന്നമായ ഉറവിടമാണ് മുട്ടയുടെ വെള്ള. മുടി ആരോഗ്യമുള്ളതും മൃദുവായതും പൊട്ടാത്തതുമായി നിലനിര്‍ത്താന്‍ മുട്ട നിങ്ങളെ സഹായിക്കുന്നു. ഇതിന്റെ ആന്റിഓക്സിഡന്റ്, വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ നിങ്ങളുടെ മുടിയും തലയോട്ടിയും സംരക്ഷിക്കുന്നു. 2 മുട്ട വെള്ള, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, 1 കപ്പ് പാല്‍, കുറച്ച് തുള്ളി നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഇവയെല്ലാം ഒരു പാത്രത്തില്‍ ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക. മാസത്തില്‍ 2-3 തവണ ഇത് ചെയ്യുക.

Most read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരംMost read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരം

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മ്മത്തിനും മുടിക്കും കറ്റാര്‍ വാഴ ജെല്‍ നല്‍കുന്ന ഗുണങ്ങള്‍ വളരെ പ്രസിദ്ധമാണ്. മോയ്സ്ചറൈസിംഗ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ഫോട്ടോപ്രോട്ടോക്റ്റീവ്, ആന്റിഫംഗല്‍ ഗുണങ്ങള്‍ കറ്റാര്‍വാഴയിലുണ്ട്. നിങ്ങളുടെ തലയോട്ടിയില്‍ താരന്‍ ഇല്ലാതെ സൂക്ഷിക്കാനും മുടി പൊട്ടുന്നത് തടയാനും മുടിയുടെ പി.എച്ച് പുനസ്ഥാപിക്കാനും കറ്റാര്‍ വാഴ സഹായിക്കും. 1/2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1/2 ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍ എന്നിവ മിക്‌സ് ചെയ്ത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. 20-30 മിനുട്ട് കഴിഞ്ഞ് വെള്ളം ഉപയോഗിച്ച് മുടി കഴുകുക. മുടിയില്‍ കറ്റാര്‍ വാഴ ജെല്‍ നേരിട്ടും നിങ്ങള്‍ക്ക് പ്രയോഗിക്കാം. ആഴ്ചയില്‍ 2 തവണ ഇങ്ങനെ ചെയ്യുന്നത് മുടി പൊട്ടല്‍ തടയാന്‍ നിങ്ങളെ സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

നിങ്ങളുടെ മുടി പ്രധാനമായും കെരാറ്റിന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സള്‍ഫറിന്റെ സമ്പന്നമായ ഉറവിടമാണ് വെളുത്തുള്ളി, ഇത് കെരാറ്റിന്റെ നിര്‍മാണ ബ്ലോക്കായി പ്രവര്‍ത്തിക്കുന്നു. ആന്റിഫംഗല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്. അതിനാല്‍, വെളുത്തുള്ളി നിങ്ങളുടെ തലയെ ഫംഗസ് അണുബാധകളില്‍ നിന്നു സംരക്ഷിക്കുകയും മുടിപൊട്ടുന്നത് തടയുകയും ചെയ്യും. 6-7 അല്ലി വെളുത്തുള്ളി, 100 മില്ലി വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. വെളുത്തുള്ളി അരിഞ്ഞ് എണ്ണയില്‍ ഇടുക. ഇത് ഒരാഴ്ചയോളം തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. അതിനുശേഷം എടുത്ത് മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ എണ്ണ പുരട്ടുന്നത് നല്ല ഫലങ്ങള്‍ നല്‍കും.

Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

മോശം പി.എച്ച് നിങ്ങളുടെ മുടി വരണ്ടതും കേടായതുമാക്കിത്തീര്‍ക്കും. നിങ്ങളുടെ തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കുന്നു. നിങ്ങളുടെ മുടി മൃദുവായി നിലനിര്‍ത്താനും അതുവഴി മുടി പൊട്ടുന്നത് തടയാനും അസറ്റിക് ആസിഡ് സഹായിക്കുന്നു. കൂടാതെ, ഇതിന്റെ ആന്റിമൈക്രോബിയല്‍ ആന്റിഫംഗല്‍ ഗുണങ്ങള്‍ തലയോട്ടിയിലെ അണുബാധ തടയാന്‍ സഹായിക്കും. രണ്ട് കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഷാംപൂ ചെയ്ത ശേഷം ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുന്നത് നന്നായിരിക്കും.

അവോക്കാഡോ

അവോക്കാഡോ

വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് അവോക്കാഡോ. ഇത് ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും മുടി പൊട്ടല്‍ തടയുകയും ചെയ്യുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് അവോക്കാഡോ. ആരോഗ്യമുള്ളതും സുന്ദരവുമായ മുടിക്ക് ഇവ വളരെ പ്രധാനമാണ്. 1/2 അവോക്കാഡോ (തൊലികളഞ്ഞത്), 1 മുട്ടയുടെ മഞ്ഞക്കരു, 1 ടേബിള്‍ സ്പൂണ്‍ വെണ്ണ (വേണമെങ്കില്‍) എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. അര അവോക്കാഡോയുടെ പള്‍പ്പ് മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് തയാറാക്കുക. നിങ്ങള്‍ക്ക് കുറച്ച് വെണ്ണയും ഇതിലേക്ക് ചേര്‍ക്കാം. നനഞ്ഞ മുടിയില്‍ ഈ പേസ്റ്റ് പ്രയോഗിക്കുക. നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മാസത്തില്‍ രണ്ടുതവണയെങ്കിലും ഇത് ചെയ്യുക.

Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

English summary

How To Prevent And Stop Hair Breakage Naturally in Malayalam

Here we are discussing how to prevent and stop hair breakage naturally. Take a look.
Story first published: Thursday, July 8, 2021, 12:55 [IST]
X
Desktop Bottom Promotion