For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി തഴച്ചുവളരാന്‍ കരിംജീരക എണ്ണ; തയ്യാറാക്കുന്നത് ഇങ്ങനെ

|

നിങ്ങളുടെ അടുക്കളകളില്‍ കാണപ്പെടുന്ന ഒരു സാധാരണ ഘടകമാണ് കരിംജീരകം. ഈ ചെറിയ കറുത്ത വിത്തുകള്‍ സാധാരണയായി എണ്ണയായി ഉപയോഗിക്കുന്നു. എന്നാല്‍ നിങ്ങളുടെ മുടിയില്‍ അത്ഭുതങ്ങള്‍ ചെയ്യാന്‍ കരിംജീരക എണ്ണയ്ക്ക് കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ? വിപണിയില്‍ ലഭ്യമായ ധാരാളം ഹെയര്‍ മാസ്‌കുകളും കണ്ടീഷണറുകളും തയ്യാറാക്കാന്‍ ഈ വിത്തുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു.

Most read: താരന്‍, അകാലനര, മുടികൊഴിച്ചില്‍; എന്തിനും പരിഹാരമാണ് ഈ ഹെയര്‍ പായ്ക്ക്Most read: താരന്‍, അകാലനര, മുടികൊഴിച്ചില്‍; എന്തിനും പരിഹാരമാണ് ഈ ഹെയര്‍ പായ്ക്ക്

ഈ വിത്തുകളില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ ഉണ്ട്, നിങ്ങളുടെ മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കി, അവയ്ക്ക് വ്യത്യസ്ത രീതികളില്‍ ഇത് ഗുണം ചെയ്യും. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയുടെ ഭാഗമാക്കാന്‍, നിങ്ങള്‍ക്ക് കരിംജീരകത്തെ എണ്ണയാക്കി മാറ്റാം. കരിംജീരക എണ്ണ എങ്ങനെ വീട്ടില്‍ തയാറാക്കാമെന്നും മുടി തഴച്ചു വളരാന്‍ ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

കരിംജീരക എണ്ണ വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം?

കരിംജീരക എണ്ണ വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം?

1 ടീസ്പൂണ്‍ കരിംജീരകം

1 ടേബിള്‍ സ്പൂണ്‍ ഉലുവ

200 മില്ലി വെളിച്ചെണ്ണ

50 മില്ലി കാസ്റ്റര്‍ എണ്ണ

തയാറാക്കുന്ന വിധം

കരിംജീരകവും ഉലുവയും പൊടിക്കുക. ഇനി ഈ പൊടി ഗ്ലാസ് പാത്രത്തില്‍ ഇടുക. വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേര്‍ത്ത് ഇളക്കുക. ഈ പാത്രം അടച്ച് സൂര്യപ്രകാശത്തില്‍ വയ്ക്കുക. 2 മുതല്‍ 3 ആഴ്ച വരെ സൂക്ഷിക്കുക. രണ്ട് ദിവസം കൂടുമ്പോള്‍ എണ്ണ ഇളക്കി 2-3 ആഴ്ച കഴിഞ്ഞ് അരിച്ചെടുക്കുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ എണ്ണ തലയില്‍ പുരട്ടുക.

കരിംജീരക എണ്ണ നിങ്ങളുടെ മുടിക്ക് എങ്ങനെ ഗുണം ചെയ്യും?

കരിംജീരക എണ്ണ നിങ്ങളുടെ മുടിക്ക് എങ്ങനെ ഗുണം ചെയ്യും?

* തലയോട്ടിയിലെ വീക്കം താരനിലേക്കും മറ്റ് മുടി പ്രശ്നങ്ങളിലേക്കും നയിക്കുന്നു, ഇത് മുടി കൊഴിച്ചിലിനും കാരണമാകുന്നു. നിങ്ങളുടെ തലയോട്ടിയിലെ പ്രകോപനം കുറയ്ക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ ഇതിലുണ്ട്.

* പോഷകങ്ങള്‍ നിറഞ്ഞ കരിംജീരക എണ്ണ നിങ്ങളുടെ മുടിക്ക് ഉത്തമമാണ്. ഇത് നിങ്ങളുടെ മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

* നിങ്ങളുടെ മുടിയിഴകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ, ഈ എണ്ണ നിങ്ങളുടെ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുക മാത്രമല്ല മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

* കരിംജീരക എണ്ണയില്‍ ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുടി നരയ്ക്കുന്നത് തടയുന്നു.

* ഈ ഓയിലില്‍ ഒമേഗ 3 ഉണ്ട്, ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് മുടി വളര്‍ച്ചയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നു.

Most read:മുഖപ്രശ്‌നങ്ങള്‍ നീക്കി മുഖം തിളങ്ങാന്‍ തുളസി ഉപയോഗം ഇങ്ങനെMost read:മുഖപ്രശ്‌നങ്ങള്‍ നീക്കി മുഖം തിളങ്ങാന്‍ തുളസി ഉപയോഗം ഇങ്ങനെ

കരിംജീരക എണ്ണ ഉപയോഗിക്കുന്ന വഴികള്‍

കരിംജീരക എണ്ണ ഉപയോഗിക്കുന്ന വഴികള്‍

* വെളിച്ചെണ്ണയും കരിംജീരക എണ്ണയും ചെറുതായി ചൂടാക്കി ദിവസവും പുരട്ടുന്നത് നിങ്ങളുടെ മുടി കൊഴിച്ചില്‍ ഗണ്യമായി കുറയ്ക്കും. ഏതാനും ആഴ്ചകള്‍ ഇത്തരത്തില്‍ എണ്ണ മുടിയില്‍ പുരട്ടുക.

* കരിംജീരക എണ്ണയും ആവണക്കെണ്ണയും തുല്യ അളവില്‍ എടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇങ്ങനെ സൂക്ഷിച്ച് പിറ്റേന്ന് രാവിലെ ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

കരിംജീരക എണ്ണ നേരിട്ട്

കരിംജീരക എണ്ണ നേരിട്ട്

2 ടേബിള്‍സ്പൂണ്‍ കരിംജീരക എണ്ണ എടുത്ത് ഉരച്ച് ചൂടാക്കി നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. കൂടുതല്‍ മുടി നഷ്ടപ്പെടുന്ന പ്രദേശങ്ങളില്‍ നന്നായി മസാജ് ചെയ്യുക. നിങ്ങളുടെ തലയോട്ടി എണ്ണ പുരട്ടിക്കഴിഞ്ഞ് മുടി വേരുകള്‍ മുതല്‍ അറ്റം വരെ മുടിയില്‍ എണ്ണ പ്രയോഗിക്കുക. ഏകദേശം 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ എണ്ണ ഉണങ്ങാന്‍ വിട്ടശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിയിഴകളെ ഉത്തേജിപ്പിക്കാനും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

Most read:ഓയിലി സ്‌കിന്‍ മാറ്റാന്‍ ഈ പ്രകൃതിദത്ത ക്രീമുകള്‍ പറയും വഴിMost read:ഓയിലി സ്‌കിന്‍ മാറ്റാന്‍ ഈ പ്രകൃതിദത്ത ക്രീമുകള്‍ പറയും വഴി

കരിംജീരകം, ഒലീവ് ഓയില്‍

കരിംജീരകം, ഒലീവ് ഓയില്‍

1 ടേബിള്‍ സ്പൂണ്‍ കരിംജീരക എണ്ണ, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ ഒരു പാത്രത്തിലെടുക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിലും നന്നായി മസാജ് ചെയ്ത് ഏകദേശം 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇങ്ങനെ ചെയ്യുന്നത് മുടി മൃദുവാക്കുകയും സില്‍ക്കി ആക്കുകയും ചെയ്യുന്നു.

നാരങ്ങ, കരിംജീരകം

നാരങ്ങ, കരിംജീരകം

1 നാരങ്ങയുടെ നീര്, 2 ടേബിള്‍സ്പൂണ്‍ കരിംജീരക എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍. ആദ്യം നാരങ്ങയില്‍ നിന്ന് നീര് പിഴിഞ്ഞ് തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് വിടുക, എന്നിട്ട് നിങ്ങളുടെ തലമുടി ഷാംപൂ ഉപയോഗിച്ച് കഴുകുക. നിങ്ങളുടെ തലമുടി ഉണങ്ങിയ ശേഷം കരിംജീരക എണ്ണ നിങ്ങളുടെ തലയോട്ടിയില്‍ 10 മിനിറ്റ് മസാജ് ചെയ്യുക. മുടിയില്‍ ഒരു രാത്രി എണ്ണ നിലനിര്‍ത്തി അടുത്ത ദിവസം രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ തലയോട്ടിയിലെ കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വളരെയധികം മുടി കൊഴിച്ചില്‍ അനുഭവിക്കുന്ന എണ്ണമയമുള്ള മുടിയുള്ളവര്‍ക്ക് ഈ പ്രതിവിധി അനുയോജ്യമാണ്.

Most read:ആരോഗ്യമുള്ള സുന്ദരമായ ചര്‍മ്മം നേടാന്‍ ചെയ്യേണ്ട വഴിയിത്Most read:ആരോഗ്യമുള്ള സുന്ദരമായ ചര്‍മ്മം നേടാന്‍ ചെയ്യേണ്ട വഴിയിത്

English summary

How To Make Kalonji Or Black Seed Oil For Hair Growth in Malayalam

Read on to know how to make kalonji oil at home using just a few ingredients.
Story first published: Tuesday, December 14, 2021, 12:02 [IST]
X
Desktop Bottom Promotion