For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2 തണ്ട് കറിവേപ്പില, 3 ചെമ്പരത്തി പൂവ്: മുടി വളരാനുള്ള എണ്ണക്ക് ഈ രണ്ട് കൂട്ട് ധാരാളം

|

മുടിയുടെ ആരോഗ്യമില്ലായ്മയും മുടി കൊഴിച്ചിലും താരനും ഇന്ന് സര്‍വ്വസാധാരണമാണ്. എന്നാല്‍ ചില അവസ്ഥകളില്‍ ഇത് അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് എത്തുന്നു. അതിനെ പ്രതിരോധിക്കാന്‍ എന്ത് ചെയ്യണം എന്നറിയാതെ പലപ്പോഴും നാം പകച്ച് നില്‍ക്കുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ഈ സമയം വിപണിയില്‍ ലഭ്യമായ എല്ല വസ്തുക്കളും മുടിയില്‍ പരീക്ഷിക്കുന്നു. എന്നാല്‍ അതാകട്ടെ ഉള്ള മുടിയുടെ ആരോഗ്യത്തെ പോലും നശിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. മുട്ടറ്റം മുടി വേണം എന്നൊന്നും എല്ലാവര്‍ക്കും ആഗ്രഹം കാണില്ല. എന്നാല്‍ ഉള്ള മുടി കരുത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍ പലര്‍ക്കും ആഗ്രഹം കാണും. എന്നാല്‍ അതിന് പലപ്പോഴും സാധിക്കുന്നില്ല.

Hair Oil With Hibiscus And Curry Leaves

എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചെമ്പരത്തിയും അല്‍പം കറിവേപ്പിലയും ധാരാളം. ഇത് കൊണ്ട് മുടിയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ കാരണവും പലരിലും മുടി കൊഴിച്ചില്‍ ഉണ്ടാവാം. ഇതായിരിക്കാം പലപ്പോഴും അല്‍പം ഗുരുതരമായതും. എന്നാല്‍ ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എങ്ങനെ ഈ രണ്ട് വസ്തുക്കള്‍ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം സംരക്ഷിക്കാം എന്ന നോക്കാം.

എണ്ണ കാച്ചുന്നത് ഇപ്രകാരം

മുടിയില്‍ തേക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് കറിവേപ്പിലയും ചെമ്പരത്തിയും മിക്‌സ് ചെയ്ത് എങ്ങനെ എണ്ണ കാച്ചാം എന്ന് നോക്കാം. അതിന് വേണ്ടി ഒരു ഇരുമ്പ് ചീനച്ചട്ടി എടുക്കണം. അതിന് ശേഷം അതിലേക്ക് ഒരു കപ്പ് എണ്ണ ഒഴിക്കുക. ഇത് നല്ലതുപോലെ ചൂടായി വരുമ്പോള്‍ ഇതിലേക്ക് രണ്ടോ മൂന്നോ തണ്ട് കറിവേപ്പില ചേര്‍ക്കുക. ശേഷം ഇതിലേക്ക് ചെമ്പരത്തി പൂവും ചേര്‍ക്കണം. കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും അതിലേക്ക് അല്‍പം ഉലുവയും ചേര്‍ക്കണം. ഇതെല്ലാം നല്ലതുപോലെ മൂത്ത് വരുമ്പോള്‍ എണ്ണ ഓഫ് ചെയ്യാവുന്നതാണ്. ഇതിന്റെ പാകം എന്ന് പറയുന്നത് ചെമ്പരത്തി പൂവ് എണ്ണയില്‍മൊരിഞ്ഞ് വരുന്നത് വരെയാണ്. ഈ പാകത്തില്‍ ആയി കഴിഞ്ഞാല്‍ എണ്ണ ഓഫ് ചെയ്ത് നിങ്ങള്‍ക്ക് ചൂടാറുന്നതിന് വേണ്ടി മാറ്റി വെക്കാം.

Hair Oil With Hibiscus And Curry Leaves

ഗുണങ്ങള്‍

ഈ എണ്ണ ചൂടാറിയ ശേഷം ആഴ്ചയില്‍ ഒരു മൂന്ന് ദിവസം തേച്ച് നോക്കൂ. ഇത് നല്ലതുപോലെ മുടിയിലും തലയോട്ടിയിലും ഈ മൂന്ന് ദിവസങ്ങളിലും തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത് നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടി നല്ല കരുത്തോടെ വളരുന്നതിനും സഹായിക്കുന്നു. തലയോട്ടിയുടെ ആരോഗ്യമാണ് എപ്പോഴും വലുത്. കാരണം ആരോഗ്യമുള്ള മുടി മുളച്ച് വരുന്നത് തലയോട്ടിയില്‍ നിന്നാണ്. അതുകൊണ്ട് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ചാല്‍ ആരോഗ്യമുള്ള തലയോട്ടി സ്വന്തമാക്കാം.

Hair Oil With Hibiscus And Curry Leaves

മുടി വളരാത്തതാണ് നിങ്ങളുടെ പ്രശ്‌നം എന്നുണ്ടെങ്കില്‍ അതിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ എണ്ണ. ഇത് മുകളില്‍ പറഞ്ഞതുപോലെ തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. താരനെ പ്രതിരോധിക്കുന്നതിനും ഈ എണ്ണ മികച്ച ഓപ്ഷനാണ്. തണുപ്പ് കാലം തലയില്‍ താരന്‍ ഒരു വെല്ലുവിളിയാവുന്നു. അതിന്റെ ഫലമായി പലപ്പോഴും മുടി നല്ലതുപോലെ കൊഴിയുന്ന അവസ്ഥയും ഉണ്ടാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ കാച്ചിയ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് താരനെ അടരുകളായി തന്നെ ഇല്ലാതാക്കുന്നു.

Hair Oil With Hibiscus And Curry Leaves

തലയിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിനും ഈ എണ്ണ ഉപയോഗിക്കുന്നതാണ്. പലര്‍ക്കും ഫംഗസ് പോലുള്ള പ്രശ്‌നങ്ങള്‍ കാരണം തലയില്‍ ചൊറിച്ചിലുണ്ടാവാം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ ഉപയോഗിക്കാം. ഇത് നിങ്ങളുടെ തലയിലെ ഇത്തരം ചൊറിച്ചിലുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന തലവേദന പോലുള്ള പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു.

Hair Oil With Hibiscus And Curry Leaves

അകാല നരക്ക് പരിഹാരം കാണുന്നതിനും എപ്പോഴും മികച്ചതാണ് ഈ എണ്ണ. അകാല നരയെന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി ഈ എണ്ണ ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാം. ഇതിലൂടെ മുടിക്ക് കറുപ്പ് നിറം ലഭിക്കുകയും മുടി ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഏത് പ്രായത്തിലുള്ളവരിലും നര എന്നത് അല്‍പം മാനസിക വിഷമം ഉണ്ടാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ട് പലരും കിണഞ്ഞ് പരിശ്രമിച്ചിട്ടും നടന്നില്ലെങ്കില്‍ നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്.

പുതുവര്‍ഷത്തിന് ഒറ്റമിനിറ്റില്‍ മുഖത്തിന് തിളക്കം നല്‍കും ടിപ്‌സ്പുതുവര്‍ഷത്തിന് ഒറ്റമിനിറ്റില്‍ മുഖത്തിന് തിളക്കം നല്‍കും ടിപ്‌സ്

ഏത് പ്രായത്തിലും യൗവ്വനയുക്തമായിരിക്കാം: തയ്യാറാക്കാം ഈ ജ്യൂസുകള്‍ഏത് പ്രായത്തിലും യൗവ്വനയുക്തമായിരിക്കാം: തയ്യാറാക്കാം ഈ ജ്യൂസുകള്‍

English summary

How To Make Hair Oil With Hibiscus And Curry Leaves For Shiny And Lengthy Hair

Here in this article we are discussing about the preparation of hair oil with hibiscus and curry leaves for shiny an lengthy hair in malayalam. Take a look
Story first published: Tuesday, January 3, 2023, 21:17 [IST]
X
Desktop Bottom Promotion