For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിയില്ല; വീട്ടിലാക്കാം നെല്ലിക്ക ഓയില്‍

|

സ്ത്രീകള്‍ മുടിയെ പലപ്പോഴും ഒരു വ്യക്തിത്വത്തിന്റെ അടയാളമായാണ് കാണുന്നത്. അതിനാല്‍, ശക്തവും ആരോഗ്യകരവുമായ മുടി അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങളുടെ മുടി ശരിയായി വളര്‍ത്തുന്നത് അല്‍പം കഷ്ടം തന്നെയാണ്. പ്രത്യേകിച്ച് മാറുന്ന കാലാവസ്ഥയില്‍ നിങ്ങളുടെ പക്കല്‍ ശരിയായ മുടി സംരക്ഷണ ചേരുവകള്‍ ഇല്ലെങ്കില്‍. മുടിയും തലയോട്ടിയും പരിപോഷിപ്പിക്കുന്നതിന് പണ്ടുകാലം മുതല്‍ക്കേ പേരുകേട്ടതാണ് നെല്ലിക്ക. അതെ, കേശസംരക്ഷണം ഒരു വെല്ലുവിളി ആയവരെ നെല്ലിക്ക സഹായിക്കും.

Most read: കുട്ടികളിലെ അകാല നര നീക്കാം; 5 വീട്ടുവൈദ്യങ്ങള്‍Most read: കുട്ടികളിലെ അകാല നര നീക്കാം; 5 വീട്ടുവൈദ്യങ്ങള്‍

നെല്ലിക്കയില്‍ ധാരാളം ടാനിനുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ഇത് ആന്റിഓക്‌സിഡന്റുകളുടെ സമൃദ്ധമായ ഉറവിടമാണ്. കൂടാതെ കാംപ്‌ഫെറോള്‍, ഫ്‌ളേവനോയ്ഡുകള്‍, ഗാലിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുടിയുടെ ഘടന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്ക ഓയില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെയെന്നു നോക്കാം, ഒപ്പം നെല്ലിക്കയുടെ കേശ സംരക്ഷണ ഗുണങ്ങളും വായിക്കാം.

മുടി വളര്‍ച്ചയ്ക്ക് നെല്ലിക്കയുടെ ഗുണങ്ങള്‍

മുടി വളര്‍ച്ചയ്ക്ക് നെല്ലിക്കയുടെ ഗുണങ്ങള്‍

നെല്ലിക്ക ഓയില്‍ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ഫോളിക്കിളുകള്‍ക്ക് പോഷണം വര്‍ദ്ധിപ്പിക്കുകയും മുടിവളര്‍ച്ച ഉയര്‍ത്തുകയും ചെയ്യുന്നു. മാത്രമല്ല, തലയോട്ടിയിലെ വരണ്ട ചര്‍മ്മത്തില്‍ നിന്ന് മുക്തി നേടാന്‍ നെല്ലിക്ക ഓയില്‍ സഹായിക്കുന്നു. ഇവ ഫോളിക്കിളുകളില്‍ നിന്ന് ഗ്രീസും അഴുക്കും ലയിപ്പിക്കുകയും തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മുടി വളര്‍ച്ചയ്ക്ക് നെല്ലിക്കയുടെ ഗുണങ്ങള്‍

മുടി വളര്‍ച്ചയ്ക്ക് നെല്ലിക്കയുടെ ഗുണങ്ങള്‍

* തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തി പി.എച്ച് അളവ് ക്രമപ്പെടുത്താനും അനുവദിക്കുന്നു.

* മുടി പൊട്ടുന്നതിന് കാരണമാകുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് വിറ്റാമിന്‍ സിയുടെ കുറവ്. നെല്ലിക്കയിലെ സമ്പുഷ്ടമായ വിറ്റാമിന്‍ സി നിങ്ങളുടെ മുടിയെ ബലപ്പെടുത്തുന്നു.

മുടി വളര്‍ച്ചയ്ക്ക് നെല്ലിക്കയുടെ ഗുണങ്ങള്‍

മുടി വളര്‍ച്ചയ്ക്ക് നെല്ലിക്കയുടെ ഗുണങ്ങള്‍

* വിറ്റാമിന്‍ സിയോടൊപ്പം, ആന്റിഓക്‌സിഡന്റുകളും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. മുടിക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുത്ത് മുടിയും ഫോളിക്കിളുകളും ആരോഗ്യകരമായി നിലനിര്‍ത്താന്‍ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.

* കേശ സംരക്ഷണത്തിനായി പതിവായി നെല്ലിക്ക ഉപയോഗിക്കുന്നത് മുടി വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും മുടി പൊട്ടല്‍, കൊഴിയല്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു.

നെല്ലിക്ക ഓയില്‍ തയ്യാറാക്കാം: ആവശ്യമുള്ള സാധനങ്ങള്‍

നെല്ലിക്ക ഓയില്‍ തയ്യാറാക്കാം: ആവശ്യമുള്ള സാധനങ്ങള്‍

* രണ്ട് ടീസ്പൂണ്‍ അംല പൊടി

* രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍

* പ്രക്രിയ സമയം: 45 മിനിറ്റ്

നെല്ലിക്ക ഓയില്‍ തയ്യാറാക്കാം

നെല്ലിക്ക ഓയില്‍ തയ്യാറാക്കാം

ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൊടി ചേര്‍ക്കുക. എണ്ണ തവിട്ടു നിറം ആകുന്നതുവരെ ചൂടാക്കുക. ചൂടാക്കി കഴിഞ്ഞ് എണ്ണ തണുപ്പിക്കാന്‍ മാറ്റിവയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഈ എണ്ണ ശേഖരിക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഏകദേശം 15 മിനിറ്റ് തലയോട്ടിയില്‍ മസാജ് ചെയ്യുക. മുടി പൂര്‍ണ്ണമായും എണ്ണയില്‍ പൊതിഞ്ഞ് 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. അതിനു ശേഷം മൃദുവായ സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് വെള്ളത്തില്‍ തല കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് നല്ല ആരോഗ്യം നല്‍കുന്നു.

മുടിക്ക് എന്തുകൊണ്ട് നെല്ലിക്ക ഓയില്‍

മുടിക്ക് എന്തുകൊണ്ട് നെല്ലിക്ക ഓയില്‍

വെളിച്ചെണ്ണയ്ക്ക് ചര്‍മ്മത്തില്‍ ശക്തമായി കയറുന്നു. ഇത് മുടി വേരുകളില്‍ ആഴത്തില്‍ ഇറങ്ങുന്നു. നെല്ലിക്കയുടെ ഗുണം മുടിയെ പോഷിപ്പിക്കുന്നു. തലയോട്ടിയിലെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ഇതിലുണ്ട്. ഒലിവ് ഓയില്‍ പ്രകൃതിദത്തമായ ഒരു കണ്ടീഷനറാണ്. ഇത് മുടിക്ക് ജലാംശം നല്‍കാന്‍ സഹായിക്കുന്നു. മുടി കൊഴിച്ചില്‍, മുടി പൊട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഒലിവ് ഓയില്‍ സഹായിക്കുന്നു.

English summary

How To Make Amla Hair Oil At Home

Amla oil is quite effective in controlling hair fall. Read on how to make amla hair oil at home.
Story first published: Saturday, February 29, 2020, 15:36 [IST]
X
Desktop Bottom Promotion