For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വേരോടെ കൊഴിയുന്നതിന് പിന്നിലെ കാരണം സമ്മര്‍ദ്ദം

|

മുടി കൊഴിച്ചിലിന് കാരണം സമ്മര്‍ദ്ദമോ? പലര്‍ക്കും ഇങ്ങനെ ഒരു ചിന്ത വരാം. എന്നാല്‍ മുടി കൊഴിയുന്നത് പലരിലും സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ നമ്മളെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത് പലപ്പോഴും സമ്മര്‍ദ്ദമായിരിക്കാം. കാരണം നമ്മുടെ മാനസികാരോഗ്യത്തിന് മുടി വളര്‍ച്ചയില്‍ വളരെ വലിയ പങ്ക് തന്നെയാണ് ഉള്ളത്. നമ്മള്‍ എല്ലാ ദിവസവും മാനസികവും വൈകാരികവുമായ മാറ്റങ്ങള്‍ക്ക് വിധേയമാവുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് നമ്മുടെ ആരോഗ്യത്തെ വളരെയധികം മോശമായി ബാധിക്കുന്നു.

How Stress Affects your Hair

സ്‌ട്രെസ്സ് അഥവാ സമ്മര്‍ദ്ദം നമ്മുടെ ആരോഗ്യത്തെ ഏതൊക്കെ തരത്തിലാണ് ബാധിക്കുന്നത് എന്നതിന്റെ തെളിവാണ് മുടി കൊഴിച്ചില്‍. സമ്മര്‍ദ്ദത്തിന്റെ ഫലമായി പലപ്പോഴും മുടി കൊഴിച്ചില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് പുരുഷന്‍മാരില്‍ അല്‍പം കൂടുതല്‍ പ്രകടമാവുന്നു. കാരണം അവരുടെ മുടിയിഴകള്‍ പലപ്പോഴും സമ്മര്‍ദ്ദം മൂലം പെട്ടെന്ന് കൊഴിഞ്ഞ് പോവുന്നതാണ് കഷണ്ടിയിലേക്ക് നയിക്കുന്നത്. ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ. സമ്മര്‍ദ്ദം മുടിയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

അകാല നരക്ക് കാരണമാകുന്നു

അകാല നരക്ക് കാരണമാകുന്നു

നിങ്ങളുടെ സമ്മര്‍ദ്ദം പലപ്പോഴും അകാല നരക്ക് കാരണമാകുന്നു. ഇതിന് ജനിതക ശാസ്ത്രവുമായി വളരെ അധികം ബന്ധമുണ്ട്. മുടി നരച്ചതിനെക്കുറിച്ച് ആലോചിച്ച് അത്ര കാടു കയറേണ്ടതില്ല. എന്നാല്‍ പലപ്പോഴും ഇതിന് കാരണം മാനസിക സമ്മര്‍ദ്ദമാണ് എന്ന് നമ്മള്‍ മനസ്സിലാക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് വളരെയധികം പ്രയാസങ്ങള്‍ നേരിടുന്ന അവസ്ഥയുണ്ടാവുന്നതാണ്. പലപ്പോഴും സമ്മര്‍ദ്ദം നിങ്ങളുടെ മുടിയുടെ കോശങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നു. ഇത് മുടി നരക്കുന്നതിനും മറ്റ് പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സമ്മര്‍ദ്ദം കുറക്കുകയാണ് ആകെ ചെയ്യാവുന്ന നടപടി. ഇത് നിങ്ങളുടെ മുടിയിഴകള്‍ നരക്കുന്നതില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നു.

മുടി കൊഴിയുന്നത്

മുടി കൊഴിയുന്നത്

മുടി കൊഴിയുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്ന് നമുക്കറിയാം. കാരണം അമിതമായി മുടി കൊഴിയുന്നത് നിങ്ങളില്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. നിങ്ങളില്‍ മുടിയുടെ കനം കുറയുമ്പോള്‍ അതിന് പലപ്പോഴും സമ്മര്‍ദ്ദം ഒരു കാരണമായി മാറുന്നു. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. ഇത് പലപ്പോഴും അലോപ്പീസിയ ഏരിയേറ്റ പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ദൈനം ദിന സമ്മര്‍ദ്ദം ഇതിന് ഒരു പ്രധാന കാരണമായു മാറുന്നുണ്ട്.

കോര്‍ട്ടിസോള്‍ അളവ് വര്‍ദ്ധിക്കുന്നു

കോര്‍ട്ടിസോള്‍ അളവ് വര്‍ദ്ധിക്കുന്നു

നിങ്ങള്‍ നിരന്തരമായി സമ്മര്‍ദ്ദങ്ങളോട് പോരാടുന്നത് പലപ്പോഴും കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ മുടി വളര്‍ച്ചയെ നിയന്ത്രിക്കുന്നതില്‍ കോര്‍ട്ടിസോള്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്‌ട്രെസ് ഹോര്‍മോണ്‍ വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുകയും മുടിയുടെ ആരോഗ്യം നശിക്കുകയും ചെയ്യുന്നു. മുടിയുടെ വളര്‍ച്ച പ്രധാനമായും നാല് ഘട്ടങ്ങളായാണ് ഉണ്ടാവുന്നത്. ഇതില്‍ ആദ്യത്തേത് വളര്‍ച്ചാഘട്ടമാണ്, അടുത്തത് പരിവര്‍ത്തന ഘട്ടം, അടത്തത് വിശ്രമഘട്ടം പിന്നീട് കൊഴിയുന്ന ഘട്ടം എന്നിവയാണ്. ഈ സമയം മുടിയുടെ പുനരുത്പാദനം കുറയുന്നു. ഇത് മുടി മോശമാവുന്നതിനും മുടിയുടെ ആരോഗ്യം കുറയുന്നതിനും കാരണമാകുന്നു. ഇത്തരം ഘട്ടങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം കാണാന്‍

പരിഹാരം കാണാന്‍

മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും നമുക്ക് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ വരുന്നതാണ് ദൈനംദിന സമ്മര്‍ദ്ദത്തെ ഒഴിവാക്കുക എന്നത്. മാനസിക സമ്മര്‍ദ്ദം നിങ്ങളെ വിടാതെ പിന്തുടരുന്നത് പലപ്പോഴും മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എപ്പോഴും സമ്മര്‍ദ്ദരഹിതമായി ജീവിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ് എന്നത് മനസ്സിലാക്കണം.

സമ്മര്‍ദ്ദം കുറക്കാന്‍

സമ്മര്‍ദ്ദം കുറക്കാന്‍

എങ്ങനെ സമ്മര്‍ദ്ദം കുറക്കാം എന്നത് ആലോചിക്കേണ്ടതാണ്. അതിന് വേണ്ടി ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങള്‍, മ്യൂസിക് തെറാപ്പി എന്നിവ ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും സമ്മര്‍ദ്ദം കുറക്കുന്നതിനും സാധിക്കുന്നു. മാത്രമല്ല കൃത്യമായി ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക. ഇത് കൂടാതെ നല്ലതുപോലെ തല മസ്സാജ് ചെയ്യുന്നത് നിങ്ങളുടെ തലയയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നല്ല മാനസികാരോഗ്യം നിലനിര്‍ത്തിയാല്‍ തന്നെ നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളേയും മുകളില്‍ പറഞ്ഞതുപോലെ മുടിയുടെ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കും.

കുറച്ച് സമയമെടുത്താലും മുടിവളരാന്‍ ഇഞ്ചി ബെസ്റ്റ്: ഗുണദോഷങ്ങളറിയാംകുറച്ച് സമയമെടുത്താലും മുടിവളരാന്‍ ഇഞ്ചി ബെസ്റ്റ്: ഗുണദോഷങ്ങളറിയാം

ആന്റി ഓക്‌സിഡന്റുകളാണ് ഇവയെല്ലാം: ചര്‍മ്മം ചുവന്ന് തുടുക്കുംആന്റി ഓക്‌സിഡന്റുകളാണ് ഇവയെല്ലാം: ചര്‍മ്മം ചുവന്ന് തുടുക്കും

English summary

How Stress Affects your Hair Health In Malayalam

Here in this article we are discussing about how stress affect your hair health in malayalam. Take a look.
Story first published: Saturday, December 3, 2022, 21:03 [IST]
X
Desktop Bottom Promotion