For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോട്ടീന്‍ കിട്ടിയാല്‍ മുടി കിടിലനായി വളരും; അതിനുള്ള വഴിയിത്

|

പ്രോട്ടീനാണ് മുടിക്ക് പോഷകങ്ങള്‍ നല്‍കുന്നത് എന്ന് അറിയാമല്ലോ? അതിനാല്‍, മുടിക്ക് പ്രോട്ടീന്‍ പാക്കുകള്‍ ഉപയോഗിച്ചാല്‍ മുടി കൂടുതല്‍ മികച്ചതാകും. നിങ്ങളുടെ മുടി സംരക്ഷണത്തിന് അതിശയകരമായ ഒരു ഘടകമാണ് പ്രോട്ടീന്‍ പായ്ക്കുകള്‍. മുടിക്ക് ആഴത്തിലുള്ള പോഷണം നല്‍കുന്നതിന് ഇവ സഹായിക്കുന്നു. പ്രോട്ടീന്‍ പായ്ക്കുകളുടെ പ്രയോഗം മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നു.

Most read: നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവുംMost read: നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവും

മുടിയുടെ ഘടന വര്‍ദ്ധിപ്പിക്കാനും മുടി മൃദുവാക്കാനും സഹായിക്കുന്ന സ്വാഭാവിക ചേരുവകള്‍ ചേര്‍ന്നതാണ് ഈ പായ്ക്കുകള്‍. താരന്‍ ചികിത്സിക്കാന്‍ ഇത് മികച്ചതാണ്, മാത്രമല്ല മുടിക്ക് തിളക്കവും ശക്തിയും നല്‍കുന്നു. ആരോഗ്യമുള്ളതും തിളക്കമുള്ളതും കട്ടിയുള്ളതുമായ മുടിക്ക് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ സ്വയം തയാറാക്കി ഉപയോഗിക്കാവുന്ന ചില പ്രോട്ടീന്‍ ഹെയര്‍ മാസ്‌കുകള്‍ ഇതാ.

തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, മുട്ട

തേന്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, മുട്ട

തേന്‍ - 2 ടീസ്പൂണ്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ - 1/4 കപ്പ്, മുട്ട - 2 എന്നിവയാണ് ഈ മാസ്‌കിനായി നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ മുട്ടകള്‍ അടിക്കുക (മഞ്ഞക്കരു കളയരുത്). അതില്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും തേനും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി മുടിയുടെ അറ്റം വരെ കോട്ട് ചെയ്യുക. ഒരു തുണി ഉപയോഗിച്ച് തല മൂടുക. 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളവും ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക. മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, മാത്രമല്ല മുടിയുടെ വളര്‍ച്ചയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

അവോക്കാഡോ, മയോണൈസ്

അവോക്കാഡോ, മയോണൈസ്

പകുതി അവോക്കാഡോ, 2 ടീസ്പൂണ്‍ മുട്ട മയോണൈസ് എന്നിവയാണ് ഇതിനാവശ്യം. അവോക്കാഡോ പകുതിയായി മുറിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ മയോണൈസ് ചേര്‍ക്കുക. ഈ മാസ്‌ക് മുടിയില്‍ പുരട്ടുക (തലയോട്ടി മുതല്‍ മുടിയുടെ അറ്റംവരെ). വിരലുകൊണ്ട് ചെറുതായി മസാജ് ചെയ്യുക. നല്ല വീതിയുള്ള പല്ലുള്ള ചീര്‍പ്പ് ഉപയോഗിച്ച് മുടി ചീകി മാസ്‌ക് എല്ലായിടത്തും എത്തിക്കുക. ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകിക്കളയുക. പ്രോട്ടീന്‍, മറ്റ് സമ്പന്നമായ പോഷകങ്ങള്‍ എന്നിവ നിറഞ്ഞ അവോക്കാഡോ നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തും.

Most read:മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്Most read:മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ തേടിനടന്ന എണ്ണ ഇതാണ്

മുട്ട ഹെയര്‍ മാസ്‌ക്

മുട്ട ഹെയര്‍ മാസ്‌ക്

മുട്ട - 1, പാല്‍ - 1 കപ്പ്, നാരങ്ങ നീര് - 2 ടേബിള്‍സ്പൂണ്‍, ഒലിവ് ഓയില്‍ - 2 ടേബിള്‍സ്പൂണ്‍ എന്നിവ നന്നായി അടിച്ചെക്കുക. ഇത് തലയോട്ടിയിലും മുടിയിലും ബ്രഷ് ഉപയോഗിച്ച് പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി മൂടുക. 30 മിനിറ്റിനു ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ മാസ്‌കില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുകയും മുടിക്ക് ആരോഗ്യകരമായ തിളക്കം നല്‍കുകയും ചെയ്യുന്നു.

ഉലുവ ഹെയര്‍ മാസ്‌ക്

ഉലുവ ഹെയര്‍ മാസ്‌ക്

2 ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ മുക്കിവയ്ക്കുക. രാവിലെ ഇത് നന്നായി അരച്ചെടുത്ത് തലയോട്ടിയിലും മുടിയിലും ബ്രഷ് ഉപയോഗിച്ച് പുരട്ടുക. ഒരു തുണി ഉപയോഗിച്ച് മുടി മൂടുക. 45 മിനിറ്റിനു ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഉലുവയില്‍ പ്രോട്ടീന്‍, ലെസിതിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഫോളിക്കിളുകള്‍ക്ക് ശക്തി പകരുന്നു, മാത്രമല്ല താരന്‍ ചികിത്സിക്കുന്നതിനും മികച്ചതാണ്. മുടി കൊഴിച്ചിലകറ്റാന്‍ ഇത് സഹായിക്കും.

Most read:താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതിMost read:താരന്‍ ഇനി അടുക്കില്ല; ഈ ആയുര്‍വേദ കൂട്ട് മതി

മുട്ട, തൈര് പ്രോട്ടീന്‍ ഹെയര്‍ പായ്ക്ക്

മുട്ട, തൈര് പ്രോട്ടീന്‍ ഹെയര്‍ പായ്ക്ക്

ഒരു മുട്ടയുടെ മഞ്ഞക്കരു 5 ടീസ്പൂണ്‍ തൈരില്‍ കലര്‍ത്തുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി 30 മിനിറ്റ് വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകി ഷാമ്പൂവും കണ്ടീഷണറും പ്രയോഗിക്കുക. ചൂടില്‍ നിന്നും സ്‌റ്റൈലിംഗ് കേടുപാടുകളില്‍ നിന്നും മുടിയെ സംരക്ഷിക്കുന്നതിന് ഈ മാസ്‌ക് വളരെ സഹായകരമാണ്.

പവര്‍ പ്രോട്ടീന്‍ ഹെയര്‍ പായ്ക്ക്

പവര്‍ പ്രോട്ടീന്‍ ഹെയര്‍ പായ്ക്ക്

ഷിക്കകായ് പൊടി - 3 ടീസ്പൂണ്‍, കടല മാവ് - 3 ടീസ്പൂണ്‍ എന്നിവ കുറച്ച് വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ആക്കുക. ഈ പ്രോട്ടീന്‍ ഹെയര്‍ പായ്ക്ക് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഒരു മണിക്കൂര്‍ വിടുക, എന്നിട്ട് വെള്ളത്തില്‍ കഴുകുക. കടലമാവ് പ്രകൃതിദത്ത ഹെയര്‍ ക്ലെന്‍സറായതിനാല്‍ ഷാംപൂ ഉപയോഗിക്കേണ്ട ആവശ്യമില്ല. മുടിയുടെ ശക്തിയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിര്‍ത്താന്‍ ഈ പ്രോട്ടീന്‍ പായ്ക്ക് നല്ലതാണ്.

Most read:എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്Most read:എളുപ്പത്തില്‍ മുടി കൊഴിച്ചില്‍ നീക്കാം; മുടി കട്ടിയോടെ വളരാന്‍ ചെയ്യേണ്ടത്

പഴം തേങ്ങാപ്പാല്‍ ഹെയര്‍ പായ്ക്ക്

പഴം തേങ്ങാപ്പാല്‍ ഹെയര്‍ പായ്ക്ക്

ഒരു വാഴപ്പഴം, തേങ്ങാപ്പാല്‍ - 1 കപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ഫോസ്ഫറസും പ്രോട്ടീനും അടങ്ങിയതാണ് ഈ പായ്ക്ക്. വരണ്ട കേടുവന്ന മുടിയെ ഇത് പോഷിപ്പിക്കും.

English summary

Homemade Protein Rich Hair Masks For Hair Loss in Malayalam

Protein packs are an amazing addition to your hair care routine. Here are some homemade protein rich hair masks for hair loss.
Story first published: Monday, July 26, 2021, 13:12 [IST]
X
Desktop Bottom Promotion