For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് ഈ എണ്ണയെങ്കില്‍ താരനും മുടികൊഴിച്ചിലും അടുക്കില്ല

|

വളരെയധികം മുടി പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരാളാണോ നിങ്ങള്‍. എങ്കില്‍ അത്തരം പ്രശ്‌നങ്ങളെല്ലാം മറികടക്കാനുള്ള ചില കൂട്ടുകള്‍ ഞങ്ങള്‍ പറഞ്ഞുതരാം. നിങ്ങളുടെ ശക്തവും തിളക്കമുള്ളതുമായ മുടി തിരികെ ലഭിക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. അതിലൊന്നാണ് കടുക് എണ്ണ. മുടിയുടെ അറ്റം പിളരുന്നത്, മുടി കൊഴിച്ചില്‍, താരന്‍ എന്നിവ ഒഴിവാക്കാനും മുടിക്ക് പോഷണം നല്‍കാനും സഹായിക്കുന്ന ഒരു ഘടകമാണ് കടുകെണ്ണ. ഒമേഗ -3 ഫാറ്റി ആസിഡുകളില്‍ ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടി വേഗത്തിലും ആരോഗ്യകരമായും വളരാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ മുടിയെ കട്ടിയുള്ളതും ശക്തവും തിളക്കവുമുള്ളതാക്കുന്നു.

Most read: അതിവേഗം താരനകലും മുടിയും വളരും; മുടിക്ക് വെളുത്തുള്ളി പായ്ക്ക്‌Most read: അതിവേഗം താരനകലും മുടിയും വളരും; മുടിക്ക് വെളുത്തുള്ളി പായ്ക്ക്‌

പ്രോട്ടീനും ബീറ്റാ കരോട്ടിനും ഉള്ള കടുകെണ്ണ നിങ്ങലുടെ മുടി വീണ്ടും വളരാന്‍ സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ തലയിലെ ഫംഗസ് അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്നു, ഇത് താരനെ അകറ്റി നിര്‍ത്തും. നിങ്ങളുടെ എല്ലാ മുടി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കടുക് എണ്ണ ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഹെയര്‍ മാസ്‌കുകള്‍ ഇവിടെ വായിച്ചറിയാം.

താരന്‍ പോകാന്‍ കടുകെണ്ണ

താരന്‍ പോകാന്‍ കടുകെണ്ണ

ഈ താരന്‍ വിരുദ്ധ ഹെയര്‍ മാസ്‌ക് തയ്യാറാക്കാന്‍ 1 ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. അടുത്ത ദിവസം 1 ടേബിള്‍ സ്പൂണ്‍ കടുക് എണ്ണ, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര്, 1 ടേബിള്‍ സ്പൂണ്‍ ഉലുവ എന്നിവ ഒരു ബ്ലെന്‍ഡറില്‍ ചേര്‍ക്കുക. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതുവരെ നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലയില്‍ തേച്ച് 30 മിനിറ്റ് വിടുക. ശേഷം ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി ഉണക്കുക. മികച്ച ഫലം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ടുതവണ ഈ ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക.

മുടി വളര്‍ച്ചയ്ക്ക് കടുകെണ്ണ മാസ്‌ക്

മുടി വളര്‍ച്ചയ്ക്ക് കടുകെണ്ണ മാസ്‌ക്

മുടിക്ക് പോഷകം നല്‍കുന്ന ഈ ഹെയര്‍ മാസ്‌ക് തയാറാക്കാന്‍, ഒരു പാത്രത്തില്‍ 1 ടേബിള്‍ സ്പൂണ്‍ കടുക് എണ്ണ എടുത്ത് 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലില്‍ കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ തലയില്‍ നന്നായി പുരട്ടി മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം കുറച്ച് ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി ഉണക്കുക. ആഴ്ചയില്‍ രണ്ടുതവണ ഈ പ്രതിവിധി ഉപയോഗിക്കുക.

Most read:മുടി വളര്‍ത്താന്‍ മാജിക്ക് പോലെ ഗുണംചെയ്യും ഈ ഹെയര്‍ മാസ്‌ക്‌Most read:മുടി വളര്‍ത്താന്‍ മാജിക്ക് പോലെ ഗുണംചെയ്യും ഈ ഹെയര്‍ മാസ്‌ക്‌

മുടി കണ്ടീഷന്‍ ചെയ്യാന്‍

മുടി കണ്ടീഷന്‍ ചെയ്യാന്‍

ഒരു പിടി ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് മിനുസമാര്‍ന്ന പേസ്റ്റാക്കി അരച്ചെടുക്കുക. തുടര്‍ന്ന് 2 ടേബിള്‍സ്പൂണ്‍ കടുക് എണ്ണ, കുറച്ച് ഒലിവ് ഓയില്‍, ഒരു കപ്പ് തൈര് എന്നിവ ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി കലര്‍ത്തി ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടി മുതല്‍ മുടിയുടെ അറ്റം വരെ പുരട്ടുക. 1 മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.

ഈര്‍പ്പം നിലനിര്‍ത്താന്‍ കടുകെണ്ണ

ഈര്‍പ്പം നിലനിര്‍ത്താന്‍ കടുകെണ്ണ

ഈ ഹെയര്‍ മാസ്‌ക് ഉണ്ടാക്കാന്‍, ഒരു പഴുത്ത വാഴപ്പഴം എടുത്ത് നന്നായി ചതയ്ക്കുക. ഇതിലേക്ക് 2 ടേബിള്‍സ്പൂണ്‍ കടുക് എണ്ണയും ¼ കപ്പ് തൈരും ചേര്‍ക്കുക. നന്നായി ഇളക്കി ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടി 30 മിനിറ്റ് വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക, തുടര്‍ന്ന് നിങ്ങളുടെ തലമുടി വൃത്തിയാക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ പ്രതിവിധി ആവര്‍ത്തിക്കുക.

Most read:അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലംMost read:അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലം

കടുക് എണ്ണ, മുട്ട, തൈര്

കടുക് എണ്ണ, മുട്ട, തൈര്

1 ടീസ്പൂണ്‍ കടുക് എണ്ണ, 1 മുട്ട, 2 ടീസ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യം. ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും ഒരുമിച്ച് കലര്‍ത്തി ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടുക. നിങ്ങളുടെ തല ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മൂടുക. 30 മിനിറ്റ് ഉണങ്ങന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഈ മാസ്‌ക് ആഴ്ചയില്‍ 1 - 2 തവണ ഉപയോഗിക്കണം. കടുക് എണ്ണ തൈരില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മുടിയെ മൃദുവാക്കിമാറ്റും. കടുകെണ്ണ നിങ്ങളുടെ തലയോട്ടിയില്‍ സുപ്രധാന പോഷകങ്ങള്‍ നല്‍കുമ്പോള്‍, തൈര് ചേര്‍ക്കുന്നത് കോശങ്ങളെ ശുദ്ധീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുട്ടയില്‍ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടി വീണ്ടും രൂപപ്പെടുത്തുന്നതിനും ഉള്ളില്‍ നിന്ന് നന്നാക്കുന്നതിനും സഹായിക്കും.

കടുകെണ്ണ, കട്ടന്‍ ചായ

കടുകെണ്ണ, കട്ടന്‍ ചായ

1 ടീസ്പൂണ്‍ കടുക് എണ്ണ, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ ബദാം ഓയില്‍, കുറച്ച് തുള്ളി റോസ്മേരി ഓയില്‍, 1 മുട്ടയുടെ മഞ്ഞക്കരു, 100 മില്ലി കട്ടന്‍ ചായ എന്നിവയാണ് ഈ മാസ്‌കിന് ആവശ്യം. ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും ഒരുമിച്ച് കലര്‍ത്തുക. നിങ്ങളുടെ തലമുടി ചെറുതായി നനച്ച് ഈ മിശ്രിതം ഒരു ഹെയര്‍ മാസ്‌കായി പ്രയോഗിക്കുക. മുടി തുണിയില്‍ പൊതിഞ്ഞ് 20 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. മാസത്തില്‍ രണ്ടു തവണ ഈ മാസ്‌ക് നിങ്ങള്‍ക്ക് ഉപയോഗിക്കാം. കടുക് എണ്ണ കട്ടന്‍ ചായ എന്നിവ ഉപയോഗിച്ചുള്ള ഈ മാസ്‌ക് താരനെ ചികിത്സിക്കാന്‍ സഹായിക്കും.

Most read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവുംMost read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവും

കടുക് എണ്ണയും വെളിച്ചെണ്ണയും

കടുക് എണ്ണയും വെളിച്ചെണ്ണയും

2 ടീസ്പൂണ്‍ വെളിച്ചെണ്ണ, 2 ടീസ്പൂണ്‍ കടുക് എണ്ണ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. രണ്ട് എണ്ണകളും ഒരുമിച്ച് ഒരു പാത്രത്തില്‍ കലര്‍ത്തി ചെറുതായി ചൂടാക്കുക. ഇത് നിങ്ങളുടെ തലയില്‍ നേരിട്ട് പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയുക. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുടിയെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. കടുക് എണ്ണ മുടിയുടെ കേടുപാടുകള്‍ തീര്‍ക്കുമ്പോള്‍, വെളിച്ചെണ്ണ നിങ്ങളുടെ തലയോട്ടി തണുപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇവ ഒന്നിച്ച് നിങ്ങളുടെ മുടിയെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ വരള്‍ച്ചയും കേടുപാടുകളും പരിഹരിക്കുകയും മുടിയുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കുകയും ചെയ്യുന്നു.

English summary

Homemade Mustard Oil Hair Masks To Nourish Your Hair and Scalp in Malayalam

Try these natural, homemade mustard oil hair masks to tackle hair problems like dandruff, hair fall and dull hair.
Story first published: Friday, August 13, 2021, 11:17 [IST]
X
Desktop Bottom Promotion