Just In
Don't Miss
- News
'വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?'
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Movies
മാമാങ്കം മലയാളത്തിന്റെ ഉത്സവമായി മാറട്ടെ! മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസകളുമായി ലാലേട്ടന്
- Sports
മെസ്സി ഹാട്രിക്കില് ബാഴ്സയ്ക്ക് തകര്പ്പന് ജയം, റയലും മുന്നോട്ട്; യുവന്റസിനും ബയേണിനും തോല്വി
- Technology
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
താരനെ വേരോടെ ഇളക്കി, മുടിവളർത്തും കടുക് മാജിക്
മുടിയുടെ ആരോഗ്യം പ്രതിസന്ധിയിൽ ആവുന്നത് പലപ്പോഴും താരനും പേനും എല്ലാം മുടിയെ ആക്രമിക്കുമ്പോഴാണ്. എന്നാൽ ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ നെട്ടോട്ടമോടുന്നവർക്ക് പല പരിഹാരങ്ങളും ലഭിക്കാൻ ഇടയുണ്ട്. പക്ഷേ അതെല്ലാം പലപ്പോഴും സംഗതി അൽപം കൂടി വഷളാക്കുകയാണ് എന്നുള്ളത് പലപ്പോഴും അൽപ ദിവസങ്ങള്‍ കഴിയുമ്പോഴായിരിക്കും മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി വീണ്ടും ശ്രമിക്കുന്നതിന് മുൻപ് ചില നാടൻ വഴികൾ കൂടി നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും ഇത്തരം വഴികൾ എന്നും മികച്ചത് തന്നെയാണ്.
താരൻ, മുടി കൊഴിച്ചിൽ മറ്റ് കേശസംബന്ധമായ പ്രശ്നങ്ങൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് കടുക് ഉപയോഗിക്കാവുന്നതാണ്.
കടുക് ഉപയോഗിച്ച് നമുക്ക് ആരോഗ്യത്തിന് പല മാർഗ്ഗങ്ങളും കാണാൻ സാധിക്കും. എന്നാൽ മുടിയുടെ ഈ പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കടുകിൽ അല്‍പം പൊടിക്കൈകൾ ഉണ്ട്. അതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും കരുത്തനും താരനെന്ന പ്രതിസന്ധിയെ വേരോടെ ഇല്ലാതാക്കുന്നതിനും നമുക്ക് കടുക് ഉപയോഗിക്കാവുന്നതാണ്. എങ്ങനെ ഹെയർമാസ്ക് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
Most read: ഒട്ടിയ കവിളിനിയില്ല, തുടുത്ത കവിളിന് അൽപ സമയം

ആവശ്യമുള്ള സാധനങ്ങൾ
കടുക് പൊടിച്ചത് - രണ്ട് ടേബിൾ സ്പൂൺ
പഞ്ചസാര- ഒരു ടീസ്പൂൺ
ഒലീവ് ഓയിൽ - 1 ടീസ്പൂൺ
ഉള്ളി നീര്- രണ്ട് ടീസ്പൂൺ
മുട്ടയുടെ വെള്ള- ഒന്ന്
ടീ ട്രീ ഓയിൽ - എട്ട് തുള്ളി ഇത്രയുമാണ് ആവശ്യമുള്ള സാധനങ്ങൾ. ഇവ എങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം.

തയ്യാറാക്കുന്ന വിധം
കടുക് പൊടിച്ചത് ഒരു പാത്രത്തിൽ എടുത്ത് അൽപം വെള്ളത്തിൽ പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഇതിലേക്ക് ഉള്ളി നീര് ചേർത്ത് ബാക്കിയുള്ള എല്ലാ ചേരുവകളും കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് കഴിഞ്ഞാൽ പേസ്റ്റ് പരുവത്തിൽ ആക്കിയെടുത്ത് ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. തലയോട്ടിയിലും മുടിയിലും എല്ലാം നല്ലതു പോലെ തേച്ച് പിടിപ്പിക്കാൻ ശ്രദ്ധിക്കണം. ഇരുപത് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ്. ഇത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

താരനെ നിശ്ശേഷം മാറ്റുന്നു
താരൻ എന്ന പ്രതിസന്ധി പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തേയും മുടിയുടെ ആരോഗ്യത്തേയും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മുകളിൽ പറഞ്ഞ കടുക് ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്. താരന്‍റെ ശല്യം പിന്നീട് ഉണ്ടാവില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ താരൻ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണുന്നതിന് ഇനി ഈ ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്.

മുടിയുടെ ആരോഗ്യം
മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ കടുക് ഹെയർമാസ്ക്. ഇത് ഉപയോഗിക്കുന്നതിലൂടെ അത് മുടിയുടെ ആരോഗ്യത്തിന് കരുത്തും ബലവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മുടിവളരുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കടുക് ഹെയർമാസ്ക്. ഇത് തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കുളിക്കണം. ഇത് മുടിയുടെ ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിന് പെട്ടെന്ന് സഹായിക്കുന്നുണ്ട്.

നര ഇല്ലാതാക്കാൻ
മുടിയിലെ നര പലപ്പോഴും ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ്. എന്നാൽ നര ഇല്ലാതാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ട് മടുത്തവർക്ക് ഇനി പുതിയ മാർഗ്ഗമാണ് കടുക് മാസ്ക്. ഇത് മുടിയിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ തലയിലെ വെള്ളി വരകൾക്ക് ആശ്വാസം നൽകുന്നുണ്ട്. നര ഇല്ലാതാക്കുന്നതിന് വേണ്ടി വളരെയധികം ഫലപ്രദമാണ് ഈ ഹെയർമാസ്ക്. അതുകൊണ്ട് തന്നെ മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങൾ തന്നെയാണ് ഈ മാസ്ക് നല്‍കുന്നത്.

തിളക്കം വർദ്ധിപ്പിക്കാൻ
മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാൻ ക്രീമും മറ്റും തേച്ച് പിടിപ്പിക്കുന്നവർ നിരവധിയാണ്. എന്നാൽ തിളക്കം വര്‍ദ്ധിപ്പിക്കാൻ ഇനി ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഒന്നും തന്നെയല്ല വേണ്ടത്. അതിന് വേണ്ടി നമുക്ക് കടുക് ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല തിളക്കം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് എന്നും മികച്ച ഓപ്ഷൻ തന്നെയാണ് ഈ ഹെയർമാസ്ക്.

അറ്റം പിളരുന്നത്
മുടിയുടെ അറ്റം പിളരുന്നതിലൂടെ മുടിക്ക് പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരം കാണുകയും മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

മുടി വളരാൻ
മുടി വളരുന്ന കാര്യം അൽപം പ്രയാസം നേരിടുന്നതാണ് പലർക്കും. എന്നാൽ മുടി വളർത്തുന്നതിന് വേണ്ടി നമുക്ക് കടുക് ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ്. ഇത് സ്വാഭാവികമായി മുടി വളരുന്നതിനും സഹായിക്കുന്നുണ്ട്. ഇനി ഒട്ടും വൈകാതെ തന്നെ കടുക് ഹെയർമാസ്ക് തയ്യാറാക്കൂ. ഇത് മുടിക്ക് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല.