For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് കരുത്തും തിളക്കവും കിട്ടാന്‍ തലയില്‍ തേന്‍ ഈ വിധം പുരട്ടൂ

|

ചര്‍മ്മത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്ന തേന്‍, നിങ്ങളുടെ മുടിക്കും അതിശയകരമായ ഫലങ്ങള്‍ നല്‍കുന്നു. ഇത് മുടിയെ മിനുസപ്പെടുത്തുകയും മൃദുവാക്കുകയും മുടിയില്‍ നിന്ന് ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നു. തേന്‍ മുടിയെ മോയ്‌സ്ചറൈസ് ചെയ്യുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്ത് നിങ്ങളുടെ മുടി മൃദുവും മിനുസമാര്‍ന്നതുമാകും.

Most read: കെമിക്കല്‍ ഉത്പന്നങ്ങള്‍ വേണ്ട, സ്വാഭാവികമായി മുടി മോയ്‌സചറൈസ് ചെയ്യാന്‍ വഴിയിത്Most read: കെമിക്കല്‍ ഉത്പന്നങ്ങള്‍ വേണ്ട, സ്വാഭാവികമായി മുടി മോയ്‌സചറൈസ് ചെയ്യാന്‍ വഴിയിത്

തലയോട്ടിയിലെ അണുബാധകള്‍ ഇല്ലാതാക്കാനും തേന്‍ സഹായിക്കുന്നു. കൂടാതെ, ഇത് പതിവായി പ്രയോഗിക്കുമ്പോള്‍ മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, ഭംഗിയുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ ചില തേന്‍ ഹെയര്‍ മാസ്‌കുകള്‍ തയാറാക്കി ഉപയോഗിക്കാം. മുടിയുടെ പ്രശ്നങ്ങളോട് വിടപറയാന്‍ സഹായിക്കുന്ന ലളിതവും എന്നാല്‍ ഫലപ്രദവുമായ പ്രകൃതിദത്തമായ ചില തേന്‍ ഹെയര്‍ മാസ്‌കുകള്‍ ഇതാ.

തേനും ഒലീവ് ഓയിലും

തേനും ഒലീവ് ഓയിലും

മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുള്ള തേനും ഒലിവ് ഓയിലും നിങ്ങളുടെ മുടിക്ക് വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. ഒരു പാത്രത്തില്‍ 4 സ്പൂണ്‍ തേന്‍ എടുക്കുക. അതിലേക്ക് 5 സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. നിങ്ങള്‍ക്ക് നീളമുള്ള മുടിയുണ്ടെങ്കില്‍ കൂടുതല്‍ എണ്ണ ചേര്‍ക്കാം. തേനും ഒലിവ് ഓയിലും നന്നായി മിക്‌സ് ചെയ്യുക. നിങ്ങളുടെ മുടി 4 ഭാഗങ്ങളായി വിഭജിച്ച് ഈ മിശ്രിതം മുടിയില്‍ പ്രയോഗിക്കുക. ഇത് നിങ്ങളുടെ മുടിയില്‍ 30 മിനിറ്റ് വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഈ മാസ്‌ക് ഉപയോഗിച്ചതിന് ശേഷം നിങ്ങളുടെ മുടി തിളങ്ങുന്നതും മൃദുവായതുമാകുന്നത് നിങ്ങള്‍ക്ക് കാണാനാകും. നിങ്ങളുടെ മുടിക്ക് ആവശ്യമായ ഈര്‍പ്പവും തിളക്കവും നല്‍കാന്‍ ഈ ഹെയര്‍ മാസ്‌ക് ആഴ്ചയില്‍ ഒരിക്കലോ മാസത്തില്‍ രണ്ടുതവണയോ ഉപയോഗിക്കുക.

കോഫിയും തേനും

കോഫിയും തേനും

ഈ കോഫി, തേന്‍ സെറം നിങ്ങളുടെ പതിവ് കണ്ടീഷണറിന് ബദലായി ഉപയോഗിക്കാം. കോഫി എല്ലാ മുടി തരങ്ങള്‍ക്കും ശക്തി പകരുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ മാസ്‌ക് ഉണ്ടാക്കാന്‍ 4 ടേബിള്‍സ്പൂണ്‍ കാപ്പി പൊടിയും 2 ടീസ്പൂണ്‍ തേനും എടുക്കുക. 3 ടീസ്പൂണ്‍ ചെറുചൂടുള്ള വെള്ളം ചേര്‍ത്ത് ഇത് നന്നായി ഇളക്കുക. ഈ മാസ്‌ക് നനഞ്ഞതോ ഉണങ്ങിയതോ ആയ മുടിയില്‍ പുരട്ടി 20 മിനിറ്റ് വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകി ഉണക്കുക. നിങ്ങള്‍ക്ക് വളരെ വരണ്ട മുടിയോ വരണ്ട തലയോട്ടിയോ ആണെങ്കില്‍ 1 ടേബിള്‍സ്പൂണ്‍ എക്‌സ്ട്രാ വെര്‍ജിന്‍ ഓയില്‍ ചേര്‍ക്കുന്നത് തലയോട്ടിക്ക് ഈര്‍പ്പം നല്‍കാന്‍ സഹായിക്കും.

Most read:മുഖത്തെ പാടുകള്‍ നീക്കി മുഖം മിനുക്കാന്‍ ഷമാം ഫെയ്‌സ് മാസ്‌ക്Most read:മുഖത്തെ പാടുകള്‍ നീക്കി മുഖം മിനുക്കാന്‍ ഷമാം ഫെയ്‌സ് മാസ്‌ക്

കറ്റാര്‍ വാഴ, തൈര്, തേന്‍ ഹെയര്‍ മാസ്‌ക്

കറ്റാര്‍ വാഴ, തൈര്, തേന്‍ ഹെയര്‍ മാസ്‌ക്

2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 2 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ തേന്‍, 1 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ എടുത്ത് എല്ലാം ഒരുമിച്ച് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി 15-20 മിനിറ്റ് നേരം വയ്ക്കുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. ഈ മാസ്‌ക് മുടിക്ക് ഒരു മികച്ച കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു. മാസ്‌കിലെ കറ്റാര്‍ വാഴ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും താരന്‍ കുറയ്ക്കുകയും ചെയ്യുന്നു. തൈര് മുടിയിലെ താരന്‍ കുറയ്ക്കുകയും മൃദുലമായ മുടി സമ്മാനിക്കുകയും ചെയ്യുന്നു.

ഉള്ളി, മുട്ടയുടെ മഞ്ഞക്കരു, നാരങ്ങ, തേന്‍

ഉള്ളി, മുട്ടയുടെ മഞ്ഞക്കരു, നാരങ്ങ, തേന്‍

മുട്ടയുടെ മഞ്ഞക്കരു, ഉള്ളി, നാരങ്ങ, തേന്‍ എന്നിവ ചേര്‍ന്ന ഈ മാസ്‌ക് നിങ്ങളുടെ വരണ്ടതും മുഷിഞ്ഞതുമായ മുടിക്ക് അനുയോജ്യമാമാണ്. ഒരു പകുതി ഉള്ളി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി അതിന്റെ നീര് എടുക്കുക. ഉള്ളി നീരില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് കുറച്ച് തുള്ളി നാരങ്ങ നീര് ചേര്‍ത്ത് മിശ്രിതത്തിലേക്ക് ഒരു മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ക്കുക. എല്ലാ ചേരുവകളും ഒന്നിച്ച് അടിച്ചെടുത്ത് മുടിയില്‍ പുരട്ടുക. 20 മിനിറ്റ് വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മുടിപ്രശ്നങ്ങള്‍ക്ക് പരിഹാരമായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കുക.

Most read:മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്Most read:മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്

തേന്‍, വെളിച്ചെണ്ണ, തൈര് ഹെയര്‍ മാസ്‌ക്

തേന്‍, വെളിച്ചെണ്ണ, തൈര് ഹെയര്‍ മാസ്‌ക്

തൈരിലെ ലാക്റ്റിക് ആസിഡ് തലയോട്ടിയെ ശുദ്ധീകരിക്കുകയും അതിലെ പ്രോട്ടീനുകള്‍ മുടിയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. വെളിച്ചെണ്ണ മുടിയിഴകളിലേക്ക് നന്നായി തുളച്ചുകയറുകയും മുടിക്ക് തിളക്കവും മിനുസവും നല്‍കുകയും ചെയ്യുന്നു. മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുള്ളതിനാല്‍ മുടിയുടെ അറ്റം പിളരുന്നത് തടയാനും ഇതിന് കഴിയും. 2 ടേബിള്‍സ്പൂണ്‍ തൈര്, 1-1/2 ടേബിള്‍സ്പൂണ്‍ തേന്‍, 1/2 ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ഒരു പാത്രത്തില്‍ യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ചെയ്ത് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കുക.

വാഴപ്പഴം, തേന്‍ ഹെയര്‍ മാസ്‌ക്

വാഴപ്പഴം, തേന്‍ ഹെയര്‍ മാസ്‌ക്

ഒരു പഴുത്ത വാഴപ്പഴം, 1 ടീസ്പൂണ്‍ ഒലിവ് ഓയില്‍, 1 ടീസ്പൂണ്‍ ബദാം ഓയില്‍, 1 ടീസ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍, ഒരു മുട്ട എന്നിവയാണ് ഈ മാസ്‌ക് ഉണ്ടാക്കാന്‍ വേണ്ടത്. വാഴപ്പഴം നന്നായി മാഷ് ചെയ്യുക. ഇതില്‍ ഒരു മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും ചേര്‍ക്കുക, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍, രണ്ട് ടേബിള്‍സ്പൂണ്‍ തേങ്ങാപാല്‍ എന്നിവയും ഇതിലേക്ക് ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് നിങ്ങളുടെ മുടി നന്നായി വിഭജിച്ച് ഈ മാസ്‌ക് പ്രയോഗിക്കുക. ഈ മാസ്‌ക് നിങ്ങളുടെ മുടിയില്‍ 15 മുതല്‍ 20 മിനിറ്റ് വരെ വയ്ക്കാം. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുടി നന്നായി കഴുകി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കുക.

Most read:മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍; സംരക്ഷണത്തിന് വഴിയിത്Most read:മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍; സംരക്ഷണത്തിന് വഴിയിത്

English summary

Homemade Honey Hair Masks for Healthy Hair in Malayalam

There are numerous honey hair masks that can prove helpful. Here are some homemade honey hair masks for healthy hair.
Story first published: Friday, July 8, 2022, 12:30 [IST]
X
Desktop Bottom Promotion