For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്

|

മുടി സംരക്ഷണത്തിനായി നിങ്ങള്‍ പല വഴികളും തേടുന്നു. മിക്കവരും പരസ്യങ്ങളില്‍ കാണുന്ന ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നു. ഇവയില്‍ നിന്നൊന്നും നിങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിക്കുന്നില്ലേ? വിഷമിക്കേണ്ട, ബ്രാന്‍ഡഡ് ഷാംപൂകള്‍ക്കും കണ്ടീഷണറുകള്‍ക്കും വേണ്ടി പണം ചിലവഴിക്കുന്നതിന് പകരം ചില പ്രകൃതിദത്ത വഴികള്‍ തേടാവുന്നതാണ്. മുടിക്ക് കട്ടിയും ഗുണവും ലഭിക്കാന്‍ ഈ ലളിതമായ സൗന്ദര്യ നുറുങ്ങുകള്‍ പിന്തുടരൂ. നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മികച്ച വീട്ടുവൈദ്യങ്ങള്‍ ഇതാ.

Most read: മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍; സംരക്ഷണത്തിന് വഴിയിത്Most read: മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍; സംരക്ഷണത്തിന് വഴിയിത്

നെല്ലിക്ക പൊടിയും ഷിക്കാക്കായ് പൊടിയും

നെല്ലിക്ക പൊടിയും ഷിക്കാക്കായ് പൊടിയും

നെല്ലിക്കപ്പൊടിയും ഷിക്കാക്കായ് പൊടിയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ചേരുവകളാണ്. നെല്ലിക്ക നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്തുന്നു, അതേസമയം ഷിക്കാക്കായ് താരന്‍ ചികിത്സിക്കുകയും അകാല നര തടയുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു ടേബിള്‍സ്പൂണ്‍ നെല്ലിക്ക, ഷിക്കാക്കായ് പൊടി എന്നിവ ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കാം. ഇത് തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം മുടി കഴുകുക. ചെറുചൂടുള്ള വെളിച്ചെണ്ണയില്‍ നെല്ലിക്കപൊടി കലര്‍ത്തി നിങ്ങളുടെ മുടിക്ക് പുരട്ടാം. അരമണിക്കൂറിനു ശേഷം ചെറുചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിക്ക് പ്രകൃതിദത്തമായ കണ്ടീഷണറാണ് കറ്റാര്‍ വാഴ. കുറഞ്ഞ പര്ശ്രമത്തില്‍ തന്നെ കറ്റാര്‍ വാഴ ഉപയോഗിച്ച് നിങ്ങളുടെ മുടിയിഴകള്‍ക്ക് തിളക്കം നല്‍കാനാകും. സ്ത്രീകളിലെ മുടികൊഴിച്ചില്‍ തടയുന്നതിനുള്ള പ്രകൃതിദത്ത മാര്‍ഗമാണ് കറ്റാര്‍ വാഴ. നിങ്ങള്‍ക്ക് ടീ ട്രീ ഓയില്‍ അല്ലെങ്കില്‍ ഉലുവ എന്നിവ കലര്‍ത്തി മിനുസമാര്‍ന്ന പേസ്റ്റാക്കി കറ്റാര്‍ വാഴ ജെല്‍ മുടിക്ക് പുരട്ടാം. രണ്ട് മിശ്രിതങ്ങളും നിങ്ങളുടെ തലയോട്ടിയെ ശാന്തമാക്കാനും നിങ്ങളുടെ മുടി മൃദുവും തിളക്കവുമുള്ളതാക്കാനും സഹായിക്കും. കറ്റാര്‍ വാഴയില്‍ വിറ്റാമിനുകള്‍, ഫാറ്റി ആസിഡുകള്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു.

Most read:രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍Most read:രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍

മുട്ട

മുട്ട

മുട്ടയില്‍ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിവേരുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇത് നിങ്ങളുടെ മുടിയിഴകള്‍ മോയ്‌സ്ചറൈസ് ചെയ്യാനും തിളക്കം മെച്ചപ്പെടുത്താനും സഹായിക്കും. മുടി കൊഴിച്ചില്‍ തടയാനും മുടി ഇത് ഫലപ്രദമാണ്. മുട്ടയുടെ വെള്ള നേരിട്ട് മുടിയിലും തലയോട്ടിയിലും പുരട്ടി 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. താരനെ ചെറുക്കാനും തലയോട്ടി ചൊറിച്ചിലില്‍ നിന്ന് മുക്തി നേടാനും നിങ്ങള്‍ക്ക് തൈരിനൊപ്പം മുട്ട ഉപയോഗിക്കാം. മുട്ട ഉപയോഗിച്ചുള്ള മറ്റൊരു വീട്ടുവൈദ്യം രണ്ട് ടേബിള്‍സ്പൂണ്‍ പാലും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് രണ്ട് മുട്ടയുടെ ലായനി ഉണ്ടാക്കി പുരട്ടുന്നതാണ്. മുടിയുടെ തിളക്കവും ഘടനയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച അടുക്കള ചേരുവകളാണ് പാലും തേനും.

തൈര്

തൈര്

താരനെ ചെറുക്കാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് തൈര്. ഇത് മുടിക്ക് ജലാംശം നല്‍കുകയും സൂര്യപ്രകാശം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവ കാരണം നഷ്ടപ്പെട്ട തിളക്കവും ഈര്‍പ്പവും വീണ്ടെടുക്കുകയും ചെയ്യുന്നു. മുടി ഉല്‍പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാനും തൈര് നിങ്ങളെ സഹായിക്കുന്നു. തൈര് പുരട്ടി 20 മിനിറ്റിനു ശേഷം സാധാരണ രീതിയില്‍ മുടി കഴുകാം. നിങ്ങള്‍ക്ക് തൈര് തേനുമായി കലര്‍ത്തി മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കി പുരട്ടാം. ഇത് താരനെ ചെറുക്കുക മാത്രമല്ല, നിങ്ങളുടെ മുടി തിളങ്ങുന്നതും മിനുസമാര്‍ന്നതുമാക്കുകയും ചെയ്യും.

Most read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂMost read:ശരീരത്തെ തകരാറിലാക്കുന്ന ക്രോണിക് കിഡ്‌നി ഡിസീസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

നാരങ്ങ

നാരങ്ങ

താരനെതിരെ പോരാടാനും നിങ്ങളുടെ തലയോട്ടിയുടെ അവസ്ഥ മെച്ചപ്പെടുത്താനും ഉപയോഗിക്കാവുന്ന മറ്റൊരു നല്ല ചേരുവയാണ് നാരങ്ങ. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന നാരങ്ങ നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക ആസിഡുകളുടെ ശേഖരണം ഇല്ലാതാക്കുന്നു. ബദാം, വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എന്നിവയ്‌ക്കൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് മുടിക്ക് പുരട്ടുന്നത് ഏറ്റവും പഴയ വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ്. ഇത് പുരട്ടി 15 മിനിറ്റിനു ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക, കണ്ടീഷണര്‍ പുരട്ടുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടിക്ക് ഏറ്റവും മികച്ചതും പഴക്കമുള്ളതുമായ ഔഷധമാണ് വെളിച്ചെണ്ണ. നിങ്ങള്‍ മുടി കൊഴിച്ചില്‍, താരന്‍, നരച്ച മുടി അല്ലെങ്കില്‍ പരുക്കനായ മുടി എന്നിവ പരിഹരിക്കാന്‍ വെളിച്ചെണ്ണ നിങ്ങളെ സഹായിക്കും. മുടിയുടെ പ്രശ്‌നത്തെ ആശ്രയിച്ച് നിങ്ങള്‍ക്ക് നാരങ്ങ, ഉലുവ, വേപ്പില എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണ മുടിക്ക് പുരട്ടാം. ഒലിവ് ഓയില്‍, ബദാം ഓയില്‍, ഉള്ളി എണ്ണ എന്നിവയുള്‍പ്പെടെയുള്ള മറ്റ് എണ്ണകളുമായും നിങ്ങള്‍ക്ക് ഇത് മിക്‌സ് ചെയ്യാം.

Most read:മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍Most read:മഴക്കാലത്ത് ചുമയും ജലദോഷവും തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

English summary

Home Remedies To Improve Hair Quality Naturally in Malayalam

We are here to share some excellent home remedies that will resolve most of your hair problems. Take a look.
Story first published: Wednesday, June 29, 2022, 13:37 [IST]
X
Desktop Bottom Promotion