For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിപൊട്ടലിന് പെട്ടെന്ന് പരിഹാരം ഈ കൂട്ടുകളില്‍

|

മുടി പൊട്ടുന്നത് പല സ്ത്രീകളുടെയും ആത്മവിശ്വാസം നശിപ്പിക്കുന്ന ഒന്നാണ്. മുടിയുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെ ഇത് മോശമായി ബാധിക്കുന്നു. വിവിധ ഘടകങ്ങള്‍ കാരണം മുടിയിഴകള്‍ പിളരുകയും പൊട്ടുകയും ചെയ്യുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു.

Most read: പ്രായം 30? ചര്‍മ്മസംരക്ഷണം മാറ്റാം ഇങ്ങനെMost read: പ്രായം 30? ചര്‍മ്മസംരക്ഷണം മാറ്റാം ഇങ്ങനെ

എന്നാല്‍ വിഷമിക്കേണ്ട, മുടി പൊട്ടുന്നതിനും അറ്റം പിളരുന്നതിനുമായി എളുപ്പവും ഫലപ്രദവുമായ ചില വീട്ടുവൈദ്യങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇവ നിങ്ങളുടെ മുടിയെ ആന്തരികമായി ശക്തിപ്പെടുത്തുകയും മുടിയുടെ അറ്റം പിളരുന്നതും മുടി പൊട്ടുന്നത് തടയാനും സഹായിക്കുന്നു. അത്തരം ചില കൂട്ടുകള്‍ നിങ്ങള്‍ക്കിവിടെ വായിക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ നിങ്ങളുടെ മുടിയിഴകളില്‍ വളരെ ഫലപ്രദമായി തുളച്ചുകയറുന്നു. അമിതമായി വെള്ളം മുടിയില്‍ ആഗിരണം ചെയ്യപ്പെടുന്നതിനെ ഇത് തടയുന്നു. വെളിച്ചെണ്ണയുടെ പ്രാഥമിക കൊഴുപ്പായ ലോറിക് ആസിഡിന് ഹെയര്‍ പ്രോട്ടീനുകളോട് സാമ്യമുണ്ട്. വെളിച്ചെണ്ണയുടെ പതിവ് പ്രയോഗത്തിലൂടെ മുടി പൊട്ടല്‍ ഗണ്യമായി കുറയ്ക്കാവുന്നതാണ്.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

3-4 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചെറുതായി ചൂടാക്കിയെടുക്കുക. ഈ വെളിച്ചെണ്ണ നിങ്ങളുടെ തലയോട്ടിയിലുടനീളം പുരട്ടുക, ആഗിരണം ചെയ്യുന്നതുവരെ വിരല്‍ത്തുമ്പുകൊണ്ട് സൗമ്യമായി മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇങ്ങനെ വിട്ട് രാവിലെ മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്.

Most read:മുഖം വെട്ടിത്തിളങ്ങട്ടെ; ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെMost read:മുഖം വെട്ടിത്തിളങ്ങട്ടെ; ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെ

സവാള ജ്യൂസ്

സവാള ജ്യൂസ്

സവാള ജ്യൂസ് മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും മുടിയുടെ അളവ് മെച്ചപ്പെടുത്തുകയും തലയോട്ടിയിലെ അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു. കാസ്റ്റര്‍ ഓയില്‍ തലയോട്ടിയിലേക്ക് ആഴത്തില്‍ തുളച്ചുകയറുന്നു. ഇത് സവാള ജ്യൂസിന്റെ ഗന്ധം കുറയ്ക്കുകയും പരുക്കന്‍ മുടിയിഴകളെ മൃദുവാക്കുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

1 വലിയ സവാള, 2 ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതിന് സവാള മിശ്രിതമാക്കുക. പള്‍പ്പ് അരിച്ചെടുത്ത് ഈ മിശ്രിതത്തിലേക്ക് 2 ടീസ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്ത് 30 മിനിറ്റ് വിടുക, എന്നിട്ട് കഴുകിക്കളയുക. ശേഷം മൃദുവായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇത് പ്രയോഗിക്കാം. ഫലങ്ങള്‍ ദൃശ്യമാകാന്‍ 3-5 മാസം എടുത്തേക്കാം.

Most read:ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെMost read:ആരും കൊതിക്കും ചര്‍മ്മം സ്വന്തം വിറ്റാമിനുകളിലൂടെ

വാഴപ്പഴം ഹെയര്‍ മാസ്‌ക്

വാഴപ്പഴം ഹെയര്‍ മാസ്‌ക്

മികച്ച മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ നിറഞ്ഞതാണ് വാഴപ്പഴം. വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമായ ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടിയുടെ സ്വാഭാവിക ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുന്നത്് പരുക്കന്‍ മുടടിയിഴകളെ മൃദുവാക്കിക്കൊണ്ട് മുടിയെ മെച്ചപ്പെടുത്തുന്നു. മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ഇത് മുടി പൊട്ടുന്നത് തടയുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

1 പഴുത്ത വാഴപ്പഴം, 1 ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രം എടുത്ത് വാഴപ്പഴം ഇടിച്ചെടുത്ത് അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 5-10 മിനിറ്റ് സൗമ്യമായി മസാജ് ചെയ്ത് 1 മണിക്കൂര്‍ വിടുക. പിന്നീട് ക്ലെന്‍സര്‍ ഉപോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് പ്രയോഗിക്കാം. ഒന്നോ രണ്ടോ മാസത്തിനകം നല്ല ഫലങ്ങള്‍ ദൃശ്യമാകുന്നതാണ്.

Most read:താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡMost read:താരനെ തുരത്താന്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ

മുട്ട ഹെയര്‍ മാസ്‌ക്

മുട്ട ഹെയര്‍ മാസ്‌ക്

മുടിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന 20ലധികം അവശ്യ പോഷകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടകളിലെ പ്രോട്ടീന്‍ ഫോളിക്കിളുകളെ പോഷിപ്പിക്കുന്നു. ഇതിന്റെ വിറ്റാമിന്‍ എ, ഡി, ബി 12 എന്നിവ മുടിയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. വെളിച്ചെണ്ണയും തേനും ചേര്‍ത്ത് മുട്ട ഉപയോഗിക്കുന്നത് മുടിയെ നനവുള്ളതാക്കുകയും മുടി പൊട്ടുന്നത് തടയുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 ടീസ്പൂണ്‍ തേന്‍, ഒരു മുട്ട എന്നിവയാണ് ആവശ്യം. മുട്ട, വെളിച്ചെണ്ണ, തേന്‍ എന്നിവ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്ത് 20-30 മിനിറ്റ് വിടുക. ശേഷം സൗമ്യമായ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുക. നല്ല ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കാവുന്നതാണ്.

Most read:മഴക്കാല മുടികൊഴിച്ചിലിനു വിട; ശ്രദ്ധിക്കാം ഇവMost read:മഴക്കാല മുടികൊഴിച്ചിലിനു വിട; ശ്രദ്ധിക്കാം ഇവ

തേന്‍ ഹെയര്‍ മാസ്‌ക്

തേന്‍ ഹെയര്‍ മാസ്‌ക്

തേന്‍ ഒരു മികച്ച മോയ്‌സ്ചുറൈസറാണ്, മാത്രമല്ല മുടിക്ക് ഈര്‍പ്പം നല്‍കുന്നതിലൂടെ വരണ്ട മുടിയെ മൃദുവും മിനുസമാര്‍ന്നതുമാക്കുന്നു. കൂടാതെ, തേനിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ താരന്‍ ഇല്ലാതാക്കാനും തലയോട്ടിയിലെ ചൊറിച്ചില്‍ ശമിപ്പിക്കാനും സഹായിക്കുന്നു. മുടിയിഴകളെ ശക്തിപ്പെടുത്തി മുടിക്ക് ജലാംശം നല്‍കുന്നതിലൂടെ ഇത് മുടി പൊട്ടുന്നത് തടയുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

1 ടേബിള്‍ സ്പൂണ്‍ തേന്‍, 3 ടേബിള്‍സ്പൂണ്‍ പാല്‍ എന്നിവ നന്നായി യോജിപ്പിച്ച് മിശ്രിതമാക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ മസാജ് ചെയ്യുക. 5-10 മിനിറ്റ് മസാജ് ചെയ്ത് 1-2 മണിക്കൂര്‍ വിടുക. പിന്നീട് ഒരു മിതമായ ക്ലെന്‍സറില്‍ ഉപയോഗിച്ച് മുടി കഴുകുക. നല്ല ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഈ മാസ്‌ക് ഉപയോഗിക്കുക.

Most read:താരനെ തറപറ്റിക്കും; മുടിക്ക് ഉലുവ കൂട്ടുകള്‍Most read:താരനെ തറപറ്റിക്കും; മുടിക്ക് ഉലുവ കൂട്ടുകള്‍

അവോക്കാഡോ ഹെയര്‍ മാസ്‌ക്

അവോക്കാഡോ ഹെയര്‍ മാസ്‌ക്

ബി കോംപ്ലക്‌സ് അഥവാ ബയോട്ടിനുകളുടെ സമ്പന്നമായ ഉറവിടമാണ് അവോക്കാഡോ. അവോക്കാഡോസിലെ ഉയര്‍ന്ന പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ മുടി കോശങ്ങള്‍ ദൃഢപ്പെടുത്താന്‍ സഹായിക്കും, അതിലൂടെ മുടി കൊഴിച്ചിലും മുടി പൊട്ടുന്നതും തടയുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് വെളിച്ചെണ്ണയ്‌ക്കൊപ്പം മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

1 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 1 അവോക്കാഡോ എന്നിവയാണ് ആവശ്യം. അവോക്കാഡോ മിനുസമാര്‍ന്ന പള്‍പ്പ് ആക്കുക. അതിനുശേഷം വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 10 മിനിറ്റ് സൗമ്യമായി മസാജ് ചെയ്ത് 1 മണിക്കൂര്‍ ഇടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യുക.

Most read:മുടി കൊഴിയില്ല, വളരും; കടുകെണ്ണയും തൈരും ഇങ്ങനെMost read:മുടി കൊഴിയില്ല, വളരും; കടുകെണ്ണയും തൈരും ഇങ്ങനെ

പപ്പായ ഹെയര്‍ മാസ്‌ക്

പപ്പായ ഹെയര്‍ മാസ്‌ക്

വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമായ പപ്പായ മുടിയെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. പപ്പായയിലെ പാപ്പെയ്ന്‍ എന്ന എന്‍സൈമിന് തലയോട്ടിയിലെ അണുബാധ തടയുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണിത്, ഇത് മുടിയുടെ ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

1/2 കപ്പ് പഴുത്ത പപ്പായ അടിച്ചെടുത്തത്, 1 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 5 മിനിറ്റ് സൗമ്യമായി മസാജ് ചെയ്ത് ഒരു മണിക്കൂറോളം വിടുക. ശേഷം മിതമായ ക്ലെന്‍സറില്‍ മുടി കഴുകുക. നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യുക.

Most read:മുട്ട ഇങ്ങനെയെങ്കില്‍ ഏത് മുടിയും നേരെയാകുംMost read:മുട്ട ഇങ്ങനെയെങ്കില്‍ ഏത് മുടിയും നേരെയാകും

തൈര്

തൈര്

തലയോട്ടിയിലെ അണുബാധയോട് പോരാടുകയും തലയോട്ടിക്ക് ഈര്‍പ്പം നല്‍കുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യാന്‍ തൈര് സഹായിക്കുന്നു. ഇതില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ വിറ്റാമിന്‍ ബി 5 മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

ഒരു ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍ സ്പൂണ്‍ തൈര് എന്നീ ചേരുവകള്‍ മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി ഏകദേശം 30 മിനിറ്റ് വിടുക. ശേഷം സൗമ്യമായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ മാസ്‌ക് ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കാം.

Most read:ഒരുപിടി കറിവേപ്പിലയിലുണ്ട് മുടിവളരുന്ന അത്ഭുതംMost read:ഒരുപിടി കറിവേപ്പിലയിലുണ്ട് മുടിവളരുന്ന അത്ഭുതം

ഉലുവ

ഉലുവ

ഉലുവയിലെ പോഷകങ്ങള്‍ മുടി പൊട്ടുന്നത് കുറയ്ക്കുക മാത്രമല്ല, പതിവായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പൊട്ടാസ്യം അടങ്ങിയ ഉലുവ മുടിയുടെ അകാല നരയെയും തടയുന്നു. ഇതിലെ ലെസിത്തിന്‍ മുടിയിഴകളെ ശക്തിപ്പെടുത്തുകയും തലയോട്ടിക്ക് ആഴത്തില്‍ ഈര്‍പ്പമുണ്ടാക്കുകയും അങ്ങനെ മുടിയുടെ അറ്റം പിളരുന്നത് തടയുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

1 ടേബിള്‍ സ്പൂണ്‍ തൈര്, 2 ടീസ്പൂണ്‍ ഉലുവ എന്നിവയാണ് ആവശ്യം. 3-4 മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവച്ച ഉലുവ ചതച്ചെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഇതിലേക്ക് തൈരു ചേര്‍ത്ത് ഇളക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി 5-10 മിനിറ്റ് വിരല്‍ കൊണ്ട് മസാജ് ചെയ്യുക.

ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ 2-3 മാസത്തിനുള്ളില്‍ ഫലങ്ങള്‍ ദൃശ്യമാകുന്നതാണ്.

Most read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാMost read:മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാ

കറ്റാര്‍ വാഴ ഹെയര്‍ മാസ്‌ക്

കറ്റാര്‍ വാഴ ഹെയര്‍ മാസ്‌ക്

മോയ്‌സ്ചറൈസിംഗ്, കണ്ടീഷനിംഗ് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് കറ്റാര്‍വാഴ. ഇതിലെ പോഷകങ്ങള്‍ മുടിയുടെ വോളിയം വര്‍ദ്ധിപ്പിക്കുകയും മലിനീകരണത്തില്‍ നിന്നും സൂര്യതാപത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ ചര്‍മകോശങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു. നാരങ്ങ തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇത് മുടിയുടെ ശക്തി മെച്ചപ്പെടുത്തുകയും മൃദുലമാക്കുകയും മുടി പിളരുന്നത് തടയുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി അര മണിക്കൂര്‍ നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ ഉണങ്ങാന്‍ വിട്ട് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ ഹെയര്‍ മാസ്‌ക് ആഴ്ചയില്‍ 2-3 തവണ ചെയ്യുന്നതിലൂടെ 2-3 മാസത്തിനുള്ളില്‍ ഫലങ്ങള്‍ കാണാവുന്നതാണ്.

English summary

Home Remedies to Get Rid of Split Ends

Trimming is not the only solution for split ends. Try these DIY home remedies to get rid of split ends and to prevent them.
X
Desktop Bottom Promotion