For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ പ്രശ്‌നം ഇനി നിങ്ങളെ അലട്ടില്ല; ഈ ഹെര്‍ബല്‍ ലോഷനിലുണ്ട് പ്രതിവിധി

|

തലയിലെ ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ് താരന്‍. തലയോട്ടിയില്‍ ആവശ്യത്തിന് ഈര്‍പ്പം ഇല്ലെങ്കില്‍ അത് അടരുകളായി വരണ്ട് പോകുകയും അത് താരനിലേക്ക് നയിക്കുകയും ചെയ്യുന്നു. തലയോട്ടിയില്‍ അടിഞ്ഞുകൂടുന്ന അഴുക്ക് മൂലവും താരന്‍ വരാം. തലയോട്ടിയിലെ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകള്‍ക്കും താരന്‍ വഴിയൊരുക്കുന്നു.

Most read: മുടി കൊഴിച്ചില്‍ പരിഹരിച്ച് മുടി തഴച്ചുവളരാന്‍ ഒരു ഹെര്‍ബല്‍ കൂട്ട്Most read: മുടി കൊഴിച്ചില്‍ പരിഹരിച്ച് മുടി തഴച്ചുവളരാന്‍ ഒരു ഹെര്‍ബല്‍ കൂട്ട്

താരന്‍ എന്നത് ഒരു ഫംഗസ് അണുബാധയാണ്. നിങ്ങളുടെ തലയില്‍ നിന്ന് താരന്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ആന്റിഫംഗല്‍ ഗുണങ്ങളുള്ള പരിഹാരങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഈ ലേഖനത്തില്‍, താരന്‍ ഫലപ്രദമായി ചികിത്സിക്കാന്‍ ഉപയോഗിക്കാവുന്ന ചില ഹോം-മെയ്ഡ് ഹെര്‍ബല്‍ ലോഷനുകള്‍ നിങ്ങള്‍ക്ക് പരിചയപ്പെടാം.

റോസ്‌മേരിയും കാശിത്തുമ്പയും

റോസ്‌മേരിയും കാശിത്തുമ്പയും

റോസ്‌മേരിയിലെ ആന്റി ബാക്ടീരിയല്‍, രേതസ് ഗുണങ്ങള്‍ താരന് കാരണമാകുന്ന ഫംഗസിനെ ചികിത്സിക്കാന്‍ സഹായിക്കുന്നു. ഫ്‌ളേവനോയ്ഡുകള്‍, ഫിനോളിക് ആസിഡ്, തുടങ്ങിയ മറ്റ് സംയുക്തങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ, കാശിത്തുമ്പയിലും ആന്റിഫംഗല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് അണുബാധകള്‍ അല്ലെങ്കില്‍ ചര്‍മ്മത്തിലെ ഏതെങ്കിലും തരത്തിലുള്ള വീക്കം കൈകാര്യം ചെയ്യാന്‍ സഹായിക്കും. 1 ടീസ്പൂണ്‍ റോസ്‌മേരി, 1 ടീസ്പൂണ്‍ കാശിത്തുമ്പ, 2 കപ്പ് വെള്ളം എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ആദ്യം ഒരു പാനില്‍ വെള്ളം തിളപ്പിക്കുക. റോസ്‌മേരി ചേര്‍ത്ത് ഏകദേശം 5 മിനിറ്റ് തിളപ്പിക്കുക. 5 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്ത് കാശിത്തുമ്പ ചേര്‍ക്കുക. ഈ മിശ്രിതം പൂര്‍ണ്ണമായും തണുത്തശേഷം അരിച്ചെടുത്ത് നിങ്ങളുടെ തലയില്‍ പുരട്ടുക.

തുളസി ലോഷന്‍

തുളസി ലോഷന്‍

ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള ഒന്നാണ് തുളസി. ഇത് താരന്‍, തലയോട്ടിയിലെ വീക്കം എന്നിവ ചികിത്സിക്കാന്‍ സഹായിക്കുന്നു. ഇരുമ്പ്, വിറ്റാമിന്‍ കെ, ബീറ്റാ കരോട്ടിന്‍ എന്നിവയും ഇതിലുണ്ട്. പുതിയ തുളസി ഇലകള്‍ പറിച്ചെടുത്ത് കുറച്ച് മിനിറ്റ് നേരം വെള്ളത്തില്‍ തിളപ്പിക്കുക. ഈ ലായനി തണുത്തശേഷം അരിച്ചെടുത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ സൂക്ഷിക്കുക. ഈ ലായനി നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി രാത്രി മുഴുവന്‍ വച്ചശേഷം രാവിലെ കഴുകി കളയുക.

Most read:വരണ്ട ചര്‍മ്മത്തിന് പരിഹാരം ഓറഞ്ചിലുണ്ട്; ഉപയോഗിക്കേണ്ടത് ഇങ്ങനെ

പാഴ്‌സ്‌ലി ലോഷന്‍

പാഴ്‌സ്‌ലി ലോഷന്‍

പാഴ്‌സ്‌ലി ഇലകളില്‍ വിറ്റാമിനുകള്‍ എ, ബി, സി, ഡി എന്നിവയും ഇരുമ്പ്, പൊട്ടാസ്യം മുതലായവയും അടങ്ങിയിട്ടുണ്ട്. ഇത് താരന്‍ ചികിത്സിക്കാന്‍ സഹായിക്കുകയും നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുകയും ചെയ്യും. 4 കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് അരകപ്പ് പാഴ്സ്ലി ഇലകള്‍ ചേര്‍ത്ത് കുറച്ച് മിനിറ്റ് കൂടി ചൂടാക്കുക. ഇത് തണുത്ത ശേഷം അരിച്ചെടുത്ത് ലായനി തലയില്‍ പുരട്ടി വിരല്‍ത്തുമ്പുകൊണ്ട് മൃദുവായി മസാജ് ചെയ്യുക.

വേപ്പ്

വേപ്പ്

പണ്ടുകാലം മുതല്‍ക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള മുടി സംരക്ഷണ ഘടകമാണ് വേപ്പ്. വേപ്പിന് ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉണ്ട്. ഇതിന്റെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ താരനെ പ്രതിരോധിക്കാന്‍ സഹായിക്കും. താരന് പ്രതിവിധിയായി ഒരു വേപ്പ് ഹെര്‍ബല്‍ ലോഷന്‍ നിങ്ങള്‍ക്ക് തയ്യാറാക്കാം. വേപ്പില അരച്ച് പേസ്റ്റ് ആക്കി ഒരു പാത്രത്തില്‍ എടുത്ത് തൈര് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. 15-20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുടി കഴുകുക. വേപ്പിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ തൈരുമായി സംയോജിപ്പിച്ച് നിങ്ങളുടെ താരന്‍ അകറ്റുന്നതായിരിക്കും.

Most read:മുടിക്ക് തിളക്കവും കരുത്തും ഉറപ്പുനല്‍കും ഒലിവ് ഓയിലും തേനും; ഉപയോഗം ഈവിധംMost read:മുടിക്ക് തിളക്കവും കരുത്തും ഉറപ്പുനല്‍കും ഒലിവ് ഓയിലും തേനും; ഉപയോഗം ഈവിധം

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക നീര് നിങ്ങളുടെ തലയോട്ടിയിലെ വരള്‍ച്ച നീക്കുകയും താരന്‍ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു. വിറ്റാമിന്‍ സി, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള നെല്ലിക്ക താരന് ഉത്തമ പ്രതിവിധിയാണ്. താരന്‍ മൂലമുണ്ടാകുന്ന ചൊറിച്ചില്‍ തടയാനും ഇത് സഹായിക്കും. നെല്ലിക്ക പൊടി വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. 8-10 തുളസി ഇലകള്‍ അരച്ച് ഈ പേസ്റ്റിലേക്ക് കലര്‍ത്തുക. നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക ഇത് പുരട്ടി ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളവും ഷാമ്പൂവും ഉപയോഗിച്ച് മുടി കഴുകുക.

ഉലുവ

ഉലുവ

തലയോട്ടിയിലെ വരള്‍ച്ച, കഷണ്ടി, മുടി കെട്ടല്‍ തുടങ്ങി പലതരം പ്രശ്നങ്ങള്‍ക്കു പരിഹാരം നല്‍കാന്‍ ഉലുവ നിങ്ങളെ സഹായിക്കും.

ഉലുവയില്‍ ഉയര്‍ന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍, താരന്‍ എന്നിവയ്ക്കും പരിഹാരമാണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. പിറ്റേന്ന് ഇത് അരച്ച് പേസ്റ്റ് ആക്കി ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും. 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

Most read:വിട്ടുമാറാത്ത മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചെമ്പരത്തി എണ്ണ; തയ്യാറാക്കുന്ന വിധവും ഉപയോഗവുംMost read:വിട്ടുമാറാത്ത മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചെമ്പരത്തി എണ്ണ; തയ്യാറാക്കുന്ന വിധവും ഉപയോഗവും

English summary

Herbal Lotions To Treat Dandruff Effectively in Malayalam

Here are some home made herbal lotions that can be used to treat dandruff effectively. Take a look.
Story first published: Thursday, December 8, 2022, 11:21 [IST]
X
Desktop Bottom Promotion