For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങുന്ന ആരോഗ്യമുള്ള മുടിക്ക് തലയോട്ടിയും ശ്രദ്ധിക്കണം

|

മുടി കൊഴിയുന്നു, മുടിക്ക് ആരോഗ്യമില്ല എന്ന് പറഞ്ഞ് പലരും പരാതി പറയാറുണ്ട്. എന്നാല്‍ പെട്ടെന്ന് പരിഹാരം എന്ന നിലക്ക് പലരും ബ്യൂട്ടിപാര്‍ലറില്‍ പോയി മുടി സംരക്ഷണത്തിനുള്ള വഴികള്‍ തേടുന്നു. എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന് വേണ്ടി പലരും മണിക്കൂറുകള്‍ ചിലവാക്കുമ്പോള്‍ മുടിസംരക്ഷണത്തിന് പലരും സമയം ചിലവാക്കാതെ വരുന്നു. ഇത് മുടി കൊഴിച്ചിലിലേക്കും മുടിയുടെ അനാരോഗ്യത്തിലേക്കും തലയോട്ടിയുടെ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. പലരും ആഴ്ചയില്‍ ഒരിക്കലെങ്കിലും എണ്ണമസ്സാജ് ചെയ്യുന്നവരാണ്. എന്നാല്‍ അതുപോലും ചെയ്യാത്തവര്‍ പലപ്പോഴും അല്‍പം ശ്രദ്ധിക്കണം. കാരണം അവര്‍ മൊട്ടയാവാന്‍ അധികം സമയം വേണ്ട എന്നത് തന്നെ. മുടി വളരുന്നില്ല കൊഴിഞ്ഞ് പോവുന്നു എന്ന് പരാതി പറയുന്നവര്‍ കതിരില്‍ വളം വെച്ചിട്ട് കാര്യമില്ല എന്ന് ആദ്യം മനസ്സിലാക്കണം. അതുകൊണ്ട് തന്നെ മുടിയുടെ തലയോട്ടിയില്‍ വേണം ആദ്യം മുടി വളരുന്നതിനുള്ള പ്രയോഗങ്ങള്‍ നടത്തുന്നതിന്. എന്നാല്‍ അത് കൃത്യമായി പാലിച്ചാല്‍ മാത്രമേ മുടിയുടെ ആരോഗ്യം നമുക്ക് വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ.

Healthy Scalp Remedies

മുടിയുടെ ആരോഗ്യത്തിന് തലയോട്ടി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിന് എണ്ണ മസ്സാജ് മാത്രമല്ല മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. ചര്‍മ്മത്തെ പരിപാലിക്കുന്നത് പോലെ തന്നെ മുടിയേയും തലയോട്ടിയേയും പരിപാലിക്കേണ്ടതാണ്. പലപ്പോഴും ഇതിന് ആരും തയ്യാറാവാത്തതാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ചര്‍മ്മത്തെ എന്ന പോലെ തന്നെ തലയോട്ടിയേയും പരിപാലിക്കേണ്ടതിന്റെ ആവശ്യകത എന്താണ് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ വിവരങ്ങള്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തലയോട്ടിക്ക് ആരോഗ്യം നല്‍കും വഴികള്‍

തലയോട്ടിക്ക് ആരോഗ്യം നല്‍കും വഴികള്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തലയോട്ടി ഏത് തരത്തിലാണ് സ്വാധീനിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതില്‍ ഒന്നാണ് തലയോട്ടിയുടെ ആരോഗ്യം എത്രത്തോളം വേണം എന്നത്. അനാരോഗ്യകരമായ അവസ്ഥയില്‍ തലയോട്ടി പലപ്പോഴും അതിലെ മുടിയിഴകളെ കൊഴിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് പതിയേ നെറ്റി കയറുന്നതിനും മുടി കൊഴിച്ചിലിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. എന്നാല്‍ തലയോട്ടിയില്‍ ഉപയോഗിക്കാവുന്ന സ്‌ക്രബുകള്‍, എണ്ണ സ്രവണം കുറയ്ക്കുന്നതിനും താരന്‍ ചികിത്സിക്കുന്നതിനുമുള്ള സ്‌കാല്‍പ് ട്രീറ്റ്‌മെന്റ് സെറം, യുവി കേടുപാടുകള്‍ തടയുന്നതിനുള്ള ഹെയര്‍ സ്‌ക്രീനുകള്‍, വരണ്ട തലയോട്ടിയെ പ്രതിരോധിക്കുന്നതിനുള്ള മാസ്‌കുകള്‍ എന്നിവ ഉപയോഗിക്കാം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

സൗമ്യമായ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുക

സൗമ്യമായ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുക

ചര്‍മ്മത്തിന് എപ്പോഴും സൗമ്യമായ ഉത്പ്പന്നങ്ങള്‍ ആണ് നാം ഉപയോഗിക്കുന്നത്. അതുപോലെ തന്നെയാണ് തലയോട്ടിയുടെ കാര്യവും. ഒരിക്കലും സള്‍ഫേറ്റുകള്‍, ആല്‍ക്കഹോള്‍, സുഗന്ധങ്ങള്‍ എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ മുടിയിലേയും തലയോട്ടിയിലേയും പ്രകൃതിദത്തമായ എണ്ണകള്‍ നീക്കം ചെയ്യുന്നതിന് കാരണമാകുന്നു. അത് പലപ്പോഴും മുടി വരണ്ടതാക്കുന്നതിനും തലയോട്ടിയിലെ മൃതകോശങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. എന്നാല്‍ സോഫ്റ്റ് ആയ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പലപ്പോഴും നിങ്ങളുടെ തലയോട്ടിയില്‍ ഉണ്ടാവുന്ന പല പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു.

ഷാമ്പൂ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം

ഷാമ്പൂ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം

നമ്മളെല്ലാവരും ഷാമ്പൂ ഉപയോഗിക്കുന്നവരാണ്. എണ്ണയോ അഴുക്കോ കൂടുതലുണ്ടെങ്കില്‍ പലരും ഷാമ്പൂ ഉപയോഗിക്കുന്നു. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ അത് തലയോട്ടിയെ കൂടുതല്‍ വരണ്ടതാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വീര്യം കുറഞ്ഞ കണ്ടീഷണര്‍ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ നേരിട്ട് തലയില്‍ പ്രയോഗിക്കാതെ വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് തലയോട്ടി വരണ്ടതാക്കുന്നു. പിന്നീട് അഞ്ചോ പത്തോ മിനിറ്റ് മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇത് നമ്മുടെ തലയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുടി കഴുകുന്നത് ശ്രദ്ധിച്ച്

മുടി കഴുകുന്നത് ശ്രദ്ധിച്ച്

മുടി കഴുകാന്‍ താല്‍പ്പര്യമുള്ളവരാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. അതും ദിവസവും മുടി കഴുകുന്നവരാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം എല്ലാ ദിവസവും മുടി കഴുകുന്നത് തലയോട്ടിയില്‍ ചൊറിച്ചിലോ വരള്‍ച്ചയോ ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണ വരെ മുടി കഴുകാവുന്നതാണ്. ഇത് കൂടാതെ തലയോട്ടിയിലെ സ്വാഭാവിക എണ്ണ ഉത്പാദനത്തിലേക്ക് ഇത് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മുടി കഴുകുമ്പോള്‍ പരമാവധി രണ്ടോ മൂന്നോ തവണയേ ആഴ്ചയില്‍ കഴുകാന്‍ പാടുകയുള്ളൂ. എന്നാല്‍ മാത്രമേ ഇത് മുടിയുടേയും തലയോട്ടിയുടേയും ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ.

ഭക്ഷണത്തില്‍ ശ്രദ്ധിക്കണം

ഭക്ഷണത്തില്‍ ശ്രദ്ധിക്കണം

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ എന്ന പോലെ തന്നെ തലയോട്ടിയുടേയും മുടിയുടേയും ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. കുറഞ്ഞ ആന്റിഓക്സിഡന്റുകള്‍ ആണ് കഴിക്കുന്നതെങ്കില്‍ അത് ദോഷകരമായ ഫ്രീറാഡിക്കലുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കാം. ഇത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ആന്റി ഓക്‌സിഡന്റുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല തലയോട്ടിയോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം.

സ്‌ക്രബ് ഉപയോഗിക്കുക

സ്‌ക്രബ് ഉപയോഗിക്കുക

മുഖം വൃത്തിയാക്കാന്‍ പലരും സ്‌ക്രബ്ബ് ഉപയോഗിക്കുന്നു. വിപണിയില്‍ നിന്ന് വാങ്ങുന്നതു പോലെ വീട്ടില്‍ തയ്യാറാക്കിയും സ്‌ക്രബ്ബ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ മുഖം പോലെ തന്നെ മുടിയിലും തലയോട്ടിയിലും സ്‌ക്രബ്ബ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് അമിത എണ്ണമയം, താരന്‍, കൊഴുപ്പ്, പേന്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുടി കഴുകുന്ന ദിവസത്തില്‍ എതെങ്കിലും ഒരു ദിവസം സ്‌ക്രബ്ബ് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

തലയിലെ ചൊറിച്ചിലും ചിരങ്ങും മാറാന്‍തലയിലെ ചൊറിച്ചിലും ചിരങ്ങും മാറാന്‍

മുഖത്തെ നരച്ച രോമങ്ങള്‍ ഇനി ഈസിയായി മാറ്റാംമുഖത്തെ നരച്ച രോമങ്ങള്‍ ഇനി ഈസിയായി മാറ്റാം

English summary

Healthy Scalp Remedies For Strong And Shiny Hair In Malayalam

Here in this article we are sharing some healthy scalp remedies for strong and shiny hair in malayalam. Take a look.
X
Desktop Bottom Promotion