Just In
Don't Miss
- Movies
നാല് സീസണുകളിലേയും ശക്തർ നേർക്കുനേർ, ബിഗ് ബോസ് അൾട്ടിമേറ്റ് വരുന്നു, കളത്തിലിറങ്ങുന്നത് ഇവരോ?
- News
ബിജെപി നേതാവ്; ഇപ്പോള് ലഷ്കര് തീവ്രവാദി... നാട്ടുകാര് വളഞ്ഞിട്ട് പിടികൂടി
- Sports
IND vs ENG: വായടക്കാന് കോലി, സെഞ്ച്വറികൊണ്ട് ബെയര്സ്റ്റോയുടെ മറുപടി, ബാറ്റിങ് വെടിക്കെട്ട്
- Finance
വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും കുതിപ്പിനുള്ള കളമൊരുക്കം; ഈയാഴ്ച വാങ്ങാവുന്ന 5 ഓഹരികള്
- Automobiles
ജൂലൈയിൽ വിപണയിലെത്തുന്ന ക്രൂയിസർ ബൈക്കുകൾ
- Technology
Electricity Bill Scam: വിളിക്കുന്നത് കെഎസ്ഇബിക്കാരാവില്ല; സൂക്ഷിക്കുക ഈ തട്ടിപ്പുകാർ നിങ്ങളെയും സമീപിക്കാം
- Travel
മഴക്കാല യാത്രകളില് ഈ അണക്കെട്ടുകളെയും ഉള്പ്പെടുത്താം
മുടിക്ക് മിനുസവും തിളക്കവും ഉറപ്പ് നല്കുന്ന ഹെയര്മാസ്ക്
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാരണം മുടിയുടെ ആരോഗ്യം നഷ്ടമാവുക എന്നത് പലപ്പോഴും പലരിലും ആത്മവിശ്വാസം പോലും ചോര്ന്ന് പോവുന്ന ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില് ശ്രദ്ധിക്കേണ്ടതായ ചില കാര്യമുണ്ട്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള് ഏതൊക്കെ സമയത്ത് ശ്രദ്ധിക്കേണ്ടതായി ഉണ്ട് എന്നത് അറിഞ്ഞിരിക്കണം. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും നാം പല കാര്യങ്ങളും അറിഞ്ഞിരിക്കണം.
മിനുസമാര്ന്നതും തിളക്കമുള്ളതുമായ മുടിയാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല് ചില അവസരങ്ങളില് ഇതിന് കോട്ടം തട്ടുന്ന പ്രവൃത്തി നമുക്കിടയില് തന്നെ ഉണ്ടാവുന്നുണ്ട്. അവയെ എല്ലാം ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള മുടിക്കും വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്ന് നമുക്ക് നോക്കാവുന്നതാണ്. തിളങ്ങുന്ന മുടിക്ക് വാഴപ്പഴും ചെറുപയറും നല്കുന്ന ഗുണങ്ങള് നിസ്സാരമല്ല. ഇനി നിങ്ങള്ക്കുള്ള മുടി പ്രശ്നങ്ങള്ക്ക് എല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. മുടിയുടെ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പ്രധാനമായും രണ്ട് ചേരുവകളാണ് വേണ്ടത്. ഒന്ന് ചെറുപയറും മറ്റൊന്ന് പഴവും ആണ്. ഇവ രണ്ടും ചേരുമ്പോള് നമ്മുടെ മുടിയുടെ കാര്യത്തില് ഇനി ടെന്ഷന് വേണ്ട. കൂടുതല് അറിയാം....

എല്ലാവര്ക്കും ഈ ഗുണങ്ങള്
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് ടെന്ഷന് അടിക്കുന്ന എല്ലാ സ്ത്രീകള്ക്കും ഇനി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി നല്ലതുപോലെ പഴുത്ത ഒരു പഴവും ചെറുപയറും ഉപയോഗിക്കാം. ഇത് രണ്ടും ചേര്ന്ന് ഉപയോഗിക്കുമ്പോള് അത് മുടിക്ക് മികച്ച ഗുണങ്ങള് നല്കുന്നു. ഇത് മുടിയെ ഈര്പ്പമുള്ളതാക്കി മാറ്റുകയും മുടിക്ക് തിളക്കവും നിറവും വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിക്ക് ആവശ്യമായ പ്രോട്ടീനുകളാല് സമ്പുഷ്ടമാണ് ചെറുപയര്. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള് നിസ്സാരമല്ല എന്നത് തന്നെയാണ് സത്യം. നേന്ത്രപ്പഴമാവട്ടെ മുടിക്ക് ആയുസ്സ് നല്കുന്നതില് മികച്ചതാണ്. അതുകൊണ്ട് തന്നെ നമുക്ക് ഈ ഗുണങ്ങള് നേടുന്നതിന് വേണ്ടി ഇവ ഉപയോഗിക്കാവുന്നതാണ്.

മുടിയെ സ്വാധീനിക്കുന്നത്
എങ്ങനെയാണ് ഈ ഹെയര്മാസ്ക് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നോക്കാം. ഇത് മുടിക്ക് വേണ്ട എല്ലാ ഗുണങ്ങളും നല്കുന്നുണ്ട്. ഇത് കൂടാതെ മുടിയുടെ ആരോഗ്യത്തിനും കരുത്തിനും മികച്ചതുമാണ്. ചെറുപയറിലുള്ള എല്ലാ ധാതുക്കളും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇത് കൂടാതെ ഇതിലുള്ള മറ്റ് ഘടകങ്ങഹളും എല്ലാം മുടിക്ക് വളരുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നു. വാഴപ്പഴത്തിനും മികച്ച ഗുണങ്ങളാണ് മുടിക്ക് നല്കുന്നത്. ഇതിലുള്ള പൊട്ടാസ്യം നമ്മുടെ മുടിയുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള് വളരെ വലുതാണ്. ഇത് കൂടാതെ പ്രകൃതിദത്ത എണ്ണകളും ഇതില് ധാരാളം അടങ്ങിയിട്ടുണ്ട്.

ഗുണങ്ങള്
ഇവ മിക്സ് ചെയ്ത് ഉപയോഗിക്കുമ്പോള് എന്തൊക്കെ ഗുണങ്ങള് ആണ് നല്കുന്നത് എന്ന് നോക്കാം. പഴുത്ത വാഴപ്പഴം നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിക്ക് തിളക്കം നല്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ഇതിലുള്ള പൊട്ടാസ്യവും പ്രകൃതിദത്ത എണ്ണകളും മുടി സോഫ്റ്റ് ആക്കുന്നു. മുടി പൊട്ടാതിരിക്കുന്നതിനും മുടിയുടെ അറ്റം പിളരുന്നതിനും എല്ലാം മികച്ചത് തന്നെയാണ് പഴവും ചെറുപയറും. ഇത് മുടിയിലുണ്ടാവുന്ന എല്ലാ പ്രതിസന്ധികള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ മുടിക്ക് ബലം നല്കുന്നതിനും പെട്ടെന്ന് തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം
എങ്ങനെ ഈ മിശ്രിതം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി രാത്രി മുഴുവന് കുതിര്ത്ത ചെറുപയര് അരച്ചെടുത്ത് അതിലേക്ക് നല്ലതുപോലെ പഴുത്ത പഴെ മിക്സ് ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയില് നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങള്ക്ക് മുടിയില് തലയോട്ടിയില് വരെ തേച്ച് പിടിപ്പിക്കുക. ആഴ്ചയില് മൂന്ന് തവണ ഇത് നിങ്ങള്ക്ക് ഉപയോഗിക്കാവുന്നതാണ്. മുടിയില് നിന്ന് കഴുകിക്കളയുന്നതിന് വേണ്ടി അല്പം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് മുടി നല്ലതുപോലെ മൃദുവാക്കുന്നതിന് സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം
ഏത് പ്രായത്തിലുള്ളവര്ക്കും ഈ മാസ്ക് ഉപയോഗിക്കാം. താരന് ഉള്പ്പടെയുള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ഈ ഹെയര്മാസ്ക് അനുയോജ്യമാണ്. ഒരു തരത്തിലും ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്നില്ല. അതുകൊണ്ട് തന്നെ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ യാതൊരു വിധത്തിലുള്ള പാര്ശ്വഫലങ്ങളും ഉണ്ടാവുന്നില്ല എന്നതാണ് സത്യം. മുടി നല്ല സോഫ്റ്റ് ആവുന്നതോടൊപ്പം തന്നെ മുടിയെ ബാധിക്കുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കി നല്ല മികച്ച മുടി നല്കുന്നതിന് സഹായിക്കുന്നു.
എണ്ണമയവും
മുഖക്കുരുവും:
രണ്ടിനും
പരിഹാരമാണ്
ഈ
കൂട്ട്
മുഖ
വ്യായാമം
യോഗയില്:
യൗവ്വനം
നിലനിര്ത്തും
കൂടാതെ
മറ്റ്
ഗുണങ്ങളും