For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി ഇനി മുട്ടറ്റം : ചെമ്പരത്തിയും വെള്ളിലയും ചേരും അത്ഭുതക്കൂട്ട്

|

മുടിയുടെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യാറുണ്ട് നിങ്ങളെല്ലാവരും? ചിലര്‍ നിരവധി എണ്ണകള്‍ ഉപയോഗിക്കുന്നു, ചിലരാകട്ടെ വിപണിയില്‍ ലഭ്യമായ പല കാര്യങ്ങളും ഉപയോഗിക്കുന്നു, ചിലരാകട്ടെ മരുന്ന് കഴിക്കുന്നു എന്ന് വേണ്ട പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കുന്നവരുണ്ട്. എന്നാല്‍ നാടന്‍ മാര്‍ഗ്ഗങ്ങള്‍ തേടിപ്പോവുന്നവര്‍ക്ക് പലപ്പോഴും അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കാറുണ്ട്. എന്നാല്‍ എന്തൊക്കെയാണ് ഈ നാടന്‍ കൂട്ടുകള്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ചെമ്പരത്തിയും വെള്ളിലയും ഉള്‍പ്പടെയുള്ളവയാണ് ഈ നാടന്‍ മാര്‍ഗ്ഗങ്ങള്‍.

Flowers You Can Use For Longer And Stronger Hair

പ്രായമാവുമ്പോള്‍ പലരിലും മുടിയുടെ അനാരോഗ്യം ഒരു വെല്ലുവിളിയാവുന്നുണ്ട്. മുടി കൊഴിച്ചില്‍, അകാല നര, അറ്റം പിളരല്‍, വരള്‍ച്ച എന്നീ പ്രശ്‌നങ്ങള്‍ പലപ്പോഴും പലരും അനുഭവിക്കുന്നതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില പൂക്കള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സാധിക്കുന്നു. തിളങ്ങുന്ന, സില്‍ക്കി ആയ കരുത്തുള്ള മുടിയാണ് നിങ്ങള്‍ക്ക് വേണ്ടത് എന്നുണ്ടെങ്കില്‍ ഈ ലേഖനത്തില്‍ പറയുന്ന പൂക്കള്‍ ഉപയോഗിക്കാവുന്നതാണ്. പൂക്കള്‍ മുടിയില്‍ ഭംഗിക്ക് വേണ്ടി മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് വരെ ചില പൂക്കള്‍ സഹായിക്കുന്നു. അവ ഏതൊക്കെ പൂക്കളാണ് എന്ന് ഈ ലേഖനത്തില്‍ വായിക്കാം.

റോസാപ്പൂവ്

റോസാപ്പൂവ്

ഇത് കേള്‍ക്കുന്നവര്‍ക്ക് അല്‍പം അത്ഭുതം തോന്നാം. കാരണം റോസാപ്പൂവ് എങ്ങനെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നത് ഒരു ചോദ്യം തന്നെയാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ റോസാപ്പൂവ് വളരെ അനിവാര്യമായതാണ് എന്നതാണ് സത്യം. റോസാപ്പൂവില്‍ നിന്നുള്ള സത്താണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. മുടിയില്‍ റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നുള്ളത് അനുഭവിച്ചറിയൂ. മുടിയില്‍ മാത്രമല്ല ചര്‍മ്മത്തിലും പലരും റോസ് വാട്ടര്‍ ഉപയോഗിക്കുന്നു. റോസ് വാട്ടറിന് തലയോട്ടിയിലെ അധിക എണ്ണയെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഇത് താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും തലയോട്ടി വൃത്തിയാക്കുന്നതിനും സഹായിക്കുന്നു. ഇനി നിങ്ങള്‍ക്ക് വേണമെങ്കില്‍ റോസാപ്പൂവിന്റെ ഇതളുകള്‍ ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണയിലും റോസ് മേരി ഓയിലിലും ഇട്ട് കാച്ചി മുടിയില്‍ തേക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടി സില്‍ക്കിയാക്കുന്നതിന് സഹായിക്കുന്നു.

മുല്ലപ്പൂ

മുല്ലപ്പൂ

മുടിയില്‍ ചൂടാന്‍ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മുല്ലപൂ സഹായിക്കുന്നു. ഇത് പേന്‍ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കും എന്ന് നാട്ടിന്‍ പുറത്തൊരു സംസാരമുണ്ട്. മുടിയില്‍ മുല്ലപ്പൂ ഇട്ട് കാച്ചിയ എണ്ണ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും മുടിയുടെ അറ്റം പിളരുന്നതിനും മുടിക്ക് കരുത്ത് നല്‍കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ മുടിയോ മോയ്‌സ്ചുറൈസ് ചെയ്യുന്നതിനും വൃത്തിയുള്ളതാക്കുന്നതിനും എല്ലാം മുല്ലപ്പൂ ഓയില്‍ സഹായിക്കുന്നു. ഇതോടൊപ്പം മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ എണ്ണ മുന്നില്‍ തന്നെയാണ്. മുടിയുടെ ആരോഗ്യത്തോടൊപ്പവും താരന്‍, തലയിലെ ചൊറിച്ചില്‍ എന്നിവയെ എല്ലാം പ്രതിരോധിക്കാന്‍ മുല്ലപ്പൂ മികച്ചതാണ്.

ചെമ്പരത്തി

ചെമ്പരത്തി

കാലങ്ങളായി ഉപയോഗിക്കുന്ന മുടി വളരുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ചെമ്പരത്തി. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല ഹെയര്‍ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍ക്ക് വേണ്ടി ചെമ്പരത്തി ഉപയോഗിക്കുന്നതിനെക്കുറിച്ച് നമുക്കറിയാം. ഇത് മുടിക്ക് കരുത്തും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വെളിച്ചെണ്ണയില്‍ ചെമ്പരത്തി കാച്ചി അത് മുടിയില്‍ തേക്കുന്നതിലൂടെ അത് മുടി വളര്‍ച്ചക്കും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് മുടിയില്‍ അത്ഭുത ചേരുവയായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലുള്ള അമിനോ ആസിഡുകളും പോഷകങ്ങളും എല്ലാം മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. വെറും ചെമ്പരത്തി പൂവ് അരച്ച് തലയില്‍ താളിയാക്കി തേക്കുന്നതിലൂടെയും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചെമ്പരത്തി ഉണക്കിപ്പൊടിച്ച് അത് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തേക്കുന്നതും നല്ലതാണ്.

റോസ്‌മേരി

റോസ്‌മേരി

മുടി വളരാന്‍ റോസ്‌മേരി ഓയില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകും, എന്നാല്‍ ഇത് ശരിക്കും സത്യമാണ്. മുടി വളരുന്നതിന് വേണ്ടി റോസ്‌മേരി നിങ്ങളെ വളരെയധികം സഹായിക്കുന്നു. റോസ്‌മേരി എണ്ണ കാച്ചി തേക്കുന്നതിലൂടെ അത് നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. കഷണ്ടി, അകാല നര, താരന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു റോസ്‌മേരി.

വെള്ളില

വെള്ളില

താളികളുടെ കൂട്ടത്തില്‍ എന്തുകൊണ്ടും മുന്നില്‍ തന്നെയാണ് വെള്ളില. കൊഴിഞ്ഞ മുടിക്ക് പകരം പുതിയ മുടി വളരുന്നതിന് വെള്ളില സഹായിക്കുന്നു. ഇതിലെ വെള്ളനിറത്തിലെ ഇലകള്‍ പോലെ കാണപ്പെടുന്ന പൂക്കളാണ് മുടിയില്‍ ഉപയോഗിക്കേണ്ടത്. ഇത് നല്ലതുപോലെ അരച്ച് അതിന്റ താളി എടുത്ത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് വേണമെങ്കില്‍ നിങ്ങള്‍ക്ക് ദിവസവും ഉപയോഗിക്കാവുന്നതാണ്. താരനെ പ്രതിരോധിക്കുന്നതിനും മുടി വളര്‍ച്ചക്കും മുടിക്ക് കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും വെള്ളില താളി ഉപയോഗിക്കാം. തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് വെള്ളില.

image courtesy: Wikipedia

കൊഴിഞ്ഞ മുടിക്ക് പകരം മുടിയോ, അത്ഭുതമാണ് വെള്ളിലകൊഴിഞ്ഞ മുടിക്ക് പകരം മുടിയോ, അത്ഭുതമാണ് വെള്ളില

വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രതവെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത

English summary

Flowers You Can Use For Longer And Stronger Hair In Malayalam

Here in this article we are discussing about some flowers use for stronger and longer hair in malayalam. Take a look.
Story first published: Monday, October 31, 2022, 18:58 [IST]
X
Desktop Bottom Promotion