Just In
- 1 min ago
മുടിയില് നരകയറി തുടങ്ങിയോ: പേടിക്കേണ്ട കട്ടന്ചായയിലെ അഞ്ച് വഴികള് നരമാറ്റും ഉറപ്പ്
- 33 min ago
ചാണക്യനീതി; ആര്ക്കുവേണ്ടിയും ഈ 4 കാര്യങ്ങള് വിട്ടുകളയരുത്, പിന്നീട് പശ്ചാത്തപിക്കേണ്ടിവരും
- 1 hr ago
ജനിക്കുന്നത് കോടീശ്വര യോഗത്തില്! ഈ നാളിലെ ജനനം പിതാവിന്റെ ജീവിതം മാറ്റിമറിക്കും
- 3 hrs ago
ശനിയുടെ രാശിയില് ത്രിഗ്രഹയോഗം; മൂന്ന് ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക് സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്
Don't Miss
- News
കേന്ദ്ര ബജറ്റ് 2023; കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തും; മുഖ്യമന്ത്രി
- Automobiles
കേരളത്തിലെ ആദ്യത്തെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നിർമാതാവ് ജോബി ജോർജ്
- Finance
ഹരിത ഹൈഡ്രജന് മുതല് കണ്ടല്ക്കാട് സംരക്ഷണം വരെ; ബജറ്റിലെ പ്രത്യേക പ്രഖ്യാപനം ഇങ്ങനെ
- Sports
കളി നിര്ത്താമെന്നു മനസ്സ് പറഞ്ഞു! ആ വീഡിയോസ് കണ്ടതോടെ എല്ലാം മാറി- പാക് സൂപ്പര് താരം
- Movies
സുഹാനയ്ക്ക് എങ്ങനെ ഇതിനൊക്കെ കഴിയുന്നു! മഷൂ നീ ഭാഗ്യവതിയാണ്, ആ നല്ല മനസ് കാണാതെ പോവരുതെന്ന് ആരാധകർ
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
മുടി നല്ല കരുത്തോടെ വളരും; പെപ്പര്മിന്റ് ഓയില് ഈ വിധം പുരട്ടണം
മനുഷ്യ ശരീരത്തിന് ഒന്നിലധികം വിധത്തില് ഗുണം ചെയ്യുന്ന ഒരു അവശ്യ എണ്ണയാണ് പെപ്പര്മിന്റ് ഓയില് അഥവാ കര്പ്പൂര തുളസി. പണ്ടുകാലം മുതല് റോമാക്കാര്, ഈജിപ്തുകാര്, ഗ്രീക്കുകാര് തുടങ്ങിയവര് അവരുടെ പാചകത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന അവശ്യ എണ്ണയാണിത്. ആരോഗ്യത്തിന് മാത്രമല്ല മുടിയുടെയും ചര്മ്മത്തിന്റെയും കാര്യത്തിലും പെപ്പര്മിന്റ് ഓയില് ഒരു അത്ഭുതമാണ്. ആന്റിമൈക്രോബയല്, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഈ എണ്ണയുടെ ഗുണങ്ങള് സൗന്ദര്യ വിദഗ്ധര് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Most
read:
മുടിക്ക്
കരുത്തും
തിളക്കവും
കിട്ടാന്
തലയില്
തേന്
ഈ
വിധം
പുരട്ടൂ
തലയോട്ടിയിലെ രക്തചംക്രമണം വര്ദ്ധിപ്പിക്കാനും മുടിയുടെ പ്രശ്നങ്ങള് തീര്ക്കാനും പെപ്പര്മിന്റ് ഓയില് സഹായകമാണ്. നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം വര്ദ്ധിക്കുമ്പോള് മുടി വളര്ച്ച സ്വാഭാവികമായും ഉത്തേജിപ്പിക്കപ്പെടുന്നു. ഇത് ആരോഗ്യകരവും ശക്തവുമായ മുടിക്ക് വഴിയൊരുക്കുന്നു. പെപ്പര്മിന്റ് ഓയിലിന്റെ ഉപയോഗം നിങ്ങളുടെ മുടി ശക്തവും ആരോഗ്യകരവുമാക്കാന് സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മുടി വളര്ച്ച വര്ദ്ധിപ്പിക്കാന് ഈ എണ്ണ എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്ക് നോക്കാം.

പെപ്പര്മിന്റ് ഓയിലിന്റെ ഗുണങ്ങള്
പെപ്പര്മിന്റ് ഓയിലിന്റെ ആന്റി-ഇന്ഫ്ലമേറ്ററി, ആന്റി-മൈക്രോബയല് ഗുണങ്ങള് തലയോട്ടിയിലെ അണുബാധകള് കൈകാര്യം ചെയ്യുന്നു. ഇത് രക്തയോട്ടം മെച്ചപ്പെടുത്തി മുടി വളര്ച്ചയെ ഉത്തേജിപ്പിക്കുന്നു. ഇതിലെ മെന്തോള് തലയോട്ടിയെ ഉത്തേജിപ്പിക്കുന്നു. മുടിയുടെ കനം കൂട്ടാനും ഇത് ഫലപ്രദമാണ്. തലയോട്ടിയിലെ പിഎച്ച് ബാലന്സ് ചെയ്യാന് പെപ്പര്മിന്റ് ഓയില് നിങ്ങളെ സഹായിക്കുന്നു. മുടിവളര്ച്ചയ്ക്ക് പെപ്പര്മിന്റ് ഓയില് ഉപയോഗിക്കാനുള്ള വഴികള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പെപ്പര്മിന്റ് ഓയില് മസാജ്
മുടി വളരാനുള്ള മികച്ചതും എളുപ്പമുള്ളതുമായ വഴിയാണ് ഓയില് മസാജ്. ഇതിനായി പെപ്പര്മിന്റ് ഓയില് നിങ്ങള് ജോജോബ ഓയില് അല്ലെങ്കില് വെളിച്ചെണ്ണ പോലെയുള്ള കാരിയര് ഓയിലുമായി കലര്ത്തി വേണം തലയില് പുരട്ടണം. നിങ്ങള്ക്ക് ഇഷ്ടമുള്ള ഏതെങ്കിലും കാരിയര് ഓയില് ഒരു ടേബിള്സ്പൂണ് എടുത്ത് കുറച്ച് തുള്ളി പെപ്പര്മിന്റ് ഓയിലും ചേര്ത്ത് മിക്സ് ചെയ്യുക. തുടര്ന്ന് മിശ്രിതം നിങ്ങളുടെ തലയില് നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് നേരം ഇത് തലയില് ഉണങ്ങാന് വിട്ടശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.
Most
read:കെമിക്കല്
ഉത്പന്നങ്ങള്
വേണ്ട,
സ്വാഭാവികമായി
മുടി
മോയ്സചറൈസ്
ചെയ്യാന്
വഴിയിത്

ഷാംപൂവിലോ കണ്ടീഷണറിലോ ചേര്ക്കുക
മുടിയുടെ പ്രശ്നങ്ങള് തീര്ക്കാനും മുടി വളരാനുമായി നിങ്ങളുടെ ഷാംപൂവിലും കണ്ടീഷണറിലും പെപ്പര്മിന്റ് ഓയില് ചേര്ക്കാം. 4-6 തുള്ളികള് മാത്രം മതിയാകും, അതില് കൂടുതല് വേണ്ട. ഇത്തരത്തില് രണ്ടു മൂന്ന് പ്രാവശ്യം ചെയ്യുമ്പോള് തന്നെ നിങ്ങളുടെ മുടിയുടെ ഘടനയില് വ്യത്യാസം നിങ്ങള് ശ്രദ്ധിക്കാന് തുടങ്ങും.

പെപ്പര്മിന്റ് ഓയില് മിന്റ് മാസ്ക്
¼ കപ്പ് മില്ക് ക്രീം, 1 ടേബിള്സ്പൂണ് തേന്, 4-6 തുള്ളി പെപ്പര്മിന്റ് ഓയില് എന്നിവയാണ് ഈ മാസ്ക് തയാറാക്കാനായി നിങ്ങള്ക്ക് ആവശ്യം. ഇതെല്ലാം ചേര്ത്ത് ഒരു മാസ്ക് തയ്യാറാക്കി ഈ മാസ്ക് നിങ്ങളുടെ മുടിയില് പുരട്ടുക. 10-20 മിനിറ്റ് ഇത് മുടിയില് ഉണങ്ങാന് വിട്ടശേഷം മുടി നന്നായി കഴുകുക.
Most
read:മുഖത്തെ
പാടുകള്
നീക്കി
മുഖം
മിനുക്കാന്
ഷമാം
ഫെയ്സ്
മാസ്ക്

സണ്ഫ്ളവര് ഓയിലിനൊപ്പം
1 ടേബിള്സ്പൂണ് സൂര്യകാന്തി എണ്ണയുമായി 2 തുള്ളി പെപ്പര്മിന്റ് എണ്ണ കലര്ത്തി അല്പ്പനേരം ചൂടാക്കുക. ഈ മിശ്രിതം തലയില് പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് 15 മിനിറ്റ് വിട്ടശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

ബദാം ഓയിലിനൊപ്പം
വിറ്റാമിന് ഇ, ആന്റിഓക്സിഡന്റുകള്, കൊഴുപ്പുകള്, മറ്റ് വിറ്റാമിനുകള് എന്നിവയുള്ള ബദാം ഓയില് തലയോട്ടിയില് പുരട്ടാവുന്ന മികച്ച എണ്ണയാണ്. പെപ്പര്മിന്റ് ഓയിലിനൊപ്പം ഉപയോഗിക്കുമ്പോള് ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുന്നു. 2 ടേബിള്സ്പൂണ് ബദാം ഓയില് എടുത്ത് 2 തുള്ളി പെപ്പര്മിന്റ് ഓയില് ചേര്ത്ത് നന്നായി ഇളക്കി അല്പ്പം ചൂടാക്കുക. ഇത് തലയോട്ടിയില് പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റ് വിട്ടശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
Most
read:മുടിയുടെ
ഗുണത്തിനും
കരുത്തിനും
പ്രതിവിധി
വീട്ടില്ത്തന്നെ;
ഇതാണ്
ചെയ്യേണ്ടത്

റോസ്മേരി എണ്ണയും വെളിച്ചെണ്ണയും ചേര്ത്ത്
മുടി വളര്ച്ചയെ ഉത്തേജിപ്പിക്കുന്നതിന് റോസ്മേരി അവശ്യ എണ്ണയ്ക്ക് തെളിയിക്കപ്പെട്ട ഗുണങ്ങളുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും താരനെതിരെ പോരാടുകയും ചെയ്യുന്നു. റോസ്മേരിയുടെ ഗുണം കൂടി മുടിക്ക് നല്കാനായി നിങ്ങള് ചെയ്യേണ്ടത് ഇതാണ്. 2 ടേബിള്സ്പൂണ് വെളിച്ചെണ്ണയില് 1 അല്ലെങ്കില് 2 തുള്ളി പെപ്പര്മിന്റ് ഓയില് കലര്ത്തുക, ഇതിലേക്ക് 1 തുള്ളി റോസ്മേരി അവശ്യ എണ്ണ ചേര്ക്കുക. ഈ മിശ്രിതം അല്പം ചൂടാക്കി തലയോട്ടിയില് പുരട്ടുക. ഇത് 15 മിനിറ്റ് മുടിയില് വിട്ട ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

പെപ്പര്മിന്റ് ഓയില് ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
പെപ്പര്മിന്റ് ഓയില് ഒരു അവശ്യ എണ്ണയായതിനാല്, അത് ഒരിക്കലും തലയോട്ടിയിലോ മുടിയിലോ ചര്മ്മത്തിലോ നേരിട്ട് പുരട്ടരുത്. കൂടാതെ, ഇത് ആന്തരിക ഉപഭോഗത്തിനും നല്ലതല്ല. ജൊജോബ ഓയില് അല്ലെങ്കില് വെളിച്ചെണ്ണ പോലുള്ള കാരിയര് ഓയില് ഉപയോഗിച്ച് നേര്പ്പിച്ചതിന് ശേഷം മാത്രം ഈ എണ്ണ നിങ്ങള് ഉപയോഗിക്കുക. നിങ്ങളുടെ കണ്ണുകളില് എണ്ണ പുരട്ടുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ കണ്ണുകള്ക്ക് പ്രകോപനമുണ്ടാക്കും.
Most
read:മഴക്കാലത്ത്
പാദങ്ങള്ക്ക്
വേണം
കരുതല്;
സംരക്ഷണത്തിന്
വഴിയിത്