For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്‍കും ഫലം

|

മൊത്തത്തിലുള്ള ശരീര ഭംഗിക്ക് മുടിയുടെ ഭംഗിയും വളരെ പ്രധാനമാണ്. അതുകൊണ്ടാണ്, മുടിയുടെ ചെറിയ കേടുപാടുകള്‍ പോലും മിക്കവരെയും ഭയപ്പെടുത്തുന്നത്. മുടികൊഴിച്ചില്‍, താരന്‍, മുടിയുടെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് എല്ലാവരും തന്നെ ആശങ്കപ്പെടുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി മുടി വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളെ സഹായിക്കാനായി ഒരു പ്രകൃതിദത്ത പരിഹാരമുണ്ട്.

Also read: കഠിനമായ താരനകറ്റും, മുടി ഇടതൂര്‍ന്ന് വളര്‍ത്തും; ഈ രണ്ട് ചേരുവ, ആഴ്ചയില്‍ ഒരുതവണ ഉപയോഗംAlso read: കഠിനമായ താരനകറ്റും, മുടി ഇടതൂര്‍ന്ന് വളര്‍ത്തും; ഈ രണ്ട് ചേരുവ, ആഴ്ചയില്‍ ഒരുതവണ ഉപയോഗം

മുടിയുടെ പ്രശ്‌നങ്ങള്‍ നീക്കി മികച്ച മുടി വളരാനായി മുടിയില്‍ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുക. ഇത് മുടിക്ക് മികച്ച പ്രകൃതിദത്ത ക്ലെന്‍സറായി പ്രവര്‍ത്തിക്കുകയും മുടിയുടെ പല പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. മുടി പ്രശ്‌നങ്ങള്‍ നീക്കി മുടിക്ക് കരുത്തും ആരോഗ്യവും നല്‍കാനായി വീട്ടില്‍ തന്നെ ഉണ്ടാക്കി ഉപയോഗിക്കാവുന്ന ചില മികച്ച മുള്‍ട്ടാണി മിട്ടി ഹെയര്‍ പാക്കുകള്‍ ഇതാ.

മുടിക്ക് മുള്‍ട്ടാനി മിട്ടിയുടെ ഗുണങ്ങള്‍

മുടിക്ക് മുള്‍ട്ടാനി മിട്ടിയുടെ ഗുണങ്ങള്‍

മുള്‍ട്ടാണി മിട്ടി നിങ്ങളുടെ മുടിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ഫലപ്രദമായ ക്ലെന്‍സറാണ്. പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യാതെ തന്നെ മുടി വൃത്തിയാക്കാന്‍ ഇത് സഹായിക്കുന്നു. എണ്ണമയമുള്ള തലയോട്ടിയുള്ളവര്‍ക്ക് ഇത് വളരെ അനുയോജ്യമാണ്. ഷാംപൂവിന് പകരമായി ആളുകള്‍ മുള്‍ട്ടാണി മിട്ടിയും ഉപയോഗിക്കുന്നുണ്ട്.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. മികച്ച രക്തപ്രവാഹം നിങ്ങളുടെ മുടിയിഴകള്‍ക്ക് മികച്ച പോഷണം നല്‍കും. മുള്‍ട്ടാണി മിട്ടി നിങ്ങളുടെ തലമുടിയെ മിനുസമാര്‍ന്നതും സില്‍ക്കി ആക്കി മാറ്റാനും സഹായിക്കുന്ന ഘടകമാണ്. കേടായ മുടി നന്നാക്കാനും ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

Also read:തിരിച്ചുവരാത്ത രീതിയില്‍ താരന്‍ പറപറക്കും; ഈ ചേരുവകള്‍ മതി, രണ്ടാഴ്ച ഉപയോഗം ധാരാളംAlso read:തിരിച്ചുവരാത്ത രീതിയില്‍ താരന്‍ പറപറക്കും; ഈ ചേരുവകള്‍ മതി, രണ്ടാഴ്ച ഉപയോഗം ധാരാളം

തലയോട്ടിയുടെ ആരോഗ്യം

തലയോട്ടിയുടെ ആരോഗ്യം

മുള്‍ട്ടാണി മിട്ടിയുടെ പതിവ് ഉപയോഗം താരന്‍, എക്‌സിമ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിങ്ങളുടെ തലയോട്ടിയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഫലപ്രദമായ ഒരു ക്ലെന്‍സറായതിനാല്‍, മുള്‍ട്ടാണി മിട്ടി നിങ്ങളുടെ മുടിയില്‍ നിന്നും തലയോട്ടിയില്‍ നിന്നും ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും മുടിയുടെ ദുര്‍ഗന്ധത്തെ ചെറുക്കാനും സഹായിക്കുന്നു.

മുള്‍ട്ടാണി മിട്ടി ഹെയര്‍ പാക്ക്

മുള്‍ട്ടാണി മിട്ടി ഹെയര്‍ പാക്ക്

ഒരു പാത്രത്തില്‍ 2-3 ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി പൊടി എടുത്ത് അതില്‍ കുറച്ച് വെള്ളം ചേര്‍ക്കുക. ഇത് ഒന്നിച്ച് ഇളക്കി പകുതി കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. നിങ്ങളുടെ മുടി ഷാംപൂ ചെയ്ത ശേഷം ഈ ഹെയര്‍ പാക്ക് മുടിയിലും തലയോട്ടിയിലും പുരട്ടുക. കുറച്ച് മിനിറ്റ് മസാജ് ചെയ്ത് 15 മിനിറ്റ് നേരം കഴിഞ്ഞ് കഴുകി കളയുക. ഈ ലളിതമായ മുള്‍ട്ടാണി മിട്ടി ഹെയര്‍ പാക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മുടിയില്‍ പുരട്ടുക.

Also read:വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂവിലൂടെ 4 വഴികള്‍Also read:വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂവിലൂടെ 4 വഴികള്‍

മുള്‍ട്ടാണി മിട്ടി, തേന്‍, ഒലിവ് ഓയില്‍ ഹെയര്‍ പാക്ക്

മുള്‍ട്ടാണി മിട്ടി, തേന്‍, ഒലിവ് ഓയില്‍ ഹെയര്‍ പാക്ക്

ഒരു പാത്രത്തില്‍, 2-3 ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി പൊടി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേനും ആവശ്യത്തിന് ഒലിവ് ഓയിലും ചേര്‍ക്കുക. ഇതെല്ലാം ഒരുമിച്ച് ഇളക്കി ഹെയര്‍ പാക്ക് തയ്യാറാക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടി ഒരു തുണി കൊണ്ട് പൊതിഞ്ഞുവയ്ക്കുക. 20-30 കഴിഞ്ഞ് മുടി നന്നായി കഴുകുക. ഈ ഹോം മെയ്ഡ് ഹെയര്‍ പാക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പുരട്ടിയാല്‍ നിങ്ങളുടെ വരണ്ട മുടി സ്വാഭാവികമായി മെച്ചപ്പെടും.

മുള്‍ട്ടാണി മിട്ടിയും നാരങ്ങാനീരും

മുള്‍ട്ടാണി മിട്ടിയും നാരങ്ങാനീരും

2-3 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി പൊടി എടുത്ത് 1-2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും അല്‍പം വെള്ളവും ചേര്‍ക്കുക. ഈ ഹെയര്‍ പാക്ക് തയ്യാറാക്കാന്‍ ചേരുവകള്‍ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടി കുറച്ച് മിനിറ്റ് തലയില്‍ മസാജ് ചെയ്യുക. മറ്റൊരു 15 മിനിറ്റ് കാത്തിരുന്നശേഷം മുടി നന്നായി കഴുകുക. നിങ്ങളുടെ എണ്ണമയമുള്ള മുടി സ്വാഭാവികമായി മികച്ചതാക്കാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ മുള്‍ട്ടാണി മിട്ടി ഹെയര്‍ പാക്ക് പുരട്ടുക.

Also read:അടിഞ്ഞുകൂടിയ താരന്‍ പൂര്‍ണമായും നീക്കാം; ഫലപ്രദമായ ആയുര്‍വേദ പ്രതിവിധി ഇത്‌Also read:അടിഞ്ഞുകൂടിയ താരന്‍ പൂര്‍ണമായും നീക്കാം; ഫലപ്രദമായ ആയുര്‍വേദ പ്രതിവിധി ഇത്‌

മുള്‍ട്ടാണി മിട്ടിയും ആപ്പിള്‍ സിഡെര്‍ വിനെഗറും

മുള്‍ട്ടാണി മിട്ടിയും ആപ്പിള്‍ സിഡെര്‍ വിനെഗറും

2-3 ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി പൊടി എടുത്ത് 2 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും അല്‍പം വെള്ളവും ചേര്‍ക്കുക. ഇതെല്ലാം ഒരുമിച്ച് ഇളക്കി മിശ്രിതമാക്കി തലയോട്ടിയില്‍ പുരട്ടുക. ഇത് 20-30 മിനിറ്റ് വിട്ടശേഷം തല നന്നായി കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ ആന്റി ഡാന്‍ഡ്രഫ് ഹെയര്‍ പാക്ക് പുരട്ടുക.

Also read:സ്‌ട്രെച്ച് മാര്‍ക്കുകളോട് വിടപറയാം, ചര്‍മ്മം സുന്ദരമാക്കാം; ഈ 5 വിധത്തില്‍ തേന്‍ പുരട്ടൂAlso read:സ്‌ട്രെച്ച് മാര്‍ക്കുകളോട് വിടപറയാം, ചര്‍മ്മം സുന്ദരമാക്കാം; ഈ 5 വിധത്തില്‍ തേന്‍ പുരട്ടൂ

മുടി കൊഴിച്ചിലിന്

മുടി കൊഴിച്ചിലിന്

2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, 1 ടീസ്പൂണ്‍ കുരുമുളക് (ഉണങ്ങിയ മുടിക്ക്), (എണ്ണമയമുള്ള മുടിക്ക്) 1 ടീസ്പൂണ്‍ നാരങ്ങ നീര്, 2 ടേബിള്‍സ്പൂണ്‍ തൈര് (ഉണങ്ങിയ മുടിക്ക്)/ 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ (എണ്ണമയമുള്ള മുടിക്ക്). ഇതാണ് നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍. എല്ലാ ചേരുവകളും ഒരു പാത്രത്തില്‍ മിക്സ് ചെയ്യുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഒരു തുണി കൊണ്ട് മുടി മൂടുക. ഏകദേശം 30 മിനിറ്റോളം ഹെയര്‍ പാക്ക് വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. കണ്ടീഷണര്‍ ഉപയോഗിക്കുക. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യുക.

മുടി വളര്‍ച്ചയ്ക്ക്

മുടി വളര്‍ച്ചയ്ക്ക്

2 ടേബിള്‍സ്പൂണ്‍ റീത്ത പൊടി, 2 ടേബിള്‍സ്പൂണ്‍ ഷിക്കാക്കായ് പൊടി, 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, 2 ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു പിടി കറിവേപ്പില, 1 കപ്പ് വെള്ളം എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. കറിവേപ്പില വെള്ളമൊഴിച്ച് അരച്ച് നീരെടുക്കുക. ഇത് മറ്റ് ചേരുവകളുമായി മിക്സ് ചെയ്യുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഏകദേശം 1-2 മണിക്കൂര്‍ ഇത് വിടുക. സള്‍ഫേറ്റ് രഹിത ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. ഒരു കണ്ടീഷണര്‍ ഉപയോഗിക്കുക. ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യുക. ഈ ഹെയര്‍ പാക്ക് തലയോട്ടിയുടെ ആരോഗ്യം നിലനിര്‍ത്താനും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Also read:ദുരാത്മാക്കളെ അകറ്റും സര്‍വ്വ പാപമോചനം നല്‍കും ജയ ഏകാദശി; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയുംAlso read:ദുരാത്മാക്കളെ അകറ്റും സര്‍വ്വ പാപമോചനം നല്‍കും ജയ ഏകാദശി; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും

English summary

Effective Multani Mitti Hair Packs To Get Healthy Hair in Malayalam

Here are some effective multani mitti hair packs to get healthy hair. Take a look.
Story first published: Monday, January 30, 2023, 14:38 [IST]
X
Desktop Bottom Promotion