For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട മുടിക്ക് ഈര്‍പ്പവും കരുത്തും നല്‍കും ഈ പ്രകൃതിദത്ത ഹെയര്‍ മാസ്‌കുകള്‍

|

പലരും വരണ്ട മുടി പ്രശ്‌നത്താല്‍ കഷ്ടപ്പെടുന്നുണ്ട്. വരണ്ട മുടി പരിപാലിക്കാനും ചീകിയൊതുക്കാനും അല്‍പം ബുദ്ധിമുട്ടാണ്. നിങ്ങളുടെ മുഷിഞ്ഞതും വരണ്ടതുമായ മുടിക്ക് പരിഹാരമാണ് ഹെയര്‍ മാസ്‌കുകള്‍. എന്നാല്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന കെമിക്കല്‍ അടങ്ങിയ മുടി സംരക്ഷണ ഉത്പന്നങ്ങള്‍ക്ക് പകരമായി ചില പ്രകൃതിദത്ത വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

<strong>Most read: മുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരും; കിടക്കും മുന്‍പ് ഇത് ചെയ്യൂ</strong>Most read: മുടി കരുത്തോടെയും ആരോഗ്യത്തോടെയും വളരും; കിടക്കും മുന്‍പ് ഇത് ചെയ്യൂ

ഇത്തരം ഹെയര്‍ മാസ്‌കുകള്‍ ഓര്‍ഗാനിക് സ്വഭാവമുള്ളതാണ്. അതിനാല്‍ അവ നിങ്ങള്‍ക്ക് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല. നിങ്ങളുടെ വരണ്ട മുടിക്ക് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന ചില മികച്ച പ്രകൃതിദത്ത ഹെയര്‍ മാസ്‌കുകള്‍ ഇതാ.

വരണ്ട മുടിക്ക് മുട്ടയുടെ വെള്ള

വരണ്ട മുടിക്ക് മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള നിങ്ങളുടെ മുടിക്ക് വളരെയേറെ ഗുണം ചെയ്യും. ഇത് നിങ്ങള്‍ക്ക് മിനുസമാര്‍ന്ന മുടി നല്‍കാന്‍ സഹായിക്കുന്നു. ഒരു മുട്ടയുടെ വെള്ള വേര്‍തിരിച്ച് 1 കപ്പ് പാലില്‍ നന്നായി അടിച്ചെടുക്കുക. മുട്ടയുടെ വെള്ളയില്‍ 2 സ്പൂണ്‍ ഒലിവ് ഓയിലും 1 സ്പൂണ്‍ നാരങ്ങയും ചേര്‍ത്ത് ഒരിക്കല്‍ കൂടി അടിക്കുക. ഈ മിശ്രിതം പേസ്റ്റാക്കി മാറ്റിയ ശേഷം ഒരു ഹെയര്‍ ബ്രഷിന്റെ സഹായത്തോടെ ഇത് നിങ്ങളുടെ തലയില്‍ പുരട്ടുക. 20 മിനിറ്റ് വിട്ടശേഷം തണുത്ത വെള്ളത്തില്‍ മുടി കഴുകുക.

തേനും വാഴപ്പഴവും

തേനും വാഴപ്പഴവും

ആരോഗ്യമുള്ള തലയോട്ടിക്ക് ആവശ്യമായ ധാരാളം പോഷകങ്ങളും പ്രോട്ടീനുകളും അടങ്ങിയിട്ടുള്ള വസ്തുക്കളാണ് തേനും വാഴപ്പഴവും. നിങ്ങളുടെ മുടി മിനുസവും മൃദുവുമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. ഒലീവ് ഓയിലില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, മുടിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാനും മുടി പൊട്ടുന്നത് തടയാനും ഇത് സഹായിക്കുന്നു. ഒരു നാടന്‍പഴം ചതച്ച് 3 സ്പൂണ്‍ തേനില്‍ കലര്‍ത്തുക. രണ്ട് ചേരുവകളും മിക്സ് ചെയ്ത് അതില്‍ 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയില്‍ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

Most read:മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, മുടി വളരാനും ഫലപ്രദം; കറുവ ഇല ഇങ്ങനെ ഉപയോഗിക്കൂMost read:മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, മുടി വളരാനും ഫലപ്രദം; കറുവ ഇല ഇങ്ങനെ ഉപയോഗിക്കൂ

അവോക്കാഡോ ഹെയര്‍ മാസ്‌ക്

അവോക്കാഡോ ഹെയര്‍ മാസ്‌ക്

മുടിയുടെ അറ്റം പിളരുന്നതിനും മുടി പൊട്ടുന്നതിനും പരിഹാരമാണ് അവോക്കാഡോ. അവോക്കാഡോ ഉപയോഗിക്കുന്നത് തലയോട്ടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വരണ്ടതും നരച്ചതുമായ മുടിയെ സുഖപ്പെടുത്താനും സാധിക്കുന്നു. ഒരു പഴുത്ത അവോക്കാഡോ തൊലി കളഞ്ഞ് കുറച്ച് ഒലീവ് ഓയില്‍ ഉപയോഗിച്ച് മാഷ് ചെയ്‌തെടുക്കുക. ഇത് ബ്ലെന്‍ഡറിലിട്ട് നന്നായി അടിച്ചെടുക്കുക. ഒരു ഹെയര്‍ ബ്രഷ് ഉപയോഗിച്ച് ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. മാസ്‌ക് കുറച്ച് മിനിറ്റ് തലയില്‍ വച്ചശേഷം ഒരു തുണി കൊണ്ട് മുടി പൊതിഞ്ഞുവയ്ക്കുക. തലയോട്ടിയില്‍ മസാജ് ചെയ്ത് തണുത്ത വെള്ളം ഉപയോഗിച്ച് മാസ്‌ക് കഴുകിക്കളയുക.

സ്‌ട്രോബെറി ഹെയര്‍ മാസ്‌ക്

സ്‌ട്രോബെറി ഹെയര്‍ മാസ്‌ക്

നിങ്ങളുടെ തലയോട്ടിയില്‍ എണ്ണ അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കാന്‍ ഒന്നാണ് സ്‌ട്രോബെറി. സ്‌ട്രോബെറി, വെളിച്ചെണ്ണ, തേന്‍ എന്നിവ തലയോട്ടിയിലെ പിഎച്ച് മൂല്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കുറച്ച് സ്‌ട്രോബെറി ഒരു ബ്ലെന്‍ഡറില്‍ അടിച്ചെടുത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണയും ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക. ഇവയെല്ലാം കൂട്ടിക്കലര്‍ത്തി നിങ്ങളുടെ മുടി നനച്ച് പുരട്ടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുടി നന്നായി കഴുകുക.

Most read:തണുപ്പടിച്ചാല്‍ മുടി കൂടുതല്‍ വരളും; മുടി സംരക്ഷിക്കാന്‍ വഴിയിത്Most read:തണുപ്പടിച്ചാല്‍ മുടി കൂടുതല്‍ വരളും; മുടി സംരക്ഷിക്കാന്‍ വഴിയിത്

തൈര് ഹെയര്‍ മാസ്‌ക്

തൈര് ഹെയര്‍ മാസ്‌ക്

വരണ്ട മുടിക്ക് മികച്ച പരിഹാരമാണ് തൈര്. തൈരില്‍ അടങ്ങിയിരിക്കുന്ന നല്ല എന്‍സൈമുകളും ബാക്ടീരിയകളും നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കാനും മുടി ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നത് മുതല്‍ അനാരോഗ്യകരമായ തലയോട്ടി വരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് തൈര്. ഒരു കപ്പ് തൈര് നന്നായി കലക്കിയെടുത്ത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 20 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ തല കഴുകുക.

തേങ്ങ, ജോജോബ, ആവണക്കെണ്ണ

തേങ്ങ, ജോജോബ, ആവണക്കെണ്ണ

2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍സ്പൂണ്‍ ജോജോബ ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ എള്ളെണ്ണ, 1 ടീസ്പൂണ്‍ ആവണക്കെണ്ണ, 1 ടീസ്പൂണ്‍ തവിട്ട് പഞ്ചസാര, 2 തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍. എല്ലാ ചേരുവകളും ഒരുമിച്ച് മിക്‌സ് ചെയ്യുക. ഈ മാസ്‌ക് ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയില്‍ 3-5 മിനിറ്റ് മസാജ് ചെയ്യുക. ശേഷം ഷാംപൂ ഇട്ട് കഴുകി മുടി പതിവുപോലെ കണ്ടീഷന്‍ ചെയ്യുക. ഈ മാസ്‌ക് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ഈര്‍പ്പവും സ്വാഭാവിക എണ്ണയും വര്‍ധിപ്പിക്കും.

Most read:ചര്‍മ്മത്തിന് തിളക്കവും പുതുമയും നല്‍കാന്‍ ഉത്തമം ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍Most read:ചര്‍മ്മത്തിന് തിളക്കവും പുതുമയും നല്‍കാന്‍ ഉത്തമം ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍

വാഴപ്പഴം, തേന്‍, തൈര്

വാഴപ്പഴം, തേന്‍, തൈര്

1 പഴുത്ത വാഴപ്പഴം, 2 ടീസ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ തൈര് എന്നിവയാണ് ഈ മാസ്‌ക് തയാറാക്കാന്‍ ആവശ്യം. വാഴപ്പഴം, തൈര്, തേന്‍ എന്നിവ ഒന്നിച്ച് യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. ഒരു തുണി കൊണ്ട് നിങ്ങളുടെ മുടി കെട്ടിയിടുക. ഏകദേശം 30 മിനിറ്റ് നേരം ഈ മാസ്‌ക് നിങ്ങളുടെ മുടിയില്‍ വയ്ക്കുക. ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക, മുടി കണ്ടീഷന്‍ ചെയ്യുക. തൈരില്‍ ലാക്റ്റിക് ആസിഡ് ധാരാളമുണ്ട്. ഇത് പ്രകൃതിദത്തമായ എക്സ്ഫോളിയന്റാണ്. മുടിയില്‍ നിന്നും തലയോട്ടിയിലെയും അധിക എണ്ണ, മൃതകോശങ്ങള്‍, അഴുക്ക് എന്നിവ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു. തേനും വാഴപ്പഴവും വരണ്ട മുടിക്ക് ഈര്‍പ്പവും ജലാംശവും നല്‍കുന്നു.

തേങ്ങാപ്പാല്‍ ഹെയര്‍ മാസ്‌ക്

തേങ്ങാപ്പാല്‍ ഹെയര്‍ മാസ്‌ക്

1 കപ്പ് തേങ്ങാപ്പാല്‍, 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഇതിനായി ആവശ്യം. എല്ലാ ചേരുവകള്‍ ഒന്നിച്ച് ഇളക്കുക. നിങ്ങളുടെ മുടി ചെറിയ ഭാഗങ്ങളായി വിഭജിക്കുക. ഈ മാസ്‌ക് നിങ്ങളുടെ മുടി വേരുകള്‍ മുതല്‍ അറ്റം വരെ പ്രയോഗിക്കുക. 15-20 മിനിറ്റ് കഴിഞ്ഞ് തണുത്ത അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മാസ്‌ക് കഴുകിക്കളയുക.

English summary

Effective Moisturising Hair Mask For Dry Hair in Malayalam

Hair masks are excellent way to treat your dull and dry hair. Here are some effective moisturising hair mask for dry hair.
Story first published: Wednesday, November 2, 2022, 16:16 [IST]
X
Desktop Bottom Promotion