For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി ഇടതൂര്‍ന്ന് വളരാന്‍ വെളിച്ചെണ്ണയിലെ ഈ ആറ് വഴികള്‍ നല്‍കും ഉറപ്പ്

|

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും എല്ലാം വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. എന്നാല്‍ ഇത് എങ്ങനെ നിങ്ങളുടെ സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും മികച്ചതാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മുടി വളരാന്‍ വേണ്ടി പലരും എണ്ണ തേക്കാറുണ്ട്. എന്നാല്‍ എണ്ണ തേക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്നുണ്ട്. എന്നാല്‍ എണ്ണ തേക്കേണ്ട രീതികള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മുടി കൊഴിച്ചിലും മുടിയുടെ ആരോഗ്യമില്ലായ്മയും കഷണ്ടിയും എല്ലാം നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നുള്ളത് വാസ്തവമാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് പോലെ തന്നെ കേശസംരക്ഷണത്തിനും സംശയമേതുമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.

Ways To Use Coconut Oil For Your Hair

മുടി വളരുന്നതും മുടിയുടെ സൗന്ദര്യ പ്രശ്നങ്ങളുമാണ് ആധി വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും മുടിയില്‍ നല്ലതുപോലെ എണ്ണ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുടിയുടെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വെളിച്ചെണ്ണ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി എങ്ങനെ വെളിച്ചെണ്ണ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാം.

വെളിച്ചെണ്ണയും ഉപ്പും

വെളിച്ചെണ്ണയും ഉപ്പും

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണയും ഉപ്പും വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ വെളിച്ചെണ്ണയും ഉപ്പും ഉപയോഗിച്ച് കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നുള്ളത് അറിഞ്ഞിരിക്കാം. രണ്ട് ടേബിള്‍സ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതിലൂടെ മുടിയുടെ പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാം.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

വെളിച്ചെണ്ണയില്‍ ഉപ്പ് നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഉപ്പ് നല്ലതുപോലെ പൊടിച്ച് വേണം തേക്കുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരത്തില്‍ മിക്സ് ചെയ്ത് ഇത് തലയില്‍ പത്ത് മിനിറ്റെങ്കിലും തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യേണ്ടതാണ്. മസ്സാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും താരനെ ഇല്ലാതാക്കുന്നതിനും അഴുക്കിനെ പൂര്‍ണമായും കളയുന്നതിനും സഹായിക്കുന്നു.

ഈര്‍പ്പം നിലനിര്‍ത്താന്‍

ഈര്‍പ്പം നിലനിര്‍ത്താന്‍

മുടിയുടെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഒന്നര കപ്പ് വെളിച്ചെണ്ണ, ഒന്നേ മുക്കാല്‍ കപ്പ് കറ്റാര്‍ വാഴ നീര് മിക്സ് ചെയ്ത് കാച്ചിയെടുക്കാവുന്നതാണ്. ഈ എണ്ണ ഉപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം മുടി വളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയും തേനും

ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വെളിച്ചെണ്ണും തേനും മിക്സ് ചെയ്ത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതോടൊപ്പം അല്‍പം കറ്റാര്‍ വാഴ നീരും കൂടി മിക്‌സ് ചെയ്യാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇത് മുടിയുടെ സ്വാഭാവിക നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

സ്ത്രീ സ്വകാര്യഭാഗത്തെ ചൊറിച്ചിലിന് പരിഹാരം വെളിച്ചെണ്ണസ്ത്രീ സ്വകാര്യഭാഗത്തെ ചൊറിച്ചിലിന് പരിഹാരം വെളിച്ചെണ്ണ

വെളിച്ചെണ്ണ ചൂടാക്കി ഉപയോഗിക്കുന്നത്

വെളിച്ചെണ്ണ ചൂടാക്കി ഉപയോഗിക്കുന്നത്

മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് വെളിച്ചെണ്ണ എന്ന കാര്യം നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇനി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ താരനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. താരന്‍ ഇല്ലാതാക്കാന്‍ പലരും എണ്ണ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് താരനെ വേരോടെ ഇല്ലാതാക്കുന്നുണ്ട്. എളുപ്പം ഫലം ലഭിക്കുന്നതിന് വേണ്ടി വെളിച്ചെണ്ണ ചെറുതായി ചൂടാക്കി മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം.

തേങ്ങാപ്പാലും വെളിച്ചെണ്ണയും

തേങ്ങാപ്പാലും വെളിച്ചെണ്ണയും

മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് തേങ്ങാപ്പാലും വെളിച്ചെണ്ണയും. ഇത് മുടിക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് ഈ മിശ്രിതം. ഇവ തേക്കുന്നതിലൂടെ അത് താരനെ ഇല്ലാതാക്കുന്നതിനും താരനെ ഇല്ലാതാക്കുന്നതിനും മുടി വളരാനും സഹായിക്കുന്നുണ്ട്.

തേങ്ങാപ്പാല്‍ ഷാമ്പൂ

തേങ്ങാപ്പാല്‍ ഷാമ്പൂ

തേങ്ങാപ്പാല്‍ ഷാമ്പൂവാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഒരു കപ്പ് തേങ്ങാപ്പാലും കാല്‍കപ്പ് ഒലീവ് ഓയിലും അല്‍പം ചൂടുവെള്ളവുമാണ് ആവശ്യമുള്ള സാധനങ്ങള്‍. ഷാമ്പൂ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ഒലീവ് ഓയിലും തേങ്ങാപ്പാലും നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലേക്ക് ഈ മിശ്രിതം നല്ലതു പോലെ ഇറങ്ങിച്ചെല്ലുന്ന തരത്തില്‍ ഇത് തേച്ച് പിടിപ്പിക്കാം. ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് മികച്ച ഗുണങ്ങളാണ് നല്‍കുന്നത്.

മൗത്ത് വാഷ് ഉപയോഗം നേരം പോക്കല്ല; ഏത് കറയും ഇളക്കുംമൗത്ത് വാഷ് ഉപയോഗം നേരം പോക്കല്ല; ഏത് കറയും ഇളക്കും

മുടി കൊഴിച്ചിലിന് പിന്നിലെ അഞ്ച് കാരണങ്ങള്‍ക്ക് നല്‍കണം ശ്രദ്ധമുടി കൊഴിച്ചിലിന് പിന്നിലെ അഞ്ച് കാരണങ്ങള്‍ക്ക് നല്‍കണം ശ്രദ്ധ

എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പെട്ടെന്ന് വയസ്സാവുന്നുഎന്തുകൊണ്ട് സ്ത്രീകള്‍ക്ക് പെട്ടെന്ന് വയസ്സാവുന്നു

English summary

Easy Ways To Use Coconut Oil For Hair Growth And Thickness In Malayalam

Here in this article we are discussing about some different ways to use coconut oil for your hair. Take a look.
X
Desktop Bottom Promotion