For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേറൊരു എണ്ണയും ഫലം നല്‍കിയില്ലെങ്കിലും ബദാം ഓയില്‍ സൂപ്പറാണ്

|

മുടിയുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോവുന്നത്, മുടിക്ക് ആരോഗ്യക്കുറവ് മുടിക്കുണ്ടാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബദാം ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ബദാം ഓയില്‍ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ഘടനയില്‍ തന്നെ മാറ്റം വരുത്തുന്നു.

Almond Oil To Repair Your Hair

കാരണം ബദാം ഓയില്‍ ആന്റിഓക്സിഡന്റുകള്‍, ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ മുടിക്ക് ഗുണം നല്‍കുന്ന ബദാം ഉപയോഗിച്ചുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടതെന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മുടിക്ക് ശുദ്ധമായ ബദാം ഓയില്‍

മുടിക്ക് ശുദ്ധമായ ബദാം ഓയില്‍

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ശുദ്ധമായ ബദാം ഓയില്‍ ഉപയോഗിക്കാം. ഇതിന് വേണ്ടി നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയുടെ ഭാഗമായി ബദാം ഓയില്‍ ദിവസവും മുടിയില്‍ പ്രയോഗിക്കാവുന്നതാണ്. ഇത് മുടിയെ ഈര്‍പ്പമുള്ളതാക്കുന്നതിനും മുടിയുടെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും മുടിയുടെ അറ്റം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി നിങ്ങളുടെ കൈയില്‍ അഞ്ച് തുള്ളി ബദാം ഓയില്‍ എടുത്ത് ഇത് മുടിയുടെ അറ്റത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. തലയോട്ടിയിലും ഇത് പോലെ തന്നെ തേച്ച് പിടിപ്പിക്കുക.

ബദാം ഓയിലും അവോക്കാഡോ കണ്ടീഷനിംഗ് മാസ്‌ക്കും

ബദാം ഓയിലും അവോക്കാഡോ കണ്ടീഷനിംഗ് മാസ്‌ക്കും

ബദാം ഓയില്‍ ഉപയോഗിച്ച നല്ലൊരു ഹെയര്‍മാസ്‌ക് തയ്യാറാക്കാം. അതിന് വേണ്ടി അല്‍പം ആവക്കാഡോയും ചേര്‍ക്കാവുന്നതാണ്. മുടി വരണ്ടതായി മാറാതിരിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ആവക്കാഡോ ബദാം മാസ്‌ക് ഉപയോഗിക്കാം. അതിന് വേണ്ടി 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, 1 ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ എന്നിവയില്‍ പകുതി അവോക്കാഡോ മിക്‌സ് ചെയ്യാം. ശേഷം ഇത് വേരുകള്‍ മുതല്‍ മുടിയുടെ അറ്റം വരെ തേച്ച് പിടിപ്പിച്ച് ഉണങ്ങുന്നത് വരെ കാത്തിരിക്കുക. പിന്നീട് മുക്കാല്‍ മണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.

ഹോട്ട് ആല്‍മണ്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

ഹോട്ട് ആല്‍മണ്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

വെളിച്ചെണ്ണ കൊണ്ട് ഈ ട്രീറ്റ്‌മെന്റ് പലരും ചെയ്യാറുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ബദാം ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ബദാം ഓയില്‍ ഇളം ചൂടാക്കി ഇത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് മുടിയിലും തലയിലും തേച്ച് പിടിപ്പിച്ചതിന് ശേഷം നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് വീണ്ടെടുക്കാവുന്നതാണ്. മുടി ചീകുന്നതിന് മുമ്പ് മുടിയിലും തലയോട്ടിയിലും എണ്ണ പുരട്ടുന്നതിന് ശ്രദ്ധിക്കണം. ഷവര്‍ക്യാപ് ഉപയോഗിച്ച് 20 മിനിറ്റ് മൂടി വെക്കുക. പിന്നീട് മുടി ഷാംപൂ ഉപയോഗിച്ച് സാധാരണ പോലെ കഴുകുക.

ബദാം ഓയിലും മുട്ട ഹെയര്‍ മാസ്‌ക്കും

ബദാം ഓയിലും മുട്ട ഹെയര്‍ മാസ്‌ക്കും

മുട്ട കൊണ്ട് മുടിയുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാന്‍ സാധിക്കും എന്നതില്‍ സംശയം വേണ്ട. കാരണം മുട്ടയില്‍ ഫോളേറ്റ്, ബയോട്ടിന്‍, വിറ്റാമിന്‍ എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട എല്ലാ പോഷകങ്ങളെല്ലാം തന്നെ മുട്ടയിലുണ്ട്. ഒരു മുട്ട 1 ടേബിള്‍സ്പൂണ്‍ ബദാം ഓയില്‍ എന്നിവ മിക്‌സ് ചെയ്യുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ശേഷം മുടിയുടെ അറ്റം വരെ ഇത് തേക്കുക. ഒരു മണിക്കൂര്‍ ശേഷം തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ബദാം ഓയില്‍, കറ്റാര്‍ വാഴ ഹെയര്‍ സ്‌പ്രേ

ബദാം ഓയില്‍, കറ്റാര്‍ വാഴ ഹെയര്‍ സ്‌പ്രേ

മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ബദാം ഓയില്‍ കറ്റാര്‍വാഴ എന്നിവ മിക്‌സ് ചെയ്ത് നമുക്ക് ഉപയോഗിക്കാം. വരണ്ടതും ചൊറിച്ചില്‍ ഉള്ളതുമായ തലയോട്ടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കാം. ഇതില്‍ ബദാം ഓയില്‍ കൂടി ചേരുമ്പോള്‍ അതിലൂടെ നിങ്ങള്‍ക്ക് നല്ല മോയ്‌സ്ചുറൈസര്‍ ഗുണം ലഭിക്കുന്നു. അതിന് വേണ്ടി 1 കപ്പ് വെള്ളം 1/2 കപ്പ് കറ്റാര്‍ വാഴ നീരും 1/4 കപ്പ് ബദാം എണ്ണയും മിക്‌സ് ചെയ്യുക. ശേഷം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി ഇത് മുടിയില്‍ നല്ലതുപോലെ സ്‌പ്രേ ചെയ്ത് കൊടുക്കുക.

ബദാം ഓയിലും തേനും

ബദാം ഓയിലും തേനും

മുടിക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ് തേന്‍ എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത് കേശസംരക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. തേനിനോടൊപ്പം അല്‍പം ബദാം ഓയില്‍ കൂടി ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു. വരണ്ട മുടി മിനുസപ്പെടുത്താന്‍ സഹായിക്കുന്ന ഒരു മികച്ച മോയ്‌സ്ചറൈസറാണ് തേന്‍. അതുകൊണ്ട് തന്നെ മുടിയുടെ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നമുക്ക് തേന്‍ ഉപയോഗിക്കാവുന്നതാണ്. ഒരു കപ്പ് ചൂടുവെള്ളത്തില്‍ 3 ടേബിള്‍സ്പൂണ്‍ ശുദ്ധമായ തേനും 1 ടേബിള്‍സ്പൂണ്‍ ബദാം ഓയിലും ചേര്‍ക്കുക. വെള്ളം ചൂട് പോയതിന് ശേഷം ഈ മിശ്രിതം മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. സാധാരണ രീതിയില്‍ മുടി കഴുകുന്നതിനും ഷാംപൂ ചെയ്യുന്നതിനും മൂന്ന് മണിക്കൂര്‍ മുന്‍പ് ഇത് ഉപയോഗിക്കാവുന്നതാണ്.

മുടിയുടെ ആരോഗ്യത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് പിടിക്കാംമുടിയുടെ ആരോഗ്യത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് പിടിക്കാം

പപ്പായ തൈര് മാസ്‌കില്‍ പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കുംപപ്പായ തൈര് മാസ്‌കില്‍ പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കും

English summary

DIY Recipes Using Almond Oil To Repair Your Hair In Malayalam

Here in this article we are sharing the DIY Almond oil hair mask for hair care in malayalam. Take a look
Story first published: Monday, January 30, 2023, 19:07 [IST]
X
Desktop Bottom Promotion