For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ അറ്റം മുതല്‍ വേര് വരെ സ്‌ട്രോംങ് ആക്കാന്‍ ചെമ്പരത്തി പ്രയോഗം

|

മുടിയുടെ ആരോഗ്യം പലരേയും ആശങ്കയില്‍ ആക്കുന്ന ഒന്നാണ്. എന്നാല്‍ പല അവസ്ഥയിലും ഇതിന് എന്താണ് പരിഹാരം എന്ന് അന്വേഷിക്കുന്നവര്‍ ചില്ലറയല്ല. പക്ഷേ പലപ്പോഴും ഇത്തരം അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടത് പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആണ്. എന്നാല്‍ മുടിക്ക് വേര് മുതല്‍ അറ്റം വരെ ബലം നല്‍കുന്നതിനും കരുത്തിനും മറ്റ് കേശസംരക്ഷണ പ്രശ്‌നങ്ങള്‍ അലട്ടാതിരിക്കുന്നതിനും ഇനി മുതല്‍ നമുക്ക് ചെമ്പരത്തി ഉപയോഗിക്കാവുന്നതാണ്. ചെമ്പരത്തി ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ തൈര് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. എന്നാല്‍ മുടിക്ക് എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടിയും എങ്ങനെ ചെമ്പരത്തിയും തൈരും ഉപയോഗിക്കണം എന്ന് അറിയുന്നതിന് വേണ്ടിയും ഈ ലേഖനം നിങ്ങളെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ട്.

v

മുടി കൊഴിച്ചില്‍, കട്ടി കുറയല്‍, താരന്‍, അങ്ങനെ പലതും ഇന്നത്തെ കാലത്ത് മുടിയുടെ ആശങ്കകള്‍ക്ക് കാരണമാകുന്നുണ്ട്. തീര്‍ച്ചയായും, മുടി കൊഴിച്ചില്‍, തളര്‍ച്ച എന്നിവയെ നേരിടാന്‍ സഹായിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ ഉണ്ട്, എന്നാല്‍ നല്ല പോഷിപ്പിക്കുന്ന ഹെയര്‍ മാസ്‌കിനെ മറികടക്കാന്‍ കഴിയുന്ന എന്തെങ്കിലും ഉണ്ടോ? മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടി വൃത്തിയായി കൈകാര്യം ചെയ്യുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതില്‍ തന്നെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെയര്‍പാക്കും മികച്ചതാണ്. അത് എന്താണെന്നും എങ്ങനെ തയ്യാറാക്കണം എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ചെമ്പരത്തി തൈര് ഹെയര്‍പാക്ക്

ചെമ്പരത്തി തൈര് ഹെയര്‍പാക്ക്

ഹെയര്‍പാക്ക് എന്ന് പറയുമ്പോള്‍ അത് കെമിക്കലുകള്‍ അടങ്ങിയതാണ് എന്നൊരു ചിന്ത നിങ്ങളില്‍ ഉണ്ടോ, എന്നാല്‍ അത് വേണ്ട. ചെമ്പരത്തിയാണ് ഇതിലെ പ്രധാന ഘടകം. നമ്മുടെ നാട്ടില്‍ മുടി സംരക്ഷണ പ്രതിവിധിയായി വ്യാപകമായി ഉപയോഗിക്കുന്നതാണ് ഇത്. ഇതില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് വളരെയധികം ഗുണം ചെയ്യും. മുടിയിലെ അകാല നരയെ തടയുന്ന ധാരാളം ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. താരന്‍, സോറിയാസിസ് പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങള്‍ എന്നിവ എത്ര നന്നായി കൈകാര്യം ചെയ്യുന്നു എന്നതാണ് ചെമ്പരത്തിയുടെ ഏറ്റവും ശ്രദ്ധേയമായ ഗുണങ്ങളില്‍ ചിലതും.

തൈര് കൂടി ചേരുമ്പോള്‍

തൈര് കൂടി ചേരുമ്പോള്‍

തൈര് ചര്‍മ്മസംരക്ഷണത്തിനും ആരോഗ്യത്തിനും കേശസംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇത് തിളക്കവും ആരോഗ്യവുമുള്ള മുടിക്ക് മികച്ച പ്രകൃതിദത്ത കണ്ടീഷണറുകളില്‍ ഒന്നാണ്. തൈര് എല്ലാത്തരം മുടിയിലും പ്രവര്‍ത്തിക്കുന്നു. വരണ്ടതോ എണ്ണമയമുള്ളതോ സാധാരണമോ ആയ ഏത് മുടിയിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാ ഈര്‍പ്പവും നീക്കം ചെയ്യാതെ തലയോട്ടിയില്‍ നിന്നും മുടിയില്‍ നിന്നും അഴുക്കും അധിക എണ്ണയും ഉല്‍പ്പന്നവും നീക്കംചെയ്യുന്നു. ഈ രണ്ട് ശക്തമായ ചേരുവകള്‍ കാലാകാലങ്ങളില്‍ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ചുവരുന്നതാണ്. അതുകൊണ്ട് തന്നെ ഇവയെ ചേര്‍ത്ത് പിടിച്ച് നമുക്ക് ഇനി അല്‍പം കേശസംരക്ഷണ ഗുണങ്ങള്‍ നോക്കാവുന്നതാണ്.

എങ്ങനെ തയ്യാറാക്കാം.

എങ്ങനെ തയ്യാറാക്കാം.

ഒരു പാത്രവും അതില്‍ 4 ടേബിള്‍സ്പൂണ്‍ തൈരും എടുക്കുക. കട്ടി തൈര് എടുക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. തൈര് നന്നായി അടിക്കുക, അതില്‍ കട്ടകളൊന്നുമില്ലെന്ന് ഉറപ്പാക്കുക. 2 ടേബിള്‍സ്പൂണ്‍ ചെമ്പരത്തി പൂവ് പൊടിച്ചത് അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഉണക്കിയെടുത്ത് പൊടിക്കാവുന്നത് ചേര്‍ക്കുക. ശേഷം ഇവ രണ്ടും നല്ലതു പോലെ മിക്‌സ് ചെയ്യുക. നിങ്ങള്‍ ഈ മിക്‌സ് ഉണ്ടാക്കിക്കഴിഞ്ഞാല്‍, അടുത്ത ഘട്ടം ഇത് നിങ്ങളുടെ മുടിയില്‍ പുരട്ടുക എന്നതാണ്. ഇതിന്റെ കട്ടിയുള്ളതും ക്രീം നിറഞ്ഞതുമായ ഘടന നിങ്ങളുടെ മുടി അനുസരിച്ച് ഉപയോഗിക്കുന്നതിന് സഹായിക്കുന്നുണ്ട്.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

നിങ്ങള്‍ക്ക് ഇതിന്റെ മുഴുവന്‍ ഗുണങ്ങളും മനസ്സിലാക്കുന്നതിന് വേണ്ടി എങ്ങനെ ഇവ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി വീതിയേറിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് നിങ്ങളുടെ തലമുടി വൃത്തിയായി ചീകിയെടുക്കുക. മുടി 4 ഭാഗങ്ങളായി വേര്‍തിരിക്കുക. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് നല്ലതുപോലെ മുടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം മൂന്ന് മിനിറ്റ് വരെ മസ്സാജ് ചെയ്യേണ്ടതാണ്. അതിന് ശേഷം ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം നല്ലതുപോലെ തണുത്ത വെള്ളത്തില്‍ മുടി കഴുകുക. ഇനി മുടിയില്‍ നിന്ന് ഇത് പോയില്ലെങ്കില്‍ നിങ്ങള്‍ക്ക് വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി മനോഹരമായ ഒരു പുഷ്പം മാത്രമല്ല, അസാധാരണമായ രോഗശാന്തി ഗുണങ്ങളുള്ള ഒന്നുകൂടിയാണ്. ചെമ്പരത്തിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന അമിനോ ആസിഡുകള്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങള്‍ മുടിക്ക് നല്‍കുന്നു. ഈ അമിനോ ആസിഡുകള്‍ മുടിയുടെ നിര്‍മ്മാണ ബ്ലോക്കായ കെരാറ്റിന്‍ എന്ന ഘടനാപരമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നു. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് കൂടാതെ മുടി പൊട്ടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുടിയിഴകളുടെ മൊത്തത്തിലുള്ള കനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ മുടി കൂടുതല്‍ കൈകാര്യം ചെയ്യാവുന്ന തരത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, ചെമ്പരത്തി പൂക്കളിലും ഇലകളിലും ഉയര്‍ന്ന അളവില്‍ മസിലേജ് അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത കണ്ടീഷണറായി മുടിയില്‍ പ്രവര്‍ത്തിക്കുന്നു.

തൈര്

തൈര്

മുടിയുടെ ഏത് പ്രശ്‌നങ്ങള്‍ക്കും ഉള്ള ഒരു പരിഹാരമാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫാറ്റി ആസിഡുകള്‍ എന്നിവയുടെ നല്ല സ്രോതസ്സാണിത്. മുടിയുടെ കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തൈര് ഏറ്റവും മികച്ചത് തന്നെയാണ്. തൈരില്‍ ലാക്റ്റിക് ആസിഡ്, സിങ്ക്, ബയോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയെ ശുദ്ധീകരിക്കുകയും വേരുകളെ ശക്തിപ്പെടുത്തുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ തലമുടി മോയ്‌സ്ചറൈസ് ചെയ്യാനും മൃദുവാക്കാനുമുള്ള തൈരിന്റെ കഴിവ് നിസ്സാരമല്ല. ഇത് മുടിക്ക് തിളക്കമുള്ള തിളക്കം നല്‍കുകയും ചെയ്യുന്നുണ്ട്. തൈരില്‍ സ്വാഭാവികമായും പ്രൊപിയോണിബാക്ടീരിയം ബാക്ടീരിയ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഇത് നിങ്ങളുടെ താരന്‍ ഒഴിവാക്കാന്‍ സഹായിക്കും.

താരനെ അകറ്റുന്നു

താരനെ അകറ്റുന്നു

മുകളില്‍ പറഞ്ഞ ഹെയര്‍മാസ്‌ക് താരനെ പൂര്‍ണമായും ഇല്ലാതാക്കുകയും മുടിയുടെ കെട്ടുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ മുടിയുടെ ആരോഗ്യത്തിനും നിര്‍ജീവമായ മുടിക്ക് ജീവന്‍ നല്‍കുകയും അവയെ മൃദുവാക്കുകയും ചെയ്യുന്നു. തൈരിലെ ലാക്റ്റിക് ആസിഡ് നിങ്ങളുടെ ഞരമ്പുകളെ മൃദുവാക്കാന്‍ സഹായിക്കുന്നു. ഈ അത്ഭുതകരമായ ഹെയര്‍ മാസ്‌കിന്റെ എല്ലാ ഗുണങ്ങളും ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായില്ലേ. ഈ മിശ്രിതം ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കല്‍ തലയോട്ടിയിലും മുടിയിലും സൌമ്യമായി മസാജ് ചെയ്യുക. അത് നിങ്ങളുടെ മുടിയില്‍ കാണിക്കുന്ന മാജിക് നിസ്സാരമല്ല എന്നുള്ളതാണ് സത്യം.

കഴുത്തിലെ കറുപ്പ് നിസ്സാരമല്ല കാരണമറിഞ്ഞ് പരിഹരിക്കണംകഴുത്തിലെ കറുപ്പ് നിസ്സാരമല്ല കാരണമറിഞ്ഞ് പരിഹരിക്കണം

ടര്‍ക്കി കഴുത്ത് ഇനിയില്ല; രണ്ടാഴ്ച വ്യായാമംടര്‍ക്കി കഴുത്ത് ഇനിയില്ല; രണ്ടാഴ്ച വ്യായാമം

English summary

DIY Hibiscus Curd Hair Mask For Strong Hair And Roots In Malayalam

Here in this article we are sharing a hair mask of curd and hibiscus for strong hair and roots in malayalam. Take a look.
Story first published: Thursday, February 17, 2022, 10:30 [IST]
X
Desktop Bottom Promotion