For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

4 ആഴ്ച കറിവേപ്പില തലയിലെങ്കില്‍ കിടിലന്‍ മുടി

|

മുടികൊഴിച്ചില്‍ നിങ്ങള്‍ക്ക് ഒരു വെല്ലുവിളിയായി മാറുന്നുണ്ടോ? എങ്കില്‍ വിഷമിക്കേണ്ട, കറിവേപ്പിലയില്‍ അതിനുള്ള മരുന്നുണ്ട്. മുടിക്ക് കറിവേപ്പില ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഇടതൂര്‍ന്ന മുടി നേടാവുന്നതാണ്. മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന അത്ഭുത സസ്യമാണ് കറിവേപ്പില. മിക്ക വീടുകളിലും കറിവേപ്പില ലഭ്യമാണ്. അതിനാല്‍ തന്നെ ഈ മാസ്‌ക് എളുപ്പത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി മുടിക്ക് പുരട്ടാവുന്നതാണ്.

Most വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്Most വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്‌ക്

മുടിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സ്വാഭാവിക പോഷകങ്ങളും കറിവേപ്പിലയില്‍ അടങ്ങിട്ടുണ്ട്. വിറ്റാമിന്‍ സി, ഫോസ്ഫറസ്, ഇരുമ്പ്, കാല്‍സ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവയുടെ കലവറയാണ് കറിവേപ്പില. മുടിക്ക് കറിവേപ്പില ഉപയോഗിച്ചാലുള്ള ഗുണങ്ങളും മുടി വളര്‍ച്ചയ്ക്കായി കറിവേപ്പില എങ്ങനെ ഉപയോഗിക്കണമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ ലേഖനങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

കറിവേപ്പില നല്‍കുന്ന ഗുണങ്ങള്‍

കറിവേപ്പില നല്‍കുന്ന ഗുണങ്ങള്‍

മുടിയിലെ അഴുക്ക് നീക്കുന്നതിലൂടെ കറിവേപ്പില ഫോളിക്കിള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മുടിവേരുകളെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പോഷകങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്, ഇവ മുടി കൊഴിച്ചില്‍ തടയുന്നു. കറിവേപ്പിലയുടെ പ്രയോഗം തലയോട്ടിക്ക് ഉത്തേജനം നല്‍കുകയും രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

മുടിക്ക് കരുത്ത്

മുടിക്ക് കരുത്ത്

കറിവേപ്പില നിങ്ങളുടെ തലയോട്ടിയും മുടിയും പുതിയതും ആരോഗ്യകരവുമാക്കുന്നു. പുതിയ മുടിയുടെ വളര്‍ച്ചയ്ക്കും മുടിയെ ശക്തവും ആരോഗ്യകരവുമാക്കാന്‍ സഹായിക്കാനുമുള്ള വിവിധ പോഷകങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്നു.

Most read:മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്Most read:മുടികൊഴിച്ചിലിന് പ്രതിവിധി ബീറ്റ്‌റൂട്ടിലുണ്ട്

അകാലനരയ്ക്ക് പരിഹാരം

അകാലനരയ്ക്ക് പരിഹാരം

പ്രായമാകുമ്പോള്‍, നിങ്ങളുടെ മുടി നിര്‍ജീവവും ദുര്‍ബലവുമാകാന്‍ തുടങ്ങുന്നു. ഫോളിക്കിളുകളിലെ പിഗ്മെന്റ് തീര്‍ന്നു കഴിഞ്ഞാല്‍ മുടി നരക്കാന്‍ തുടങ്ങും. എന്നിരുന്നാലും, സമ്മര്‍ദ്ദം, പുകവലി, ജനിതകം അല്ലെങ്കില്‍ അമിതമായ മദ്യപാനം തുടങ്ങിയ ഘടകങ്ങള്‍ കാരണം ചിലപ്പോള്‍ ഇത് ചെറുപ്പക്കാരില്‍ നേരത്തേ സംഭവിക്കുന്നു. അകാല നര തടയാന്‍ കറിവേപ്പില സഹായിക്കുന്നു, തല്‍ഫലമായി, നിങ്ങളുടെ മുടി അതിന്റെ സ്വാഭാവിക നിറവും തിളക്കവും നിലനിര്‍ത്തുന്നു.

ആരോഗ്യമുള്ള മുടി

ആരോഗ്യമുള്ള മുടി

കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുടിയുടെയും തലയോട്ടിന്റെയും ആരോഗ്യം നിലനിര്‍ത്താന്‍ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. നിങ്ങളുടെ മുടി ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളുമായി അവ പോരാടുന്നു.

Most read:മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍Most read:മുഖം വെളുത്ത് തുടുക്കും; നെയ്യ് ഇങ്ങനെ പുരട്ടിയാല്‍

തിളക്കമുള്ള മുടി

തിളക്കമുള്ള മുടി

കറിവേപ്പില നിങ്ങളുടെ മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു. കേടായ മുടിക്ക് ആവശ്യമായ പോഷണവും ഈര്‍പ്പവും ലഭിക്കുമ്പോള്‍, അത് പഴയ ശക്തിയും തിളക്കവും വീണ്ടെടുക്കാന്‍ തുടങ്ങുന്നു. കറിവേപ്പില, വെളിച്ചെണ്ണയുമായി ചേര്‍ന്ന്, നിങ്ങളുടെ മുടി സുഖപ്പെടുത്താന്‍ ആവശ്യമായ ജലാംശം, പോഷണം എന്നിവ നല്‍കാന്‍ സഹായിക്കുന്നു.

ശക്തിയുള്ള മുടിവേരുകള്‍

ശക്തിയുള്ള മുടിവേരുകള്‍

മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ കറിവേപ്പില മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനു സഹായിക്കുന്നു. കറിവേപ്പില പോലുള്ള സ്വാഭാവിക ചേരുവകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കേശസംരക്ഷണം ശീലമാക്കുന്നതിലൂടെ നിങ്ങളുടെ മുടിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുന്നു.

Most read:മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതിMost read:മുഖം വെട്ടിത്തിളങ്ങും; ഈ എണ്ണ ഒന്നുമതി

കറിവേപ്പില എങ്ങനെ ഉപയോഗിക്കാം

കറിവേപ്പില എങ്ങനെ ഉപയോഗിക്കാം

ആരോഗ്യമുള്ള മുടി വളരാന്‍ ആരോഗ്യമുള്ളതും വൃത്തിയുള്ളതുമായ തലയോട്ടി ആവശ്യമാണ്. ഇവിടെയാണ് നിങ്ങളുടെ മുടിക്ക് പതിവായി എണ്ണ തേക്കേണ്ടതിന്റെ ആവശ്യം. വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ഉപയോഗിച്ച് മുടിയെ പോഷിപ്പിക്കുന്ന എണ്ണ തയ്യാറാക്കി പുരട്ടുക. വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടി ആരോഗ്യകരമായി വളരാന്‍ സഹായിക്കും. കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെയും ഇഴകളെയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ആദ്യം, ഒരു പിടി കറിവേപ്പില എടുക്കുക. അടുത്തതായി, ഒരു പാന്‍ എടുത്ത് അതില്‍ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ചേര്‍ക്കുക. ഇലകള്‍ക്ക് ഒരു കറുത്ത നിറമാകുന്നത് വരെ എണ്ണ ചൂടാക്കുക. തീ ഓഫ് ചെയ്ത് മിശ്രിതം തണുപ്പിക്കുക. ഈ ടോണിക്ക് അരിച്ചെടുത്ത് നിങ്ങള്‍ക്ക് മുടിയില്‍ പുരട്ടാവുന്നതാണ്. എണ്ണ പുരട്ടുന്ന സമയത്ത് വിരല്‍ത്തുമ്പ് കൊണ്ട് തലയോട്ടിയില്‍ സൗമ്യമായി മസാജ് ചെയ്യുക. എണ്ണ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഒരു മാസത്തിനുള്ളില്‍ കാര്യമായ മാറ്റങ്ങള്‍ കാണുന്നതിന് ആഴ്ചയില്‍ 2-3 തവണ ഇത് പുരട്ടുക.

Most read:നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്Most read:നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്

English summary

Curry Leaves Coconut Oil Hair Mask For Hair Growth

Here we are discussing how to make curry leaves coconut oil mask for hair growth. Take a look.
X
Desktop Bottom Promotion