For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിക്ക് തിളക്കം നല്‍കാനും ഇതിലും നല്ല വഴിയില്ല

|
Curry Leaves And Fenugreek Hair Pack For Soft And Shiny Hair in Malayalam

മുടി പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? പൊടിയും മലിനീകരണവും പോലുള്ള ബാഹ്യ ഘടകങ്ങളും സമ്മര്‍ദ്ദം പോലുള്ള ജീവിതശൈലി പ്രശ്‌നങ്ങളും കൂടിച്ചേര്‍ന്ന് നിങ്ങളുടെ മുടി പലവിധത്തില്‍ പ്രശ്‌നമായേക്കാം. മുടികൊഴിച്ചില്‍ മുതല്‍ മുടി പൊട്ടല്‍, താരന്‍ വരെ, മുടിയുടെ ആരോഗ്യം പലപ്പോഴും പ്രതിസന്ധിയിലാകുന്നു. അത്തരമൊരു സാഹചര്യത്തില്‍, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സജീവമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനായി നിങ്ങള്‍ക്ക് വിപണിയില്‍ ലഭ്യമായ രാസവസ്തുക്കള്‍ നിറഞ്ഞ ഉല്‍പ്പന്നങ്ങളേക്കാള്‍ സുരക്ഷിതമായ ചില പ്രകൃതിദത്ത വഴികള്‍ ഉപയോഗിക്കാം.

Most read: ശരീരഭാരം കുറയ്ക്കാന്‍ ഉത്തമം നല്ല കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍Most read: ശരീരഭാരം കുറയ്ക്കാന്‍ ഉത്തമം നല്ല കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഈ ഭക്ഷണങ്ങള്‍

മുടിയില്‍ പുരട്ടാന്‍ പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ തലയോട്ടിക്കും മുടിക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കും. മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിക്ക് തിളക്കം നല്‍കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉലുവയും കറിവേപ്പിലയും നിങ്ങള്‍ക്ക് ഉപയോഗിക്കാം. മുടി കൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനുമുള്ള അതിശയകരമായ പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയും ഉലുവയും ഉപയോഗിച്ച് എങ്ങനെ നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിക്ക് തിളക്കം നല്‍കാനും സാധിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മുടിക്ക് ഉലുവ നല്‍കുന്ന ഗുണങ്ങള്‍

ഉലുവ മുടിക്ക് അത്യുത്തമമായ ഒരു കൂട്ടാണ്. ഇത് നിങ്ങളുടെ മുടികൊഴിച്ചില്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഫ്‌ളേവനോയിഡുകള്‍ ഉലുവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയെയും മുടിയിഴകളെയും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഉലുവ നിങ്ങളുടെ മുടിക്ക് ആഴത്തില്‍ ജലാംശം നല്‍കുകയും മുടി വരള്‍ച്ച ഒഴിവാക്കുകയും ചെയ്യുന്നു.

Most read: കുട്ടികളില്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കും ഈ സാംക്രമിക രോഗങ്ങള്‍Most read: കുട്ടികളില്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കും ഈ സാംക്രമിക രോഗങ്ങള്‍

മുടിക്ക് കറിവേപ്പില നല്‍കുന്ന ഗുണങ്ങള്‍

തലയോട്ടിയില്‍ നിന്ന് വളര്‍ന്നതിന് ശേഷം മുടിയുടെ നിറം മാറില്ല. എന്നാല്‍ മുടിയിഴകളില്‍ മെലാനിന്‍ ഉല്‍പാദനം കുറയുമ്പോള്‍, സ്വാഭാവിക മുടിയുടെ നിറത്തിന് പകരം വെളുത്തതോ നരച്ചതോ ആയ മുടി വരുന്നു. കറിവേപ്പിലയില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ ബിയും മെലാനിന്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് മുടിയുടെ സ്വാഭാവിക പിഗ്മെന്റ് പുനഃസ്ഥാപിക്കുന്നു.

അകാലനര കുറയ്ക്കുന്നു

കറിവേപ്പിലയില്‍ സെലിനിയം, സിങ്ക്, അയഡിന്‍, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിടിട്ടുണ്ട്. ഇത് നരച്ച മുടി വരുന്നത് വൈകിപ്പിക്കും. കുറച്ച് കറിവേപ്പില ഉണക്കി ചതച്ചോ പൊടിച്ചോ പേസ്റ്റ് രൂപത്തിലാക്കി ഹെയര്‍ മാസ്‌ക് പോലെ മുടിയില്‍ പുരട്ടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

Most read: മെറ്റബോളിസം കൂട്ടാനും തടി കുറയ്ക്കാനും ഉത്തമം ഈ സലാഡ്; ഇങ്ങനെ തയ്യാറാക്കാംMost read: മെറ്റബോളിസം കൂട്ടാനും തടി കുറയ്ക്കാനും ഉത്തമം ഈ സലാഡ്; ഇങ്ങനെ തയ്യാറാക്കാം

മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു

കറിവേപ്പിലയിലെ അമിനോ ആസിഡുകളും വിറ്റാമിന്‍ ബിയും സിയും പോലുള്ള പോഷകങ്ങള്‍ മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും മുടി ശക്തിപ്പെടുത്തുന്നതിനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

മുടി പൊട്ടല്‍ തടയുന്നു

കറിവേപ്പില ഉപയോഗിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന എണ്ണയുമായി കൂട്ടിക്കലര്‍ത്തുക എന്നതാണ്. കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത ഹെയര്‍ ഓയില്‍ മുടി വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ചതാണ്. കാരണം ഇതിന് മികച്ച മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ മുടി പൊട്ടാതെ സംരക്ഷിക്കുന്നു. കറിവേപ്പില ചതച്ച് എണ്ണ മിക്സ് ചെയ്ത് ഇളം ചൂടാകുന്നത് വരെ ചൂടാക്കുക. ഇത് തലയില്‍ പുരട്ടി മുടിയില്‍ മസാജ് ചെയ്യുക. രാത്രി മുഴുവന്‍ വെച്ചതിന് ശേഷം രാവിലെ കഴുകിക്കളയുക.

Most read: പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? ഈ ജീവിതശൈലീ മാറ്റം സഹായിക്കുംMost read: പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? ഈ ജീവിതശൈലീ മാറ്റം സഹായിക്കും

മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

സുപ്രധാന പോഷകങ്ങള്‍ നിറഞ്ഞ കറിവേപ്പില നിങ്ങളുടെ പലതരം മുടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു. കറിവേപ്പില ചായ ഉപയോഗിക്കുന്നത് കേടായതും ആരോഗ്യമില്ലാത്തതുമായ മുടിക്ക് നല്ലതാണ്. കറിവേപ്പില നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുക. ഇത് നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങള്‍ കുറയ്ക്കും.

കറിവേപ്പില, ഉലുവ ഹെയര്‍ പാക്ക്

4 ടേബിള്‍സ്പൂണ്‍ ഉലുവ എടുത്ത് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. പിറ്റേന്ന് രാവിലെ ഇത് പേസ്റ്റ് ആക്കിയെടുക്കുക. ഗ്രൈന്‍ഡറില്‍ കുറച്ച് പുതിയ കറിവേപ്പില ഇട്ട് മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുന്നത് വരെ പൊടിക്കുക. രണ്ട് പേസ്റ്റുകളും ഒരുമിച്ച് മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ നേരം വിടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. നിങ്ങളുടെ മുടി ഉണങ്ങിയ ശേഷം നന്നായി ചീകുക. മുടികൊഴിച്ചില്‍ കുറയ്ക്കാനും സ്വാഭാവികമായി മുടിക്ക് മൃദുവും തിളക്കവും ലഭിക്കാനുമായി ആഴ്ചയില്‍ രണ്ടുതവണ ഈ ഹെയര്‍ പാക്ക് ഉപയോഗിക്കുക.

 Most read: ശൈത്യകാല രോഗങ്ങള്‍ അടുക്കില്ല; ഈ ഭക്ഷണങ്ങളിലുണ്ട് തടയിടാനുള്ള വഴി Most read: ശൈത്യകാല രോഗങ്ങള്‍ അടുക്കില്ല; ഈ ഭക്ഷണങ്ങളിലുണ്ട് തടയിടാനുള്ള വഴി

English summary

Curry Leaves And Fenugreek Hair Pack For Soft And Shiny Hair in Malayalam

Here is how to make and use curry leaves and fenugreek hair pack for soft and shiny hair. Take a look.
Story first published: Wednesday, December 14, 2022, 12:08 [IST]
X
Desktop Bottom Promotion