Just In
Don't Miss
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്ഗ്രസിനെ ദുര്ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില് തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല് സുന്ദരമായത്, അന്നമോള്ക്ക് ആശംസയുമായി മിയ
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്; കൂടുതല് വിവരങ്ങള് പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തൈര് ആഴ്ചയിൽ 2 തവണ നല്ല കട്ടിയുള്ള കറുത്ത മുടിക്ക്
മുടിയുടെ ആരോഗ്യം എപ്പോഴും വെല്ലുവിളി ഉയർത്തുന്നതാണ്. കാരണം നമ്മൾ പരീക്ഷിക്കുന്ന പല കാര്യങ്ങളും നമ്മുടെ മുടിക്ക് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. താരൻ, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോവുന്നത്, മുടിയുടെ ആരോഗ്യമില്ലായ്മ എന്നിവയെല്ലാം പലപ്പോഴും നിങ്ങളുടെ ഉറക്കം കെടുത്തുന്നവയാണ്. എന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യുക എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് തൈര് ഹെയർപാക്ക് ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ വായനക്ക്: മുടിയിൽ കാപ്പിപ്പൊടി വിദ്യ; കൊഴിച്ചിലില്ല, നരയില്ല
മുടി സംരക്ഷണം വെല്ലുവിളികൾ ഉയർത്തുമ്പോൾ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാവുന്നതാണ്. ഇടതൂർന്ന കരുത്തുറ്റ മുടി കിട്ടുന്നതിന് വേണ്ടി പല തരത്തിലുള്ള എണ്ണകളും മറ്റും ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈര് ഉപയോഗിക്കാവുന്നതാണ്. എങ്ങനെ തൈര് ഹെയർപാക്ക് തയ്യാറാക്കാം എന്നും തൈര് എങ്ങനെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്.

തൈര് ഹെയർപാക്ക് തയ്യാറാക്കാം
പഴം- 1, തേൻ- 2സ്പൂൺ, തൈര് - 2 സ്പൂൺ എന്നിവയാണ് തൈര് ഹെയർപാക്ക് തയ്യാറാക്കുന്നതിന് ആവശ്യമുള്ള സാധനങ്ങൾ. തയ്യാറാക്കുന്നത് ഇങ്ങനെയാണ്. ഒരു പാത്രത്തിലേക്ക് പഴം ഉടച്ചിട്ട് ഇതിലേക്ക് അല്‍പം തൈരും തേനും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുന്നതിന് ശ്രദ്ധിക്കുക. ഇത് തലയിൽ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 20-30 മിനിട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. തൈര് ഹെയർപാക്ക് ഉപയോഗിച്ച് എങ്ങനെയെല്ലാം മുടിയുടെ ആരോഗ്യം സംരക്ഷിക്കാം എന്ന് നോക്കാവുന്നതാണ്.

വരണ്ട മുടിക്ക്
മുടി വരണ്ടതാവുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈര് ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടിയുടെ വരൾച്ചക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മുടിയിഴകളിൽ തേച്ച് പിടിപ്പിച്ച് മുകളിൽ പറഞ്ഞതു പോലെ അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

മുടി സ്മൂത്ത് ആവുന്നതിന്
മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടി സ്മൂത്ത് ആവുന്നതിന് ഏറ്റവും മികച്ചതാണ് തൈര് പഴം ഹെയർമാസ്ക്. ഇത് നിങ്ങളുടെ മുടിയിലെ സ്മൂത്ത്നസ് വർദ്ധിപ്പിച്ച് നല്ല സിൽക്കി ഹെയർ ആവുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ആഴ്ചയിൽ രണ്ട് ദിവസം ചെയ്യാവുന്നതാണ്. ഇതിലൂടെ മുടി സ്മൂത്ത് ആവുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ നമുക്ക് പൂർണമായും ഇല്ലാതാക്കുന്നതിന് തൈര് ഉപയോഗിക്കാം.

താരനെ ഇല്ലാതാക്കാൻ
മുടി കൊഴിച്ചിലിന്‍റെ പ്രധാന കാരണം പലപ്പോഴും താരനാണ്. എന്നാൽ താരനെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ എല്ലാ വിധത്തിലും അത് മുടിയുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നും കൂടി അറിയാവുന്നതാണ്. പക്ഷേ തൈര് ഹെയർമാസ്ക് ഉപയോഗിക്കുമ്പോൾ അത് താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാവുന്നതാണ്.

മുടി കൊഴിച്ചിൽ പരിഹാരം
മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും ഉറപ്പുള്ള ഒറ്റമൂലികളിൽ ഒന്നാണ് തൈര് ഹെയർപാക്ക്. ഇത് മുടിയിൽ തേച്ച് പിടിപ്പിച്ചാൽ അത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മുടി കൊഴിച്ചിലിനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. നിങ്ങളെ അലട്ടുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടി കൊഴിച്ചിലിനെ നിശ്ശേഷം പരിഹരിക്കുന്നതാണ്.

മുടിയുടെ അറ്റം പൊട്ടുന്നത്
മുടിയുടെ അറ്റം പൊട്ടുന്നത് പലപ്പോഴും നിങ്ങളുടെ ഉറക്കം കെടുത്തുന്നതും മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നതിനും കാരണമാകുന്ന ഒന്നാണ്. മുടിയുടെ അറ്റം പൊട്ടുന്നതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ അറ്റം പൊട്ടുന്നതിന് പരിഹാരം കാണുന്ന കാര്യത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ഈ മിശ്രിതം തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

അകാലനര പ്രതിരോധിക്കാന്‍
അകാലനരയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. അകാലനരയെ പൂർണമായും ഇല്ലാതാക്കി മുടിക്ക് തിളക്കവും കറുപ്പ് നിറവും ലഭിക്കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈര് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിയുടെ എല്ലാ പ്രതിസന്ധികളേയും പൂർണമായും ഇല്ലാതാക്കുന്നുണ്ട്.