For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരനെ ഒറ്റ ഉപയോഗത്തില്‍ ഒതുക്കും നാരങ്ങ തൈര് ഒറ്റമൂലി

|

താരന്‍ എന്നത് പലര്‍ക്കും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും താരന്‍ ഗുരുതരമാവുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ എങ്ങനെ ഈ പ്രശ്‌നത്തെ നമുക്ക് പ്രതിരോധിക്കാം എന്ന് നോക്കാം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും താരന്‍ നീങ്ങിയില്ലെങ്കില്‍ നമുക്ക് ഇനി മറ്റ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതിന് മുന്‍പ് എന്താണ് താരന്‍ എന്നതിനെക്കുറിച്ച് നമുക്കൊന്ന് നോക്കാം. തലയോട്ടിയില്‍ അടങ്ങിയിരിക്കുന്ന എണ്ണകള്‍ ഭക്ഷിക്കുന്ന മലസീസിയ എന്ന യീസ്റ്റ് പോലെയുള്ള ഫംഗസ് ആണ് താരന്‍ എന്ന പ്രശ്‌നത്തെ ഉണ്ടാക്കുന്നത്. ഇത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വേഗത്തില്‍ പടരുന്നു. ഇതിന്റെ ഫലമായി പലപ്പോഴും അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു.

Curd And Lemon Mixture for Dandruff

താരന്‍ കൂടുന്നതിന് അനുസരിച്ച് തലയോട്ടിയില്‍ വീക്കവും ചൊറിച്ചിലും വര്‍ദ്ധിക്കുന്നു. ചിലരില്‍ താരന്‍ മൂലം അതി ഭീകരമായ അവസ്ഥയില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ എന്ന നിലക്ക് പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവര്‍ക്ക് പലപ്പോഴും നിരാശയായിരിക്കും ഫലം. എന്നാല്‍ പ്രകൃതിദത്ത ഒറ്റമൂലികളിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അതില്‍ ഒന്നാണ് നാരങ്ങയും തൈരും. താരന്‍ തടയാന്‍ തൈരും നാരങ്ങയും ഉപയോഗിച്ചുള്ള ഏറ്റവും ലളിതമായ വീട്ടുവൈദ്യങ്ങള്‍ ഇതാ. അറിയാന്‍ ലേഖനം വായിക്കൂ.

മുടിക്ക് തൈര്

മുടിക്ക് തൈര്

തൈരിന്റെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. ഇതില്‍ തന്നെ ഇത് സൗന്ദര്യത്തിന് നല്‍കുന്നത് ശരിക്കും അവിശ്വസനീയ മാറ്റങ്ങളാണ്. അതുപോലെ തന്നെയാണ് മുടിയുടെ കാര്യത്തിലും. തൈര് മുടിയില്‍ ശരിക്കും ഒരു കണ്ടീഷണറിന്റെ ഗുണം നല്‍കുന്നുണ്ട്. നരച്ച മുടി കറുപ്പിക്കുന്നു, താരനെ പ്രതിരോധിക്കുന്നു, മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിക്ക് തിളക്കം നല്‍കുന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ തൈര് മുടിക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ തൈര് എന്ന മാന്ത്രിക ഉത്പ്പന്നം മുടിയില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നു.

തൈരിന്റെ ഗുണങ്ങള്‍

തൈരിന്റെ ഗുണങ്ങള്‍

തൈര് എന്നത് ധാരാളം വിറ്റാമിനുകളും വിറ്റാമിന്‍ ബി 5, ലാക്റ്റിക് ആസിഡ്, ഫാറ്റി ആസിഡ്, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ്. ഇത് മുടിയില്‍ അത്ഭുതങ്ങള്‍ കാണിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയപ്പെടാനില്ല. വരണ്ട തലയോട്ടിക്ക് പെട്ടെന്ന് പരിഹാരം വേണമെങ്കില്‍ അല്‍പം തൈര് മുടിയില് പ്രയോഗിച്ചാല്‍ മതി. ഇത് കൂടാതെ മുടിയുടെ ദുര്‍ഗന്ധത്തില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നതിനും തൈര് സഹായിക്കുന്നുണ്ട്. അവശ്യ കൊഴുപ്പുകളും ലാക്റ്റിക് ആസിഡും തൈരില്‍ ധാരാളം ഉണ്ട്. ഇതെല്ലാം മുടിക്ക് ഈര്‍പ്പം നല്‍കി സംരക്ഷിച്ച് പോരുന്നു. ഇത് കൂടാതെ മോയ്‌സ്ചുറൈസിംങ് ഗുണങ്ങളുടെ കാര്യത്തിലും തൈര് ഒട്ടും പിന്നിലല്ല. ഇത് നല്‍കുന്ന ഗുണങ്ങള്‍ മുടിയെ വേറെ ലെവലിലേക്കെത്തിക്കും. ഇത് മുടി വളര്‍ച്ചയ്ക്കും മുടി വീണ്ടും വളരുന്നതിനും മികച്ചതാണ്.

താരനെ പരിഹരിക്കാം

താരനെ പരിഹരിക്കാം

എന്നാല്‍ താരനെന്ന പ്രതിസന്ധിയെ പരിഹരിക്കാന്‍ തൈരിനോടൊപ്പം ചില ചേരുവകള്‍ കൂടി നമുക്ക് ചേര്‍ക്കാവുന്നതാണ്. നിങ്ങളുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ വിറ്റാമിന്‍ ഡിയും ബി 5 ഉം അടങ്ങിയിരിക്കുന്നതിനാല്‍ തൈര് ശരിക്കും ഒരു സൂപ്പര്‍ഫുഡ് തന്നെയാണ് എന്നതില്‍ സംശയം വേണ്ട. തൈരിലുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരനുണ്ടാക്കുന്ന ഫംഗസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. തൈര് ഹെയര്‍ മാസ്‌ക് പുരട്ടുമ്പോള്‍ അതിന്റെ പൂര്‍ണ ഗുണങ്ങള്‍ക്ക് വേണ്ടി അല്‍പം നാരങ്ങ നീര് കൂടി ചേര്‍ക്കാവുന്നതാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇവ രണ്ടും എങ്ങനെ മിക്‌സ് ചെയ്ത് ഉപയോഗിക്കണം എന്ന് ചുവടെ കൊടുക്കുന്നു.

റെസിപ്പി 1

റെസിപ്പി 1

തൈര് ഹെയര്‍ മാസ്‌ക് തയ്യാറാക്കുന്നതിന് വേണ്ടി 1 കപ്പ് തൈര്, 5 ടീസ്പൂണ്‍ ഉലുവ പൊടി, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യം. ഇവയെല്ലാം ഒരു പാത്രത്തില്‍ മിക്‌സ് ചെയ്യുക. ശേഷം നല്ലതുപോലെ കൂട്ടി ഇത് ഒരു ബ്രഷ് ഉപയോഗിച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ശേഷം ഷവര്‍ ക്യാപ്പ് കൊണ്ട് തല മൂടി വെക്കുക. അരമണിക്കൂര്‍ സമയം കഴിഞ്ഞ് വീര്യം കുറഞ്ഞ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് ഒരു തവണ ഉപയോഗിച്ചാല്‍ തന്നെ താരനില്‍ നല്ല മാറ്റം ഉണ്ടായതായി നിങ്ങള്‍ക്ക് മനസ്സിലാവും. എന്നാല്‍ പൂര്‍ണമായുള്ള മോചനത്തിന് വേണ്ടി ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കുക. ഈ മാസ്‌ക് നിങ്ങളുടെ മുടിക്ക് കരുത്ത് പകരുന്നതിനും കറുപ്പ് നിറം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നുണ്ട്.

റെസിപ്പി 2

റെസിപ്പി 2

കറ്റാര്‍ വാഴയും നാരങ്ങ നീരും അല്‍പം തൈരും ചേര്‍ത്ത് നമുക്ക് മറ്റൊരു ഒറ്റമൂലി തയ്യാറാക്കി നോക്കാം. ഇവയെല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്ത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച കൂളിംങ് ഇഫക്റ്റ് തലയില്‍ നല്‍കുന്നു. തൈരിന് നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്താനും തല തണുപ്പിക്കുന്നതിനും സാധിക്കുന്നുണ്ട്. താരനെ ഇല്ലാതാക്കുക മാത്രമല്ല മുടി കൊഴിച്ചിലിനെ പാടേ അകറ്റി മുടിക്ക് തിളക്കവും നിറവും കരുത്തും നല്‍കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഈ മിശ്രിതവും നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

റെസിപ്പി 3

റെസിപ്പി 3

മൂന്നാമതായി മറ്റൊരു ഒറ്റമൂലി നമുക്ക് തയ്യാറാക്കി നോക്കാം. 1 കപ്പ് തൈര്, 1 മുട്ട, 2 ടീസ്പൂണ്‍ ഒലിവ് ഓയില്‍, 3 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, അല്‍പം തുളസി ഇല അരച്ചത്, അല്‍പം കറിവേപ്പില പേസ്റ്റ്, 3-4 ടീസ്പൂണ്‍ പുതിയ നാരങ്ങ നീര് എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ ശേഷം കഴുകിക്കളയേണ്ടതാണ്. ഇത് താരനെ നിശേഷം അകറ്റും എന്ന് മാത്രമല്ല മുടിയുടെ വേരുകള്‍ക്ക് നല്ല ബലം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഇവയെല്ലാം ഉപയോഗിക്കുന്നതിന് മുന്‍പ് എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഏത് വരണ്ട ചര്‍മ്മത്തിനും പെട്ടെന്ന് പരിഹാരം നല്‍കും പൊടിക്കൈഏത് വരണ്ട ചര്‍മ്മത്തിനും പെട്ടെന്ന് പരിഹാരം നല്‍കും പൊടിക്കൈ

most read:വേനലെങ്കിലും മഴയെങ്കിലും തയ്യാറാക്കാം വീട്ടില്‍ മോയ്‌സ്ചുറൈസര്‍

English summary

Curd And Lemon Mixture for Dandruff In Malayalam

Here in this article we are sharing some curd and lemon mixture for dandruff in malayalam. Take a look.
Story first published: Tuesday, May 31, 2022, 18:56 [IST]
X
Desktop Bottom Promotion