For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലെങ്കിലും മഴയെങ്കിലും തയ്യാറാക്കാം വീട്ടില്‍ മോയ്‌സ്ചുറൈസര്‍

|

ചര്‍മ്മസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. അതില്‍ പലപ്പോഴും നിങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്നതാണ് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍. അതിന് വേനലെങ്കിലും മഴയെങ്കിലും അല്‍പം ശ്രദ്ധ നല്‍കേണ്ടതാണ്. ചര്‍മ്മം എപ്പോഴും മോയ്‌സ്ചുറൈസ് ചെയ്ത് വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു. മോയ്‌സ്ചുറൈസ് ചെയ്ത ചര്‍മ്മത്തില്‍ ഒരു കാരണവശാലും ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്ത്തുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ക്കെതിരെ പോരാടാന്‍ നമുക്ക് വീട്ടില്‍ തന്നെ ചില മോയ്‌സ്ചുറൈസറുകള്‍ തയ്യാറാക്കാം.

Homemade Moisturizers

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതില്‍ തന്നെ നമുക്ക് വീട്ടില്‍ ചില മോയ്‌സ്ചുറൈസറുകള്‍ തയ്യാറാക്കാം. അത് എങ്ങനെയെന്നും ഏതൊക്കെയാണ് ചര്‍മ്മത്തില്‍ ഫലപ്രദമായി മാറുന്നത് എന്നും നമുക്ക് നോക്കാം. ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ തരത്തിലുള്ള മോയ്‌സ്ചുറൈസറുകള്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് നമുക്ക് കൂടുതല്‍ വായിക്കാം.

ഷിയ ബട്ടര്‍ റോസ് മോയ്‌സ്ചറൈസര്‍

ഷിയ ബട്ടര്‍ റോസ് മോയ്‌സ്ചറൈസര്‍

ഷിയ ബട്ടര്‍ നമ്മുടെ ചര്‍മ്മത്തിനും ആരോഗ്യത്തിനും പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് പക്ഷേ എങ്ങനെ നല്ലൊരു മോയ്‌സ്ചുറൈസ് ആയി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഷിയ ബട്ടറില്‍ അതിന്റെ ജലാംശം ഉള്ളതിനാല്‍ മോയ്‌സ്ചറൈസറുകളിലെ ഒരു പ്രധാന ഘടകമാണ് എന്നുള്ളതാണ്. ിത് തയ്യാറാക്കുന്നതിന് വേണ്ടി അല്‍പം ഷിയ ബട്ടര്‍, ബദാം ഓയില്‍, റോസ് വാട്ടര്‍ എന്നിവ മിക്‌സ് ചെയ്യുക. ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. മുഖത്ത് മാത്രമല്ല ഇത് ശരീരത്തിലെല്ലാം തേച്ച് പിടിപ്പിക്കാവുന്നതാണ്. ഈ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വരള്‍ച്ചയെ എല്ലാം പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഇതില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നുള്ളതും ശ്രദ്ധേയമാണ്.

കറ്റാര്‍ വാഴ മോയ്‌സ്ചറൈസര്‍

കറ്റാര്‍ വാഴ മോയ്‌സ്ചറൈസര്‍

ആരോഗ്യ സൗന്ദര്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഏത് പ്രശ്‌നത്തേയും നിസ്സാരമാക്കി ഇല്ലാതാക്കുന്നതിന് നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാം പ്രതിസന്ധികളേയും വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇല്ലാതാക്കുന്നു. കാരണം കറ്റാര്‍ വാഴ ജെല്ലില്‍ ധാരാളം ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. ഇത് നമ്മുടെ ചര്‍മ്മത്തെ പല വിധത്തിലാണ് സഹായിക്കുന്നത്. കറ്റാര്‍വാഴ മോയ്‌സ്ചുറൈസര്‍ തയ്യാറാക്കുന്നതിന് വേണ്ടി അല്‍പം കറ്റാര്‍ വാഴ ജെല്‍, റോസ് വാട്ടര്‍, ഗ്ലിസറിന്‍ എന്നിവയാണ് ആവശ്യമുള്ളത്. ഇവയെല്ലാം നല്ലതുപോലെ മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം ചര്‍മ്മത്തില്‍ വരുത്തുന്നതിന് സാധിക്കുന്നു. വീട്ടില്‍ സ്വയം തയ്യാറാക്കുന്നത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല.

 കൊക്കോ കോക്കനട്ട് മോയ്സ്ചുറൈസര്‍

കൊക്കോ കോക്കനട്ട് മോയ്സ്ചുറൈസര്‍

വെളിച്ചെണ്ണയില്‍ ഒതുങ്ങാത്ത ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് തന്നെ നമുക്ക് ഉറപ്പിക്കാം. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളില്‍ പലതിനേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാം. അതുപോലെ തന്നെ ചര്‍മ്മത്തിനുണ്ടാവുന്ന ഏത് പ്രശ്‌നത്തേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ കൊക്കോ ഉപയോഗിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. കൊക്കോയോടൊപ്പം വെളിച്ചെണ്ണ കൂടി ചേരുമ്പോള്‍ അത് ഗുണങ്ങള്‍ ഇരട്ടിയാക്കുന്നു. ഇത് തയ്യാറാക്കുന്നതിന് വേണ്ടി കുറച്ച് കൊക്കോ ബട്ടര്‍, വെളിച്ചെണ്ണ, വിറ്റാമിന്‍ ഇ എന്നിവ മിക്‌സ് ചെയ്യുക. മോയ്‌സ്ചുറൈസര്‍ തയ്യാര്‍. ഇത് ചര്‍മ്മത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നു.

ഒലീവ് ഓയില്‍ റോസ് വാട്ടര്‍ മോയ്‌സ്ചുറൈസര്‍

ഒലീവ് ഓയില്‍ റോസ് വാട്ടര്‍ മോയ്‌സ്ചുറൈസര്‍

ചര്‍മ്മത്തില്‍ ഒലീവ് ഓയില്‍ കാണിക്കുന്ന മാജിക് നിസ്സാരമല്ല. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും നിസ്സാരമാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും ആരോഗ്യവും നല്‍കുന്നുണ്ട്. എല്ലാ വിധത്തിലും ചര്‍മ്മത്തിലുണ്ടാവുന്ന പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. വരണ്ട ചര്‍മ്മത്തിനും ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും എല്ലാം മോയ്‌സ്ചുറൈസര്‍ മികച്ചതാണ്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി അല്‍പം ഒലീവ് ഓയില്‍ എടുത്ത് അതില്‍ റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞാല്‍ മതി. നല്ല മികച്ച മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാം.

മുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേമുടിക്ക് കളര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നാരങ്ങ വെറുതേ വിടല്ലേ

ചര്‍മ്മത്തിലെ തുറന്ന സുഷിരങ്ങള്‍ക്ക് രാത്രിയിലൊരു പൊടിക്കൈചര്‍മ്മത്തിലെ തുറന്ന സുഷിരങ്ങള്‍ക്ക് രാത്രിയിലൊരു പൊടിക്കൈ

English summary

Homemade Moisturizers To Keep Your Skin Hydrated In Malayalam

Here in this article we are sharing some homemade moisturizers to keep your skin hydrated in malayalam. Take a look.
Story first published: Saturday, May 21, 2022, 18:32 [IST]
X
Desktop Bottom Promotion