For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ച്ചൂടില്‍ മുടി കൊഴിച്ചില്‍ പെട്ടെന്നാണ്; കാരണവും പരിഹാരവും

|

പലര്‍ക്കും വേനല്‍ക്കാലത്ത് മുടികൊഴിച്ചില്‍ കൂടുതലായി അനുഭവപ്പെടാറുണ്ട്. എന്താണ് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? വേനല്‍ക്കാലത്ത് സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചും സണ്‍ഗ്ലാസുകള്‍ ഉപയോഗിച്ചും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ നമ്മളില്‍ ഭൂരിഭാഗം പേരും ശ്രദ്ധിക്കുന്നു. എന്നാല്‍ മോശം കാലാവസ്ഥയില്‍ നിന്ന് മുടിക്ക് സംരക്ഷണം ആവശ്യമാണെന്ന കാര്യം മറക്കുന്നു. പൊതുവേ, മുടികൊഴിച്ചിന് ജനിതക ഘടകങ്ങള്‍, രോഗം, പാരിസ്ഥിതിക ഘടകങ്ങള്‍, ഒരു വ്യക്തിയുടെ ജീവിതശൈലി എന്നിങ്ങനെ പല ഘടകങ്ങള്‍ കാരണമായേക്കാം.

Most read: മുടി വളര്‍ച്ചയ്ക്ക് അവശ്യം വേണ്ടത് വിറ്റാമിന്‍ ഇ; ഇതാണ് കാരണങ്ങള്‍Most read: മുടി വളര്‍ച്ചയ്ക്ക് അവശ്യം വേണ്ടത് വിറ്റാമിന്‍ ഇ; ഇതാണ് കാരണങ്ങള്‍

എന്നാല്‍ വേനല്‍ക്കാലത്ത് കാരണങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. ചൂട് വളരെ കൂടുതലാകുമ്പോള്‍, നിങ്ങളുടെ ശരീരത്തിന്‌ ആവശ്യത്തിന് പോഷണം ഇല്ലെങ്കില്‍ മുടി കൊഴിച്ചില്‍ കൂടുതല്‍ വഷളാകും. തലയോട്ടി വിയര്‍ക്കുമ്പോള്‍, മുടി ദുര്‍ബലമാവുകയും കൊഴിയുകയും ചെയ്യും. വേനല്‍ക്കാലത്ത് മുടികൊഴിച്ചിലിന് ഏറ്റവും സാധാരണമായ കാരണങ്ങളും ചില പരിഹാരങ്ങളും മനസിലാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

ഹോര്‍മോണുകളുടെ പ്രഭാവം

ഹോര്‍മോണുകളുടെ പ്രഭാവം

മുടികൊഴിച്ചിലിന് ഒരു പ്രധാന ഘടകം ടെസ്റ്റോസ്റ്റിറോണിന്റെ ഫലമാണ്. അതിന്റെ അളവ് സാധാരണയായി വസന്തകാലത്തും ശരത്കാലത്തും കൂടുതലായിരിക്കും. ടെസ്റ്റോസ്റ്റിറോണ്‍ പലപ്പോഴും പുരുഷ ഹോര്‍മോണായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇത് പുരുഷന്മാരിലും സ്ത്രീകളിലും കാണപ്പെടുന്നു. ഇത് വേനല്‍ക്കാലത്ത് മുടി കൊഴിച്ചിലിന് കാരണമാകും. അലോപ്പീസിയ ഏരിയറ്റ അല്ലെങ്കില്‍ ടെലോജെന്‍ എഫ്‌ളുവിയം പോലുള്ള മറ്റ് തരത്തിലുള്ള മുടി കൊഴിച്ചിലായി ഇത് എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടും.

സൂര്യന്റെ ചൂട്

സൂര്യന്റെ ചൂട്

വേനല്‍ക്കാലത്ത് മുടികൊഴിച്ചിലിന് പ്രധാന കാരണമാണ് ചൂടുള്ള വെയില്‍. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് ഈര്‍പ്പത്തിന്റെ അംശം വലിച്ചെടുക്കുന്നു. നിങ്ങളുടെ ചര്‍മ്മം വരണ്ടതും നിറവ്യത്യാസവുള്ളതുമാകുന്നു. ചൂട് വെയില്‍ നിങ്ങളുടെ തലമുടി കൂടുതല്‍ വരണ്ടതാക്കുന്നു. കൂടാതെ, വരണ്ട മുടി പിന്നീട് പെട്ടെന്ന് പൊട്ടാനും തുടങ്ങുന്നു. ഇത് തടയാന്‍, പുറത്തിറങ്ങുമ്പോള്‍ നിങ്ങളുടെ തലയില്‍ സുരക്ഷയ്ക്കായി ഒരു തൊപ്പി ധരിക്കാം.

Most read:എക്‌സിമയ്ക്ക് പരിഹാരം വീട്ടില്‍ തന്നെയുണ്ട്; ഇതാണ് പോംവഴിMost read:എക്‌സിമയ്ക്ക് പരിഹാരം വീട്ടില്‍ തന്നെയുണ്ട്; ഇതാണ് പോംവഴി

ക്ലോറിന്‍ വെള്ളം

ക്ലോറിന്‍ വെള്ളം

വേനല്‍ക്കാലത്ത് ആളുകള്‍ നീന്താന്‍ ആഗ്രഹിക്കുന്നു. അതിനായി പല സ്വിമ്മിംഗ പൂളുകളിലും അവര്‍ പോകുന്നു. ഇത്തരം കുളത്തിലെ വെള്ളം പലപ്പോഴും രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതാണ്, ഇത് നിങ്ങളുടെ മുടിക്ക് ദോഷം ചെയ്യും. കാരണം, ക്ലോറിന്‍ കലര്‍ന്ന വെള്ളം നിങ്ങളുടെ മുടിയെ ഉണക്കി സെബം പുറത്തുവിടുന്ന കെമിക്കല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഷിഞ്ഞതും പൊട്ടുന്നതും പരുക്കനുമായ മുടിയിലേക്ക് നയിക്കുന്നു. ഇതൊഴിവാക്കാന്‍ മുടിയില്‍ അല്‍പം ഒലിവോ വെളിച്ചെണ്ണയോ പുരട്ടി നനയ്ക്കണം.

താരന്‍

താരന്‍

താരന്‍ വികസിപ്പിക്കുന്നതിന് കാരണമാകുന്ന സൂക്ഷ്മാണുക്കള്‍ക്ക് ഉയര്‍ന്ന താപനിലയാണ് കൂടുതല്‍ അനുയോജ്യം. അതിനാല്‍ ചൂടുള്ള കാലാവസ്ഥ താരന്‍ വര്‍ദ്ധിപ്പിക്കുകയും ചൊറിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. താരന്‍ ചികിത്സിച്ചില്ലെങ്കില്‍, ചൊറിച്ചിലും വീക്കവും ഉണ്ടാക്കും, ഇത് താല്‍ക്കാലിക മുടി കൊഴിച്ചിലിനും കാരണമാകും. ഇതൊഴിവാക്കാന്‍ വേനല്‍ക്കാലത്ത് നിങ്ങള്‍ താരന്‍ പ്രതിരോധ ഷാംപൂ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

എയര്‍ കണ്ടീഷണര്‍

എയര്‍ കണ്ടീഷണര്‍

വേനല്‍ക്കാലത്ത് കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ എയര്‍ കണ്ടീഷണര്‍ നിങ്ങളുടെ മുടിയുടെ ഏറ്റവും വലിയ ശത്രുവായിരിക്കാം. എയര്‍കണ്ടീഷണറുകള്‍ മുടിയില്‍ നിന്ന് ഈര്‍പ്പം നീക്കം ചെയ്യുകയും വരണ്ടതാക്കുകയും മുടി പൊട്ടാന്‍ ഇടയാക്കുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാന്‍, നിങ്ങള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ കണ്ടീഷണര്‍ ഉപയോഗിക്കുകയോ മുടിയില്‍ മോയ്‌സ്ചറൈസിംഗ് ഹെയര്‍ മാസ്‌ക് പുരട്ടുകയോ ചെയ്യാം.

Most read:30 കഴിഞ്ഞാലും തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താം; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതിMost read:30 കഴിഞ്ഞാലും തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താം; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി

പോഷകാഹാരക്കുറവ്‌

പോഷകാഹാരക്കുറവ്‌

വേനല്‍ക്കാലത്ത് ഇരുമ്പിന്റെയോ പ്രോട്ടീന്റെയോ കുറവ് നിങ്ങളുടെ ശരീരത്തില്‍ ഇല്ലെന്ന് ഉറപ്പാക്കുക. വേനല്‍ക്കാലത്ത് നിങ്ങളുടെ മുടിക്ക് പോഷണം ലഭിച്ചില്ലെങ്കില്‍ മുടി കൊഴിയാനുള്ള സാധ്യത വളരെ കൂടുതലാണ്.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

ചൂടുള്ള കാലാവസ്ഥ ഉള്‍പ്പെടെയുള്ള നിരവധി കാരണങ്ങളാല്‍ വേനല്‍ക്കാലത്ത് പലരും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നതായി ഗവേഷണങ്ങള്‍ കാണിക്കുന്നു. ഈ സമ്മര്‍ദ്ദം വേനല്‍ക്കാലത്ത് മുടികൊഴിച്ചിലിന് പരോക്ഷമായി കാരണമാകുന്നു.

Most read:തലയിലെ ഫംഗസ് അണുബാധ നിശ്ശേഷം നീക്കാം; ഉപയോഗിക്കേണ്ടത് ഇത്Most read:തലയിലെ ഫംഗസ് അണുബാധ നിശ്ശേഷം നീക്കാം; ഉപയോഗിക്കേണ്ടത് ഇത്

വേനല്‍ക്കാലത്ത് മുടികൊഴിച്ചില്‍ എങ്ങനെ തടയാം

വേനല്‍ക്കാലത്ത് മുടികൊഴിച്ചില്‍ എങ്ങനെ തടയാം

* നിങ്ങളുടെ തലയോട്ടി വൃത്തിയുള്ളതും വരണ്ടതുമായി സൂക്ഷിക്കുക.

* പാരബെന്‍സ് ഇല്ലാതെ സള്‍ഫേറ്റ് രഹിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ആഴ്ചയില്‍ മൂന്ന് തവണ ഷാംപൂ ചെയ്യുക.

* മുടി കെട്ടുന്നതിന് മുമ്പ് നന്നായി ഉണക്കുക.

* പൊടിയില്‍ നിന്നും വിയര്‍പ്പില്‍ നിന്നും നിങ്ങളുടെ തലയോട്ടിയെ സംരക്ഷിക്കുക, കാരണം ഇത് താരന്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

* കണ്ടീഷണറുകള്‍ ഒഴിവാക്കുക, കാരണം അവ നിങ്ങളുടെ മുടിയും തലയോട്ടിയും വരണ്ടതാക്കുന്നു.

* നിങ്ങളുടെ തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് പതിവായി യോഗയും വ്യായാമവും ചെയ്യുക.

വേനല്‍ക്കാലത്ത് മുടികൊഴിച്ചില്‍ എങ്ങനെ തടയാം

വേനല്‍ക്കാലത്ത് മുടികൊഴിച്ചില്‍ എങ്ങനെ തടയാം

* ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇളംചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക, നിങ്ങളുടെ മുടിയുടെ ഗുണനിലവാരത്തില്‍ ശ്രദ്ധേയമായ മാറ്റം നിങ്ങള്‍ കാണും.

* മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍, ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍, നിയാസിന്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, ഒമേഗ-3, ഒമേഗ-6 തുടങ്ങിയ പോഷകങ്ങള്‍ മതിയായ അളവില്‍ അടങ്ങിയിരിക്കണം.

* കറ്റാര്‍ വാഴ അതിന്റെ രോഗശാന്തി ഗുണങ്ങള്‍ക്കും മുടി കൊഴിച്ചില്‍ തടയുന്നതിനും കാലങ്ങളായി ഉപയോഗിക്കുന്നു. കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നത് മുടിയുടെ ഉള്ളില്‍ നിന്ന് ശക്തിപ്പെടുത്തും.

English summary

Common Hair Fall Reasons in Summer Season in Malayalam

In this article, we have explained the common reasons for hairfall in summer and some of the best remedies to protect your hair from summer.
X
Desktop Bottom Promotion