For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചിലും താരനുമൊക്കെയാണോ പ്രശ്‌നം? ഈ കാരണങ്ങള്‍ അറിഞ്ഞ് വേണം ചികിത്സ

|

ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഇന്നത്തെക്കാലത്ത് ഈ അവസ്ഥ പ്രായമായവരെ മാത്രമല്ല ബാധിക്കുന്നത്. 20കളിലേക്ക് കടക്കുമ്പോള്‍ തന്നെ പലര്‍ക്കും മുടി കൊഴിച്ചിലിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണാം. മുടികൊഴിച്ചില്‍ മാത്രമല്ല താരന്‍, മുടി പൊട്ടല്‍, മുഷിഞ്ഞ മുടി തുടങ്ങിയ പല മുടിപ്രശ്‌നങ്ങളും ഇന്നത്തെക്കാലത്ത് എളുപ്പത്തില്‍ വരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ വളരെ വ്യാപകമാകുന്നതിന് പല ഘടകങ്ങളുണ്ട്.

Most read: ഈ ആയുര്‍വേദ കൂട്ടിലുണ്ട് മുടിക്ക് കരുത്തും തിളക്കവും ലഭിക്കാന്‍ വഴി; ഉപയോഗം ഇങ്ങനെ

ഒരാള്‍ ജീവിക്കുന്ന ചുറ്റുപാട് പോലും മുടി പ്രശ്‌നങ്ങള്‍ക്ക് പങ്കു വഹിക്കുമെന്ന് പലരും മനസ്സിലാക്കുന്നില്ല. മുടി പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിപ്പോകുന്നതിനു മുമ്പായി ആദ്യം ഇതിനുള്ള കാരണങ്ങള്‍ എന്തെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. മുടിയെ പ്രതികൂലമായി ബാധിക്കുന്നതും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നതുമായ ചില ഘടകങ്ങള്‍ ഇതാ.

മലിനീകരണം

മലിനീകരണം

മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് മൂലകാരണങ്ങളിലൊന്നാണ് പരിസ്ഥിതി മലിനീകരണം. പ്രത്യേകിച്ച് നിങ്ങള്‍ ഒരു മെട്രോപൊളിറ്റന്‍ നഗരത്തിലാണ് ജീവിക്കുന്നതെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. പുകയും മലിനീകരണവും നിങ്ങളുടെ മുടിയിലും തലയോട്ടിയിലും വരള്‍ച്ചയും ചൊറിച്ചിലും ഉണ്ടാക്കുന്നു. മലിനീകരണ തോത് 3 മുതല്‍ 5 മടങ്ങ് വരെ കൂടുന്ന ദീപാവലി പോലുള്ള ഉത്സവങ്ങ ദിവസങ്ങളില്‍ നിങ്ങള്‍ പതിവായി മുടി കഴുകുക. പരിസര മലിനീകരണം കൂടുതലായ സ്ഥലത്ത് നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ മുടി സംരക്ഷിക്കാനായി മുന്‍കരുതലുകള്‍ ഉപയോഗിക്കുക.

അമിതമായി മുടി കഴുകുന്നത്

അമിതമായി മുടി കഴുകുന്നത്

മുടി സംരക്ഷണത്തിനായി പതിവായി മുടി കഴുകേണ്ടത് പ്രധാനമാണെങ്കിലും, നിങ്ങളുടെ മുടി അധികമായി കഴുകരുത്. അമിതമായി മുടി കഴുകുന്നത്, തലയോട്ടിയിലെ സ്വാഭാവിക എണ്ണകള്‍ നീക്കം ചെയ്യുകയും മുടി വരളുന്നതിനും പൊട്ടുന്നതിനും കാരണമാവുകയും ചെയ്യുന്നു. മുടി കഴുകാനായി ആഴ്ചയില്‍ മൂന്ന് തവണ വീര്യം കുറഞ്ഞതും എന്നാല്‍ ഫലപ്രദവുമായ ഷാംപൂ ഉപയോഗിക്കുക. ഇത് നിങ്ങളുടെ മുടിയെ ദിവസേനയുള്ള പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കും.

Most read:മുഖത്തെ കറുത്ത കുത്തുകള്‍ പെട്ടെന്ന് നീക്കാം; കറ്റാര്‍ വാഴ ഉപയോഗം ഇങ്ങനെയെങ്കില്‍

ശൈത്യകാലം

ശൈത്യകാലം

ശൈത്യകാലം എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ സീസണിലെ തണുത്ത കാറ്റും വരണ്ട കാലാവസ്ഥയും നിങ്ങളുടെ മുടിക്ക് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. താപനിലയിലെ നിരന്തരമായ മാറ്റം കാരണം നിങ്ങളുടെ മുടിയിലെ ഈര്‍പ്പം നഷ്ടപ്പെടുന്നു. ഇത് നിങ്ങളുടെ മുടിക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ വരുത്തുന്നു.

മുടി ഹീറ്റ് ചെയ്യുന്നത്

മുടി ഹീറ്റ് ചെയ്യുന്നത്

പലരും മുടി ഉണക്കാനായി മുടി ഹീറ്റ് ചെയ്യുന്നു. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല. മുടിക്ക് സ്റ്റൈലിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അല്‍പമൊന്നു ശ്രദ്ധിക്കുക. കാരണം ഇത്തരം ഉപകരണങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ മുടി കാലക്രമേണ ദുര്‍ബലവും പരുക്കനുമായി മാറും.

Most read:വിപണിയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കാം;‌ പ്രകൃതിയിലുണ്ട് പകരക്കാര്‍

വെള്ളത്തിലെ മാറ്റം

വെള്ളത്തിലെ മാറ്റം

വെള്ളത്തിലെ മാറ്റവും നിങ്ങളുടെ മുടിക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നതിന് ഒരു കാരണമാണ്. മൃദുവായ വെള്ളത്തെ അപേക്ഷിച്ച് കഠിന ജലത്തില്‍ ഉയര്‍ന്ന അളവില്‍ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ കൂടുതലാണ്. ഹാര്‍ഡ് വാട്ടര്‍ നിങ്ങളുടെ മുടിയില്‍ ഒരു അധിക കവറിംഗ് വരുത്തുകയും ഇത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് തടസം വരുത്തുകയും ചെയ്യും. സ്വാഭാവികമായി ഈര്‍പ്പം ലഭിക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ മുടി നിര്‍ജീവമായി കാണപ്പെടുന്നു.

ചില മരുന്നുകളുടെ ഉപയോഗം

ചില മരുന്നുകളുടെ ഉപയോഗം

നിങ്ങളുടെ മുടി പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു കാരണമാണ് മരുന്നുകളുടെ ഉപയോഗം. ചില മരുന്നുകള്‍ മുടികൊഴിച്ചിലിന് കാരണമാകുന്നു. അത്തരം ചില മരുന്നുകള്‍ ശരീരത്തിലെ അതിവേഗം വളരുന്ന കോശങ്ങളെ ലക്ഷ്യമിടുന്നു. അതില്‍ രോമകോശങ്ങളും ഉള്‍പ്പെടുന്നു. ആന്റീഡിപ്രസന്റുകള്‍, ആന്റിഓകോഗുലന്റുകള്‍, ഹോര്‍മോണുകള്‍, ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ എന്നിവ ചിലപ്പോള്‍ നിങ്ങളുടെ മുടിയെ ദോഷകരമായി ബാധിക്കും.

Most read:ഷിയ ബട്ടര്‍ ചര്‍മ്മത്തിലെങ്കില്‍ സുന്ദരമായ മുഖം ഉറപ്പ്; ഉപയോഗം ഈ വിധം

അമിതമായ സൂര്യപ്രകാശം

അമിതമായ സൂര്യപ്രകാശം

അമിതമായ സൂര്യപ്രകാശം നിങ്ങളില്‍ മുടി വരള്‍ച്ചയ്ക്ക് കാരണമാകും. മനുഷ്യന്റെ മുടിയില്‍ സൂര്യപ്രകാശം ഫോട്ടോ-ഡീഗ്രേഡേഷന് കാരണമാകുന്നു. കൂടാതെ, അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയുടെ ഭൗതിക സവിശേഷതകളെയും രാസഘടനയെയും മാറ്റുന്നു. ഇത് പ്രോട്ടീന്‍ ശോഷണം, കെരാറ്റിന്‍ പ്രശ്‌നം, ട്രിപ്‌റ്റോഫാന്‍ നശീകരണം, മുടി പൊട്ടല്‍, മുഷിഞ്ഞ മുടി, മുടി വരള്‍ച്ച എന്നിവയ്ക്ക് കാരണമാകുന്നു.

കുറഞ്ഞ പ്രോട്ടീന്‍ ഉപഭോഗം

കുറഞ്ഞ പ്രോട്ടീന്‍ ഉപഭോഗം

മുടി, കൊളാജന്‍, കോശങ്ങള്‍ മുതലായവയുടെ ബില്‍ഡിംഗ് ബ്ലോക്കുകളാണ് പ്രോട്ടീന്‍ അല്ലെങ്കില്‍ അമിനോ ആസിഡുകള്‍. ശരീരത്തില്‍ പ്രോട്ടീന്‍ കുറവാണെങ്കില്‍, ശരീരം ഉടന്‍ തന്നെ മുടി വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. അതിനാല്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണക്രമം ശീലിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക.

Most read:താരന് ഉത്തമ പ്രതിവിധി; ബേക്കിംഗ് സോഡ ഈവിധം ഉപയോഗിച്ചാല്‍ ഫലം പെട്ടെന്ന്

മോശം മുടി സംരക്ഷണ ഉത്പന്നങ്ങള്‍

മോശം മുടി സംരക്ഷണ ഉത്പന്നങ്ങള്‍

ഗുണനിലവാരം കുറഞ്ഞ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മുടി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുടിയില്‍ വളരെ മോശമായ ഫലങ്ങള്‍ ഉണ്ടാക്കും. അത്തരം ഉല്‍പ്പന്നങ്ങള്‍ വിലകുറഞ്ഞ ഗുണനിലവാരമില്ലാത്ത മെറ്റീരിയലിലാണ് നിര്‍മ്മിക്കുന്നത., ഇത് മുടിയെ കൂടുതല്‍ നശിപ്പിക്കുകയും മുടിയെ ദുര്‍ബലമാക്കുകയും ചെയ്യുന്നു.

English summary

Common Factors That Affect Your Hair Negatively in Malayalam

You can start preventing hair damage by determining the factors that contribute to hair damage. Here are some common factors that affect your hair negatively.
Story first published: Tuesday, September 27, 2022, 12:13 [IST]
X
Desktop Bottom Promotion