For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയിൽ കാപ്പിപ്പൊടി വിദ്യ; കൊഴിച്ചിലില്ല, നരയില്ല

|

മുടിയുടെ ആരോഗ്യം എല്ലാവർക്കും പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാൽ പലപ്പോഴും ഇതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന എല്ലാ വിധത്തിലുള്ള എണ്ണകളും ക്രീമും എല്ലാം വാരിത്തേക്കുന്നവർ ചില്ലറയല്ല. എന്നാൽ ഇത് നിങ്ങളുടെ മുടിയിൽ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങൾ ചില്ലറയല്ല. പക്ഷേ ഇനി ഇത്തരം അവസ്ഥകൾ ഇല്ലാതിരിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും വേണ്ടി നമുക്ക് കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കാപ്പിപ്പൊടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

Most read:വാൾനട്ട് രണ്ടെണ്ണം ദിവസവും; ഇരുണ്ട ചർമ്മം തിളങ്ങുംMost read:വാൾനട്ട് രണ്ടെണ്ണം ദിവസവും; ഇരുണ്ട ചർമ്മം തിളങ്ങും

കാപ്പി തയ്യാറാക്കി കുടിക്കുന്നതിന് മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും നിങ്ങൾക്ക് കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മുടിയിൽ ചെറിയ ചില അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. മുടിയുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

 മുടിയുടെ വളർച്ച

മുടിയുടെ വളർച്ച

മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമ്മളിൽ പലരും നെട്ടോട്ടമോടുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളിൽ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി കാപ്പിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന ഓയിൽ തേക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും വളരെയധികം സഹായിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും ഇത് തേക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം

മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടിയും കാപ്പി ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് കഷണ്ടി പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. കാപ്പി തേക്കുന്നതിലൂടെ അത് വേരുകളെ ബലമുള്ളതാക്കി മാറ്റുന്നതിനും മുടിയുടെ ആരോഗ്യത്തിനും വേരുകളിൽ വളർച്ചക്കുള്ള ഉത്തേജനത്തിനും സഹായിക്കുന്നുണ്ട്. ഇത് കട്ടിയുള്ള മുടി ആക്കി മാറ്റുന്നതിനും സഹായിക്കുന്നുണ്ട്.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി. ഇത് മുടിയുടെ വേരുകളിൽ നിന്ന് മുടിയുടെ അറ്റത്തേക്ക് വരെ ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മുടി സോഫ്റ്റ് ആക്കുന്നതിനും സ്മൂത്ത് ആക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ അറ്റം വരണ്ടിരിക്കുന്നതിന് പരിഹാരം കാണുന്നതിനും മുടി ഇടക്ക് പൊട്ടിപ്പോവുന്നതിനും സഹായിക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന അസ്വസ്ഥതകളിൽ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

രക്തയോട്ടം വർദ്ധിപ്പിക്കുന്നു

രക്തയോട്ടം വർദ്ധിപ്പിക്കുന്നു

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരിൽ പലരും പലപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് മുടിക്ക് ആരോഗ്യമില്ലാത്തത്. ഇത് രക്തയോട്ടം കുറയുന്നതിന്‍റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ്. എന്നാൽ മുടിയിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും മുടിയുടെ വളർച്ചക്കും സഹായിക്കുന്നുണ്ട്. ദിവസവും കാപ്പി ഓയിൽ തലയോട്ടിയിൽ നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്.

 താരന് പരിഹാരം

താരന് പരിഹാരം

താരന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് കാപ്പി. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ തലയിൽ കാപ്പിപ്പൊടി ഹെയർമാസ്ക് ഉപയോഗിക്കുന്നതിലൂടെ അത് താരനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പുതിയ ഹെയർഫോളിക്കുകൾ ഉണ്ടാവുന്നതിനും മുടിയുടെ വേരുകൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ താരന് പൂർണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കറുത്ത മുടി

കറുത്ത മുടി

മുടിയുടെ നിറം ഒരു വെല്ലുവിളി തന്നെയാണ് പലപ്പോഴും. മുടിക്ക് കറുപ്പ് നിറം ഇല്ലാത്തതും മുടിയുടെ ആരോഗ്യത്തിനും വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കറുത്ത മുടിക്ക് വേണ്ടി നിങ്ങൾക്ക് കാപ്പിപ്പൊടി ഹെയർമാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും കറുത്ത് ഇരുണ്ട മുടിക്കും സഹായിക്കുന്നുണ്ട്. ഇത് മുടിയുടെ ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിന് കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ്.

കോഫീ ഓയില്‍ തയ്യാറാക്കാം

കോഫീ ഓയില്‍ തയ്യാറാക്കാം

നിങ്ങൾക്ക് കോഫീ ഓയില്‍ തയ്യാറാക്കാവുന്നതാണ്. അത് മുടിയുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. രണ്ട് കപ്പ് വെളിച്ചെണ്ണ ഒരു സോസ്പാനിൽ വെച്ച് ചൂടാക്കുക. വെളിച്ചെണ്ണയോ അല്ലെങ്കിൽ ഒലീവ് ഓയിലോ അതുമല്ലെങ്കിൽ ബദാം ഓയിലോ ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് കാൽകപ്പ് കാപ്പിക്കുരു ചേർക്കണം. അതിന് ശേഷം ഇത് എട്ട് മണിക്കൂർ അടച്ച് വെക്കണം. എട്ട് മണിക്കൂർ കഴിഞ്ഞ് നല്ലതു പോലെ തണുത്ത ശേഷം അൽപം ലാവെന്‍ഡർ ഓയില്‍ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് തലയിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

 കോഫി ഹെയർമാസ്ക്

കോഫി ഹെയർമാസ്ക്

കോഫീ ഹെയർമാസ്ക് ഉപയോഗിച്ച് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി അൽപം ഒലീവ് ഓയില്‍, തേന്‍ മിക്സ് ചെയ്ത് ഇതിലേക്ക് രണ്ട് സ്പൂൺ കോഫീ പൗഡർ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കി ഇത് തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് 20 മിനിട്ടിന് ശേഷം കഴുകിക്കളയാൻ ശ്രദ്ധിക്കണം. ഇതിലൂടെ മുടിയുടെ ഒരുവിധം പ്രശ്നങ്ങളെല്ലാം ഇല്ലാതാവുന്നുണ്ട്.

 പാർശ്വഫലങ്ങൾ

പാർശ്വഫലങ്ങൾ

മുടിയുടെ ആരോഗ്യത്തിന് വേണ്ടി കാപ്പിപ്പൊടി ഉപയോഗിക്കുമ്പോൾ അത് എന്തൊക്കെ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം തിരിച്ചറിയണം. നിങ്ങൾ ഉപയോഗിക്കുന്ന കാപ്പിപ്പൊടിയുടെ അളവ് കൂടുതലാണ് എന്നുണ്ടെങ്കിൽ അത് പലപ്പോഴും മുടിയുടെ നിറം മാറുന്നതിന് കാരണമാകുന്നുണ്ട്. ഇത് മുടി കൂടുതൽ ചകിരി നാര് പോലെ ആവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

English summary

Coffee Powder for Hair - Benefits And Side Effects

Here in this article we are discussing about how to use coffee powder for hair care and its side effects. Read on.
Story first published: Tuesday, February 18, 2020, 13:41 [IST]
X
Desktop Bottom Promotion