For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളിച്ച കഞ്ഞിവെള്ളത്തില്‍ 4-5 തുള്ളി ആവണക്കെണ്ണ: മുടി പനങ്കുലപോലെ വരും

|

മുടിയുടെ ആരോഗ്യം പലപ്പോഴും പലരുടേയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ ചില അവസ്ഥയില്‍ മുടി കൊഴിയുന്നതോടൊപ്പം തന്നെ അതേ ആത്മവിശ്വാസവും കൊഴിഞ്ഞ് പോവുന്നു. സ്ത്രീകള്‍ക്ക് മുടി വേണം എന്നത് നിര്‍ബന്ധമുള്ള ഒന്നല്ല. ഓരോരുത്തരുടേയും ഇഷ്ടവും സൗകര്യവും അനുസരിച്ച് മുടിയുട നീളം കൂട്ടാനും കുറക്കാനും എല്ലാം സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മുടി വേണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും മുടി ഇല്ലാതിരിക്കുമ്പോള്‍ അത് അവരില്‍ ചെറിയ രീതിയില്‍ എങ്കിലും നിരാശ ഉണ്ടാക്കുന്നു. അതിനെ മറികടക്കുന്നതിന് വേണ്ടി പലരും വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന മികച്ച ഹെയര്‍ ഓയിലുകള്‍ തന്നെ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ പലര്‍ക്കും വീണ്ടും നിരാശയായിരിക്കും ഫലം.

astor Oil And Rice Water Mix To Get Thick Hair i

ഇതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനും ആഗ്രഹിക്കുന്നത് പോലെ തന്നെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ വരുന്നതാണ് ആവണക്കെണ്ണ. ആവണക്കെണ്ണ കൊണ്ട് നമ്മുടെ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുടിക്ക് കരുത്തും നീളവും ഉള്ളും കട്ടിയും എല്ലാം നല്‍കുന്നതിനും സാധിക്കുന്നു. എന്നാല്‍ ആവണക്കെണ്ണയോടൊപ്പം അല്‍പം കഞ്ഞിവെള്ളം കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവുകയാണ് ചെയ്യുന്നത്. ഇതിനെ പക്ഷേ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും യാതൊരു വിധത്തിലുള്ള കോട്ടവും തട്ടാതിരിക്കുന്നതിന് ഈ മിശ്രിതം നിങ്ങളെ സഹായിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആവശ്യമുള്ള വസ്തുക്കള്‍

ആവശ്യമുള്ള വസ്തുക്കള്‍

പുളിപ്പിച്ച കഞ്ഞിവെള്ളം - 1/4 കപ്പ്

ആവണക്കെണ്ണ - 1 ടീസ്പൂണ്‍

റോസ്‌മേരി ഓയില്‍- 4 തുള്ളി

തയ്യാറാക്കുന്ന വിധം

നിങ്ങള്‍ക്ക് ഈ വസ്തുക്കള്‍ എല്ലാം തന്നെ നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതാണ്. അതിന് വേണ്ടി പുളിച്ച കഞ്ഞി വെള്ളം എടുത്ത് അതിലേക്ക് ആവണക്കെണ്ണ ചേര്‍ക്കുക. പിന്നീട് റോസ്‌മേരി ഓയിലും ചേര്‍ക്കാവുന്നതാണ്. ഇത് രണ്ടും നല്ലതുപോലെ മിക്‌സ് ചെയ്ത് ഒരു സ്‌പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. പിന്നീട് മുപ്പത് മിനിറ്റ് നേരമെങ്കിലും നല്ലതുപലെ മിക്‌സ് ആവുന്നതിന് വേണ്ടി വെക്കണം. എന്നിട്ട് അതിന് ശേഷം വേണം മുടിയില്‍ പ്രയോഗിക്കുന്നതിന്. സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് തന്നെ ഇത് മുടിയില്‍ വേരുകളില്‍ നല്ലതുപോലെ സ്‌പ്രേ ചെയ്യാം. നല്ലതുപോലെ മസ്സാജ് ചെയ്ത ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മുടിക്ക് അത്യത്ഭുതമായ ഫലങ്ങള്‍ ഉണ്ടാവുന്നു.

മുടി കൊഴിച്ചില്‍ നില്‍ക്കുന്നു

മുടി കൊഴിച്ചില്‍ നില്‍ക്കുന്നു

മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നം കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും കഞ്ഞിവെള്ളം ആവണക്കെണ്ണ മിശ്രിതം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ വേരുകള്‍ക്ക് ഉറപ്പും കരുത്തും നല്‍കുന്നു. ഇതിലൂടെ മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മുടി കൊഴിയുന്നവര്‍ക്ക് ഏറ്റവും മികച്ച പരിഹാരം കൂടിയാണ് ഈ മ്ിശ്രിതം. ആഴ്ചയില്‍ നാല് പ്രാവശ്യമെങ്കിലും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.

കണ്ടീഷണറിന് പകരം

കണ്ടീഷണറിന് പകരം

മുടി ഷാമ്പൂ ചെയ്ത് കണ്ടീഷണര്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്തുകൊണ്ടും പ്രയോഗിക്കാവുന്ന ഒന്നാണ് ഈ മിശ്രിതം. കാരണം കണ്ടീഷണര്‍ നല്‍കുന്ന അതേ ഗുണം തന്നെയാണ് നിങ്ങള്‍ക്ക് ഇതും നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇനി നിങ്ങള്‍ക്ക് ധൈര്യമായി ഇത് ഉപയോഗിക്കാം. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതിനെ പെട്ടെന്ന് പരിഹരിക്കുന്നതിന് വേണ്ടി ഇത്തരം പൊടിക്കൈകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതാകട്ടെ പാര്‍ശ്വഫലങ്ങള്‍ നല്‍കുന്നുമില്ല. കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് പകരം ഇനി ഇത് ഉപയോഗിച്ച് നോക്കൂ.

മുടി വളരാന്‍ സഹായിക്കുന്നു

മുടി വളരാന്‍ സഹായിക്കുന്നു

മുടി വളരുന്നില്ല എന്നതാണ് പലരുടേയും പരാതി. എന്നാല്‍ മുടി വളരാതിരിക്കാന്‍ എന്താണ് കാരണം എന്നത് പലരും ചിന്തിക്കുന്നില്ല. മുടി വളരുന്നതിന് വേണ്ടി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എന്തുകൊണ്ടും മുകളില്‍ പറഞ്ഞ ആവണക്കെണ്ണ മിശ്രിതം. ഇത് നിങ്ങള്‍ക്ക് മുടി വളരുന്നതിനും വളരുന്ന മുടി നല്ല കട്ടിയുള്ളതാക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളില്‍ മുടി കൊഴിയുന്നവര്‍ക്ക് ആശ്വാസമാണ് ഈ മിശ്രിതം. ഇത് നല്ലതുപോലെ മസ്സാജ് ചെയ്ത് വേണം ഉപയോഗിക്കാന്‍ എന്നതാണ് ആകെ ശ്രദ്ധിക്കേണ്ട കാര്യം.

അകാല നരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം

ചെറുപ്പത്തില്‍ തന്നെ മുടി നരക്കുന്നുവോ. ഇത് നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവോ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും അകാല നരയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും ആവണക്കെണ്ണ കഞ്ഞിവെള്ളം മിശ്രിതം. ഇത് അകാല നരയെ പ്രതിരോധിക്കുന്നതോടൊപ്പം മുടിക്ക് കരുത്തും നല്‍കുന്നു. വെളുത്ത മുടികള്‍ എല്ലാം തന്നെ കറുത്ത നിറത്തിലേക്ക് ഇത് എത്തിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം നല്‍കുന്ന ഗുണങ്ങള്‍ എപ്പോഴും എടുത്ത് പറയേണ്ടത് തന്നെയാണ്.

താരനെ പ്രതിരോധിക്കുന്നു

താരനെ പ്രതിരോധിക്കുന്നു

താരന്‍ പലര്‍ക്കും ഉറക്കം കെടുത്തുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ഇനി മുതല്‍ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. താരന്‍ മൂലം ഉണ്ടാവുന്ന ചൊറിച്ചില്‍ തലയോട്ടിയുടെ അനാരോഗ്യം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ മിശ്രിതം. താരനെ വേരോടെ തുരത്തുന്നതിന് മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് മികച്ചതാണ് ഈ മിശ്രിതം.

മുടി ഇനി മുട്ടറ്റം : ചെമ്പരത്തിയും വെള്ളിലയും ചേരും അത്ഭുതക്കൂട്ട്മുടി ഇനി മുട്ടറ്റം : ചെമ്പരത്തിയും വെള്ളിലയും ചേരും അത്ഭുതക്കൂട്ട്

മുടി ഓരോ ദിവസവും കനം കുറയുന്നോ: പരിഹാരം ഉറപ്പ് നല്‍കും എണ്ണ പ്രയോഗംമുടി ഓരോ ദിവസവും കനം കുറയുന്നോ: പരിഹാരം ഉറപ്പ് നല്‍കും എണ്ണ പ്രയോഗം

English summary

Castor Oil And Rice Water Mix To Get Thick Hair in Malayalam

Here in this article we are sharing castor oil and rice water mix for hair growth in malayalam. Take a look.
Story first published: Saturday, November 5, 2022, 15:49 [IST]
X
Desktop Bottom Promotion