For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് മോര് നല്‍കും അത്ഭുതഫലം; ഈവിധം തേച്ചാല്‍ ഇടതൂര്‍ന്ന മുടി സ്വന്തം

|

ഇന്നത്തെ കാലത്ത് ആളുകള്‍ മുടിയുടെ കാര്യത്തില്‍ വളരെ ആശങ്കാകുലരാണ്. മുടി കൊഴിച്ചിലും മറ്റ് മുടി പ്രശ്‌നങ്ങളും അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ മുടി മികച്ചതാക്കാനും മുടി കട്ടിയുള്ളതും തിളക്കമുള്ളതുമാക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് മോര് ഉപയോഗിക്കാം. ഏറ്റവും മികച്ച വേനല്‍ക്കാല പാനീയങ്ങളില്‍ ഒന്നാണ് മോര്.

Most read: മോണയിലെ കറുപ്പ് നീക്കി പിങ്ക് കളര്‍ മോണ നേടാം; ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദംMost read: മോണയിലെ കറുപ്പ് നീക്കി പിങ്ക് കളര്‍ മോണ നേടാം; ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദം

മോര് കുടിക്കുന്നത് നിങ്ങളുടെ ആന്തരിക ആരോഗ്യത്തിന് അത്യധികം ഗുണം ചെയ്യും. മാത്രമല്ല, ഇത് നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും നല്ല ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ മുടി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മോര് എങ്ങനെ ഉപയോഗിക്കാമെന്ന് വായിക്കൂ.

മുടിക്ക് മോര് ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍

മുടിക്ക് മോര് ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍

* താരന്‍ ചികിത്സിക്കുന്നതിനും തലയോട്ടിയിലെ ചൊറിച്ചില്‍ ശമിപ്പിക്കുന്നതിനും മോര് സഹായിക്കുന്നു.

* ഇത് മുടിയിഴകളെ ശക്തിപ്പെടുത്താനും മുടിക്ക് സ്വാഭാവിക തിളക്കം നല്‍കാനും സഹായിക്കുന്നു.

* നിങ്ങളുടെ തല വൃത്തിയായി സൂക്ഷിക്കാന്‍ മോര് തലയോട്ടി വൃത്തിയാക്കുന്നു.

* ഇത് നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുന്നു.

* മുടിയെ ആഴത്തില്‍ പോഷിപ്പിക്കുകയും പുതിയ മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന അവശ്യ പ്രോട്ടീനുകള്‍ മോരില്‍ അടങ്ങിയിട്ടുണ്ട്.

* നിങ്ങളുടെ മുടിയുടെ ഘടനയില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ മോരിന് കഴിയും. ഇത് നിങ്ങളുടെ തലയോട്ടി വൃത്തിയാക്കാന്‍ സഹായിക്കും.

* താരന്‍, വരണ്ട മുടി എന്നിവയ്‌ക്കെതിരെ പോരാടാന്‍ മോര് സഹായിക്കും.

മുടിക്ക് മോര് എങ്ങനെ ഉപയോഗിക്കാം

മുടിക്ക് മോര് എങ്ങനെ ഉപയോഗിക്കാം

മുടി ആരോഗ്യമുള്ളതാക്കാന്‍ മോര് വളരെ ഗുണകരമാണ്. മുടിയെ പോഷിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് മോരില്‍ മുടി കഴുകാം. ഒരു പാത്രത്തില്‍ മോര് എടുക്കുക. അതിനുശേഷം മുടിവേരുകളില്‍ മോര് പുരട്ടുക. 30 മിനിറ്റിനു ശേഷം മുടി കഴുകുക. ആഴ്ചയില്‍ 2 മുതല്‍ 3 തവണ വരെ ഇത് ചെയ്യുന്നത് നിങ്ങളുടെ മുടി മികച്ചതാക്കാന്‍ സഹായിക്കും.

Most read:തല നന്നായാല്‍ മുടിയും നന്നായി; മഴക്കാലത്ത് ഈ മാസ്‌ക് പരീക്ഷിച്ചാല്‍ മുടി തഴച്ചുവളരുംMost read:തല നന്നായാല്‍ മുടിയും നന്നായി; മഴക്കാലത്ത് ഈ മാസ്‌ക് പരീക്ഷിച്ചാല്‍ മുടി തഴച്ചുവളരും

മോരും ഓട്‌സും

മോരും ഓട്‌സും

അരകപ്പ് ഓട്‌സ്, അര കപ്പ് മോര്, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ ബദാം ഓയില്‍, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഈ മാസ്‌ക് ഉണ്ടാക്കാന്‍, നിങ്ങള്‍ ഒരു പാത്രത്തില്‍ മോരിനൊപ്പം ഓട്സ് മിക്സ് ചെയ്യണം. ഇതിലേക്ക് തേനും ബദാം ഓയിലും ചേര്‍ക്കുക. മിശ്രിതം മിനുസമാര്‍ന്നതാകുന്നതുവരെ നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. 10 മിനിറ്റ് നേരം ഇത് മുടിയില്‍ വയ്ക്കുക. മുടി നനച്ച് നനഞ്ഞ വിരലുകള്‍ കൊണ്ട് മൃദുവായി സ്‌ക്രബ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് മുടി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി, ഈ മാസ്‌ക് ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കുക, പ്രത്യേകിച്ച് മഴക്കാലത്ത്.

മോര്, മുട്ട മാസ്‌ക്

മോര്, മുട്ട മാസ്‌ക്

ഹെയര്‍ മാസ്‌കുകളും പാക്കുകളും ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് നിരവധി ചേരുവകളുമായി മോര് കൂട്ടിയോജിപ്പിക്കാം. കുറച്ച് ടേബിള്‍സ്പൂണ്‍ മോരില്‍ ഒരു മുട്ട, കുറച്ച് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍, ഒരു വാഴപ്പഴം, രണ്ട് ടേബിള്‍സ്പൂണ്‍ അസംസ്‌കൃത തേന്‍ എന്നിവ മിക്‌സ് ചെയ്യുക. ഇവ നന്നായി യോജിപ്പിച്ച് മുടിയില്‍ പുരട്ടി തുണി കൊണ്ട് മൂടുക. കുറഞ്ഞത് 20 മിനിറ്റെങ്കിലും വച്ചശേഷം ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

Most read:മുടിക്ക് ബലവും കരുത്തും, മുടികൊഴിച്ചിലും നീക്കും; ഈ മാസ്‌ക് മികച്ചത്Most read:മുടിക്ക് ബലവും കരുത്തും, മുടികൊഴിച്ചിലും നീക്കും; ഈ മാസ്‌ക് മികച്ചത്

നാരങ്ങനീരും മോരും

നാരങ്ങനീരും മോരും

നിങ്ങള്‍ക്ക് തലയോട്ടിയില്‍ നേരിട്ട് മോര് പുരട്ടാം, അതുപോലെ നാരങ്ങ നീര് സംയോജിപ്പിച്ചും ചെയ്യാം. നിങ്ങളുടെ തലയോട്ടിയില്‍ ഇത് മസാജ് ചെയ്യുക, 15 മിനിറ്റ് വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് തലയോട്ടിയിലെ ചൊറിച്ചിലും താരനും അകറ്റാന്‍ സഹായിക്കും. താരന്‍ അകറ്റാന്‍ വിനാഗിരിയും നാരങ്ങാനീരും ചേര്‍ത്തും മോര് ഉപയോഗിക്കാം.

മോരും ഒലീവ് ഓയിലും

മോരും ഒലീവ് ഓയിലും

മോര് ഹെയര്‍ മാസ്‌ക് ഉണ്ടാക്കാന്‍, ഒരു ബൗള്‍ മോര് എടുത്ത് 3 സ്പൂണ്‍ ഒലിവ് ഓയിലും ഒരു മുട്ടയും മോരില്‍ ചേര്‍ത്ത് നന്നായി മാഷ് ചെയ്യുക. ഇതിന് ശേഷം ഈ മിശ്രിതത്തിലേക്ക് വാഴപ്പഴം ചേര്‍ത്ത് നന്നായി പേസ്റ്റ് ആക്കുക. അതിനുശേഷം ഈ പേസ്റ്റ് മുടിയില്‍ പുരട്ടുക. ഏകദേശം 20 മിനിറ്റിനു ശേഷം മുടി കഴുകുക. ആഴ്ചയില്‍ ഒരു ദിവസം ഇത് ചെയ്യുക.

Most read:മുടി വളരാനും താരനകറ്റാനും മുടിക്ക് ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെMost read:മുടി വളരാനും താരനകറ്റാനും മുടിക്ക് ഗ്ലിസറിന്‍ ഉപയോഗം ഇങ്ങനെ

English summary

Buttermilk Hair Masks For Healthy Hair in Malayalam

Here are some best buttermilk hair masks for healthy hair. Take a look.
Story first published: Tuesday, August 9, 2022, 12:31 [IST]
X
Desktop Bottom Promotion