Just In
- 3 hrs ago
പതിയേ ഓര്മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്
- 3 hrs ago
സ്ത്രീ പാദലക്ഷണങ്ങള് ഇപ്രകാരമെങ്കില് ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ചവര്
- 4 hrs ago
ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില് ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്
- 5 hrs ago
പപ്പായ തൈര് മാസ്കില് പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കും
Don't Miss
- Movies
'സംസ്ഥാന അവാർഡ് നോക്കി നീ എന്തിന് എന്നെ തേടി വന്നുവെന്ന് ചോദിക്കാറുണ്ട്; എന്റെ വലിയ പരാജയമാണത്': അഞ്ജലി!
- News
ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില് സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Sports
ഐസിസി ടീം ഓഫ് ദി ഇയര്- കോലിയും ബുംറയുമില്ല! ഇന്ത്യയില് നിന്നു ഒരാള് മാത്രം
- Finance
ഉയര്ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല് ഫണ്ടുകളില് നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Travel
ബോട്ടിലെ മൂന്നു മണിക്കൂര് യാത്രയ്ക്ക് വെറും 300 രൂപ, കായല് കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
മുടിക്ക് നല്ല ഉള്ളിനും വേരിന്റെ കരുത്തിനും നെയ്യും വെറ്റിലയും
മുടിയുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് പലപ്പോഴും പലരും അല്പം പിന്നോട്ട് നില്ക്കുന്നു. കാരണം എത്രത്തോളം മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് നമ്മള് സസമയം ചിലവഴിക്കുന്നുവോ അത്രത്തോളം മുടിക്ക് ഗുണമാണ് ഉണ്ടാവുന്നത്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കുമ്പോള് അത് ഏതൊക്കെ തരത്തിലാണ് നിങ്ങളെ പ്രതിസന്ധിയില് ആക്കുന്നത് എന്നത് നാം അറിഞ്ഞിരിക്കണം. മുടി പൊട്ടിപ്പോവുക, മുടിയുടെ ഉള്ള് കുറയുക, മുടിക്ക് തിളക്കം കുറയുക, മുടി നരക്കുക, മുടി കൊഴിയുക എന്നീ പ്രശ്നങ്ങള് വളരെയധികം വെല്ലുവിളികള് ഉയര്ത്തുന്നതാണ്.
എന്നാല് ഈ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില നാച്ചുറല് ഹെയര്പാക്ക് ഉപയോഗിക്കാം. ചര്മ്മസംരക്ഷണത്തിന്റെ കാര്യത്തില് വെല്ലുവിളി ഉയര്ത്തുന്ന പല അവസ്ഥകളിലും പരിഹാരം കാണുന്നതിന് നമുക്ക് നെയ്യും വെറ്റിലയും ചേര്ന്ന ഒരു ഹെയര് മാസ്ക് ഉപയോഗിക്കാം. വെറ്റിലയുടെ ആരോഗ്യ ഗുണങ്ങള് വളരെ കൂടുതലാണ്. എന്നാല് ഇത് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില് നല്കുന്ന ഗുണങ്ങള് നിസ്സാരമല്ല. ഇത് മുടിയില് ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള് ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയാന് വായിക്കൂ.

വെറ്റിലയുടെ ഗുണങ്ങള്
വെറ്റില ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ആത്മീയ ഗുണങ്ങളും നിറഞ്ഞതാണ് എന്ന കാര്യത്തില് സംശയം വേണ്ട. എന്നാല് ഇവയോടൊപ്പം തന്നെ കേശസംരക്ഷണ ഗുണങ്ങള് കൂടി വെറ്റില നല്കുന്നു എന്നതാണ് സത്യം. ആയുര്വേദം അനുസരിച്ച്, പൊട്ടാസ്യം, നിക്കോട്ടിനിക് ആസിഡ്, വിറ്റാമിന് എ, വിറ്റാമിന് സി, വിറ്റാമിന് ബി 2, വിറ്റാമിന് ബി 1 എന്നിവയുള്പ്പെടെയുള്ള ഗുണങ്ങള് വെറ്റിലയില് അടങ്ങിയിട്ടുണ്ട്. ആരോഗ്യഗുണങ്ങള്ക്കപ്പുറം മുടി വളര്ത്തുന്നതിന് മികച്ചതാണ് വെറ്റില എന്നതാണ് സത്യം. എല്ലാ വിധത്തിലും സൗന്ദര്യത്തിനും ആരോഗ്യത്തിനും എല്ലാം ഗുണങ്ങള് നല്കുന്ന വെറ്റിലയോടൊപ്പം നെയ്യ് കൂടി ചേരുമ്പോള് അതിന്റെ ഗുണങ്ങള് ഇരട്ടിക്കുന്നു.

മുടി വളരാന് വെറ്റില നല്ലതാണോ?
മുടി വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വെറ്റില എത്രത്തോളം ഗുണങ്ങള് നല്കുന്നതാണ് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. മുടി വളരുന്നതോടൊപ്പം മറ്റ് ചില ഗുണങ്ങള് കൂടി വെറ്റില നല്കുന്നുണ്ട്. ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ നിരവധി പോഷകങ്ങളും ആന്റിമൈക്രോബയല്, ആന്റി ബാക്ടീരിയല് ഗുണങ്ങളും വെറ്റിലയില് ധാരാളമുണ്ട്. ഇത് മുടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കവും നിറവും വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. തലയോട്ടിയില് ചൊറിച്ചിലുണ്ടാക്കുന്ന ഫംഗസുകളെ നശിപ്പിക്കുന്നതിനും അലര്ജി പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു വെറ്റില.

മുടി വളരാന് വെറ്റില നല്ലതാണോ?
വിറ്റാമിന് സി കൊണ്ടും സമ്പുഷ്ടമാണ് വെറ്റില. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്മ്മത്തിനും മുടിക്കും എല്ലാം ഗുണം നല്കുന്നതാണ്. കൊളാജന് എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ഉത്പാദനത്തിന് സഹായിക്കുന്നു വിറ്റാമിന് സി. ഇത് മുടിക്കും ഗുണം ചെയ്യുന്നു. വിറ്റാമിന് സി മുടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുകയും മുടികൊഴിച്ചില് കുറയ്ക്കുകയും മുടിയുടെ വളര്ച്ച വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. മറുവശത്ത്, വിറ്റാമിന് സിയുടെ അഭാവം മുടിയുടെ അറ്റം പിളരുന്നതിനും മുടി വരണ്ടതാക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് വെറ്റില ഇനി ഉപയോഗിക്കാന് കാരണങ്ങള് നിരവധിയാണ്.

മുടിക്ക് വെറ്റില എങ്ങനെ ഉപയോഗിക്കാം?
വെറ്റില ഹെയര്മാസ്ക് എങ്ങനെ വീട്ടില് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. വെറ്റില ഹെയര് മാസ്ക് ഉപയോഗിക്കുമ്പോള് അത് മുടിക്ക് ഗുണം ചെയ്യുന്നതിന് വേണ്ടി സഹായിക്കുന്നു. നിങ്ങള്ക്ക് വീട്ടില് തന്നെ പരതിയാല് ലഭിക്കുന്ന വസ്തുക്കളിലൂടെ നിങ്ങള്ക്ക് നല്ല കിടിലന് ഹെയര്മാസ്ക് തയ്യാറാക്കാം.
ആവശ്യമുള്ള വസ്തുക്കള്
5-10 വെറ്റില
2-3 ടേബിള്സ്പൂണ് നെയ്യ്
ഒരു ടേബിള് സ്പൂണ് തേന്
വെള്ളം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്.

തയ്യാറാക്കുന്ന വിധം
ഇതിനായി ആദ്യം ഒരു ഗ്രൈന്ഡറില് വെറ്റിലയോ പാന് ഇലയോ ചേര്ക്കുക. ഇത് നല്ലതുപോലെ വെള്ളം ചേര്ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പേസ്റ്റിലേക്ക് നെയ്യും തേനും ചേര്ക്കുക. ശേഷം കട്ടിയുള്ള പേസ്റ്റ് ആകുന്നത് വരെ നന്നായി ഇളക്കുക. പിന്നീട് ഈ മിശ്രിതം തലയോട്ടിയിലും മുടിയുടെ നീളത്തിലും വിരലുകള് കൊണ്ടോ ഹെയര് കളര് ബ്രഷ് കൊണ്ടോ പുരട്ടുക. ഇത് നിങ്ങളുടെ മുടിയുടെ വേരുകളിലേക്ക് ആഴത്തില് എത്തുന്നുവെന്ന് ഉറപ്പാക്കാന് 4-5 മിനിറ്റ് മസാജ് ചെയ്യുക പിന്നീട് അരമണിക്കൂറിന് ശേഷം ഇത് ചെറുചൂടുള്ള വെള്ളത്തില് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

നെയ്യിന്റെ ഗുണങ്ങള്
മുടിയുടെ ആരോഗ്യത്തിന് ഇത് സഹായിക്കുന്നത് പോലെ തന്നെ നെയ്യ് എങ്ങനെയെല്ലാം മുടിക്ക് ഗുണങ്ങള് നല്കുന്നു എന്ന് നോക്കാം. നെയ്യില് ധാരാളം വിറ്റാമിന് എ ഉണ്ട്. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും ആഴത്തില് ജലാംശം നല്കുന്നു. കൂടാതെ തലയോട്ടിയിലെ പ്രകോപനം ശമിപ്പിക്കുന്നതിനും നെയ്യ് സഹായിക്കുന്നു. മുടിയുടെ തിളക്കം വര്ദ്ധിപ്പിക്കുന്നതിനും നെയ്യ് സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നത് തടയുന്നതിനും നെയ്യ് മികച്ചതാണ്.

മുടിക്ക് ഗുണങ്ങള്
മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങള് ഈ ഹെയര്മാസ്ക് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നു. മുടിക്ക് തിളക്കം നല്കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നു. ഇതോടൊപ്പം തന്നെ മുടി കെട്ട് പിണയാതേയും കുരുക്കുകള് ഇല്ലാതേയും ഇരിക്കുന്നു. മുടിക്ക് ഉള്ള് തോന്നിപ്പിക്കുന്നതിനും കട്ടി വര്ദ്ധിപ്പിക്കുന്നതിനും ഈ ഹെയര് മാസ്ക് സഹായിക്കുന്നു. അകാല നരയെ അകറ്റി മുടിക്ക് കറുപ്പ് നിറം വര്ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് വെറ്റില നെയ്യ് ഹെയര് മാസ്ക്.
അമിത
രോമവളര്ച്ചയെ
പ്രതിരോധിക്കും
വീട്ടിലെ
കൂട്ട്:
ഷുഗര്
വാക്സ്
ഇതാ
മുഖം
ചന്ദ്രനെപ്പോലെ
തിളങ്ങാനും
യൗവ്വനത്തിനും
ആന്റി
ഏജിംഗ്പീല്സ്