Just In
- 2 hrs ago
ഒരു കാലില് മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല് ഇത്, മാറിയാല് ദോഷം
- 5 hrs ago
വീട്ടില് അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര് ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- 6 hrs ago
ലക്ഷണങ്ങള് ഉണ്ടാകില്ല, തിരിച്ചറിയാന് പ്രയാസം; ഈ 5 തരം കാന്സര് കുട്ടികളില് വില്ലന്
- 8 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
Don't Miss
- News
പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ് ; മുഖ്യമന്ത്രി
- Movies
പെട്ടെന്ന് കല്യാണം കഴിച്ചത് വേറെ കല്യാണം നടക്കാതിരിക്കാനാണ്; ചേച്ചിയ്ക്ക് ഇപ്പോഴും പ്രശ്നമുണ്ടെന്ന് മാല പാർവതി
- Finance
7 ലക്ഷം രൂപ വരെയുള്ള നികുതി വേണ്ട; 1 രൂപ അധികമായാല് നികുതി 25,000 രൂപ!
- Automobiles
'വെല്ലുവിളി ഏറ്റെടുക്കാനുള്ളതാണ്'; ടിയാഗോ ഇവിയുടെ താക്കോല് കൈമാറ്റം ഗ്രാന്ഡാക്കി ടാറ്റ
- Sports
ഇന്ത്യക്കുമുണ്ട് റാഷിദ് ഖാന്! യുവ സ്പിന്നറെപ്പറ്റി റെയ്ന, ഭാവി സൂപ്പര് താരം തിലകെന്ന് ഓജ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
- Technology
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
മുടികൊഴിച്ചിലകറ്റി മുടി കട്ടിയോടെ വളരാന് ചായ പ്രയോഗം
മനോഹരമായ മുടി ലഭിക്കാന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഇതിനായി നിരവധി ഹെയര് പാക്കുകളും ഹെയര് മാസ്ക്കുകളും പലരും ഉപയോഗിക്കുന്നു. മുടി സംരക്ഷണത്തിന്റെ കാര്യത്തില് മുടി കഴുകുന്നത് വളരെ പ്രധാനമാണ്. ചായയൊഴിച്ച് മുടി കഴുകുന്നതാണ് അതിലൊന്ന്. ചായയില് മുടി കഴുകുന്നത് നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങളെ ചെറുക്കാന് സഹായിക്കുകയും മുടി വളര്ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Most
read:
താരനും
അകാലനരയും
നീക്കി
മുടി
നല്ല
സുന്ദരമാക്കാന്
ഇതാണ്
എളുപ്പവഴി
ഗ്രീന് ടീ, ചമോമൈല് ടീ, റോസ്മേരി ടീ, ചെമ്പരത്തി ചായ തുടങ്ങി വിവിധതരത്തിലുള്ള ചായകളുണ്ട്. ഇവയെല്ലാം മുടിയെ ആരോഗ്യകരവും മനോഹരവുമായി കാത്തുസൂക്ഷിക്കുന്ന വീട്ടുവൈദ്യങ്ങളാണ്. ഇതിന്റെ പതിവ് ഉപയോഗം നിങ്ങളുടെ മുടിയെ അകത്ത് നിന്ന് ആരോഗ്യകരവും പുറത്ത് മനോഹരവുമാക്കുകയും ചെയ്യും. മുടി കൊഴിച്ചില് അകറ്റി മുടി കട്ടിയോടെ വളരാനായി നിങ്ങള്ക്ക് പ്രയോഗിക്കാവുന്ന ചില മികച്ച ചായകള് ഇതാ.

ഗ്രീന് ടീ
നിങ്ങളുടെ മുടിക്ക് തിളക്കവും ശക്തിയും നല്കാന് ഗ്രീന് ടീ പോലെ മികച്ചതായി മറ്റൊന്നില്ല. ഗ്രീന് ടീയില് ആന്റിഓക്സിഡന്റുകള് ധാരാളമുണ്ട്. ഇത് ഫ്രീ റാഡിക്കല് കേടുപാടുകള് തടയുകയും തലയോട്ടിയെ പോഷിപ്പിക്കുകയും മുടിവേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഗ്രീന് ടീയില് അടങ്ങിയിരിക്കുന്ന ഇജിസിജി എന്ന ശക്തമായ കാറ്റെച്ചിന് നിങ്ങളുടെ മുടിയെ ഉത്തേജിപ്പിക്കുന്നതിനും മുടി വളര്ച്ച വര്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. 1-2 ഗ്രീന് ടീ ബാഗുകള് 1 കപ്പ് ചൂടുവെള്ളത്തില് മുക്കി എടുക്കുക. ഇത് തണുക്കാന് വയ്ക്കുക. നിങ്ങളുടെ മുടി ഷാംപൂ ചെയ്ത് വൃത്തിയാക്കി വച്ചശേഷം ഗ്രീന് ടീ ഉപയോഗിച്ച് നിങ്ങളുടെ തലയും മുടിയും കഴുകുക. 5-10 മിനിറ്റ് കഴിഞ്ഞ് വീണ്ടും വെള്ളത്തില് ഒന്നുകൂടി മുടി കഴുകുക.

കട്ടന് ചായ
മുടി കൊഴിച്ചിലിനും മുടി വളര്ച്ച മുരടിക്കുന്നതിനുമുള്ള പ്രധാന കാരണങ്ങളിലൊന്ന് ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണ് എന്ന ഹോര്മോണ്. കട്ടന് ചായയില് അടങ്ങിയിരിക്കുന്ന കഫീന് ഇതിനെ ഫലപ്രദമായി തടയുകയും മുടിയെ ഉത്തേജിപ്പിക്കുകയും മുടി വളര്ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. കട്ടന് ചായ തിളപ്പിച്ച് തണുക്കാന് വയ്ക്കുക. നിങ്ങളുടെ മുടി പതിവുപോലെ ഷാംപൂ ചെയ്ത് തോര്ത്തിയെടുക്കുക. തണുത്ത കട്ടന്ചായ ഉപയോഗിച്ച് മുടിയും തലയോട്ടിയും കഴുകുക. നിങ്ങളുടെ വിരല്ത്തുമ്പില് രണ്ട് മിനിറ്റ് നേരം തലയോട്ടിയില് മസാജ് ചെയ്യുക. ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് നിങ്ങളുടെ മുടി നന്നായി കഴുകുക.
Most
read:കുളി
കഴിഞ്ഞശേഷം
മുടിയിലെ
അധിക
എണ്ണ
കളയാനുള്ള
വഴികള്

ഇഞ്ചി ചായ
ഇഞ്ചിയില് അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റായ ജിഞ്ചറോള് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും തലയോട്ടിയെ പുതുമയുള്ളതും ആരോഗ്യകരമാക്കുകയും ചെയ്യുന്നു. തലയോട്ടിയിലെ രക്തചംക്രമണം വര്ദ്ധിപ്പിക്കാനും ഇഞ്ചി സഹായിക്കുന്നു. ഇത് മുടിയിഴകളെ ഉത്തേജിപ്പിക്കുകയും മുടി വളര്ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 4 കപ്പ് വെള്ളത്തില് ഇഞ്ചി കഷ്ണം ഇട്ട് തിളപ്പിച്ച് തണുക്കാന് വയ്ക്കുക. ഇത് ഒരു ചില്ല് പാത്രത്തില് സൂക്ഷിക്കുക. മുടി ഷാംപൂ ചെയ്ത് കണ്ടീഷന് ചെയ്ത് തലയോട്ടിയും മുടിയും കഴുകാന് ഇഞ്ചി ചായ ഉപയോഗിക്കുക. കുറച്ച് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില് മുടി കഴുകുക.

പെപ്പര്മിന്റ് ടീ
മുടി കൊഴിച്ചിലിനുള്ള ഏറ്റവും മികച്ച പ്രതിവിധികളില് ഒന്നാണ് പെപ്പര്മിന്റ് ടീ. ഈ ചായയില് അടങ്ങിയിരിക്കുന്ന മെന്തോള് നിങ്ങളുടെ തലയോട്ടിയിലെ എണ്ണ സ്രവണം നിയന്ത്രിക്കാന് സഹായിക്കുന്നു. മുടിയിഴകളെ ഉത്തേജിപ്പിക്കുന്നതിനും ആരോഗ്യകരമായ പുതിയ മുടി വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും തലയോട്ടിയിലെ രക്തചംക്രമണം വര്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. 2 കപ്പ് വെള്ളത്തില് പെപ്പര്മിന്റ് ടീ ബാഗുകള് കലക്കി ചായ തയാറാക്കി തണുക്കാന് വയ്ക്കുക. നിങ്ങളുടെ മുടി ഷാംപൂ ചെയ്ത് വൃത്തിയാക്കിയ ശേഷം പെപ്പര്മിന്റ് ചായ ഉപയോഗിച്ച് നിങ്ങളുടെ തലയും മുടിയും കഴുകുക. ഇത് 20-30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.
Most
read:ചര്മ്മത്തിലെ
എണ്ണമയം
വഷളാക്കും
നിങ്ങളുടെ
ഈ
മോശം
ശീലങ്ങള്

ചെമ്പരത്തി ചായ
നിങ്ങളുടെ തലയോട്ടിക്ക് ഒരു അനുഗ്രഹമാണ് ചെമ്പരത്തി ചായ. വിറ്റാമിന് സി ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ചായ നിങ്ങളുടെ തലയോട്ടിയിലെ കൊളാജന് ഉല്പ്പാദനം മെച്ചപ്പെടുത്തുന്നതിനും മുടിയുടെ വളര്ച്ച മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. 1 കപ്പ് വെള്ളമെടുത്ത് ചെമ്പരത്തി ചായ തയാറാക്കുക. നിങ്ങളുടെ മുടി പതിവുപോലെ ഷാംപൂ ചെയ്ത ശേഷം ചെമ്പരത്തി ചായ ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയും മുടിയും കഴുകുക. നിങ്ങളുടെ തലയോട്ടിയില് കുറച്ച് മിനിറ്റ് മസാജ് ചെയ്ത് ഏകദേശം ഒരു മണിക്കൂര് കഴിഞ്ഞ് ഇത് കഴുകിക്കളയുക.

റോസ്മേരി ചായ
റോസ്മേരി ചായയിലെ ആന്റിഓക്സിഡന്റ് ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങള് തലയോട്ടിയെ പോഷിപ്പിക്കാനും മുടി കൊഴിച്ചില് പരിഹരിക്കാനും സഹായിക്കുന്നു. ഇത് തലയോട്ടിയിലെ രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുകയും മുടിയിഴകളെ പ്രവര്ത്തനക്ഷമമാക്കുകയും അങ്ങനെ മുടിവളര്ച്ച വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. 2 ടീസ്പൂണ് ഉണങ്ങിയ റോസ്മേരി ഇലകള്, 2 കപ്പ് വെള്ളം, 1 ടീസ്പൂണ് ലാവെന്ഡര് അവശ്യ എണ്ണ എന്നിവയാണ് നിങ്ങള്ക്ക് ആവശ്യം. വെള്ളം തിളപ്പിച്ച് റോസ്മേരി ഇലകള് ഇടുക. ചായ അരിച്ചെടുത്ത് ഒരു പാത്രത്തില് ശേഖരിക്കുക. ഇതിലേക്ക് ലാവെന്ഡര് ഓയില് ചേര്ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ മുടി പതിവുപോലെ ഷാംപൂ ചെയ്ത് ഈ ചായ പതുക്കെ തലയോട്ടിയിലും മുടിയിലും ഒഴിക്കുക. തല കുറച്ച് മിനിറ്റ് മസാജ് ചെയ്ത് 15-20 കഴിഞ്ഞശേഷം നന്നായി കഴുകുക.
Most
read:വരണ്ട
മുടിക്ക്
ഈര്പ്പവും
കരുത്തും
നല്കും
ഈ
പ്രകൃതിദത്ത
ഹെയര്
മാസ്കുകള്