For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചകിരിപോലുള്ള മുടിക്ക് ചുരുങ്ങിയ ദിവസത്തില്‍ പരിഹാരം

|

മുടിയുടെ ആരോഗ്യം എന്നത് പലര്‍ക്കും പ്രശ്‌നമുണ്ടാക്കുന്നതാണ്. മുടി ശ്രദ്ധിക്കാതെ പോവുന്നത് പലപ്പോഴും മുടിയുടെ അനാരോഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് ചില ഘടകങ്ങള്‍ കൂടിയുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും ശൈത്യകാലത്ത് മുടിയുടെ അനാരോഗ്യം. അതായത് തണുപ്പ് കാലത്ത് മുടിയില്‍ താരന്‍ വര്‍ദ്ധിക്കുന്നു, ഇത് കൂടാതെ മുടി ചകിര് പോലെയുള്ളതും വരണ്ടതുമായി തീരുന്നു. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. തണുപ്പ് കാലം മുടിക്ക് കൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിന് പരിഹാരം കാണാന്‍ ചില എണ്ണകള്‍ക്ക് സാധിക്കുന്നു.

Best Hair Oils

പലപ്പോഴും വരണ്ട മുടിയാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. അതിനെ പ്രതിരോധിക്കാനാണ് ശൈത്യകാലത്ത് പലരും ശ്രമിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകള്‍. അവരുടെ നീണ്ട മുടി വളരെയധികം അപകടം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അതിനെ എങ്ങനെ ഇല്ലാതാക്കും ഈ പ്രശ്‌നത്തില്‍ നിന്ന് എങ്ങനെ പരിഹാരം കാണും എന്നുള്ളത ഒരു ചോദ്യമാണ്. മുടിയുടെ വരള്‍ച്ചയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന നിരവധി ഹെയര്‍ ഓയിലുകള്‍ ഉണ്ട്. ഇതില്‍ തന്നെ ചിലത് മുടിക്ക് ഗുണം നല്‍കുന്നതും ചിലത് മുടിക്ക് പാര്‍ശ്വഫലം നല്‍കുകയും ചെയ്യുന്നു. മുടിക്ക് വെളിച്ചെണ്ണ നല്‍കുന്ന ഗുണങ്ങളെപ്പറ്റി നമുക്കറിയാം. എന്നാല്‍ ഇത് കൂടാതെ നമുക്ക ശൈത്യകാലത്ത് സ്ഥിരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന എണ്ണകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഒലിവ് ഓയില്‍

Best Hair Oils

ആരോഗ്യത്തിനും സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ ഓലീവ് ഓയില്‍. ഇത് നിങ്ങളുടെ മുടിയുടെ വേരുകളേയും മുടിയിഴകളേയും കരുത്തുള്ളതാക്കി മാറ്റുന്നു. കൂടാതെ ശൈത്യകാലത്ത് മുടിക്കുണ്ടാവുന്ന അസ്വസ്ഥതകളെ ചെറുക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു, തേന്‍ എന്നിവ കലര്‍ത്തി ഒലീവ് ഓയില്‍ ഹെയര്‍ മാസ്‌ക് നമുക്ക് വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. ഇത് മുടിയിഴകള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതോടൊപ്പം വരണ്ട മുടിയെ പ്രതിരോധിക്കുകയും ചെയ്യുന്നു. അറ്റം പിളരുന്നതിന് പരിഹാരവും മുടി നരക്കുന്നതിന് പരിഹാരമായും എല്ലാം നിങ്ങള്‍ക്ക് ഈ എണ്ണ ഉപയോഗിക്കാം. കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് തലയില്‍ ഈ എണ്ണ തേച്ച് പിടിപ്പിക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് മുടിയുടെ അനാരോഗ്യത്തെ ചികിത്സിക്കാന്‍ സാധിക്കുന്നു.

കയ്യോന്നി എണ്ണ

Best Hair Oils

കയ്യോന്നി എണ്ണ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മുടി വളര്‍ച്ച ത്വരിത ഗതിയില്‍ ആക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും കയ്യോന്നി എണ്ണ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ മുടിക്ക് നല്‍കാവുന്ന ഏറ്റവും മികച്ച ഗുണമുള്ള വസ്തുക്കളില്‍ ഒന്നാണ് കയ്യോന്നി എണ്ണ. ഇത് നല്ലതുപോലെ മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ രക്തചംക്രമണം കൃത്യമായി നടത്തുന്നതിനും മുടി കൊഴിച്ചില്‍ കുറക്കുന്നതിനും സഹായിക്കുന്നു. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് കയ്യോന്നി എണ്ണ. ഇത് ചൂടാക്കി ഹോട്ട് ഓയില്‍ മസ്സാജ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ച ഫലം നല്‍കുന്നു.

ബദാം ഓയില്‍

Best Hair Oils

ബദാം ഓയില്‍ ചര്‍മ്മത്തിന് മാത്രമല്ല മുടിക്കും മികച്ചതാണ്. ബദാം ഓയില്‍ ഉപയോഗിക്കുന്നതിലൂടെ അത് മുടിയിലുണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. വരണ്ടതും കേടായതുമായ മുടിയില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുടിയിഴകള്‍ക്ക് കരുത്തും ബലവും നല്‍കുന്നതിന് ബദാം ഓയില്‍ സഹായിക്കുന്നു. ഇത് മുടിക്ക് മികച്ച പോഷണം നല്‍കുന്നു. കൂടാതെ വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ബദാം ഓയില്‍. ഇതെല്ലാം തന്നെ മുടിയെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇത് മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുളിക്കുന്നതിന് ഇരുപത് മിനിറ്റ് മുന്‍പ് മുടിയില്‍ ഈ എണ്ണ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക.

എള്ളെണ്ണ

Best Hair Oils

എള്ളെണ്ണ ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ഇത് കേശസംരക്ഷണത്തിന് എപ്രകാരം ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അറിയില്ല. വരണ്ടതും നിര്‍ജ്ജീവവുമായ മുടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ സ്ഥിരമായി ഉപയോഗിക്കാം. ഈ എണ്ണയില്‍ ഒമേഗ 3, 6, 9 തുടങ്ങിയ ഉപയോഗപ്രദമായ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വെളിച്ചെണ്ണയുമായി കലര്‍ത്തി തലയോട്ടിയില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ അകറ്റി മുടി സോഫ്റ്റ് ആക്കാവുന്നതാണ്. കൂടാതെ ശൈത്യകാല പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കാം.

വെളിച്ചെണ്ണ

Best Hair Oils

ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്തതാണ് വെളിച്ചെണ്ണ. ഇത് മുടിയില്‍ കാണിക്കുന്ന അത്ഭുതങ്ങള്‍ നിസ്സാരമല്ല. ഇതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുകയും ഒരു വിധം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ട് കാച്ചി തേക്കുന്നത് മുടിക്ക് കരുത്തും താരനെന്ന വില്ലനെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. മുടിയില്‍ ഇത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഫലം കാണുന്നു.

മുടിക്ക് സ്‌ട്രോങ് വേരുകള്‍ നല്‍കുന്ന ഉറപ്പുള്ള മാര്‍ഗ്ഗംമുടിക്ക് സ്‌ട്രോങ് വേരുകള്‍ നല്‍കുന്ന ഉറപ്പുള്ള മാര്‍ഗ്ഗം

മുടി വേരോടെ കൊഴിയുന്നതിന് പിന്നിലെ കാരണം സമ്മര്‍ദ്ദംമുടി വേരോടെ കൊഴിയുന്നതിന് പിന്നിലെ കാരണം സമ്മര്‍ദ്ദം

English summary

Best Hair Oils For Dry Hair During Winter

Here in this article we are sharing some of the best hair oil dor dry hair during winter in malayalam. Take a look.
Story first published: Wednesday, December 21, 2022, 21:22 [IST]
X
Desktop Bottom Promotion