Just In
Don't Miss
- Technology
ഒരു ഭാഗം കടിച്ച ആപ്പിൾ: ആപ്പിളിന്റെ ലോഗോയ്ക്ക് പിന്നിലെ രസകരമായ കഥ
- News
'ബിജെപിയല്ല, ആ പാർട്ടി സുരേഷ് ഗോപിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാല്‍ പുതു സൂര്യോദയമുണ്ടായേക്കും'
- Finance
ഓഹരിയൊന്നിന് 90 രൂപ വരെ; ഈയാഴ്ച ഡിവിഡന്റ് നൽകുന്ന 40 കമ്പനികള്‍; കൈവശമുണ്ടോ?
- Automobiles
അക്വാപ്ലാനിംഗ് / ഹൈഡ്രോ പ്ലാനിംഗ്; മൺസൂൺ കാലത്ത് റോഡിൽ പതിയിരിക്കുന്ന അപകടം!
- Movies
വാതില്‍ തുറന്നപ്പോള്‍ ഒരുത്തനിങ്ങനെ നില്‍ക്കുകയാണ്! പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ജയസൂര്യ
- Sports
IND vs ENG: ആധിപത്യം തുടരാന്‍ ഇന്ത്യ, മൂന്നാം ദിനം ലക്ഷ്യം ലീഡ്, പേസര്‍മാരില്‍ പ്രതീക്ഷ
- Travel
മഴക്കാല യാത്രകളില്‍ ഈ അണക്കെട്ടുകളെയും ഉള്‍പ്പെടുത്താം
മുടിയില്‍ ഉപയോഗിക്കും ചീപ്പ് വരെ മുടി വളര്‍ത്തും: വുഡന്‍ ചീപ്പിന്റെ ഗുണങ്ങള്‍
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാവരും അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. എന്നാല്‍ പലപ്പോഴും പല കാര്യങ്ങളിലും നമ്മള് കാണിക്കുന്ന അശ്രദ്ധ കൂടുതല്‍ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്. ആരോഗ്യത്തോടെയും തിളക്കത്തോടെയും മുടി നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതില്‍ മുടി ചീകുന്ന ചീപ്പ് വരെ ശ്രദ്ധിക്കേണ്ടതാണ്. കാരണം പ്ലാസ്റ്റിക് ചീപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി അല്പം മാറി ചിന്തിക്കാം. കാരണം അതിലും നല്ലത് മുടിയുടെ ആരോഗ്യത്തിന് മരത്തിന്റെ ചീപ്പ് ആണ്. ഇത് മുടിക്ക് എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട് എന്നും മുടിയുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാം.
പ്രകൃതി നമുക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ മരത്തിന്റെ ഉപയോഗങ്ങളും അതിന്റെ ആവശ്യകതയെക്കുറിച്ചും നമുക്കറിയാം. അതുകൊണ്ട് തന്നെ മരത്തിന്റെ ചീപ്പ് നിങ്ങള്‍ക്ക് നല്‍കുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വുഡന്‍ ചീപ്പുകള്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ദിവസവും നിങ്ങള്‍ വുഡന്‍ ചീപ്പ് ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ട് എന്ന് നമുക്ക് നോക്കാം.

തലയോട്ടിയുടെ ആരോഗ്യം
തലയോട്ടിയുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അതില്‍ നിന്ന് മാത്രമേ നല്ല ആരോഗ്യമുള്ള മുടി ലഭിക്കുകയുള്ളൂ. തലമുടി ചീകുന്നതിന് വേണ്ടി വുഡന്‍ ചീപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് അക്യുപങ്ചര്‍ ഗുണങ്ങളാണ് തലയോട്ടിയില്‍ നല്‍കുന്നത് ഇത് നല്ലൊരു മസ്സാജ് നല്‍കുന്നതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മികച്ചതായി നില്‍ക്കുകയും ചെയ്യുന്നു. ഇത് കൂടാതെ തലയോട്ടിയില്‍ രക്തചംക്രമണത്തിന് സഹായിക്കുന്നതിന്റെ കാര്യത്തില്‍ എപ്പോഴും മികച്ചഗുണങ്ങള് നല്‍കുന്നതാണ് വുഡന്‍ ചീപ്പ്.

മുടിയുടെ ആരോഗ്യത്തിന്
മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും വുഡന്‍ ചീപ്പ്. പ്ലാസ്റ്റിക് ചീപ്പിന് പകരം ഇവ ഉപയോഗിക്കുന്നത് മുടിയിലെ പ്രകൃതിദത്ത എണ്ണകളെ എല്ലാം മുടിയിലെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നു. ഇത് കൂടാതെ മുടിക്ക് തിളക്കം നല്‍കുന്നതിനും മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുടി പൊട്ടുന്നതിനേ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നുണ്ട്.

മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു
ആരോഗ്യമുള്ളതും നീളമുള്ളതുമായ മുടിയാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് അത് പലപ്പോഴും സാധ്യമാവണം എന്നില്ല. എന്നാല്‍ മുടി വളര്‍ച്ചക്ക് സഹായിക്കുന്നുണ്ട് വുഡന്‍ ചീപ്പ്. ഇത് തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നുവെന്ന് മുന്‍പ് പറഞ്ഞുവല്ലോ, അതുപോലെ തന്നെ ഇത് മുടിയിഴകള്‍ക്ക് പോഷകങ്ങള്‍ എത്തിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ മുടിയിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനും സെബം ഉത്പാദനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

അമിത എണ്ണമയത്തിന് പരിഹാരം
അമിത എണ്ണമയം പലപ്പോഴും മുടിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വുഡന്‍ ചീപ്പുകള്‍. സെബാസിയസ് ഗ്രന്ഥികള്‍ സ്രവിക്കുന്ന പ്രകൃതിദത്ത എണ്ണകളുടെ വിതരണം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നമുക്ക് പലപ്പോഴും അമിതഎണ്ണമയം മുടിയില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വുഡന്‍ ചീപ്പ് സഹായിക്കുന്നു. ഇത് തലയോട്ടിയില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുടിയില്‍ ഉണ്ടാവുന്ന അമിത എണ്ണമയത്തെ വലിച്ചെടുക്കുന്നു.

മുടി കൊഴിച്ചിലിന് പരിഹാരം
മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടിയും വുഡന്‍ ചീപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയില്‍ ജട ഇല്ലാതെ വൃത്തിയായി ചീകുന്നതിന് സഹായിക്കുന്നു. അതിലൂടെ മുടി പൊട്ടിപ്പോവുന്നതിനുള്ള സാധ്യതയെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ ചീപ്പിലുള്ള ചെറിയ ബ്രഷ് പോലുള്ള ഭാഗങ്ങളില്‍ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം കണ്ടെത്താവുന്നതാണ്. മുടിയിലുള്ള അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കി മുടിക്ക് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു വുഡന്‍ ചീപ്പ്.

താരനെ പ്രതിരോധിക്കുന്നു
താരന് എന്ന പ്രശ്നം കൊണ്ട് വലയുന്നവരാണ് പലപ്പോഴും നമ്മളില്‍ പലരും. എന്നാല്‍ ഈ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മുടിക്ക് ആരോഗ്യവും നല്‍കുന്നതിന് നമുക്ക് വുഡന്‍ ചീപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും ഉണ്ടാവുന്ന താരന് എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ മുടിയിലും തലയോട്ടിയിലും മൃദുത്വം നല്‍കുന്നതോടൊപ്പം തന്നെ മുറിവുകള്‍ പോലുള്ളവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

തലയിലെ അലര്‍ജി തടയുന്നു
തലയിലെ അലര്‍ജി പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് വര്‍ദ്ധിപ്പിക്കുകയാണ് പലപ്പോഴും പ്ലാസ്റ്റിക് ചീപ്പുകള്‍ ചെയ്യുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഇനി വുഡന്‍ ചീപ്പുകള്‍ ഉപയോഗിക്കാം. കാരണം, ഈ ചീപ്പുകള്‍ പ്രകൃതിദത്ത ഘടകങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ തലയോട്ടിയിലെ അലര്‍ജിയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിന് വുഡന്‍ ചീപ്പ് സഹായിക്കുന്നു.