For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി തഴച്ചു വളരും; സോയാബീന്‍ കൂടെക്കൂട്ടാം

|

മുടിയുടെ വളര്‍ച്ചയ്ക്ക് ഭക്ഷണവും സഹായകമാകുമെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നത് മുടിക്ക് ഉള്ളില്‍ നിന്നും ശക്തി നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ ഒരു വെജിറ്റേറിയന്‍ ആണെങ്കില്‍, നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ ഇല്ലാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. അക്കാരണത്താല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ആരോഗ്യമുള്ളതും നീളമുള്ളതും സുന്ദരവുമായ മുടി അപ്രാപ്യമായേക്കാം. എന്നാല്‍ വിഷമിക്കേണ്ട, സോയാബീനിന്റെ പ്രാധാന്യം ഇവിടെ നിങ്ങള്‍ക്ക് ഗുണം ചെയ്യും.

Most read: മുഖക്കുരുവിന് എളുപ്പ പരിഹാരം തുളസി: ഉപയോഗം ഇങ്ങനെMost read: മുഖക്കുരുവിന് എളുപ്പ പരിഹാരം തുളസി: ഉപയോഗം ഇങ്ങനെ

പോഷകസമൃദ്ധമായ ഭക്ഷണം മാത്രമല്ല, സോയാബീന്‍ നിങ്ങളുടെ മുടിയെയും പരിപാലിക്കുന്നു. മൃഗ പ്രോട്ടീനുകള്‍ക്ക് മികച്ചൊരു ബദലായതിനാല്‍ സോയാബീന്‍ മുടിയുടെ വളര്‍ച്ചയെ ഫലപ്രദമായി ഉത്തേജിപ്പിക്കുന്നു. ഈ ലേഖനത്തില്‍, മുടി വളര്‍ച്ചയ്ക്ക് സോയാബീന്‍ ഗുണകരമാകുന്നത് എങ്ങനെയെന്നു വായിച്ചറിയാം.

സോയാബീനിന്റെ പോഷകമൂല്യം

സോയാബീനിന്റെ പോഷകമൂല്യം

ഒന്‍പത് തരം അമിനോ ആസിഡുകളും അടങ്ങിയ പ്രോട്ടീന്റെ സമ്പൂര്‍ണ്ണ ഉറവിടമാണ് സോയാബീന്‍. വാസ്തവത്തില്‍, മൃഗങ്ങളുടെ പ്രോട്ടീന് തുല്യമായ സസ്യഅധിഷ്ഠിത പ്രോട്ടീന്‍ ഭക്ഷണമാണിതെന്ന് അറിയപ്പെടുന്നു. തയാറാക്കുന്ന രീതികളെ അടിസ്ഥാനമാക്കി സോയാബീനിലെ പോഷകമൂല്യം വ്യത്യാസപ്പെടുന്നു. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍ (തയാമിന്‍ അല്ലെങ്കില്‍ ബി 1, സി, ഫോളേറ്റ്) ധാതുക്കള്‍ (കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് മുതലായവ) എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുടിക്ക് സോയാബീന്‍ നല്‍കും ഗുണങ്ങള്‍

മുടിക്ക് സോയാബീന്‍ നല്‍കും ഗുണങ്ങള്‍

ഒന്നിലധികം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ സോയാബീന്‍ മുടിക്ക് മികച്ചതായി കണക്കാക്കപ്പെടുന്നു. ഇത് മുടിയെ ആരോഗ്യകരവും ശക്തവുമായി നിലനിര്‍ത്തുന്നു. മാത്രമല്ല, മുടിക്ക് തിളക്കവും നല്‍കുന്നു. നിങ്ങളുടെ തലമുടിക്ക് സോയാബീന്‍ നല്‍കും ഗുണങ്ങള്‍ ഇവയാണ്:

Most read:താരന്‍ വേരോടെ നീക്കാം; നാരങ്ങയും ഈ ചേരുവയുംMost read:താരന്‍ വേരോടെ നീക്കാം; നാരങ്ങയും ഈ ചേരുവയും

മുടിക്ക് പോഷണം

മുടിക്ക് പോഷണം

കേടുപാടുകളുള്ള മുടിക്ക് സോയാബീന്‍ വളരെ ഗുണം ചെയ്യും. ഇത് മുടിയിഴകള്‍ക്ക് ധാരാളം പോഷകം നല്‍കുകയും ഉള്ളില്‍ നിന്ന് ആരോഗ്യകരമാക്കുകയും ചെയ്യുന്നു. സോയ സത്ത് അടങ്ങിയിരിക്കുന്ന ധാരാളം ഹെര്‍ബല്‍ ഷാംപൂകളും കണ്ടീഷണറുകളും വിപണിയില്‍ ലഭ്യമാണ്. സോയ ഓയില്‍ മുടിയെ സ്വാഭാവികമായി മനോഹരമാക്കാനും ഉപകരിക്കുന്നു.

തലയോട്ടിക്ക് ഉത്തേജനം

തലയോട്ടിക്ക് ഉത്തേജനം

മുടിക്ക് മോയ്‌സ്ചറൈസിംഗ് നല്‍കുന്നതിന് സോയാബീന്‍ വളരെ ഫലപ്രദമാണ്. ഇതിലെ ഉയര്‍ന്ന പ്രോട്ടീനും എണ്ണയും മുടിവേരുകളില്‍ ആഴത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും മുടിയിഴകളെ ക്രമീകരിക്കുന്നതിനും സഹായിക്കുന്നു. വരണ്ട തലയോട്ടി, മുടിയുടെ അറ്റം പിളരല്‍ എന്നിവ ചികിത്സയില്‍ സോയ ഓയില്‍ ഒരു അത്ഭുത ഔഷധമാണ്. കാരണം ഇത് തലയോട്ടിക്ക് വേഗത്തില്‍ ഉത്തേജനം നല്‍കാന്‍ ഉപകരിക്കുന്നു.

Most read:ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെMost read:ഏത് മുഖവും വെളുപ്പിക്കാം ഈ കൂട്ടിലൂടെ

മുടി വേഗത്തില്‍ വളരാന്‍ സഹായിക്കുന്നു

മുടി വേഗത്തില്‍ വളരാന്‍ സഹായിക്കുന്നു

മുടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള ഹെയര്‍ ട്രീറ്റ്‌മെന്റുകളില്‍ സോയാബീന്‍ സത്ത് വ്യാപകമായി ഉപയോഗിക്കുന്നു. സോയാബീന്‍ എണ്ണ ഒരു ഹെയര്‍ ഓയിലായും ഉപയോഗിക്കുന്നു, ഇത് തലയോട്ടി ആരോഗ്യകരമാക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കഷണ്ടി തടയുന്നു

കഷണ്ടി തടയുന്നു

മുടി കൊഴിച്ചില്‍ ക്രമേണ നിങ്ങളെ കഷണ്ടിയിലേക്ക് നയിക്കുന്നു. ഇതു തടയാനായി സോയാബീന്‍ ഓയില്‍ ഫലപ്രദമാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും കഷണ്ടി തടയുന്നതിന് സെല്ലുലാര്‍ കേടുപാടുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, നഷ്ടപ്പെട്ട മുടി പുനസ്ഥാപിക്കാന്‍ പുതിയ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു

മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു

സോയാബീന്‍ എണ്ണയും സത്തും കേശസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നു. ഇവ നിങ്ങളുടെ മുടിയെ അകത്ത് നിന്ന് പോഷിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും സഹായിക്കുന്നു. ഇവയെല്ലാം നിങ്ങളുടെ മുടിക്ക് മെച്ചപ്പെട്ട ഘടന നല്‍കുന്നു.

മുടിയുടെ വളര്‍ച്ചയ്ക്ക് സോയാബീന്‍

മുടിയുടെ വളര്‍ച്ചയ്ക്ക് സോയാബീന്‍

സോയാബീനിലെ പ്രോട്ടീനാണ് നമ്മുടെ മുടിയുടെ നല്ല ആരോഗ്യത്തിനായി ഗുണകരമാകുന്നത്. സോയാബീനില്‍ ധാരാളമായി സ്‌പെര്‍മിഡിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. മുടിയുടെ വളര്‍ച്ചയുടെ ഏറ്റവും സജീവമായ ഘട്ടത്തെ സ്‌പെര്‍മിഡിന്‍ സ്വാധീനിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, നിങ്ങളുടെ മുടിക്ക് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുള്‍പ്പെടെ ധാരാളം പോഷകങ്ങളും സോയാബീനില്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഇവ സഹായിക്കുന്നു. ഇത് ആത്യന്തികമായി മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു.

Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്Most read:മുഖക്കുരു പിഴുതെറിയാന്‍ പുതിന ഇല മാജിക്

മുടി വളരാന്‍ സോയാബീന്‍ ഉപയോഗിക്കേണ്ടത്

മുടി വളരാന്‍ സോയാബീന്‍ ഉപയോഗിക്കേണ്ടത്

നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ സോയാബീന്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മുടിയിഴകളെ അകത്തു നിന്ന് പോഷിപ്പിക്കുന്നതിനും മുടി നാരുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മികച്ച മാര്‍ഗമാണ്. നിങ്ങള്‍ക്ക് സോയാബീന്‍ എണ്ണ നേരിട്ട് മുടിക്ക് പ്രയോഗിക്കുകയും ചെയ്യാം. അവശ്യ എണ്ണകളുടെ (റോസ്‌മേരി, ലാവെന്‍ഡര്‍ മുതലായവ) ഏതാനും തുള്ളികള്‍ ചേര്‍ത്ത് മസാജിങ്ങും നടത്താം. ഇത് തലയോട്ടിയിലൂടെയുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അതുവഴി മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

English summary

Benefits of Soybean For Hair Growth in Malayalam

Soybean not only makes for a healthful and nutritious food but also supports several hair treatments. Read on the benefits of soybean for hair growth.
X
Desktop Bottom Promotion