For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ ആരോഗ്യം ഈ അത്ഭുത സസ്യം കാക്കും

|

ആയുര്‍വേദത്തിന്റെ മൂല്യമനുസരിച്ച് രോഗശാന്തിക്കായി പലതരം സസ്യങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. അത്തരത്തിലൊന്നാണ് അശ്വഗന്ധ എന്ന അത്ഭുതചെടി. 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യന്‍ വൈദ്യശാസ്ത്രത്തില്‍ ഔഷധമെന്ന നിലയില്‍ അശ്വഗന്ധ പ്രചാരം നേടിയിരുന്നു. പുരാതനകാലത്ത് എഴുതിയ ചരകസംഹിതയില്‍ അശ്വഗന്ധയെ ടോണിക് ആയാണ് വിശേഷിപ്പിച്ചുരന്നത്. ശരീര പുഷ്ടിക്കും പുരുഷ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും സേവിക്കാവുന്ന മരുന്നാണ് അശ്വഗന്ധ.

Most read: ആണുങ്ങള്‍ക്കും വേണ്ടേ അഴകാര്‍ന്ന തലമുടിMost read: ആണുങ്ങള്‍ക്കും വേണ്ടേ അഴകാര്‍ന്ന തലമുടി

ഇത്തരം വലിയ വലിയ പ്രശ്‌നങ്ങളുടെ കൂടെ സൗന്ദര്യസംബന്ധമായ പ്രശ്‌നം കൂടി പരിഹരിക്കാനുള്ള കഴിവ് അശ്വഗന്ധയ്ക്കുണ്ട്. അത്തരത്തിലൊന്നാണ് കേശസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അശ്വഗന്ധയുടെ മിടുക്ക്. അമേരിക്കന്‍ മാര്‍ക്കറ്റുകളില്‍ പോലും ഇന്ന് അശ്വഗന്ധ സ്ഥാനംപിടിച്ചു കഴിഞ്ഞു. സൗന്ദര്യസംരക്ഷണത്തില്‍ അശ്വഗന്ധ എങ്ങനെ നമ്മുടെ മുടിയെ പരിചരിക്കുന്നു എന്ന് നമുക്ക് കൂടുതല്‍ അറിയാം.

എന്താണ് അശ്വഗന്ധ

എന്താണ് അശ്വഗന്ധ

ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വളരുന്ന ഒരുതരം നിത്യഹരിത കുറ്റിച്ചെടിയാണ് അശ്വഗന്ധ. ഇതിന്റെ വേരുകളും ഓറഞ്ച്-ചുവപ്പ് നിറമുള്ള ഫലങ്ങളും ഔഷധാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. അശ്വഗന്ധയെ വിന്റര്‍ ചെറി എന്നും വിളിക്കുന്നു. അശ്വഗന്ധ എന്ന പേര് അതിന്റെ വേരിന്റെ ഗന്ധത്തെ മുന്‍നിര്‍ത്തിയാണ്. അശ്വം എന്നാല്‍ കുതിര എന്നാണ് അര്‍ത്ഥം. ഇലകള്‍, വിത്തുകള്‍, പഴങ്ങള്‍ എന്നിവയെല്ലാം ഓരോ തരത്തില്‍ വിവിധ ചികിത്സകള്‍ക്കായി ഉപയോഗിച്ചുവരുന്നു.

ആരോഗ്യവും സൗന്ദര്യാനുകൂല്യങ്ങളും

ആരോഗ്യവും സൗന്ദര്യാനുകൂല്യങ്ങളും

വിവിധയിനം പരീക്ഷണങ്ങള്‍ അശ്വഗന്ധയുടെ ഔഷധമൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ തോതില്‍ നടക്കുന്നുണ്ട്. എന്‍ഡോക്രൈന്‍, കാര്‍ഡിയോപള്‍മോണറി, കേന്ദ്ര നാഡീവ്യൂഹങ്ങള്‍ എന്നിവയില്‍ അശ്വഗന്ധ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അഡാപ്‌റ്റോജെനിക് ഗുണങ്ങള്‍ മാത്രമല്ല സമ്മര്‍ദ്ദത്തെ ചെറുക്കാനും എന്‍ഡോക്രൈന്‍ അവയവങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും പ്രാപ്തിയുള്ളതാണ്. ശരീരത്തിലെ കോശജ്വലന പ്രതിപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താനും സഹായിക്കുന്നു.

ആരോഗ്യവും സൗന്ദര്യാനുകൂല്യങ്ങളും

ആരോഗ്യവും സൗന്ദര്യാനുകൂല്യങ്ങളും

രോഗപ്രതിരോധത്തെ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും അശ്വഗന്ധയില്‍ അടങ്ങിയിരിക്കുന്നു. ഞരമ്പുകളെ ശാന്തമാക്കാനും തലച്ചോറിനെ വിശ്രമിക്കാനും സഹായിക്കുന്നതിന് അശ്വഗന്ധയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. അശ്വഗന്ധ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അഡ്രീനലുകള്‍ ഉല്‍പാദിപ്പിക്കുന്ന സ്‌ട്രെസ് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്താല്‍ സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന ഉത്കണ്ഠയും വിഷാദവും ലഘൂകരിക്കുന്നു.

നിങ്ങളുടെ മുടിയെ സഹായിക്കുന്നു

നിങ്ങളുടെ മുടിയെ സഹായിക്കുന്നു

സമ്മര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവ നിങ്ങളുടെ മുടിക്ക് കേടുവരുത്തുന്ന ഘടകങ്ങളാണ്. ഇത് മുടി പൊട്ടുന്നതും കൊഴിയുന്നതിനും നിറം നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നു. അമിത സമ്മര്‍ദ്ദം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ത്തുകയും രോമകൂപങ്ങളുടെ രാസഘടനയില്‍ മാറ്റം വരുത്തുകയും മുടിയുടെ സാധാരണ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അശ്വഗന്ധയുടെ ഉപയോഗത്തിലൂടെ കോര്‍ട്ടിസോളിന്റെ അളവ് കുറയുകയും സമ്മര്‍ദ്ദത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.

മുടിക്ക് നിറം നല്‍കുന്നു

മുടിക്ക് നിറം നല്‍കുന്നു

നമ്മുടെ മുടിക്ക് നിറം നല്‍കുന്ന പ്രധാന ഘടകമാണ് മെലാനിന്‍. മുടിക്ക് സ്വാഭാവിക നിറം നല്‍കുന്ന പിഗ്മെന്റായ മെലാനിന്റെ അളവ് കുറയാതെ ശ്രദ്ധിക്കാന്‍ അശ്വഗന്ധക്ക് കഴിവുണ്ട്. ഇന്ത്യയിലെ ഒരു ലാബില്‍ നടന്ന പരീക്ഷണത്തില്‍ കണ്ടെത്തിയത് വര്‍ഷത്തില്‍ ദിവസേന 3 ഗ്രാം അശ്വഗന്ധപ്പൊടി കഴിക്കുന്ന മധ്യവയസ്‌കരായ പുരുഷന്മാരില്‍ മെലാനിന്റെ ഉത്പാദനം വര്‍ധിക്കുന്നു എന്നതാണ്.

തലയോട്ടിയിലെ രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുന്നു

തലയോട്ടിയിലെ രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുന്നു

അശ്വഗന്ധപ്പൊടി ഷാംപൂകളിലും കണ്ടീഷണറുകളിലും ഉപയോഗിക്കുന്നു. ഇത് ശീലമാക്കുന്നത് ആരോഗ്യകരമായ മുടി നിലനിര്‍ത്താന്‍ നമ്മെ സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണ ഉത്പാദനത്തെയും തലയോട്ടിയിലെ രക്തചംക്രമണത്തെയും ഉത്തേജിപ്പിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് തിളക്കമാര്‍ന്നതും ആരോഗ്യമുള്ളതുമായ മുടി വളരുകയും ചെയ്യുന്നു. അശ്വഗന്ധയില്‍ ആന്റിഓക്സിഡന്റുകള്‍, ഇരുമ്പ്, അമിനോ ആസിഡുകള്‍ എന്നിവയുണ്ട്. ഇത് ഹെയര്‍ ഷാഫ്റ്റ് ശക്തിപ്പെടുത്തുന്നതിനും മുടി പൊട്ടല്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. തലയോട്ടിയിലെ പ്രശ്‌നങ്ങള്‍, താരന്‍, സോറിയാസിസ്, ചൊറിച്ചില്‍ എന്നിവയ്ക്കും അശ്വഗന്ധ പരിഹാരം തരുന്നു.

അശ്വഗന്ധപ്പൊടി

അശ്വഗന്ധപ്പൊടി

തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും അശ്വഗന്ധയിലുണ്ട്. ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ്, പൊട്ടാസ്യം, ടാനിന്‍സ്, നൈട്രേറ്റ് എന്നിവയും അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡുകളുടെ സമ്പന്നമായ ഉറവിടമാണ് അശ്വഗന്ധ. അശ്വഗന്ധയില്‍ ടൈറോസിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മെലാനിന്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു. മുടികൊഴിച്ചില്‍ തടയുന്നു. പ്രസവാനന്തരമുള്ള മുടികൊഴിച്ചില്‍ ഒഴിവാക്കാനും അശ്വഗന്ധപ്പൊടി ഉപയോഗിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം

എങ്ങനെ ഉപയോഗിക്കാം

മുടിക്ക് അശ്വഗന്ധ പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. അശ്വഗന്ധപ്പൊടി തനിച്ചോ മറ്റു പാനീയങ്ങളില്‍ കലര്‍ത്തിയോ കുടിക്കാവുന്നതാണ്. മറ്റൊരു മാര്‍ഗം ഇത് നേരിട്ട് തലയോട്ടിയിലും മുടിയിലും പ്രയോഗിക്കുക എന്നതാണ്. നിങ്ങളുടെ ഷാംപൂവില്‍ കുറച്ച് അശ്വഗന്ധപ്പൊടിയോ എണ്ണയോ ചേര്‍ത്ത് മുടിക്കും തലയോട്ടിയിലും പുരട്ടാവുന്നതാണ്. ഇതിലൂടെ ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാം. അശ്വഗന്ധപ്പൊടിയും ഇളംചൂടുവെള്ളവും ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി നിങ്ങളുടെ തലയോട്ടിയിലും മുടിയിലും നേരിട്ട് പ്രയോഗിക്കാനുള്ള മറ്റൊരു മാര്‍ഗവുമുണ്ട്. ഇത് മുടിയില്‍ പുരട്ടി വിരലുകൊണ്ട് തലമുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. നന്നായി കഴുകിക്കളയുന്നതിനു മുമ്പ് 30-45 മിനിറ്റ് തല പൊതിഞ്ഞ് വയ്ക്കുക.

English summary

Benefits Of Ashwagandha For Healthy Hair

In this article we are discussing the benefits of ashwagandha for healthy hair. Read on.
Story first published: Thursday, December 5, 2019, 17:02 [IST]
X
Desktop Bottom Promotion